
അത് രാമന്റെ ഭാര്യയായ സീതയല്ലേ
എന്തൊരു സുന്ദരിയാണവള്‍ അല്ലേ?
ഉവ്വ്, യജമാനനെ. എന്താ അങ്ങേക്ക് ഇഷ്ടമായിന്ന് തോന്നുന്നു.
ഉവ്വ് അവളെ കണ്ട മാത്രയില്‍ ഈരേഴ് പതിനാല് ലോകവും എങ്ങനെ മറക്കാതിരിക്കും.
യജമാനനേ, അത് അന്യന്‍റെ ഭാര്യയല്ലിയോ. രാമനാണെങ്കില്‍ വീരശൂരപരാക്രമിയും. രാമരാജ്യത്തിന്റെ പ്രശസ്തി അറിയാമല്ലോ.
അതെനിക്ക് പ്രശ്നമല്ല മോഹിച്ചത് സ്വന്തമാക്കണം , അതൊരു ദിവസത്തേക്ക് ആണെങ്കിലും.
അതൊരു അതിമോഹമല്ലേ യജമാനനേ.
മോഹവും അതിമോഹവും , അതിന്റെ കര്‍ത്താവായ എന്നെയാണോ നീ ഉപദേശിക്കുന്നത്.
അന്യന്റെ ഭാര്യയോട് പ്രേമം തോന്നുന്നത് സ്വഭാവികം, എങ്കിലും സ്വന്തമാക്കണം എന്ന് ചിന്തിക്കുന്നത് അവിവേകമാല്ലിയോ?
യാചകരെ കണ്ടാല്‍ പെട്ടന്നലിയുന്ന മനസ്സും സ്വര്‍ണ്ണത്തിളക്കം കണ്ടാല്‍ മനസ്സ് ചാഞ്ചാടാത്ത സ്ത്രീകള്‍ കുറവാണ്, അത് നിനക്കറിയില്ലേ.
അറിയാം എങ്കിലും സീത അങ്ങനെ ചാഞ്ചാടുമോ? അതെനിക്കൊരു സംശയമുണ്ട്.
അതൊക്കെ ഞാന്‍ കാണിച്ചു തരാം. സ്വര്‍ണ്ണം കണ്ടാല്‍ ഇവിടെ ഓടുന്നത് സീതയല്ല രാമനും ലക്ഷമണനുമാണ്.
അപ്പൊ പ്രലോഭനം രാജപുത്രന്മാര്‍ക്കും ബാധകം അല്ലിയോ യജമാനനേ.
ആദ്യമായി സീതക്ക് ചുറ്റും കാവലായി സംരക്ഷകരായി നില്‍കുന്ന രാമനേയും ലക്ഷ്മണനെയും അല്പ നേരം മാറ്റി നിര്‍ത്തണം.
നമ്മുടെ സേവകന്‍ സ്വര്‍ണ്ണമാനായി അവരുടെ മുന്നില്‍ കൗതുകം വിടര്‍ത്തട്ടെ.
സ്വര്‍ണ്ണത്തില്‍ മതിമയങ്ങുമോ അവര്‍
നിധി കുംഭാരത്തില്‍ അവര്‍ വീഴില്ല സേവകാ. ഇവിടെ സ്വര്‍ണ്ണത്തിനു ജീവന്‍ വെച്ചാല്‍ മനസ്സ് മാറിയേക്കും.
കൗതുകം ആരേയും പ്രലോഭിപ്പിക്കും അല്ലേ
അത് തന്നെ
.......................
രാമാ ഏയ് രാമാ നോക്കൂ ഒരു സ്വര്‍ണ്ണമാന്‍
രാമാ ഏയ് രാമാ നോക്കൂ ഒരു സ്വര്‍ണ്ണമാന്‍
എവിടെ നോക്കട്ടെ
ദാ അവിടെ
ആഹാ മനോഹരമായിരിക്കുന്നല്ലോ. ഇതിനു മുന്നേ ഇങ്ങനെ ഒന്ന് ഞാന്‍ കണ്ടിട്ടില്ല.
സീതേ നീ കണ്ടോ സ്വര്‍ണ്ണമാന്‍?
എത്ര മനോഹരം അല്ലിയോ?
അയ്യോ രാമാ അത് നടന്നു പോകുന്നു
വരൂ നമുക്ക് പിന്തുടരാം.
അപ്പോള്‍ സീത, ഈ കാട്ടില്‍ സീതയെ ഒറ്റക്കിട്ട് പോകുന്നത് സുരക്ഷിതമല്ല.
ഞാനൊരു സുരക്ഷിത വളയം അവള്‍ക്ക് ചുറ്റും വരക്കാം. നമ്മള്‍ തിരികെ വരുന്നവരെ സീത അതിനുള്ളില്‍ നില്‍ക്കട്ടെ.
ലക്ഷ്മണന്‍ ഒരു വളയം വരച്ചു, എന്നിട്ട് സീതയോട് നിര്‍ദ്ദേശിച്ചു. ഏട്ടത്തിയമ്മ ഈ വളയം ഭേദിച്ച് പുറത്ത് പോകരുത്. ഞങ്ങള്‍ തിരികെ വരുന്ന വരെ.
സീത തല കുലുക്കി സമ്മതിച്ചു.
രാമനും ലക്ഷ്മണനും കൗതുക മാനിനെ തേടി കാട്ടിലേക്ക് കുതിച്ചു.
പുരുഷനേക്കാള്‍ മനസ്സലിവ് തോന്നുന്ന സ്ത്രീകള്‍, അതായയത് സീതക്ക് മുന്നില്‍ ഒരു യാചകന്‍ നിന്ന് കരയുന്നു.
ദാഹിക്കുന്നു അമ്മാ വിശക്കുകയും ചെയ്യുന്നു. എന്തെങ്കിലും ഭക്ഷിക്കാന്‍ കിട്ടിയിരുന്നുവെങ്കില്‍
മനസ്സലിവോ സ്വന്തം സുരക്ഷിതത്വമോ പ്രധാനം?
രണ്ടും വേണം.
സീത വളയം ഭേദിച്ച് പുറ ത്ത് കടന്നു.
മണ്ടത്തരം ആയല്ലോ സീത..
കൊടുങ്കാട്ടിലുള്ള വിശക്കുന്ന യാചകനെ പ്രതീക്ഷിക്കാമോ സീത ? അല്ല യാചകന്‍ കാട്ടില്‍ ഉണ്ടാവുമോ?
വിവേകം വേണം സീത, വിവേകം.
കൊടുങ്കാട്ടിലുള്ള വിശക്കുന്ന യാചകനെ പ്രതീക്ഷിക്കാമോ സീത ? അല്ല യാചകന്‍ കാട്ടില്‍ ഉണ്ടാവുമോ?
വിവേകം വേണം സീത, വിവേകം.
അല്ല സീത, ഇന്നത്തെ കാലത്താണ് ഇത് സംഭവിക്കുന്നതെങ്കില്‍ സീതക്ക് ചുറ്റും വരച്ച നിയന്ത്രണ രേഖ അസ്വാതന്ത്ര്യ രേഖയാണ്, സ്ത്രീകളെ തളച്ചിടുന്ന രേഖയാണെന്ന് പറഞ്ഞു ബഹളമുണ്ടാക്കുമായിരുന്നോ?
ഇല്ല, ഞാന്‍ ബഹളം വെക്കില്ല
അതെന്താ സീതാ
ചില സാഹചര്യങ്ങളില്‍ എനിക്ക് ചുറ്റും വരയ്ക്കുന്ന രേഖ എനിക്കുള്ള സുരക്ഷിത രേഖയാണ്. അത് മനസ്സിലാക്കാനുള്ള വിവരം എനിക്കുണ്ട്. എങ്കിലും വിശക്കുന്നവന് അപ്പം കൊടുക്കുന്ന ചിന്തയില്‍ വിവേക ശൂന്യത കാണിച്ചു. ഇവിടെ സന്ദര്‍ഭം മറന്നു പോയി.
കുലീന സ്ത്രീക്കും അവിവേകം സംഭവിക്കും അല്ലിയോ? സാഹചര്യം അനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കില്‍ രാവണന്‍ കടന്നു കയറും അല്ലിയോ സീത?
അതെ.
എങ്കിലും രാവണന്റെ പറക്കുന്ന സ്വര്‍ണ്ണ രഥത്തില്‍ പറക്കുമ്പോള്‍ രാമനെ ധ്യാനിച്ച നീയാണ് വിശിഷ്ട സ്ത്രീ. അബദ്ധം പറ്റിയത് തെറ്റ് ചെയ്യാന്‍ അല്ലല്ലോ. വിശക്കുന്നവന് ആഹാരം കൊടുക്കാനല്ലേ. സാരമില്ല സീത. നിന്നോടെനിക്ക് ബഹുമാനമാണ്.
ചില രേഖകള്‍ അസ്വാതന്ത്ര്യ രേഖയല്ല ജീവിത രേഖയാണെന്ന് ചിന്തിച്ചാല്‍ ജീവിതം രസകരം.
ഇന്നത്തെക്കാലത്ത് നമുക്ക് പറ്റുന്നതും ഇതാണ്
സ്വാതന്ത്ര്യം എന്ത്, ജീവിതം എന്ത്, അസ്വാതന്ത്ര്യം എന്ത്, എന്നുള്ള തിരിച്ചറിവ് ഇല്ലായ്മ.
പിന്നെ സുരക്ഷിത രേഖ വരക്കാം സ്ത്രീക്ക് ചുറ്റും, എന്നാല്‍ തളച്ചിടല്‍ രേഖ നല്ലതല്ല.
ജെപി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക