“അമ്മേ ഇന്നെന്തായാലും ഞാൻ അമ്മമ്മേന്റെ കൂടെ പോകും”
അച്ഛമ്മയുടെ കൂടെ ഇറയത്തിരുന്ന് ഓലമെടയുന്ന അമ്മക്കൊരു ഭാവഭേദവുമില്ല. അതെന്നെ കൂടുതൽ ചൊടിപ്പിച്ചു.
അച്ഛമ്മയുടെ കൂടെ ഇറയത്തിരുന്ന് ഓലമെടയുന്ന അമ്മക്കൊരു ഭാവഭേദവുമില്ല. അതെന്നെ കൂടുതൽ ചൊടിപ്പിച്ചു.
“ഞാൻ പോകൂട്ടാ ന്തായാലും പോകും”
നാലു ചാട്ടവും കൈകുടയലും ഒക്കെ കണ്ടപ്പൊ അമ്മയുടെ മുഖം ഒന്ന് ചുവന്നു.
നാലു ചാട്ടവും കൈകുടയലും ഒക്കെ കണ്ടപ്പൊ അമ്മയുടെ മുഖം ഒന്ന് ചുവന്നു.
“അച്ഛൻ വന്നിട്ട് ഒന്നിച്ച് പോകാം”
“ആ ഇത് കുറേ ആയി പറേന്ന്, സ്കൂൾ പൂട്ടീട്ട് എത്രീസായീ, പോയില്ലാലൊ” ഇന്ന് അമ്മമ്മ വന്നാലെന്തായാലും ഞാൻ പോം”
"ആ അതപ്പോ നോക്കാം”
അമ്മ അയയുന്നില്ല.
ഞാൻ നിന്ന് ചിണുങ്ങാൻ തുടങ്ങിയപ്പൊ അമ്മ മുറ്റത്തെ വെയിലിറങ്ങി തുടങ്ങിയ ഇറയംകല്ലിൽ നോക്കി പറഞ്ഞു.
“ആ ഇന്ന് വന്നെങ്കിലല്ലേ”
അമ്മ അയയുന്നില്ല.
ഞാൻ നിന്ന് ചിണുങ്ങാൻ തുടങ്ങിയപ്പൊ അമ്മ മുറ്റത്തെ വെയിലിറങ്ങി തുടങ്ങിയ ഇറയംകല്ലിൽ നോക്കി പറഞ്ഞു.
“ആ ഇന്ന് വന്നെങ്കിലല്ലേ”
വരും എനിക്കറിയാരുന്നു, ഇന്ന് അമ്മൂമ്മ വരും. ഇന്ന് ശനിയാഴ്ചയാണു. എരുവട്ടി പാലത്തിനടുത്തുള്ള നമ്പ്യാരുടെ റേഷൻ പീടികയിൽ എല്ലാ ശനിയാഴ്ചയും വരുന്ന അമ്മൂമ്മ എന്തായാലും മാസത്തിലെ രണ്ട് ശനിയാഴ്ച ഇങ്ങോട്ട് വരും.കുറച്ച് നേരത്തെ വന്ന് കാർഡ് അട്ടി വച്ച് ആരെയെങ്കിലും നോക്കാനേൽപിച്ച് മറ്റുള്ളവർ ഇരുന്ന് കുശലം പറയുന്നതിനിടയിലായിരിക്കും അമ്മൂമ്മ ഒരോട്ടപാച്ചിൽ നടത്തുന്നത്.
മൂന്നോ നാലോ കിലോമീറ്റർ നടന്ന് വീട്ടിൽ വന്നാൽ ഒരു ചായക്ക് പോലും നിൽക്കാൻ സമയം കാണില്ല അമ്മൂമ്മക്ക്.
ബ്ലൗസും കള്ളിലുങ്കിയും കുറുകെ ഒരു വെള്ള തോർത്ത്‌മുണ്ടും ചെരുപ്പിടാത്ത കാലുകളുമായി ഓടി പാഞ്ഞെത്തുന്ന അമ്മൂമ്മയുടെ കോന്തലയിൽ ഒന്നുകിൽ ഒരു പാക്കറ്റ് ഗൂന്തിയോ കിഴങ്ങ് വറത്തതോ പലബിസ്ക്കറ്റോ ഉണ്ടാവും. പിന്നെ ഉള്ളംകൈയ്യിൽ വിയർപ്പിലൊട്ടിയ രണ്ട് കൊപ്പരമുട്ടായിയൊ നാരങ്ങ മുട്ടായിയൊ , അതും കാത്തിരിക്കുന്ന രണ്ട് ജോഡി കുഞ്ഞിക്കണ്ണുകളുണ്ടെന്ന് അമ്മൂമ്മക്കറിയാം. കഴിഞ്ഞയാഴ്ച വരാത്ത അമ്മൂമ്മ ഈയാഴ്ച എന്തായാലും വരും.

അമ്മയുടെ വീട്ടിൽ ഇടക്ക് മാത്രം വന്ന് പോകുന്ന കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിഗണനയാണു.
കാലത്ത് എന്ന് പറഞ്ഞാൽ ചിലപ്പോൾ വീട്ടിലെ ദോശക്കല്ലിന്റെ “ശൂ” കേട്ടിട്ടാണു കോഴി പോലും എണീക്കുന്നേന്ന് തോന്നും. അത്ര കാലത്ത് ആവുന്ന ദോശയും വെള്ളപ്പവും ഒക്കെ അടുപ്പിൻ തണയിൽ തന്നെ ഇരുന്ന് ചൂടോടെ കഴിച്ച് മെല്ലെ തുറക്കും ഞാനെന്റെ കുരുത്തക്കേടുകളുടെ വാതിൽ.
നേരം പുലരും മുന്നെ ഞേറലിന്റെയും മാവിന്റെയും ചുവട്ടിലെത്തി ഉപ്പിലചപ്പ് കുമ്പിളിലാക്കി അതൊക്കെ വീട്ടിലെത്തിച്ച് അനിയത്തിമാരോടൊപ്പം കഴിച്ച് പിന്നൊരു പോക്കാണു. കശുമാവിൻ മരത്തിലെ “കുരങ്ങനപ്പവും” ചെമ്മൺറോഡിലെ ഡപ്പയും ചേരിയും കോലും മുതൽ കോട്ടി വരെയുള്ള കളികളും വെള്ളം വറ്റാറായ തോടുകളിൽ മീനും ഞണ്ട് പിടുത്തവും, അത് കഴിഞ്ഞ് ചെറിയ തോട്ടിൽ തടയണ കെട്ടി സ്വിമ്മിംഗ് പൂളാക്കി നീന്തൽ പഠിക്കലും അങ്ങനങ്ങനെ ഒരു ദിവസം കൊണ്ടാവുന്ന കുരുത്തക്കേടൊക്കെയും കഴിഞ്ഞ് വീട്ടിലെത്തുമ്പൊ കേൾക്കാം
“വന്നാ കല്ല്യാട്ടശമാൻ”
മെല്ലെ അമ്മൂമ്മയുടെ വയറിലൊന്ന് അമർത്തി
“പോം പോം”
എന്ന് ശബ്ദമുണ്ടാക്കുമ്പോ
"ഒന്നങ്ങ് തന്നാലുണ്ടല്ലൊ വേണ്ട കേട്ട നിന്റെ ആ”
എന്നും പറഞ്ഞ് കൈ വീശുമ്പോളേക്കും ഓടീട്ടുണ്ടാകും അടുക്കളയിലേക്ക്.
അച്ചാച്ഛന്റെ കിണ്ണത്തിലെ ബാക്കിയിൽ ചേരുന്ന തന്റെ വിഹിതവും തിന്ന് ഒരു ദിവസത്തിനു വിരാമമിട്ട് കിടക്കപ്പായയിലേക്ക്...
അന്ന് ഞങ്ങളുടെ ഒക്കെ വീട്ടിൽ രാത്രി എട്ട് മണിയാകുമ്പോളേക്കും എല്ലാരും ഉറക്കം തുടങ്ങിയിരിക്കും.

ദൂരെ നിന്നേ ആ കള്ളിമുണ്ട് കണ്ട ഞാൻ ഇന്ന് പതിവ് പോലെ അമ്മൂമ്മയുടെ അടുത്തേക്കോടുന്നതിനു പകരം ഒരു തോർത്തുമെടുത്ത് മുറ്റത്തെ വെള്ളം നിറച്ച ചാടിക്ക് (വലിയ സിമന്റ് പാത്രം) മുന്നിലെത്തി മൂന്നാലു മഗ്ഗ് വെള്ളം ദേഹത്തേക്കൊഴിച്ച് ഒന്ന് കുളിച്ചത് പോലാക്കി അവിടവിടെയൊക്കെ തുവർത്തി വേഗം ഓടി വന്നു. അകത്തെ മുറിയിൽ നിന്ന് ഒരു മൂന്ന് പ്ലെയിൻ വിലങ്ങനെ പറക്കുന്ന ചിത്രമുള്ള നീലയും വെള്ളയും നിറമുള്ള ബനിയനും അരയിൽ ഇലാസ്റ്റിക്കുള്ള ട്രൗസറുമിട്ട് മുടി ചീകി വന്നതിനു ശേഷമാണു അമ്മയും അമ്മൂമ്മയും എന്നെ ശ്രദ്ധിച്ചത്.
“ ഇന്ന് വരണ്ട മോനെ പിന്നെ വരാം അമ്മമ്മ നേരം വൈയി. അച്ഛൻ വന്നാൽ അടി കിട്ടും”
ന്നൊക്കെയുള്ള അമ്മയുടെ വാക്കുകളൊന്നും ചെവികൊണ്ടില്ല.
“ ഇന്ന് വരണ്ട മോനെ പിന്നെ വരാം അമ്മമ്മ നേരം വൈയി. അച്ഛൻ വന്നാൽ അടി കിട്ടും”
ന്നൊക്കെയുള്ള അമ്മയുടെ വാക്കുകളൊന്നും ചെവികൊണ്ടില്ല.
“മിണ്ടാണ്ട് അവിടെ ഇരുന്നോളാനാ പറഞ്ഞേ ഇന്റെ താലപ്പൊലി വെളുപ്പിച്ച് കളയും ഞാൻ”
ഇളയച്ഛനാണു എന്നേക്കാൾ ഒരു ഏഴോ എട്ടോ വയസ്സ് മാത്രം മൂത്തതാ. രണ്ട് കലിനും മന്ത് വന്നതിനാൽ പ്രത്യേകിച്ച് ജോലിക്കൊന്നും പോകാൻ പറ്റാതെ വീട്ടിലിരിക്കുകയാണു. പ്രത്യേകിച്ച് ബുദ്ധിമുട്ടിക്കലൊന്നും ഇല്ലെങ്കിലും ഇത്തരം സന്ദർഭങ്ങളിൽ മൂപ്പർക്ക് എന്നേക്കാൾ വാശി കൂടും. എന്നാൽ മൂപ്പർ വാശിയിലാണെന്നറിഞ്ഞാൽ പിന്നെ ഞാൻ ജയിച്ചേ അടങ്ങൂന്ന് ഉറപ്പിക്കും. അമ്മൂമ്മ ഇറങ്ങാറായീന്ന് തോന്നിയപ്പൊ ഞാൻ മെല്ലെ അടുക്കള ഭാഗത്തേക്ക് നീങ്ങി. എന്റെ നീക്കം മനസ്സിലാക്കിയ ഇളയച്ഛൻ എന്നെ പിടിക്കാനോങ്ങിയതും ഞാൻ മുറ്റത്തേക്ക് ചാടി. പിന്നാലെ മൂപ്പരും
“നിക്കെടാ അവിടെ നിന്നോടാന്നേ പറഞ്ഞേന്ന്”
“നിക്കെടാ അവിടെ നിന്നോടാന്നേ പറഞ്ഞേന്ന്”
ഞാൻ ഇടവഴിയിലേക്ക് ഊർന്നിറങ്ങി. ഇളയച്ഛൻ വിടില്ലാന്ന് കണ്ട ഞാൻ പിന്നൊന്നും നോക്കിയില്ല ഇടവഴിയിലൂടെ ഓടാൻ തുടങ്ങി. തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ മൂപ്പരും. ഇടവഴി കഴിഞ്ഞൊരു കുഞ്ഞു വയലിനു നടുവിലുള്ള രണ്ട് മൂന്ന് കൊച്ച് കൈത്തോടുകൾ ഞാൻ ചാടി കടന്ന് ഓടുന്നതിനിടയിലാണു “പൊത്തോം” ന്നൊരു ശബ്ദം ഞാൻ കേട്ട് തിരിഞ്ഞ് നോക്കിയത്. രണ്ടാമത്തെ കൈത്തോട്ടിനു കുറുകെയുള്ള മരപ്പാലത്തിൽ നിന്ന് വഴുതി മൂപ്പർ കാലു രണ്ടും മുകളിലായി കിടക്കുന്നു. രണ്ട് മിനുട്ട് ഞാനൊന്ന് ശങ്കിച്ചു. കൈ പിടിക്കാം എന്ന് കരുതിയാൽ പിന്നെ പോകാൻ എന്നെ വിടില്ല.
ഞാൻ കുറച്ച് ദൂരെ നോക്കി നിന്നു. ശബ്ദമൊന്നുമില്ലാന്ന് കണ്ടപ്പൊ മൂപ്പരതാ മെല്ലെ എണീറ്റ് വരുന്നു. പിന്നൊന്നും വയലും കടന്ന് ഓടുന്നതിനിടയിൽ മൂപ്പർ പിന്നിലില്ലാന്ന് ഉറപ്പ് വരുത്തി ദൂരെ വളവിലുള്ള അന്ത്രുക്കാന്റെ പീടികയുടെ മറവിലെത്തി അമ്മൂമ്മയെ കാത്ത് നിന്ന് അമ്മൂമ്മയുടെ കൂടെ അരിയും മണ്ണേണ്ണ കാനും സാധനങ്ങളുമായി അമ്മ വീട്ടിലെത്തി. ജീവിതത്തിലെ ആദ്യഒളിച്ചോട്ടം നാലാം ക്ലാസ്സിൽ പഠിക്കുമ്പോൾ.

രാത്രി അച്ഛാച്ചന്റെയും അമ്മമ്മയുടെയും കൂടെ ചുമരരികിൽ കിടക്കുമ്പൊ അച്ചാച്ചൻ പറയുന്നത് കേട്ടു.
“ഇവന്റെ ഈ കുരുത്തക്കേടിനു പിന്നാലെ പായാൻ ആരാ ഉള്ളേ കൂടുതലായാൽ നാളെ തന്നെ കൊണ്ടാക്കണം. ഇനി ഇതിന്റെ ബാക്കി പുകിലും കൊണ്ടാവും ഇവന്റെ അച്ഛൻ വരിക”ന്ന്
“ഇവന്റെ ഈ കുരുത്തക്കേടിനു പിന്നാലെ പായാൻ ആരാ ഉള്ളേ കൂടുതലായാൽ നാളെ തന്നെ കൊണ്ടാക്കണം. ഇനി ഇതിന്റെ ബാക്കി പുകിലും കൊണ്ടാവും ഇവന്റെ അച്ഛൻ വരിക”ന്ന്
“അങ്ങനൊന്നൂണ്ടാവില്ല ഓനിവിടെ അടങ്ങി നിന്നോളും.” ന്നുള്ള അമ്മൂമ്മയുടെ വിശ്വാസത്തിനു ആ ഒളിച്ചോട്ട അവധിക്കാലത്ത് ഒരു പോറലും ഞാൻ ഏൽപിച്ചില്ല. എല്ലാവരെയും അതിശയിപ്പിച്ച് കൊണ്ട് ആ അവധിക്കാലം അങ്ങനെ പോയി..
അമ്മൂമ്മ എന്നാൽ ഞങ്ങൾക്ക് മധുരമായിരുന്നു. കൊത്തിയിട്ട നാളികേരത്തിന്റെ ചെറുകടിയുടെ സ്വാദുള്ള ഉണ്ണിയപ്പത്തിന്റെ, അല്ലികളായി ഉതിർന്ന് വീഴുന്ന പൂ പോലുള്ള കലത്തപ്പത്തിന്റെ, മൊരിഞ്ഞ വക്കുകളുള്ള നെയ്യപ്പത്തിന്റെ, വെല്ലമിട്ട് വെറുതെ തിളപ്പിച്ചെടുത്താലും നാവിൽ നിന്ന് സ്വാദൊഴിഞ്ഞ് മാറാത്ത അരിപ്പായസത്തിന്റെ അങ്ങനങ്ങനെ ചെറുപ്പത്തിന്റെ മധുരമുള്ള കുറച്ച് നല്ലോർമ്മകളെ ഞങ്ങൾക്ക് സമ്മാനിച്ച ഞങ്ങളുടെ അമ്മൂമ്മയുടെ രണ്ടാമത് ഓർമ്മ ദിവസമാണിന്ന്.
അക്ഷരങ്ങളാലിവിടെ ഞാനിത് കൂടി കോർത്തിടുന്നു.
നാളെ എന്റെ കുഞ്ഞുമക്കൾക്കും ഈ സ്നേഹബന്ധങ്ങളെ തിരിച്ചറിയാൻ വേണ്ടി മാത്രം.
അക്ഷരങ്ങളാലിവിടെ ഞാനിത് കൂടി കോർത്തിടുന്നു.
നാളെ എന്റെ കുഞ്ഞുമക്കൾക്കും ഈ സ്നേഹബന്ധങ്ങളെ തിരിച്ചറിയാൻ വേണ്ടി മാത്രം.
വീഞ്ഞിന്റെ വീര്യമാണോർമ്മകൾക്ക്,
കാലം പഴകുന്തോറുമൊട്ടും രുചി ചോരാതെ നിറയണമോരോ നിമിഷത്തിലും,
നിങ്ങൾ തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നന്മകളെന്നുള്ളിൽ.
കാലം പഴകുന്തോറുമൊട്ടും രുചി ചോരാതെ നിറയണമോരോ നിമിഷത്തിലും,
നിങ്ങൾ തന്ന സ്നേഹത്തിന്റെയും കരുതലിന്റെയും നന്മകളെന്നുള്ളിൽ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക