ആറുമാസത്തിനിടയിലിത് മൂന്നാമത്തെ വീടുമാറ്റമാണ്. കാരണം കണ്ടെത്തുമ്പോൾ പ്രതികൾ മൂന്നു പേരാണ്. ഒന്നെൻ്റെ പ്രിയതമ ,രണ്ടാമത് അയൽപക്കത്തെ മരുമകളോ അമ്മായി ഉമ്മയോ ആയിരിക്കും. മൂന്നാമൻ വിനീതനായ ഞാൻ തന്നെയാണ്. എന്തിനുമേതിനും തീരുമാനമെടുക്കാതെ എടുത്തുചാടുന്നുവെന്നതാണ് എൻ്റെ മേലുള്ള കുറ്റം.
നരിക്കുനി വലിയ ജുമുഅത്ത് പള്ളി റോഡിലെ മൂന്നാമതെ വീട്ടിൽ, പണ്ടേ ചില പ്രരാബ്ദങ്ങളുടെ പേരിൽ തറവാടു വിട്ട ഞാൻ വാടകക്കാണ് താമസിച്ചുപോന്നത്. ഞാനും ഭാര്യയും മകനുമുള്ള അണുകുടുംബസ്വസ്ഥതയും സമാധാനവുമായിരുന്നു എനിക്കുണ്ടായിരുന്ന സമ്പാദ്യം. അന്നയൽപക്കത്തുണ്ടായിരുന്നത്
മധ്യവയസ്കയായ ഒരു സ്ത്രീയും അവരുടെ മരുമകളുമാണ്. അങ്ങനെയിരിക്കെ ഏതോ ഒരു മഴ ദിവസത്തിലാണ് വഴക്കും വക്കാണവുമില്ലാതിരുന്ന ഞങ്ങൾക്കിടയിലെ ബന്ധങ്ങളത്രയും ഒലിച്ചുപോയത്. ഞങ്ങളുടെ തൊടിയിലെ വെള്ളമപ്പിടിയും അവരുടെ മുറ്റത്തേക്ക് ഒഴുകുന്നുണ്ടെന്ന പരാതി വരുന്നത്. സംഗതി സ്ഥിതീകരിച്ചു. പക്ഷേ മഴവെള്ളമല്ലേ...എന്നെക്കൊണ്ട് എന്ത് ചെയ്യാനാകും? അതിനെയതിൻ്റെ വഴിക്ക് വിടാമെന്നഭാവത്തിൽ ഞാൻ തല വലിച്ചു നടന്നു. പക്ഷേ സഹധർമിണി എനിക്കു വേണ്ടി ചില ന്യായീകരണങ്ങളുമായി രംഗത്തെത്തിയതു മുതൽ സംഗതി കുലാവിയായി. പെണ്ണൊച്ചകൾ നിരന്തരം ഉയർന്ന് തുടങ്ങി. മഴ മാറി മാനം തെളിഞ്ഞിട്ടും അവരുടെ മുഖങ്ങൾ മൂടിക്കെട്ടി കറുത്തു നിന്നു. ഞങ്ങളുടെ കോഴികൾക്ക് അവരുടെ തൊടിയിലേക്ക് പ്രവേശനമില്ലാതായി. മോനു കളിക്കാൻ അവരുടെ മുറ്റത്തേക്ക് വിലക്കുണ്ടായി. ഇതര വീടുകളിലത്രയും ഞങ്ങളുടെ കുറ്റവും കുറവുമെത്തിത്തുടങ്ങി. രാത്രി വൈകി ഞാൻ വീട്ടിലെത്തുമ്പോൾ ഭാര്യ ഓരോ പരാതിയും അളന്നുമുറിച്ചു പറയാൻ തുടങ്ങി. അങ്ങനെ പരാതികളുടെ അനേകം പരമ്പര രാത്രികൾ എൻ്റെ ഉറക്കം കെടുത്തി തുടങ്ങിയപ്പോൾ ഞങ്ങൾ വീടുമാറ്റത്തിന്
വട്ടംകൂട്ടി.
മാവൂർ റോഡിലെ പുതിയ വീട്, എനിക്കു നന്നേ ബോധിച്ചു. സുന്ദരമായ അന്തരീക്ഷം. അയൽവീട് ശൂന്യമായി കിടന്നിരുന്നതിനാൽ ആ മേഖലയിലെ പ്രശ്നങ്ങളെല്ലാം ഒതുങ്ങുമെന്ന് ആശ്വസിച്ചിരുന്നു. എന്നാൽ ആഴ്ചകൾക്കിപ്പുറം ആ വീട്ടിൽ പുതിയ താമസക്കാർ എത്തി. അതും ബംഗാളികൾ. ആയതിനാൽ തന്നെ മലയാളത്തിലെ വെറിയും തെറിയും അന്യമല്ലെയെന്ന് ഞാനപ്പോഴും സമാധാനിച്ചിരുന്നു. പക്ഷേ ഇത്തവണ എൻ്റെ ഭാര്യയാണ് പരാതിക്കാരി. അവർക്ക് വ്യത്തിയില്ലാത്തത്, അവരുടെ മക്കൾ ഞങ്ങളുടെ വീട്ടിലേക്ക് കളിക്കാൻ വരുന്നത് തുടങ്ങി അനേകം.... ഇതിനിടയിൽ ഞാൻ ഒരു സാധുജീവിയായി, ഇവയൊന്നും മുഖവിലക്കെടുക്കാതെ ജീവിച്ചു പോന്നു.
ദൈനം ദിനം ഭാര്യയുടെ ഭാവപ്പകർച്ചകളും വികാരമാറ്റങ്ങളും എന്നെ വേട്ടയാടിത്തുടങ്ങിയപ്പോൾ ഞാൻ വീണ്ടുമൊരു 'കുടി'മാറ്റത്തിന് തയാറാവുകയായിരുന്നു.
ഇപ്പോൾ നഗരത്തിലെ ഫ്ലാറ്റിലെ നാലാം നിലയിലാണ് വാസം. ഒറ്റവാതിലിനപ്പുറം പുറം ലോകത്തേയോ അയൽപക്കത്തേയോ അറിയേണ്ടാത്തതിനാൽ ആ വിരസതയിലും ചെറിയൊരാനന്ദം ഉടലെടുത്തു വരുന്നുണ്ട്.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക