Slider

മിസ്‌ഡ്‌കാള്‍

0
Image may contain: Rahees Chalil, beard

രാവിലെ എണീറ്റപ്പോള്‍ ഭാര്യയുടെ പതിനഞ്ച്‌ മിസ്‌ഡ്‌കാള്‍....മനസ്സ്‌ വല്ലാതെ ഭയന്നു.
എന്തോ കാര്യമായ കാരണമുണ്ടാകും അല്ലാതെ അവളിങ്ങനെ വിളിക്കില്ല...ജോലി കഴിഞ്ഞു പുലർച്ച ആണു ഞാഌറങ്ങിയതു...അത്‌ കൊണ്ടായിരിക്കാം കേള്‍ക്കാതെ പോയതു.......
തിരിച്ചു വിളിച്ചപ്പോള്‍ ചെറിയ മോളാണു ഫോണ്‍ എടുത്തത്‌...ഉപ്പാ നമ്മുടെ വീട്ടിലൊക്കെ വെള്ളം കയറി..ഉപ്പച്ചിന്റെ ഖത്തറിലെ വീട്ടിലും വെള്ളം കയറിയിട്ടുണ്ടോ എന്ന അവളെ നിഷ്‌കളങ്കമായ ചോദ്യത്തിഌ ഇല്ല മോളു ഇവിടെ ഖത്തറിലൊന്നും വെള്ളം കയറില്ല എന്നു മറുപടി കൊടുത്തു....പിന്നെയും അവള്‍ക്ക്‌ എന്തൊക്കയോ ചോദിക്കാന്‍ ഉണ്ടായിരുന്നങ്കിലും മോളു ഉമ്മച്ചിന്റെ അടുത്ത്‌ ഫോണ്‍ കൊടുക്ക്‌ എന്നു പറഞ്ഞപ്പോള്‍ അവള്‍ കൊണ്ടു കൊടുത്തു.....
ഇന്നലെ രാത്രി കിടക്കുമ്പോള്‍ ഒരു കുഴപ്പവുമില്ലായിരുന്നു ഇക്കാ ..പുലർച്ചെ വലിയ ബഹളം കേട്ടാണുഞങ്ങള്‍ ഉണർന്നത്‌...വെള്ളം തൊട്ടടുത്ത്‌ എത്തിയിരുന്നു...ഇക്കന്റെ കൂട്ടുകാരും നാട്ടുക്കാരുമല്ലാം കൂടി സാധനങ്ങളല്ലാം മുകളീലേക്ക്‌ മാറ്റികൊണ്ടിരിക്കുകയാണു .. അപ്പുറത്തുള്ള അഷ്‌റഫ്‌ക്കയുടെ വീട്ടില്‍ മുഴുവനായും വെള്ളം കയറി..ഞങ്ങള്‍ സ്‌കൂളിലേക്ക്‌്‌ മാറാന്‍ നില്‍ക്കുകയാണു.. ഭയപ്പെടാനൊന്നുമില്ല....എന്ന വിവരങ്ങളല്ലാം അവള്‍ വളരെ വിശദമായി തന്നെ പറഞ്ഞു തന്നു....
പാവം ചെറിയ പണിയല്ല അവള്‍ുള്ളത്‌. ഒരു വീട്‌ ഒഴിഞ്ഞു പോയി മക്കളുമായി സ്‌കൂളില്‍ പോയി താമസിക്കുക എന്നത്‌ വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണു .എല്ലാ പ്രാവശ്യവും വെള്ളം വരാറുണ്ടെങ്കിലും ഒരു പാടു വർഷങ്ങള്‍ക്ക്‌ ശേഷമാണു ഇത്ര വലിയ വെള്ളം വരുന്നത്‌...എനിക്ക്‌ കുറെ അഌഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവളെ കല്ല്യാണംകഴിച്ചതിഌ ശേഷം ഇത്‌ ആദ്യമാണു...അത്‌ കൊണ്ട്‌ തന്നെ അവളുടെ ആദ്യാഌഭവും....ഈ സമയത്ത്‌ ഞാന്‍ അവിടെ വേണ്ടിയിരുന്നു..'മനസ്സ്‌ വല്ലാതെ അസ്വസ്‌ഥമായി.....
ഇത്തരം സമയത്ത്‌ സ്‌കൂള്‍ താല്‍ക്കാലിക ക്യാമ്പ്‌ ആയി മാറും...വെള്ളം കയറിയ വീട്ടുകാരല്ലാവരുമുണ്ടാകും...അത്യാവശ്യ സാധനങ്ങള്‍ ഒരു മാറാപ്പിലാക്കിയാണു അങ്ങോട്ട്‌ മാറുക...എത്ര ദിവസത്തേക്ക്‌ എന്നു പറയാന്‍ പറ്റില്ല...ചിലപ്പോള്‍ ദിവസങ്ങള്‍ നീണ്ടു പോകും...പുരുഷന്‍മാരാണു ഭക്ഷണം ഉണ്ടാക്കുക. അപൂർവ്വമായ ഒരു ഒത്തൊരുമയോടെ എല്ലാവരും സഹകരിക്കും...ഒരുമിച്ചു കഴിക്കും.അവിടെ മതങ്ങളില്ല..ജാതിയില്ല...രാഷ്‌ട്രീയമില്ല..ഗ്രൂപ്പ്‌ വഴക്കുകളില്ല...മഌഷ്യർ മഌഷ്യർ മാത്രം....
വളരെ ശാന്തമായാണു ഇരുവഴിഞ്ഞി പുഴ ഒഴുകാറു....നല്ല തെളിഞ്ഞ വെള്ളം...കള കളാരവം മുഴക്കി ഇരുവഴിഞ്ഞി ഒഴുകുന്നത്‌ കാണാന്‍ തന്നെ നല്ല ഭംഗിയാണു....വൈകുന്നേരങ്ങളില്‍ ഇരുവഴിഞ്ഞിയോടു കിന്നാരം പറയാന്‍ ഒത്തിരി പേരു വന്നിരിക്കാറുണ്ട്‌ ...എന്നാല്‍ വർഷകാലമായാല്‍ ഇരുവഴിഞ്ഞിക്ക്‌ മറ്റൊരു മുഖമാണു...സംഹാര താണ്ഡവമാടും..സർവതും നശിപ്പിച്ചിട്ടെ അത്‌ പിന്‍മാറൂ...മണല്‍ വാരി തന്നെ നശിപ്പിക്കുന്ന മഌഷ്യനോടു എന്തോ പ്രതികാരം ചെയ്യുന്ന പോലെ.?...യാതെരു ദയയും അതിനോടു പ്രീക്ഷിക്കണ്ട....ഓടി രക്ഷപ്പെടുക എന്നല്ലാതെ മഌഷ്യഌ ഒന്നും ചെയ്യാന്‍ കഴിയില്ല...തന്നെ നശിപ്പിക്കുന്നവരോടു പ്രതികാരം ചെയ്യുമ്പോള്‍അതു പൊട്ടി ചിരിക്കാറുണ്ടാകാം...എന്നിട്ട്‌ കുറച്ചു നാള്‍ കഴിഞ്ഞു ഒന്നും അറിയാത്ത പോലെ ശാന്തമായി ഒഴുകും...
ഇന്നു ഉപ്പാനെ കുറെ ഓർത്തു പോയി....ഞങ്ങള്‍ പരസ്‌പരം തെറ്റിയില്ലങ്കില്‍ അവള്‍ക്ക്‌ അവിടെ ഈ സമയത്ത്‌ ഒറ്റപ്പെടേണ്ടി വരില്ലായിരുന്നു...
ഉപ്പയും ഞാഌം തെറ്റിയിട്ട്‌ വർഷങ്ങള്‍ കുറെ കഴിഞ്ഞു...ഉപ്പായുടെ സമ്മതമില്ലാതെ പ്രേമിച്ചു വിവാഹം കഴിച്ചു...അതായിരുന്നു ഞാന്‍ ചെയ്‌ത തെറ്റ്‌...അഭിമാനിയായിരുന്ന പാലക്കല്‍ ഹുസൈന്‍ ഹാജിക്ക്‌ അതൊരിക്കലും പൊറുക്കാന്‍ കഴിയുമായിരുന്നില്ല....വീട്ടില്‍ നിന്നും ഇറക്കി വിട്ടു...ഉപ്പന്റെ തണലില്‍ മാത്രം ജീവിക്കുന്ന ഉമ്മാക്ക്‌ ഇതൊക്കെ കണ്ട്‌ കരയാന്‍ മാത്രമേ കഴിഞ്ഞുള്ളൂ....
ഉപ്പാന്റെ പ്രിയപ്പെട്ട മകനായിരുന്നു ഞാന്‍...മൂത്തതായത്‌ കൊണ്ട്‌ ബിസിനസിലൊക്കെ ഉപ്പാന്റെ വലം കൈയ്യായി ഞാനായിരുന്നു ഉണ്ടായിരുന്നത്‌....അനിയത്തിമാരെ രണ്ടാളെയും കല്ല്യാണം കഴിപ്പിച്ചയച്ചതിഌ ശേഷം എന്റെ വിവാഹാലോചനകള്‍ നടക്കുമ്പോയാണു ഉമ്മയോടു ഷഹലയുടെ കാര്യം പറയുന്നത്‌....ഉപ്പ സമ്മതിച്ചില്ല....അവളെ മാത്രമേ കെട്ടൂ എന്നു ഞാഌം ഉറപ്പിച്ചു....കെട്ടി...അങ്ങിനെ വീട്ടില്‍ നിന്നും പുറത്തുമായി....
എട്ടു വർഷം കഴിഞ്ഞു...എനിക്ക്‌ രണ്ടു മക്കളായിട്ടും ഉപ്പയും ഞാഌം മിണ്ടിയില്ല....എന്റെ മക്കളെ കാണാന്‍ ഒരിക്കല്‍ പോലും ഉപ്പ വന്നില്ല...ഞാഌം വാശി വിട്ടില്ല...ആ ഉപ്പയുടെ അല്ലെ മോന്‍...ഉമ്മയും അനിയത്തിമാരും ഉപ്പ അറിയാതെ ഒന്നു രണ്ടു പ്രാവശ്യം വന്നിരുന്നു...ഇപ്പോള്‍ കുറച്ചായി അവരും വന്നിട്ട്‌....ഉപ്പയെ പേടിച്ചിട്ടാകും.....
എന്നാലുംഇടക്ക്‌ ഉപ്പാനെ ഓർത്ത്‌ മനസ്‌ വിങ്ങാറുണ്ട്‌...പല പ്രാവശ്യം ഫോണ്‍ വിളിക്കാന്‍ ഒരുങ്ങിയതാണു...പിന്നെ വേണ്ടെന്നു വെക്കും...
ലീവിഌ പോകുമ്പോള്‍ തമ്മില്‍ കാണുമ്പോള്‍ ഒരു അപരിചതനെ പോലെ ഉപ്പ നടന്നകലുമ്പോള്‍ കണ്ണീർ വാർക്കാറുണ്ട്‌....ആ കാലു പിടിച്ചു മാപ്പ്‌ പറയണമെന്ന്‌ ആഗ്രഹിക്കാറുണ്ട്‌......
നാട്ടിലേക്ക്‌ പല പ്രാവശ്യം വിളിച്ചിട്ടും ഷഹലയെ കിട്ടുന്നില്ല...വെള്ള പൊക്കം എന്തായി സ്‌കൂളിലേക്ക്‌ മാറിയോ ...മക്കള്‍ സുരക്ഷിതരല്ലെ എന്നല്ലാം അറിയാഞ്ഞിട്ട്‌ ഒരു സമധാനവും കിട്ടുന്നില്ല....മക്കളെ ഓർത്തിട്ടാണങ്കില്‍ അതിലും വലിയ സങ്കടം ....അവർക്കൊന്നും ഇങ്ങനെയുള്ള അഌഭവങ്ങള്‍ ഫെയ്‌സ്‌ ചെയതിട്ടുള്ള പരിചയം തീരെയില്ല...അതാണു ഏറ്റവും വലിയ പ്രശ്‌നം...കൂട്ടുക്കാരെ വിളിച്ചിട്ടും കിട്ടുന്നില്ല...
ഞാന്‍ വല്ലാതെ ഒറ്റപ്പെട്ടു പോയ പോലെ എനിക്ക്‌ തോന്നി...എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതായ അവസ്‌ഥ......അറിയാതെ പൊട്ടി കരഞ്ഞു പോയി....എന്റെ മനസ്‌ വല്ലാതെ പതറിയിരുന്നു....എപ്പോയോ ഞാന്‍ ഒന്നു മയങ്ങി....മക്കള്‍ രണ്ടാളും വെള്ളത്തില്‍ ആളുന്നതും ഉപ്പാ രക്ഷിക്ക്‌ എന്നു പറഞ്ഞ്‌ കരയുന്നതും സ്വപ്‌നം കണ്ടു ഒരു കരച്ചിലോടെ ഞാന്‍ ഞെട്ടിയുണർന്നു......
വീണ്ടും അവളെ ട്രൈ ചെയ്‌തപ്പോള്‍ കിട്ടി....അവള്‍ എന്റെ തറവാട്ടില്‍ ആണെന്ന്‌ പറഞ്ഞപ്പോള്‍ എനിക്ക്‌ വിശ്വസിക്കാന്‍ പറ്റിയില്ല..രാവിലെ ഇക്ക വിളിച്ചു കുറച്ച്‌ കഴിഞ്ഞപ്പോള്‍ തന്നെ ഉപ്പ വന്നു....മക്കളെ കെട്ടി പിടിച്ചു ഉമ്മ വെക്കുമ്പോള്‍ ഉപ്പയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നുണ്ടായിരുന്നത്ര...ഷഹലയെ കൈപിടിച്ചു തറവാട്ടിലേക്ക്‌ കൂട്ടി കൊണ്ടു വന്നപ്പോള്‍ ഉമ്മയും അനിയത്തിമരുമെല്ലാം അവരെ സ്വീകരിക്കാന്‍ ഉണ്ടായിരുന്നു...മക്കള്‍ക്കിഷ്‌ടപ്പെട്ട ഭക്ഷണം ഉണ്ടാക്കി ഉപ്പയും ഉമ്മയും തന്നെ അവരെ കഴിപ്പിച്ചു പോലും...ചെറിയ മോള്‍ പിന്നെ അവളുടെ ഉപ്പൂപ്പയുടെ മടിയില്‍ നിന്ന്‌ എണീറ്റിട്ടില്ല ...എല്ലാം കേട്ടപ്പോയാണു ഒന്നു സമാധാനം ആയതു.....
ആരില്ലങ്കിലും ജീവിക്കാമെന്ന ഒരു അഹങ്കാരം എനിക്കുണ്ടായിരുന്നു...നമ്മുടെ ഉപ്പ ഉമ്മകൂടെയുണ്ടാകുമ്പോള്‍കിട്ടുന്ന ഒരു സുരക്ഷിതത്ത്വം പ്രതേ്യ കിച്ചും ഉപ്പമാർ പ്രതിസന്ധി ഘട്ടം വരുമ്പോള്‍ അവരുടെ സാന്നിധ്യം അത്‌ വല്ലാത്ത ഒരു താങ്ങാണു....കഴിഞ്ഞു പോയ മണിക്കൂറുകള്‍ അത്‌ എന്നെ ശരിക്കും ബോധ്യപ്പെടുത്തി തന്നു.....

Rehees Chalil
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo