ഒരു അറബി പെണ്‍കൂട്ടിയെ വിവാഹം കഴിക്കണം അതാണു നജീബിന്റെ ഏറ്റവും വലിയ ആഗ്രഹം....
അവന്റെ ഒരുു കാഴ്‌ച്ചപാടില്‍ ദൈവം ഏറ്റവും കൂടുതല്‍ സൗന്ദര്യം കൊടുത്തതു അറബികള്‍ക്കാണു ....
അവന്റെ ഈ ആഗ്രഹം കൂട്ടുകാർക്കും നാട്ടുകാർക്കുമെല്ലാം അറിയാമായിരുന്നു...
നാട്ടുകാർ അവനെ അറബി നജീബ് എന്നു കളിയാക്കി വിളിച്ചു...
നാട്ടുകാർ കളിയാക്കിയിട്ടു വിളിക്കുന്നതാണെങ്കിലും നജീബിന് അത് ഒരു അഭിമാനമായി തോന്നി
ഇന്നല്ലെങ്കില്‍ നാളെ താന്‍ അറബിയാകുമെന്ന് തന്നെ അവന്‍ വിശ്വസിച്ചു....

എടാ നീ ഒരു അറബി പെണ്ണിനെ വിവാഹം കഴിച്ചാല്‍ അവള്‍ നിന്റെ ഈ ചെറിയ വീട്ടിലൊക്കെ താമസിക്കുമോ എന്ന് കൂട്ടുകാരു ചോദിക്കുമ്പോള്‍ ....
അതിനാരാ ഈ ചെറിയ വീട്ടില്‍ താമസിക്കാന്‍ വരുന്നതു ഞാന്‍ അവിടെ അങ്ങ് ഗള്‍ഫില്‍ അവളുടെ കൊട്ടാരത്തില്‍ ജീവിക്കും എന്നായിരിക്കും നജീബിന്റെ മറുപടി...

അങ്ങിനെ അറബി പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നതും സ്വപ്‌നം കണ്ടു നടക്കുന്ന നജീബിഌ വിസ കിട്ടി......തന്റെ സ്വപ്‌ന സാക്ഷാല്‍കാരത്തിലേക്കുള്ള ആദ്യ കാല്‍വെപ്പ്.......ഹൗസ് ഡ്രൈവർ വിസയാണു...അതാണു നല്ലതും...അറബികളുമായി അടുത്തിടപടാലോ......
പോകാഌള്ള ദിവസം
അടുക്കുന്തോറും അറബി പെണ്‍കുട്ടികളുടെ സ്വഭാവം എങ്ങിനെ ആയിരിക്കും...അവരെ ഇഷ്‌ടം എങ്ങിനെ നേടിയെടുക്കാന്‍ പറ്റും എന്ന ചെറിയൊരു ഒരു ആശങ്ക അവനെ പിടി കൂടിയിരുന്നു...

റിയാദ് എയർപോർട്ടില്‍ ഇറങ്ങുമ്പോള്‍ പതിവിലും
സന്തോഷത്തിലായിരുന്നു നജീബ്...
നല്ല പർദ്ധ ധരിച്ച സുന്ദരികളായ അറബി പെണ്ണുങ്ങളെയും നോക്കി അവനങ്ങനെ മതി മറന്നു നടന്നു...ഫോട്ടോയില്‍ കാണുന്നതിനേക്കാളും പതിന്‍മടങ്ങ് ഭംഗി....ആപ്പിള്‍ പോലെ തുടുത്ത മുഖം....
അല്ലാഹ് എനിക്കുള്ള സുന്ദരിയെ എത്രയും പെട്ടെന്നു നീ കണ്ടെത്തി തരണേ എന്ന പ്രാർത്ഥനയായിരുന്നു നജീബിന്റെ മനസില്‍.....

തന്നെ കൊണ്ടു പോകാന്‍ വന്ന സ്‌പോണ്‍സറെ കണ്ടു നജീബ് ആകെ ഞെട്ടി പോയി....ഒരു കറുത്ത മഌഷ്യന്‍......ഈ ലോകത്ത് ഏറ്റവും സൗന്ദര്യം അറബികള്‍ക്കാണു എന്ന അവന്റെ വിശ്വാസത്തിനേറ്റ ആദ്യ അടിയായിരുന്നു അത്.......കറുത്ത അറബികളും ഉണ്ട് എന്നു വേദനയോടെ അവന്‍ മനസിലാക്കി...
വീട്ടിലെത്തിയപ്പോള്‍നജീബിന് തന്റെ ഹൃദയം തകരുന്ന പോലെ തോന്നി
കുറെ ആണ്‍കുട്ടികളെ മാത്രമേ അവിടെ കണ്ടുള്ളൂ....
എന്തെല്ലാം പ്രതീക്ഷകളായിരുന്നു...സ്‌പോണ്‍സറെ സുന്ദരിയായ മകള്‍....അവളെയും കൊണ്ടു കറങ്ങി നടന്നു താന്‍ അവളെ ഹൃദയം കവരും...അവസാനം അവള്‍ സ്‌പോണ്‍സറോടു പറയും എനിക്ക് നജീബില്ലാതെ ജീവിക്കാന്‍ കഴിയില്ലാ എന്നു....അങ്ങിനെ തങ്ങളുടെ വിവാഹം.....
നജീബിഌ പൊട്ടി കരയണമെന്നു തോന്നി.....എന്നാലും അവന്‍ ആത്‌മവിശ്വാസം കൈവിട്ടില്ല....

വീടിഌ പുറത്താണു ഡ്രൈവർ റൂം...അകത്തേക്ക് പ്രവേശനം ഇല്ല....ഭക്ഷണം ഗദ്ദാമ റൂമിലേക്ക് കൊണ്ടു വരും.....
വന്നിട്ടു ആറുമാസം കഴിഞ്ഞു....നന്നായി അറബി പഠിച്ചു എന്നല്ലാതെ തന്റെ സ്വപ്‌ന സുന്ദരിയെ കണ്ടെത്താന്‍ നജീബിഌ ഇതുവരെ കഴിഞ്ഞിട്ടില്ല....
കുറെ വികൃതി പിള്ളേരുണ്ട്...അവരെ മദ്രസയില്‍ കൊണ്ടു പോയി തിരിച്ചു കൊണ്ടു വരിക......ഉച്ചക്ക് ശേഷം മാമയെയും കൊണ്ടു മാളുകളിലും ബന്ധു വീടുകളിലും കറങ്ങുക...
ജീവിതം വല്ലാതെ ബോറടിക്കുന്നതായി നജീബിഌ തോന്നി......ഇവിടുന്നു എങ്ങിനെയെങ്കിലും രക്ഷപ്പെടണം എന്നു ചിന്തിച്ചു നില്‍ക്കുമ്പോയാണു കഫീല്‍ വിളിച്ചു എയർപോർട്ടില്‍ പോകണമെന്നു പറയുന്നതു.....
ആരായിരിക്കും വരുന്നത് എന്ന് ഒരു ഊ ഹവും നജീബിഌ ഇല്ലായിരുന്നു....

കഫീലിന്റെ കൂടെ വരുന്ന സുന്ദരിയെ കണ്ടു നജീബിഌ വിശ്വസിക്കാന്‍ കഴിഞ്ഞില്ല....തന്റെ സ്വപ്‌നങ്ങളിലെ അതെ രൂപം....പടച്ചോനെ ഏതായിരിക്കും ഈ സുന്ദരി.....
പിന്നീടുള്ള നിമിഷങ്ങള്‍ നജീബിഌ സന്തോഷത്തിന്റെ ആയിരുന്നു....കാരണം വന്നതു കഫീലിന്റെ മൂത്ത മോളാണു....ഈജിപ്‌തില്‍ എവിടെയോ പഠിക്കാന്‍ പോയതായിരുന്നത്ര..
എന്തായാലും ഇങ്ങനെ ഒരാളെ കുറിച്ചു തനിക്ക് ഒരു അറിവുമുണ്ടായിരുന്നില്ല....ഓടി പോകാഞ്ഞു എത്രയോ നന്നായി...പടച്ചോന്‍ കാത്തു.....

ഇന്നു നജീബിന്റെ ദിനങ്ങള്‍
സന്തോഷത്തിന്റെതാണു...
പ്രതീക്ഷിച്ച പോലെ തന്നെ കഫീലിന്റെ മോള്‍ നൂറ നല്ല അടുപ്പമാണു തന്നോടു....താന്‍ തിരിച്ചും....ഏതു പാതി രാത്രിയും അവള്‍ സാന്‍ഡ്‌വിച്ച് വാങ്ങാനേ ബ്രോസ്‌റ്റഡ് വാങ്ങാനോ വിളിച്ചാല്‍ സന്തോഷത്തോടെ പോകാന്‍ റെഡിയായിരുന്നു നജീബ്...
അവള്‍ക്കു വേണ്ടി ഈ ജന്‍മം മുഴുവഌം ഉറങ്ങാതിരിക്കാം....അവളുടെ ഹൃദയത്തില്‍ ഒന്നു കയറി പറ്റിയാല്‍ മതി.....

ഇന്ന് നൂറക്ക് എല്ലാത്തിഌം നജീബ് വേണം....അവള്‍ ഇടക്കിടക്ക് നജീബിഌ ഓരോ വിലയേറിയ സമ്മാനങ്ങള്‍ കൊടുക്കാന്‍ തുടങ്ങി..
നൂറ തന്നെ അതിയായി സ്‌നേഹിക്കുന്നതായി നജീബിഌ മനസിലായി.....ഇനിയെങ്കിലും അവളോടു കാര്യങ്ങള്‍ പറയണം...ചിലപ്പോള്‍ മടിയായിട്ടായിരിക്കും അവള്‍ തുറന്നു പറയാത്തത്......
ഒരു ദിവസം നൂറയെയും കൊണ്ടു മാളില്‍ നിന്നു വരുമ്പോള്‍ അവള്‍ പെട്ടെന്നു വണ്ടി നിർത്താന്‍ പറഞ്ഞു...തന്നോടു നൂറ എല്ലാം തുറന്നു പറയാഌള്ള ഒരുക്കത്തിലാണു....നജീബിന്റെ ഹ്യദയം തുടിച്ചു.....
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ ആരൊടെങ്കിലും പറയുമോ നജീബ് എന്നു നൂറ ചോദിച്ചപ്പോള്‍ തന്റെ സ്വപ്‌നം പൂവണിയുന്നതായി നജീബിഌ തോന്നി.....
ഒരു വെള്ള കുതിരയുടെ പുറത്തു താഌം നൂറയും വരുന്നതു അവന്‍ മനസില്‍ കണ്ടു....
നജീബ് നീ എന്താ ആലോചിക്കുന്നത് ...എന്ന നൂറയുടെ ചോദ്യമാണു അവനെ ചിന്തയില്‍ നിന്നുണർത്തിയതു....നൂറയുടെ പിന്നീടുള്ള സംസാരം നജീബിഌ താങ്ങാന്‍ പറ്റുന്നതായിരുന്നില്ല...
നൂറ അവളുടെ ബോയ് ഫ്രന്‍ടിന്റെ കൂടെ വണ്ടിയില്‍ കയറും...കുറച്ചു കഴിഞ്ഞിട്ട് തിരിച്ചു വരും ....വരുന്ന വരെ നജീബ് ഇവിടെ വെയ്‌റ്റ് ചെയ്യുക....ഈ വിവരം ആരോടും പറയുകയും ചെയ്യരുത്....

തല കറങ്ങുന്ന പോലെ തോന്നി നജീബിഌ.....
ഇല്ലാ.....തന്റെ മനസിലുള്ളെ ഇനിയെങ്കിലും പറഞ്ഞില്ലെങ്കില്‍ തന്റെ നൂറ എന്നന്നേക്കുമായി നഷ്‌ടപ്പെടുമെന്നു നജീബിഌ തോന്നി...

നൂറ നിന്നെ ഞാന്‍ ഇഷ്‌ടപെടുന്നു ....നീ ഇല്ലാതെ എനിക്ക് ജീവിക്കാന്‍ കഴിയില്ല എന്നു പറഞ്ഞു അവളെ കൈക്ക് പിടിച്ചതേ നജീബിഌ ഓർമ്മയുള്ളൂ.....കണ്ണില്‍ നിന്നും പൊന്നീച്ച പാറി...അറബി പെണ്ണിന്റെ കൈയുടെ ചൂട് ശരിക്കും നജീബ് മനസിലാക്കി......
പിന്നെ എല്ലാം പെട്ടെന്നായിരുന്നു....രാത്രിക്ക് രാത്രി തന്നെ നജീബിനെ നാടു കടത്തി..

ഇന്നു മീന്‍കാരന്‍ ഹൈദ്രാസ്‌ക്കന്റെ മോള്‍ ഫാത്തിമയെ കല്ല്യാണം കഴിച്ചു സുഖമായിട്ടു ജീവിക്കുകയാണു നജീബ്......
ഇടക്കിടക്ക് ചില തല തെറിച്ചവന്‍മാർ അറബി നജീബെ എന്നു വിളിക്കുന്നത് മാത്രമേ ഒരു പ്രശ്‌നമായുള്ളൂ....

By: Rahees Chalil
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക