നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അച്ചുവിന്റെ 'അമ്മ

Image may contain: 1 person, smiling
"നല്ലൊരു ദിവസം ആയിട്ട് വൈകി ആണോ ഇറങ്ങാൻ പോകുന്നത്"
ചോറ്റു പത്രം പൊതിഞ്ഞത് മേശപ്പുറത്തേക് വച്ചുകൊണ്ട് ഗീത ഉറക്കെ വിളിച്ചു..
"അച്ചു.. , കഴിഞ്ഞില്ലേ ഇത് വരെ..."
"കഴിഞ്ഞു അമ്മെ ദാ വരുവാ അങ്ങൊട് "
"ഇനി ഞാൻ എപ്പോളാണാവോ ഒരുങ്ങി ഇറങ്ങുക .. അല്ലെങ്കിലും എന്റെ ഗതി എന്നും ഇതാണല്ലോ.. എല്ലാവരുടേം ഒരുക്കം കഴിഞ്ഞു കിട്ടിയതും ഉടുത്തു ഇറങ്ങാൻ ആണല്ലോ എന്റെ വിധി... "
മുടി വാരി കെട്ടി മുറിയിലേക്കു നടക്കാൻ തുടങ്ങിയ ഗീതയുടെ മുന്നിലേക്കു പുത്തൻ ഉടുപ്പും സ്കൂൾ ബാഗ് ഉം ഒക്കെ ഇട്ടു അച്ചു വന്നു നിന്നു....
കൊല്ലപരീക്ഷ കഴിഞ്ഞ അന്ന് മുതൽ തുടങ്ങിയത് ആണ് ... എനിക്ക് ഇനി ഈ സ്കൂളിൽ പഠിക്കണ്ട എന്ന് പറഞ്ഞു കരച്ചിൽ.. ഓരോ തവണ താനും മിഥുനും മാറി മാറി ചോദിക്കുമ്പോളും അവൻ പല കാരണങ്ങൾ ആണ് പറയുന്നത്.. സ്കൂൾ ഇഷ്ടം അല്ല.. കളിയ്ക്കാൻ സ്ഥല ഇല്ല... ക്ലാസ്സിലെ വരുണിനെ എനിക്ക് ഇഷ്ടം അല്ല എന്നൊക്കെ... ഒടുവിൽ സഹികെട്ട് സ്കൂൾ മാറ്റി. 5 ആം ക്ലാസ്സിലേക് ആണ്...
ചിരിച്ചു കൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന അച്ചുവിനെ കുറച്ചു നേരം നോക്കി നിന്നു പോയി ഗീത.. വര്ഷം ഇത്രപെട്ടെന്ന് പോകുന്നു.. ആ നിൽപ്പുകണ്ടുകൊണ്ട് ഇറങ്ങി വന്ന മിഥുനും അവനെ നോക്കി നിന്നു..
"ഇങ്ങനെ നോക്കി നിന്നാൽ സമയം അങ്ങ് പോകും.. പോയി റെഡി ആയിക്കെ"
അപ്പോളാണ് ഗീത പരിസരം നോക്കുന്നത്... ചിരിച്ചു കൊണ്ട് മുറിയിലേക്കു കയറി ഗീത ....
അച്ചുവിനെ അടുത്ത് വിളിച്ചു "മിടുക്കൻ ആയിട്ട് പഠിക്കണം നല്ല കുട്ടി ആയിരിക്കണം.. ഭക്ഷണം മുഴുവൻ കഴിക്കണം... കേട്ടോ.. വലുതാകുമ്പോ ആരാകണം നിനക്കു?"
" എനിയ്ക്കു അച്ഛനെ പോലെ എഞ്ചിനീയർ ആയാൽ മതി"
" അത് അത്ര എളുപ്പം അല്ല കേട്ടോ....."
സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് മിഥുൻ.. സ്വന്തം ആയി ഒരു കമ്പനി നടത്തുന്നു... നന്നായി തന്നെ പോകുന്നു ബിസിനസ്...
"അച്ഛാ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്... " ന്യൂസ്‌പേപ്പർ ഇൽ നിന്നും കണ്ണെടുത്തു അച്ചുവിനെ നോക്കി... "നീ പറയെടാ കുട്ടാ..."
"എന്നെ സ്കൂളിൽ ആക്കാൻ 'അമ്മ വരണ്ട..അച്ഛൻ മാത്രം വന്നാൽ മതി "
തെല്ലു സംശയത്തോടെ മകനെ നോക്കി... അവൻ തീരുമാനിച്ച് ഉറപ്പിച്ചപോലെ ഉണ്ട്...
"എന്തേ അമ്മയും ആയിട്ട് പിന്നെയും അടി ഉണ്ടാക്കിയോ.. എങ്കിലും സാരമില്ല.. ആദ്യത്തെ ദിവസം അല്ലെ... അമ്മയും കൂടെ വരട്ടെ... ഇല്ലെങ്കിൽ പിന്നെ നീ അമ്മയെ കാണണം എന്നും പറഞ്ഞു കരയും... "
"അത് കൊണ്ട് അല്ല.. അമ്മയെ കാണാൻ ഒരു ഭംഗി ഇല്ല.. എന്റെ കൂട്ടുകാരുടെ ഒക്കെ 'അമ്മയെ കാണാൻ എന്ത് ഭംഗിയാ... എന്റെ 'അമ്മ മാത്രം ഇങ്ങനെ.... അതുകൊണ്ടാ ഞാൻ ആ സ്കൂളിന്നു പോന്നത് .. പുതിയ സ്കൂളിലെ കൂട്ടുകാർ ഈ അമ്മയെ കാണണ്ട... 'അമ്മ മരിച്ചുപോയി നു ഞാൻ പറയും " .."
"അച്ചു നീ എന്തൊക്കെയാ പറയണേ... എവിടുന്ന് പഠിച്ചു ഇതൊക്കെ?"
വല്ലാതെ ദേഷ്യം വന്നു മിഥുന് .... മിഥുൻന്റെ മടിയിൽ നിന്നും താഴെ ഇറങ്ങി നിന്നു അച്ചു ..
"അമ്മ വേണ്ട വേണ്ട വേണ്ട"..
ഏറ്റവും നല്ല സാരീ ഉടുത്തു ഉത്സാഹത്തോടെ മുറിയിൽ നിന്നും ഇറങ്ങി വന്ന ഗീത സ്തബ്ധയായി നിന്നു.. എന്ത് പറയണം എന്നും അറിയാതെ മിഥുനും...
അൽപ്പ നേരത്തിനു ശേഷം സ്വബോധം വീണ്ടു കിട്ടിയ ഗീത ഓടി വന്നു അച്ചുവിനെ കെട്ടിപിടിച്ചു തുരു തുരെ ഉമ്മ വച്ചു... " 'അമ്മ വരുന്നില്ല.. അച്ചു പോയി വരൂ... അമ്മക്ക് ഒരു ഉമ്മതരാമോ...? " വേണോ വേണ്ടയോ എന്ന് ആലോചിച്ചു നിന്നിട്ട് അച്ചു ഒരു ഉമ്മ കൊടുത്തിട്ട് ഇറങ്ങി ...
" ഉച്ചവരെ അല്ലെ ഉള്ളു ക്ലാസ് .. അവന്റെ കൂടെ സ്കൂളിൽ ഇരുനിട്ട് തിരിച്ച് അവന്റെ കൂടെ ഇങ്ങു വരാമോ....?
"ശെരി ഞാൻ ഇന്ന് ഓഫീസിൽ പോകുന്നില്ല.. നേരത്തെ വരാം.... "
സന്തോഷത്തോടെ കാറിൽ കേറി പോകുന്ന അച്ചുവിനെയും മിഥുനെയും നോക്കി ഗീത വാതിൽക്കൽ നിന്നു... എത്രനേരം ആ നിൽപ്പ് നിന്നു എന്നു അറിയില്ല,,,
പിന്നെ മുറിയിലേക്കു പോയി...
***************
കാറിന്റെ ഹോൺ കേട്ട് കൊണ്ട് ഗീത ഓടി വന്നു. സന്തോഷത്തോടെ അച്ചു ഓടി വന്നു കെട്ടിപിടിച്ചു ഗീതയെ... എന്ത് വേണം എന്നു അറിയാതെ മിഥുൻ നിന്നു.. "അമ്മയുടെ അച്ചുവിന് 'അമ്മ ഒരു സമ്മാനം കരുതി വച്ചിട്ടുണ്ട്.. കണ്ണുകൾ അടച്ചു പതുക്കെ വരൂ അമ്മയുടെ കൂടെ...
"അച്ഛനും കണ്ണുകൾ അടക്കാം കേട്ടോ.. " ഉണ്ടാക്കിയ ചിരിയോടെ മിഥുനും കൂടി.
ബാഗ് അച്ഛന്റെ കയ്യിലേക് കൊടുത്തു കണ്ണുകൾ അടച്ചു അമ്മയുടെ കൈ പിടിച്ചു ഹാൾ ഇലെക് നടന്നു..
വാതിൽക്കൽ എത്തിയതും ഗീത പറഞ്ഞു "ഇനി കണ്ണ് തുറന്നു നോക്കു"
"wow ...... അമ്മയാണോ ഇത്.... "
എന്താണ് അവിടെ എന്നു കാണാൻ മിഥുനും അകത്തേക്കു കയറി...
ഒരു നിമിഷം അവന്റെ ശ്വാസം നിലച്ചു .. കണ്ണ് നിറഞ്ഞു ...
ചുമരിൽ തന്റെ വിവാഹ ചിത്രങ്ങൾ ..... അച്ചു ഓടി നടന്നു ആ ചിത്രങ്ങൾ എല്ലാം കാണുന്നു.. അവന്റെ സന്തോഷത്തിനു അതിരുകൾ ഇല്ലായിരുന്നു...
കാണുന്നത് വിവാഹ ചിത്രങ്ങൾ ആണെങ്കിലും മിഥുനിന്റെ മനസ്സിൽ തെളിയുന്നത് ഹോസ്പിറ്റൽ ആയിരുന്നു...
"ഗായത്രി മിഥുനിന്റെ ബന്ധുക്കൾ ആരാ ഉള്ളത്..?"
കരഞ്ഞു തളർന്ന മുഖങ്ങൾ ആ നേഴ്സ് നെ നോക്കി...
"മോനെ നിന്നെ വിളിക്കുന്നു..." ആരും കാണാതെ കരയാൻ ഇത്തിരി മാറി നിന്ന മിഥുൻ കണ്ണുകൾ തുടച്ചുകൊണ്ട് ഓടി..
ICU ..
"patient നിങ്ങളെ കാണണം എന്നു വാശി പിടിക്കുന്നു... കണ്ടിഷൻ മോശം ആണ്.. അധികം സംസാരിപ്പിക്കണ്ട.. " ഇത്രെയും പറഞ്ഞു നേഴ്സ് അങ്ങൊട് മാറി നിന്നു....
മിഥുൻ കണ്ടു... ചോര വാർന്നു വിളറിയ മുഖവും കരഞ്ഞു കലങ്ങിയ കണ്ണുമായി തൻ്റെ ഗായത്രി... ഉള്ള ബാക്കി ജീവൻ മുലപ്പാൽ ആക്കി തൻ്റെ പിഞ്ചോമനക്കു കൊടുക്കാൻ ശ്രമിക്കുകയാണ് അവൾ... മിഥുനെ കണ്ടതും അവളുടെ നിയന്ത്രണം വിട്ടു...
"മിഥുനേട്ടാ .. എന്നോട് ക്ഷമിക്കണേ ... "
ഒപ്പം കരയാൻ മാത്രമേ മിഥുന് സാധിച്ചുള്ളൂ.. നേഴ്സ് കുട്ടിയെ എടുത്തു മാറ്റി..
"എൻ്റെ മോനെ എവിടെ താ.. അവനെ ഞാൻ ഒന്ന് കണ്ടോട്ടെ.... കൊണ്ട് പോകല്ലേ... എനിക്ക് കണ്ടു മതിയായില്ല അവനെ...."
"ഗായത്രി നീ ഒന്ന് സമാധാനിക്കേ.. നിനക്കു ഒന്നും വരില്ല... എന്നെ തളച്ച ധീര വനിതാ അല്ലെ നീ.. ഇങ്ങനെ തളർന്നാലോ..."
ബിസിനസ് തുടങ്ങിയ കാലത് പലവിധ ടെൻഷനും സ്റ്റാഫിനോട് ഒച്ച എടുത്ത് തീർത്തിരുന്നു. പുതിയതായി വന്നു ജോയിൻ ചെയ്ത എഞ്ചിനീയർ പെൺകുട്ടി തന്നെ അനാവശ്യം ആയി ചീത്ത വിളിച്ച ബോസിനെ നല്ല രീതിയിൽ തന്നെ തിരിച്ചും ചീത്തവിളിച്ചു... അന്ന് നോട്ടം ഇട്ടതാണ് അവളെ.. ഒടുവിൽ അവൾ എന്നെ ചുരുട്ടി കെട്ടി ചാക്കിൽ ആക്കി ... ആ മിടുമിടുക്കി ആണ് എന്നു ഈ ജീവച്ഛവം പോലെ കിടക്കുന്നത്.... പ്രസവാനന്തര രക്തസ്രാവം... എൻ്റെ ഗായത്രിയെ എനിക്ക് നഷ്ടപെട്ടുകൊണ്ട് ഇരിക്കുന്നു..
"മിഥുനേട്ടാ... നിങ്ങൾ വേറെ കല്യാണം കഴിക്കണം... പക്ഷെ... നമ്മളുടെ അച്ചുവിനെ എൻ്റെ ചേച്ചിക്ക് കൊടുത്തേക്കണേ.... എനിക്ക് കൊടുക്കാൻ പറ്റാത്ത സ്നേഹം അവനു കൊടുക്കാൻ ചേച്ചിക്ക് മാത്രേ കഴിയു.... രണ്ടാനമ്മ ആയിട്ടല്ല... ഒരു 'അമ്മ ആകാൻ ചേച്ചിക്ക് ഒരിക്കലും കഴിയില്ല നു ഏട്ടന് അറിയാല്ലോ... അമ്മയായിട്ടേ ചേച്ചി അവനെ സ്നേഹിക്കു.... എനിക്ക് വാക്കു തരണം.... എൻ്റെ അവസാനത്തെ ആഗ്രഹം ആണ്..... " ചെയ്യാം എന്നോ പറ്റില്ല എന്നോ പറയുന്നതിന് മുന്നേ....
"അമ്മെ ദേ ഈ ഫോട്ടോയിൽ ആരൊക്കെയാ?"
"അച്ചു.. ഇത് ആണ് നിന്റെ 'അമ്മ.... നോക്ക് എത്ര സുന്ദരി ആണെന്ന്...."
ഒന്നും മനസിലാകാതെ അച്ചു ഗീതയെ നോക്കി..
"അവനെ കെട്ടിപ്പിടിച്ച ഗീത നിറകണ്ണുകളോടെ പറഞ്ഞു.."ഈ സുന്ദരി ആണ് അച്ചുവിന്റെ 'അമ്മ ... 'അമ്മ മരിച്ചു പോയി... ഞാൻ അച്ചുവിന്റെ വലിയമ്മ ആണ് .. അതാ എന്നെ കാണാൻ ഭംഗി ഇല്ലാതെ... ഇനി ആര് ചോദിച്ചാലും അച്ചുവിന് ധൈര്യം ആയി പറയാം.. എൻ്റെ അമ്മയും സുന്ദരി ആണ് എന്നു..."
ഗീതയെ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് അച്ചു പറഞ്ഞു... "ഇല്ല.. അച്ചുവിന്റെ 'അമ്മ മരിച്ചിട്ടില്ല... ഇതാ അച്ചുവിന്റെ 'അമ്മ... സുന്ദരി 'അമ്മ... ഉമ്മ "
മിഥുൻ ഗായത്രിയുടെ ഫോട്ടോയിലേക് നോക്കി മനസ്സിൽ പറഞ്ഞു.... "നീ പറഞ്ഞതാ ശെരി.. നിന്നെ പോലെ അച്ചുവിനെ സ്നേഹിക്കാൻ നിന്റെ ചേച്ചിക്ക് മാത്രേ പറ്റൂ..." ഗീതയെ നോക്കി മനസ്സിൽ പറഞ്ഞു... "നന്ദി... "

Sreelakshmy Rajagopal

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot