Slider

രക്തദാഹിയുടെ ആത്മാവ്

0

********* സജി വർഗീസ്******
തിരക്കോടുതിരക്കിലാരെ ശ്രദ്ധിക്കണം,
നെട്ടോട്ടമോടുമ്പോൾ ,
കൊത്തിപ്പിടിക്കുമ്പോൾ,
പുതിയസാമ്രാജ്യങ്ങൾ തീർക്കുമ്പോൾ,
എന്തുസൗഹൃദമെന്തുമനുഷ്യത്വം,
വെട്ടി നുറുക്കിയിടുവാൻ അനുയായികളുള്ളപ്പോൾ
കിരീടം വയ്ക്കാത്ത രാജാവായ് വാഴേണം;
കൊലയാളികൾക്ക് കൊല നടത്തുവാൻ,
കൊലവാളുകൾ നൽകി പറഞ്ഞയക്കേണം.
കൊന്നതിൻ കണക്കുകൾ നിരത്തിക്കൊണ്ടാ പുതിയ പടവുകൾ ചവിട്ടിക്കയറേണം,
ചോരമണക്കുന്ന കൈകളെക്കൂട്ടിപ്പിടിച്ച് കൊലച്ചിരി ചിരിക്കണം.
വിധവകളുയെണ്ണം കൂട്ടിക്കൊണ്ട് പുതിയചരിത്രം രചിക്കണം,
കൊലയാളികൾക്ക് വിശുദ്ധപദവി നൽകേണം
മദ്യവും മദാലസയും നൽകിയവരെ തടിച്ചു കൊഴിപ്പിച്ചു വളർത്തിടേണം.
വിധവകളുടെ വിലാപങ്ങൾ!
കുരുന്നുകളുടെ നൊമ്പരം,
ഒരമ്മയുടെ ഹൃദയം പറിച്ചെടുത്ത വേദന,
കരിങ്കല്ലുപോലുള്ള നിന്റെ ഹൃദയത്തെ ഉലയ്ക്കില്ല,
പുതിയ സാമ്രാജ്യങ്ങൾ!
പുതിയ സ്വപ്നങ്ങൾ!
പുതിയ കിരീടങ്ങൾ,
പുതിയ കൊട്ടാരങ്ങൾ,
നിന്റെ കണ്ണുകളെയന്ധനാക്കി,
മനുഷ്യവർഗത്തെ നീ വിഭജിച്ചു കാണുന്നു,
മറ്റുള്ളവരെല്ലാം നിനക്കറുക്കുവാനുള്ള ബലിമൃഗങൾ,
ചക്രവാളത്തിലേക്കു നോക്കിയന്ത്യശ്വാസംവലിക്കുമ്പോൾ,തിരിച്ചറിവുണ്ടായിട്ടെന്തു നേട്ടം,
നിന്നെ ചിതയിലേക്കെടുക്കുമ്പോൾ,
ശ്മശാനത്തിനു ചുറ്റും വിധവകളുടെ ചുടലനൃത്തം കണ്ടുനിന്നാത്മാവുപിടയും തിരിച്ചറിവുണ്ടായിരുന്നെങ്കിൽ.
സജി വർഗീസ്
Copyright protected
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo