നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇടുക്കി അസോസിയേഷൻ ഗ്ലോബൽ സാഹിത്യ അവാർഡ് 2018




ഇടുക്കി അസോസിയേഷൻ ഗ്ലോബൽ  സാഹിത്യ അവാർഡ് - 2018

 സാഹിത്യമത്സരം - Idukki Association Global (A  Division of Idukki Association Kuwait)
 in association with  നല്ലെഴുത്ത് - www.nallezhuth.com നടത്തുന്ന
ചെറുകഥ, കവിത  -  രചനാമത്സരം.  
മത്സരകാലാവധി :-  2018 ജൂൺ 25- ജൂലൈ 25

**കൂടുതൽ വിവരങ്ങൾക്ക് - https://www.facebook.com/IAK2006/

അഞ്ചു ലക്ഷത്തിലധികം മലയാളികൾ വസിക്കുന്ന കുവൈറ്റിലെ  പ്രമുഖ പ്രവാസിസംഘടനയായ  ഇടുക്കി അസസോസിസേഷൻ, നല്ലെഴുത്തുമായി സഹകരിച്ചുകൊണ്ട് ലോകമെങ്ങുമുള്ള മലയാളികൾക്കായി  സാഹിത്യമത്സരം  നടത്തുന്നു .

ഷോർട് ഫിലിം ഫെസ്ടിവലുകൾ, നാടകോത്സവങ്ങൾ, മറ്റു സാഹിത്യപ്രവർത്തനങ്ങൾ എന്നിവയാൽ സജീവമായ കുവൈറ്റ് 
സാഹിത്യസാംസ്‌കാരികമേഖലയിലേക്ക് പ്രവേശിക്കാൻ എഴുത്തുകാർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച  അവസരമാണിത് .

മത്സരസമ്മാനം 

ചെറുകഥ:-  
ഒന്നാംസമ്മാനം  -10001 രൂപ 
രണ്ടാംസമ്മാനം - 5001 രൂപ 

കവിത:-   
ഒന്നാംസമ്മാനം  -5001 രൂപ 
രണ്ടാംസമ്മാനം - 3001 രൂപ 

ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് മുകളിൽ പരാമർശിച്ച ക്യാഷ് അവാർഡും, പ്രശസ്തിപത്രവും ഇടുക്കി അസോസിയേഷൻ നൽകുന്നതാണ്. കൂടാതെ 2018 ഓഗസ്റ്റ് മാസത്തിൽ ഇടുക്കി അസോസിയേഷൻ പുറത്തിറക്കുന്ന ഓണപ്പതിപ്പിൽ ഈ രചനകൾ പ്രസിദ്ധീകരിക്കുന്നതാണ് . 

കൂടുതൽ മികച്ച രചനകൾ വന്നാൽ, പ്രോത്സാഹനാർത്ഥമായി അവയിൽ നിന്നും ഏതാനും ചില രചനകൾ കൂടി  ഓണപ്പതിപ്പിൽ ചേർക്കുന്നതാണ്. .

ഓണപ്പതിപ്പ് പ്രകാശനത്തിന് ശേഷം അതിൻ്റെ ഡിജിറ്റൽപതിപ്പ് ലോകമെങ്ങുമുള്ള മലയാളിസമൂഹത്തിലേക്ക് എത്തിക്കുന്നതാണ് . 

സമ്മാനങ്ങൾ സെപ്റ്റംബറിൽ നടക്കുന്ന നല്ലെഴുത്തിന്റെ പുസ്തകപ്രകാശനച്ചടങ്ങിൽവച്ച് നൽകുകയോ, അല്ലെങ്കിൽ സമ്മാനത്തുക അയച്ചു കൊടുക്കുകയോ ചെയ്യുന്നതാണ്.

നിബന്ധനകൾ :

മത്സരാർത്ഥികൾ ഇടുക്കി ജില്ലാ അസോസിയേഷന്റെ പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്തിരിക്കണം. 

ലിങ്ക് - https://www.facebook.com/IAK2006/

1)  കഥയുടെ പശ്ചാത്തലം ഇടുക്കിയുമായി ബന്ധപ്പെട്ടതായിരിക്കണം . ഇടുക്കിയുടെ കാർഷിക , സാംസ്‌കാരിക , കുടിയേറ്റ ജീവിതവുമായി അടുത്തു നിൽക്കുന്ന രചനയായിരിക്കണം . കഥ എഴുപുറത്തിൽ (A 4 ) കവിയരുത് .  ചെറിയ രചനകൾക്ക്  പ്രസിദ്ധീകരണത്തിൽ മുൻഗണന ഉണ്ടായിരിക്കും.

2) കവിതകൾ;  കാർഷികസംസ്കാരം, കുടിയേറ്റം, ഗൃഹാതുരത്വം എന്നീ മൂന്നുവിഷയങ്ങളെ അധികരിച്ചുള്ളതാവണം . 36 വരികളിൽക്കൂടാൻ പാടില്ല .
3)രചനകൾ മൗലികമായിരിക്കണം. മുൻപ് പ്രിന്റ് മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചതാവരുത്.
മുൻപ് സോഷ്യൽമീഡിയയിൽ പ്രസിദ്ധീകരിച്ചതും മത്സരത്തിന് അയയ്ക്കാവുന്നതാണ്.
മത്സരത്തിന് നൽകിയവ അനുവാദമില്ലാതെ മറ്റെവിടെയും പ്രസിദ്ധീകരിക്കുകയും ചെയ്യരുത് .

4 ) രചനകൾ നേരിട്ട് ഇമെയിൽ ( Email - idukkiassnglobal@gmail.com) വഴിയും , നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ്* വഴിയും അയക്കാവുന്നതാണ് . രചനകൾ അയക്കുമ്പോൾ ശീർഷകത്തിൽ " ഇടുക്കി സാഹിത്യ അവാർഡ്" എന്നു കൂടി ചേർക്കേണ്ടതാണ്. ഒരാൾക്ക് ഒന്നിലധികം രചനകൾ മത്സരത്തിലേക്ക് സമർപ്പിക്കാവുന്നതാണ് . രചനയോടൊപ്പം , Whatsapp Number , Email ID എന്നിവ നൽകേണ്ടതാണ് .

5) നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക്  / സോഷ്യൽമീഡിയയിൽ ആക്റ്റീവ് ആയവർക്ക് പങ്കെടുക്കാം. Fake Profiles, Hidden identity profiles not allowed.

6) ഇടുക്കി അസ്സോസിയേഷൻ്റെ സ്വതന്ത്രപാനൽ ആയിരിക്കും വിധിനിർണ്ണയം നടത്തുക .  വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 

7) ശ്രദ്ധിക്കുക :-

- ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ ഇടുക്കി അസ്സോസിയേഷന്  പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.

(*Nallezhuth Android App - Google PlayStore   ൽ  നിന്നും ഇൻസ്റ്റാൾ ചെയ്ത ശേഷം രചനാ മത്സരങ്ങൾ  2018  എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക . ഇടുക്കി സാഹിത്യ അവാർഡ് എന്ന ഫോട്ടോയിൽ ക്ലിക് ചെയ്ത് മത്സരത്തിലേക്കുള്ള രചന  ,  ആപ്പിൽ നേരിട്ട്  ടൈപ്പ് ചെയ്തോ  അല്ലെങ്കിൽ PDF ആയിട്ടോ സമർപ്പിക്കുക ).


Chief Co-ordiators:-
  • Preeth Jose Pallickamyalil,  (President, Idukki Association Kuwait)
  • Ivy Alex Parunthuveettil, (General Secretary, Idukki Association Kuwait)
  • Mathew Areeparambil (Global coordinator, Idukki Association Global)
  • Sri UnniMadhavan, Nallezhuth
  • Sri Shoukkath Maitheen Idukki, Admin, Nallezhuth
  • Sri Unni Attingal,  Admin, Nallezhuth
  • Sri Sarath Chalaka, Nallezhuth


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot