Slider

നന്മ നിറഞ്ഞവർ

0
Image may contain: Hussain Mk, closeup


സുഖമുണ്ടായിരുന്നില്ല. മഴയെ പ്രണയിച്ചത് അൽപം അധികമായോ എന്നൊരു സംശയം.
ശക്തമായ തൊണ്ടവേദനയും ചെറിയ പനിയും. പോരാത്തതിന് പല്ലിന്റെ മോണ വീക്കവും.മോണയിൽ ടൂത്ത് പിക്സ് തട്ടിയതാണോന്നൊരു സംശയം.
സുഹൃത്തുക്കൾക്ക് പെരുന്നാൾ ആശംസകൾ നേരാനും സ്വീകരിക്കാനും കഴിഞ്ഞില്ല.
ആയതിനാൽ ഏവർക്കും അൽപം വൈകിയിട്ടാണെങ്കിലും എന്റെ ഹൃദ്യമായ പെരുന്നാൾ ആശംസകൾ നേരുന്നു.
നാട്ടിൽ അൽപസമയം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ ഒരു സന്തോഷമായിരുന്നു.
പെരുന്നാൾ ദിവസത്തിൽ നല്ലൊരു വാർത്ത കേൾക്കാൻ കഴിഞ്ഞത് വലിയൊരു സന്തോഷമുള്ള കാര്യം തന്നെ.
തൊട്ടടുത്ത പ്രദേശത്ത് ഒരാൾ നാല് സെന്റ് ഭൂമി ഒരു പള്ളിക്കായി ദാനം ചെയ്തു. അവിടത്തെ മുസ്ലിംകൾ അവിടെ പുതിയ താമസക്കാരായതിനാൽ പള്ളിയുടെ നിർമ്മാണത്തിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
കാരണം അനുമതി തന്നെ പ്രശ്നം.
തൊട്ടടുത്ത താമസക്കാർ പതിമൂന്നോളം വരുന്ന ഹിന്ദു കുടുംബങ്ങളായിരുന്നു. പള്ളി അവർക്കൊരു ബുദ്ധിമുട്ടാകുമോ എന്നതായിരുന്നു ഒരു ആശങ്ക.
പക്ഷേ അവിടെ കണ്ടത് ഈ പതിമൂന്ന് ഹിന്ദുകുടുംബങ്ങളും ചേർന്ന് കലക്ടറെ സമീപിക്കുന്നതാണ്.
അവരുടെ അപേക്ഷ പ്രകാരം പള്ളി നിർമ്മാണത്തിന് കലക്ടർ പെട്ടെന്ന് തന്നെ അനുമതി കൊടുത്തു. അത് മാത്രമല്ല നിർമ്മാണം തുടങ്ങുന്നതിനുള്ള പണം ഈ കുടുംബങ്ങൾ തന്നെ സംഭാവനയായി നൽകി.
പലരും മതത്തിന്റെ പേരിൽ വേർ തിരിവുകൾ സൃഷ്ടിച്ച് പരസ്പരം അസഹിഷ്ണുതയുടെ വക്താക്കളായി മാറുന്നത് നിത്യ കാഴ്ചയായി മാറുന്ന ഇക്കാലത്ത് പരസ്പര സ്നേഹത്തിന്റെ പ്രകാശദീപങ്ങൾ ഇങ്ങിനെ കത്തുന്നത് കൊണ്ടാണ് നാട്ടിലെ വെളിച്ചം അണയാതെ നിൽക്കുന്നത്.
ഗോത്ര ജാതി മത മാൽ സര്യങ്ങൾക്കിടയിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകൾ നാളെയുടെ നേർക്കുള്ള ഒരു ചോദ്യചിഹ്നമായി നിൽക്കുമ്പോൾ, ഇല്ല നഷ്ടപ്പെട്ടിട്ടില്ല നന്മകൾ എന്നത്തേയും പോലെ നമുക്കൊന്നായി ജീവിക്കാം എന്ന് പറഞ്ഞ് മത വിശ്വാസികൾ മുന്നോട്ട് വരുമ്പോൾ ഇതിലപ്പുറം എന്തു വേണം സന്തോഷിക്കാൻ.
അൽപം വൈകിയാണെങ്കിലും ഇതു തന്നെയാകട്ടെ എന്റെ പെരുന്നാൾ സന്ദേശം.
എല്ലാവർക്കും ഒരിക്കൽ കൂടി എന്റെ പെരുന്നാൾ ആശംസകൾ.
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo