നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഭാര്യയുടെ ഏറ്റവും വലിയ വേദന



ഒരു ഭാര്യയുടെ ഏറ്റവും വലിയ വേദന എന്താണെന്നറിയോ...? ?
തന്റെ താലിയുടെ അവകാശിയെ സംശയിക്കേണ്ടി വരുക എന്നത്.....! "
കഴിഞ്ഞ കുറച്ചു മാസങ്ങളായി
മൃദുലക്ക് തന്റെ ഭർത്താവിന്റെ മേലുള്ള സംശയം കൂടിയിട്ട്....!
കുറച്ചായി അവളുടെ ഭർത്താവ്
ഇരുപത്തിനാലു മണിക്കൂറും വാട്ട്സപ്പിലാണ്.....!
അവിടെ കൃഷിയിറക്കി വിളവും കാത്തിരിക്കയാണ് മൂപ്പർ...!
അവൾ ചോദിച്ചാൽ
ഒാഫീസ് ഫ്രെണ്ട്സ് ആണെന്നു പറയും,
അതു പറയുന്ന അയാൾക്കും കേൾക്കുന്ന അവൾക്കും അറിയാം അത് പച്ചക്കള്ളമാണെന്ന്...!
എന്നാൽ,
അങ്ങേർക്കു വരുന്ന ഒാരോ റിപ്ലെ കമന്റു വായിക്കുമ്പോഴും മൂപ്പരുടെ മുഖത്തു വിരിയുന്ന ചിരി കാണുമ്പോൾ തന്നെ അവൾക്കു മനസിലാവും,
അപ്പുറത്ത് ഏതോ മറ്റവളാണെന്ന്...!
മൊബൈലിൽ നിന്നു കണ്ണെടുക്കാതെ മറ്റവളുടെ റിപ്ലെക്കു വേണ്ടി അക്ഷമതയോടെയുള്ള അങ്ങേരുടെ കാത്തിരിപ്പു കാണുമ്പോൾ തന്നെ പുറകിലൂടെ ചെന്ന് നോൺസ്റ്റിക്കിന്റെ പാത്രം കൊണ്ട് നെറും തലക്കിട്ട് ഒന്നു കൊടുക്കാനാണു അവൾക്കു തോന്നാറുള്ളത്..,
ആദ്യമൊന്നും ഇത്ര ശല്യമില്ലായിരുന്നു കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി രാത്രി വൈകിയും ചാറ്റിങ്ങിനായി ഫോണും പിടിച്ചിരുപ്പാണ്,
അവൾക്കു തന്നെ തോന്നിയിട്ടുണ്ട് ഈ വാട്ട്സ്ാപ്പ് ചാറ്റും കള്ളും സിഗററ്റും മറ്റുമൊക്കെ ആയിരിക്കാം ചിലപ്പോൾ അങ്ങേരെ ബഡ്ഡ്റൂമിൽ പോലും പരാജയനാക്കുന്നതെന്ന്...!
അതെല്ലാം അവളുടെ തെറ്റാണെന്നു വരുത്തി തീർക്കാൻ ആദ്യകാലങ്ങളിലെ ശ്രമങ്ങൾക്കു പിന്നാലെയാണ് അങ്ങേരുടെ പരസ്യമായ ഈ ചാറ്റിങ്ങ് അവളെക്കാൾ മിടുക്കുള്ളവരുണ്ടെന്നു കാണിക്കാൻ...,
ചാറ്റിങ്ങിന്റെ
സുഖത്തിനിടയിൽ രാത്രി വലിച്ചു കൂട്ടുന്ന സിഗററ്റിന്റെ എണ്ണത്തിന് ഒരു കൈയ്യും കണക്കുമില്ല.,
ഒരു മനുഷ്യൻ രാത്രി വൈകിയും ലാപ്ട്ടോപ്പിൽ തന്റെ ജോലി ചെയുന്നത് മനസിലാക്കാം,
ഇതങ്ങിനെയല്ല..,
സ്വന്തം ഭാര്യയെ മറ്റു സ്ത്രീകൾക്കു മുന്നിൽ കഴിവില്ലാത്തവളാക്കി മാറ്റി അവരിൽ തന്നെ അതെ സുഖം തിരിയുന്ന ഹോട്ട് ചാറ്റിങ്ങാണ്..,
ആരെയും ഒന്നും അറിയിക്കണ്ടാന്നു കരുതിയതായിരുന്നു അവൾ,
അവസാനം ഇതെല്ലാം കണ്ട് സഹിക്കവയ്യാതെയാണ് അവൾ തന്റെ കൂട്ടുക്കാരി മായയെ വിളിച്ചത്..,
എല്ലാം കേട്ടതും മായക്കു കാര്യം മനസിലായി മായ അപ്പോൾ തന്നെ പറഞ്ഞു,
ഇതിനൊന്നും വളം വെച്ചു കൊടുക്കരുതെന്നും
നീ തന്നെ ഒടുവിൽ കുടുങ്ങുമെന്നും....!
അതും കൂടി കേട്ടതോടെ അവൾക്കു ഭയമായി,
മായ തന്നെയാണ് പറഞ്ഞത് ചാറ്റിങ്ങ് സമയത്ത് അങ്ങേരെ ചുറ്റിപ്പറ്റി നിൽക്കാൻ, അങ്ങിനെ വരുമ്പോൾ ഒരു ചെറിയ പേടി വരുമെന്ന്
അതു കുറച്ചൊക്കെ ശരിയായിരുന്നു..,
പക്ഷെ ഇതെല്ലാം അവൾ ഭർത്താവിന്റെ അടുത്തുള്ളപ്പോൾ മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ മാത്രമാണ് അല്ലാത്തപ്പോൾ എന്തു ചെയ്യും..? ?
അപ്പോൾ മായ പറഞ്ഞു
മെസേജ് വരുന്ന ആ നമ്പർ ?എങ്ങിനെയെങ്കിലും കണ്ടു പിടിക്കണമെന്ന് നമ്പർ കിട്ടിയാൽ ആളെ പെട്ടന്നു പിടിക്കാമെന്നും..,
അങ്ങിനെയിരിക്കെ അടുത്ത ദിവസം ഭർത്താവുമായി അവൾ ഒന്നും രണ്ടും പറഞ്ഞ് വഴക്കായി അന്ന് അങ്ങേര് തന്റെ ബ്രഹ്മാസ്ത്രം തന്നെ പുറത്തെടുത്ത് അവളോടു പറഞ്ഞു.,
നീ പോയാൽ എനിക്ക് പുല്ലാണ്.."
ഈ നിമിഷം ഞാൻ വിളിച്ചാൽ കൂടെ മുൻപിൻ നോക്കാതെ ഇറങ്ങി വരാൻ ആളുണ്ട്,
അതു കൊണ്ട് അടങ്ങി ഒതുങ്ങി നിന്നാൽ നിനക്കു നല്ലത്...!
അതും കൂടി കേട്ടതോടെ അവൾക്കു കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമായി,
ഇവിടെ കാര്യങ്ങൾ എവിടെ വരെ എത്തിയിരിക്കുന്നുയെന്ന കാര്യം..,
അതോടെ മറ്റവളാരാണെന്ന് എത്രയും പെട്ടന്ന് കണ്ടെത്തിയേ പറ്റൂ എന്നായി....,
അതത്ര എളുപ്പമല്ല അങ്ങേരുടെ ഒാഫിസിലാണെങ്കിൽ എണ്ണം പറഞ്ഞ നാലഞ്ചു പെണ്ണുങ്ങളുണ്ട്,
എല്ലാം ഒന്നിന്നൊന്നു മെച്ചം അതിലിപ്പം ആരാണെന്നു വെച്ചിട്ടാണ് ?
ആരായാലും അവർ തമ്മിലുള്ള പഴയ ബന്ധം അവളൊരു പൊട്ടിയാണെന്നു മനസിലാക്കി പുതുക്കി കൊണ്ടു നടക്കുകയാണെന്നു വ്യക്തം...!
അതിന്റെ കൂടെ
അങ്ങേരുടെ ഫോൺ ആണെങ്കിൽ ഫിങ്കർപ്രിന്റ് ലോക്കാണ്, അവൾക്കതു പെട്ടന്നതു തുറന്നു നോക്കാൻ കഴിയരുതെന്നു വിചാരിച്ചാണ് അവനത് ചെയ്തിരിക്കുന്നത്...,
മായ അവൾക്ക് പല പല ഐഡിയകൾ പറഞ്ഞു കൊടുത്തെങ്കിലും ഒന്നും പ്രതീക്ഷിച്ച ഫലം കണ്ടില്ല..,
അല്ലെങ്കിലെ കുറച്ചുക്കാലമായി അവളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒഴിഞ്ഞ നേരമില്ല, അതിനിടയിലാണ് ഇത്...,
കോളേജുക്കാലത്തെ നാലഞ്ചു വർഷത്തെ ആത്മാർത്ഥമായ പ്രണയത്തിനിടയിൽ അവൾ ഡിഗ്രി ജയിക്കുകയും ജോയിസ് തോൽക്കുകയും ചെയ്തു,
എന്നാൽ ഒട്ടും പ്രതീക്ഷയില്ലാതെ അവൾ ഒരു ഇന്റർവൂ അറ്റന്റ് ചെയ്തതിലൂടെയാണ് അവളുടെ ജീവിതം തന്നെ മാറി മറിഞ്ഞത്....!
ഒരിക്കലും കിട്ടിലെന്നു വിചാരിച്ച ആ ഇന്റർവൂ അവൾ ഈസിയായി പാസായി ജോലിയും കിട്ടി അതൊടെ ജോയ്സിനും സന്തോഷമായിരുന്നു, പലപ്പോഴും അവനു പണം കടം കൊടുത്തു കൊണ്ടിരുന്നത് പോലും അവളായിരുന്നു...,
എന്നാൽ ആ പ്രണയബന്ധം അവളുടെ വീട്ടിൽ അറിയാൻ ഇടയായതോടെ എതിർപ്പും ബഹളവുമായി വീട്ടുക്കാർ പുരനിറഞ്ഞു...,
വീട്ടിൽ പ്രശ്നങ്ങൾ പല വിധത്തിൽ തല പൊങ്ങിയെങ്കിലും അതൊനും അവൾ കാര്യമാക്കിയില്ല..,
വീട്ടുക്കാർ തന്നെ പുറത്താക്കിയാലും
തന്റെ സ്വീകരിക്കാൻ ഒരാളും.
ജീവിക്കാൻ ഒരു ജോലിയും,
നൽകുന്ന സുരക്ഷിതത്വം അവൾക്ക് വലിയ ആശ്വാസവും തുണയുമായിരുന്നു..,
എന്നാൽ
പ്രണയം അവന്റെ വീട്ടിൽ അറിഞ്ഞതോടെ ജോയ്സിലും പ്രകടമായ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി..,
അതോടെ അവൾക്ക് അവനിൽ നിന്നുള്ള
ഫോൺ വിളികൾ കുറഞ്ഞു,
കാണലുകൾ കുറഞ്ഞു,
കാത്തു നിൽക്കലുകൾ കുറഞ്ഞു,
ഒഴിവു കഴിവുകളും ഒഴിഞ്ഞു മാറലുകളും കൂടി....,
അവനെന്താണ് ഇത്ര പെട്ടന്ന് സംഭവിച്ചത് എന്നവൾക്കു മനസിലായില്ല.,
അതിനിടയിൽ അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുകളിലെ നിലയിലെ ഒാഫീസിൽ ജോലി ചെയ്യുന്ന സന്ദീപിന് അവളോടു വല്ലാത്ത പ്രണയം.....!
നോട്ടവും ചിരിയുമല്ലാതെ മറ്റു പ്രശ്നങ്ങളൊന്നു ഇല്ലാതിരുന്നതു
കൊണ്ട് അവൾ അതത്ര കാര്യമാക്കിയില്ല...,
അയാളുടെ ഒാഫിസിലെ ഇൻചാർജ് അയാളായിരുന്നു, അതു കൊണ്ടു
തന്നെ ആ ഒാഫീസിലെ എല്ലാവർക്കും അയാൾ വേണ്ടപ്പെട്ടവനായിരുന്നു...,
സന്ദീപിന്റെ അടുപ്പം കാണിക്കലും ജോയ്സിന്റെ താൽപ്പര്യ കുറവും കൂടിയതോടെ അവൾക്കു പരിഭ്രമമായി മറ്റു വഴികളില്ലാതെ അവൾ കൂട്ടുക്കാരി മായയെ വിളിച്ചു പറഞ്ഞു...,
അതു കേട്ടതും
മായ പറഞ്ഞു അവൾ വന്ന് സന്ദീപിനോട് സംസാരിക്കാമെന്നും അവനെ കുറിച്ച് ടെൻഷനടിക്കണ്ടായെന്നും..,
എന്നാൽ ജോയ്സിന് അവനെന്താ പറ്റിയതെന്ന് അവളോട് തന്നെ അന്വേഷിക്കാനുമാണ് മായ പറഞ്ഞത്...,
അതിനായി അവൾ ജോയ്സിനെ വിളിച്ചെങ്കിലും അവനെന്തോ ഒഴിഞ്ഞു മാറാനാണു ശ്രമിച്ചത്.,
അവന്റെ ആ പ്രവർത്തികൾ അവളെ വല്ലാതെ ദു:ഖത്തിലാഴ്ത്തി...,
അവനെന്തിനിതു അവളോടു ചെയ്യുന്നു എന്നവൾക്ക് മനസിലായില്ല..,
ഒരോ രാത്രികളിലും അതോർത്ത് കണ്ണീർ തുള്ളികളെ മാല കോർത്തവൾ നെഞ്ചിലണിഞ്ഞു.....!
അതിനിടയിൽ സന്ദീപിനു വേണ്ടി അവന്റെ ഒാഫിസിലെ മൂന്നു പെൺക്കുട്ടികൾ വന്ന് അവളോടു സംസാരിച്ചു, അതു കേട്ട് തന്റെ അവസ്ഥ അവൾ പൂർണ്ണമായും അവരോട് തുറന്നു പറഞ്ഞു..,
എന്നാൽ സന്ദീപിനത് വലിയ പ്രശ്നമുള്ള കാര്യമായിരുന്നില്ല..,
അവളൊരു തീരുമാനം പറയും വരെ
അവനും കാത്തു നിന്നോള്ളാമെന്നു പറഞ്ഞു.,
എന്നാൽ അവൾക്ക് പ്രത്യേകിച്ച് അഭിപ്രായമൊന്നും ഇല്ലെന്നു കണ്ട് ആലോചനയുമായി സന്ദീപ് അവളുടെ വീട്ടിലെത്തി...,
വീട്ടുക്കാർക്കാണെങ്കിൽ എല്ലാം അറിഞ്ഞു വന്ന സന്ദീപിന്റെ ആലോചന വളരെ താൽപ്പര്യമായി.,
അതോടെ വീട്ടുക്കാർ അവളോട് കല്യാണത്തിനു ധൃതി കൂട്ടി..,
അവൾ ജോയ്സിനെ പലവട്ടം വിളിച്ചെങ്കിലും അവൻ ഫോൺ എടുത്തില്ല.,
അവളുടെ സങ്കടം കണ്ട് അവസാനം മായ തന്നെ ജോയ്സിനെ നേരിൽ കണ്ട് അവനോടു സംസാരിച്ചതും,
അവൻ മായയോടു പറഞ്ഞു..,
" അവൾ ആരെ വേണമെങ്കിലും വിവാഹം ചെയ്തോട്ടെ ഞാനത് കാര്യമാക്കുന്നില്ല എന്ന് .."
മായ അതു അവളെ വിളിച്ചു പറഞ്ഞപ്പോൾ അവൾക്കതൊരു ഷോക്കായിരുന്നു...,
അവൻ തന്നെ കൈവിടുകയാണ് എന്നു മനസിലായതോടെ അവളുടെ മനസു പിടഞ്ഞു..,
അന്നു രാത്രി മായ വിളിച്ച് അവളോടു പറഞ്ഞു..,
അവനു ഈഗോയാണ്..."
അവനൊരു ജോലിയില്ല എന്നുള്ളതും, നിന്നെ കെട്ടിയാൽ നിന്റെ ചിലവിൽ ജീവിക്കേണ്ടി വരുമോ എന്ന ആശങ്കയിലും ഉടലെടുത്ത ചീപ്പ് ഈഗോ...!!
അതിന്റെ കൂടെ അവനെ ആരോ ആണത്വത്തിന്റെ പേരും പറഞ്ഞ് ഭയപ്പെടുത്തിയിട്ടുണ്ട്..,
അവനിപ്പോൾ പെണ്ണിന്റെ ചിലവിൽ ജീവിക്കാൻ ഇഷ്ടമില്ലാത്ത ആണാണ്.,
അവനിപ്പോൾ നിന്നെക്കാൾ വലുത് ആണാണെന്ന തലകനത്തോടെ ഇരിക്കുക എന്നതാണ്....!
ശുദ്ധ വിവരദോഷിയാണവൻ.....!
ഇനി നീയവനെ നിർബന്ധിച്ച് വിവാഹം കഴിച്ചാലും ഇതൊക്കെ തന്നെ പിന്നെയും നീ തന്നെ അനുഭവിക്കേണ്ടി വരും....!
തൽക്കാലം കുറച്ചു വേദനിച്ചാലും നീ സന്ദീപിന്റെ ആലോചനക്ക് സമ്മതം മൂളുന്നതാവും നല്ലത് എന്നു കൂടി മായ പറഞ്ഞപ്പോൾ...
എന്തു ചെയ്യണമെന്നറിയാതെ
അവളും പകച്ചു നിന്നു....
ജീവിതമാണ് ഒരു തീരുമാനം എടുത്തേ പറ്റൂ.,
അവസാനം വീട്ടുക്കാരുടെ നിർബന്ധത്തിനു വഴങ്ങിയാണ്
ഈ വിവാഹത്തിനു അവൾ മനസില്ലാതെയും സമ്മതിച്ചത്......!
എന്നിട്ടിന്നോ.....?
അതും വഴിമാറി സഞ്ചരിച്ചു തുടങ്ങിയിരിക്കുന്നു..,
അതിനിടയിലും അവളും മായയും ചേർന്നു മറ്റവളെ കണ്ടെത്താനുള്ള അന്വേഷണം തുടർന്നു,
ദിവസങ്ങൾ കടന്നു പോയതല്ലാതെ വലിയ രക്ഷയൊന്നും ഉണ്ടായില്ല..,
പക്ഷെ....
എത്ര വലിയ ബ്രില്യൻസിനും
ചില നേരത്ത് ഒരു പിഴവു സംഭവിക്കുമല്ലോ....?
ഇവിടെയും അതു തന്നെ സംഭവിച്ചു..,
ഒരു സുഹൃത്തിന്റെ കല്യാണത്തിനു പോയി മടങ്ങി വന്ന സന്ദീപ് നല്ല ഫിറ്റായിരുന്നു,
വീട്ടിൽ വന്ന് പിന്നെയും സന്ദീപ് മദ്യപാനം തുടർന്നു, കുറച്ചു കഴിഞ്ഞതും സന്ദീപ് മദ്യലഹരിയുടെ ആലസ്യത്തിൽ ഫോണിൽ കളിച്ചു കളിച്ച് അറിയാതെ ഉറങ്ങി പോയി,
അതു കണ്ട് അവൾ വന്ന് അവനെ കുലുക്കി വിളിച്ചെങ്കിലും സന്ദീപ് ഉണർന്നില്ല..
അതെ സമയം സന്ദീപിന്റെ ഫോണിൽ വാട്ടസപ്പ് മെസേജിന്റെ ടോൺ വന്നു കൊണ്ടെയിരുന്നു.,
എന്നാൽ സന്ദീപിന്റെ അടുത്തു നിന്ന് തിരിച്ചു പോന്ന അവളിൽ സന്ദീപ് നിലവിലുള്ള മദ്യലഹരിയിൽ നിന്നു പെട്ടന്നൊന്നും ഉണരാൻ വഴിയില്ല എന്നവൾക്കു മനസിലായതോടെ അതു വരെയും ഇല്ലാതിരുന്ന ഒരു ധൈര്യം അവളിൽ പെട്ടന്നു പ്രതിധ്വനിച്ചു.....!
തുടർന്നവൾ സന്ദീപിനടുത്തെത്തി ഫോണെടുത്ത് ബോധശ്യൂന്യനായി കിടക്കുന്ന സന്ദീപിന്റെ തള്ള വിരൽ എടുത്ത് സ്ക്രീൻലോക്കിൽ വെച്ചമർത്തിയതും ലോക്കു തുറന്നു...,
തുടർന്ന് വാട്ട്സപ്പിൽ നോക്കിയതും..,
ഒട്ടും പരിചയമില്ലാത്ത നമ്പറാണ്..,
പ്രൊൊഫൈൽ പിച്ചർ ആണെങ്കിൽ എതോ ഹിന്ദി സിനിമയുടെ ലൗ സീനും..,
എന്താ മിണ്ടാത്തത് ?
പിണക്കമാണോ ?
ദേഷ്യം പിടിക്കല്ലെടാ....?
ഞാൻ പാവല്ലെടാ....?
തുടങ്ങിയ കുറെയധികം മെസേജുകൾ,
മെല്ലെ പഴയ മെസേജുകൾ ഒാരോന്നും അവൾ വായിച്ചു നോക്കി അതിൽ തന്നെ വെജും, നോൺവെജും മെസേജുകൾ ഒക്കെ ധാരാളമുണ്ടായിരുന്നു....,
എന്നാൽ
അക്കൂട്ടത്തിൽ തന്നെ അവളുടെ ശ്രദ്ധ പതിഞ്ഞത് രണ്ടു പേർക്കും ഒരുപോലെ പറയാനുണ്ടായിരുന്ന ഒരു കാര്യത്തിലാണ്.,
" മൃദുല ഇതൊന്നും ഒരിക്കലും അറിയരുത് "
എന്ന വാക്കുകളിൽ.......!
ആ വാക്കിൽ അവൾക്കൊരു സംശയം ജനിച്ചു,
അതറിയാൻ എന്തു ചെയ്യും എന്നാലോചിച്ചു നിൽക്കവേ,
അതിനിടയിൽ പെട്ടന്ന്
ഉറങ്ങിയോ ?
എന്നൊരു മെസേജ് വന്നതും, അവൾക്കൊരാശയം ഉടനെ അവൾ.,
ഒരു സെൽഫി തരുമോ...?
എന്നു ടൈപ്പ് ചെയ്തു അയച്ചു.,
തുടർന്നു നിമിഷങ്ങൾക്കകം തന്നെ അവരുടെ സെൽഫി വന്നു.....!
അതു ഒാപ്പൺ ആയതും അതു കണ്ട്
അവൾ ഞെട്ടി.....!
മായ........!
അവളുടെ സംശയം ശരിയായിരുന്നു,
അവൾക്കത് വിശ്വസിക്കാനായില്ല....!
മറ്റെന്തിനേക്കാളും വലിയ ഷോക്കായിരുന്നു അവൾക്കത്.....!
അവളുടെ എല്ലാ കാര്യങ്ങളും അവളെക്കാൾ നന്നായി അറിയാവുന്ന മായ തന്നെ അവളെ ചതിച്ചിരിക്കുന്നു...
വെറുതെയല്ല എത്ര അറിയാൻ ശ്രമിച്ചിട്ടും അതാരാണെന്നറിയാൻ കഴിയാഞ്ഞത്, കാരണം
കള്ളി കപ്പലിൽ തന്നെയാണല്ലൊ...?
തന്റെ പ്രശ്നങ്ങളെല്ലാം അറിയാവുന്ന മായയെ പോലെ ഒരു കൂട്ടുക്കാരി ഇതിനു കൂട്ടു നിൽക്കുമെന്ന് അവളൊരിക്കലും പ്രതീക്ഷിച്ചില്ല......!
നാട്ടിൽ എത്രമാത്രം ആണുങ്ങളുണ്ട്....? എന്നിട്ടും എന്തിനാണ് സ്വന്തം കൂട്ടുക്കാരിയുടെ ഭർത്താവിനെ....?
അതിൽ ഇത്രമാത്രം ആനന്ദമുണ്ടോ.....?
അതു ക്രൂരതയല്ലെ...?
വിശ്വാസ വഞ്ചനയല്ലെ....?
ഫോൺ അവിടെ തന്നെ വെച്ച് അവൾ അകത്തെ സോഫയിൽ വന്നിരുന്നു...,
വിശ്വസിച്ച എല്ലാവരും ചേർന്ന് തന്നെ എല്ലാ തരത്തിലും വീഢ്ഢീയാക്കുകയായിരുന്നു എന്ന തിരിച്ചറിവ് അന്നേരം അവളെ വല്ലാതെ നോവിച്ചു....,
എന്തു ചെയ്യണം എന്നവൾക്ക് ഒരു പിടിയുമില്ല..,
തന്റെ ഭർത്താവാണെന്നറിഞ്ഞു കൊണ്ട് കൂട്ടുക്കാരിയും,
കൂട്ടുക്കാരിയാണെന്നറിഞ്ഞു കൊണ്ട് ഭർത്താവും തന്നെ ചതിക്കാൻ കൂട്ടു നിൽക്കുന്നു...,
വീട്ടിൽ പറയാമെന്നു വെച്ചാൽ
വീട്ടുക്കാരു പറയും അവളവന്റെ കുറ്റം കണ്ടു പിടിക്കാൻ നടക്കുകയാണെന്ന്.....!
വീട്ടുക്കാർക്ക് ഇപ്പോൾ സ്വന്തം മകളെക്കാൾ വിശ്വാസം മകളുടെ ഭർത്താവിനെയാണ്,
അവൻ പറയുന്നതാണ് അവരുടെ ഇപ്പോഴത്തെ ശരികൾ....!
ആ രാത്രി മുഴുവൻ ഇരുന്നാലോചിച്ച്
അവൾ ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു...,
അതായത്..,
ജോലിയുള്ളതു കൊണ്ട് സ്വന്തം കാര്യം നോക്കി ജീവിക്കുക...!
ആരേയും വിശ്വസിക്കാതിരിക്കുക....!
ഒന്നിനും ആരെയും ആശ്രയിക്കാതിരിക്കുക...!
സ്വന്തം ദു:ഖങ്ങൾ തനിൽ തന്നെ ഒളിപ്പിക്കുക...!
സ്നേഹത്തിനു വേണ്ടി ആരോടും അപേഷിക്കാതിരിക്കുക...,
ഏതു പ്രതിസന്ധിയേയും നേരിടാനുള്ള കരുത്താർജിക്കുക...,
കാരണം...
" വിവാഹശേഷം ഒരു പെണ്ണിന്റെ കണ്ണീരു കാണാൻ അവൾ തനിച്ചേ ഉണ്ടാവൂ.." "
എന്ന സത്യം അന്നേരം ആഴത്തിൽ പതിഞ്ഞിരുന്നു...,
അതിനിടയിലും
താനൊരു വിഢ്ഢിയല്ലെന്നും,
അവരുടെ രഹസ്യം താൻ കണ്ടെത്തിയിരിക്കുന്നു എന്നും
അതവരെ അറിയിക്കണമെന്നും അവൾ തീരുമാനിച്ചിരുന്നു...,
പിറ്റേന്ന് രാവിലെ തന്നെ അവൾ മായയെ വിളിച്ച് പറഞ്ഞു..,
ഞാൻ സന്ദീപിന്റെ രഹസ്യക്കാരിയേ കണ്ടെത്തിയിരിക്കുന്നു എന്ന്....!
അതു കേട്ടതും മായ പെട്ടന്നൊന്ന് നിശബ്ദയായി...,
എങ്കിലും അവൾ ചോദിച്ചു..,
ആരാണ്......?
അതിനു മറുപടിയായി അവൾ പറഞ്ഞു...,
എന്റെ ചെറുപ്പക്കാലത്ത് ഞങ്ങൾ കുട്ടികളെ പേടിപ്പിക്കാൻ മുത്തശ്ശി യക്ഷിക്കഥകൾ പറഞ്ഞു തരുമായിരുന്നു...,
ചോര കുടിച്ച് ആളുകളെ കൊല്ലുന്ന യക്ഷികളെ അന്നെല്ലാം എനിക്ക് ഭയമായിരുന്നു...,
പക്ഷെ വലുതായപ്പോൾ ആ യക്ഷികളെല്ലാം കഥകളിൽ മാത്രമാണെന്നു മനസിലായി...,
എന്നാൽ...,
ഇന്നലെ ആ രക്ത ദാഹികളായ യക്ഷികൾ ജീവിതത്തിലും ഉണ്ടെന്നു മനസിലായി.,
കഥകളിലെ പോലെ പാല മരത്തിലല്ല,
പകരം കൂടെ കൂട്ടുക്കാരിയായാണന്നു മാത്രം.....!!
അതും പറഞ്ഞവൾ
ഫോൺ ഡിസ്ക്കണക്റ്റ് ആക്കി....!
അറിയുക
പ്രണയം, കാമം ഇവയെല്ലാം ഇപ്പോൾ സംശയം ഒട്ടും ജനിപ്പിക്കാത്തയിടങ്ങളിലാണ് വേരുറപ്പിക്കാൻ ശ്രമിക്കുന്നത് എന്ന്....!
നിങ്ങൾക്കവർ
ഭർത്താവും കൂട്ടുക്കാരിയും ആയിരിക്കാം,
എന്നാൽ അവർക്കവർ പലപ്പോഴും
ആണും പെണ്ണും മാത്രമാണ്.....!!
നിങ്ങൾക്കു നിങ്ങളുടെ താലിയുടെ
വിലയും മഹത്വവും അറിയുന്നപ്പോലെ മറ്റോരാൾ അതു മനസിലാക്കണമെന്നില്ല...!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot