നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

Murder @ The Mall - Part 1

Image may contain: 2 people, people smiling, text
ഒക്ടോബർ 22
‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍മഴ പെയ്ത് തോർന്ന ഒരു ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞായറാഴ്ച പകൽ രാവിലെ 10.00 മണി.
കൊച്ചിൻ ഇന്റർനാഷണൽ എയർ പോർട്ടിൽ നിന്ന് ടാക്സിയിൽ നഗരത്തിലെ ലോഡ്ജിലേക്ക് പോകുമ്പോൾ ജയദേവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. രണ്ട് ദിവസം മുൻപ് തന്റെ ഇന്ത്യൻ നമ്പറിലേക്ക് വന്ന കോളായിരുന്നു അയാളുടെ മനസ്സിനെ അലട്ടിയിരുന്നത്.
കോളിളക്കം സൃഷ്‌ടിച്ച രോഷ്നി കൊലക്കേസിലെ അയാളുടെ പങ്ക് തെളിയിക്കുന്ന രേഖകൾ കയ്യിലുണ്ടെന്നും
എത്രയും പെട്ടെന്ന് നാട്ടിലെത്തി മീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്നതുമായിരുന്നു ഉള്ളടക്കം..
ഒരു സ്ത്രീയുടേതായിരുന്നു ശബ്ദം..
തിരക്ക് പിടിച്ച സിഗ്നൽ ലൈറ്റിൽ വണ്ടി നിന്നപ്പോൾ അയാളുടെ ഫോൺ ശബ്ദിച്ചു.
..പ്രശ്നമുണ്ടാക്കരുത്.. എന്താണ് വേണ്ടതെന്നു വെച്ചാൽ ചെയ്യാം...
പറയുന്ന സ്ഥലത്തു പറയുന്ന സമയത്ത് എത്തിക്കോളാം...
ഫോൺ അറ്റൻഡ് ചെയ്ത ജയദേവൻ പറഞ്ഞു. അപ്പോൾ അയാളുടെ മുഖത്ത് യാചനാഭാവമായിരുന്നു.
ഫോണിന്റെ അങ്ങേത്തലക്കൽ സെമിത്തേരിയുടേത് പോലെ കനത്ത നിശ്ശബ്ദത അയാൾക്ക് അനുഭവപ്പെട്ടു.
...ഫ്രൈഡേ.. ഈവെനിംഗ് 4.00 pm അറ്റ് സിറ്റി മാൾ..
ഒരു സ്ത്രീ സ്വരം വളരെ മെല്ലെ മൊഴിഞ്ഞു.
സിഗ്നൽ ലൈറ്റ് തെളിഞ്ഞു വണ്ടി മുന്നോട്ട് പോയപ്പോൾ കാൾ ഡിസ്കണക്റ്റഡ് ആയത് അയാൾ അറിഞ്ഞു.
പുറത്ത് വെയിലിന് ചൂടേറിത്തുടങ്ങിയിരുന്നു.
----------------------------------
മൂന്ന് ദിവസം കഴിഞ്ഞ് വ്യാഴാഴ്ച വൈകുന്നേരം
5 pm.
മേലെ ആകാശത്തു പെയ്യാൻ വെമ്പി നിൽക്കുന്ന മഴമേഘങ്ങൾ നഗരത്തിനു മേലെ കറുത്ത നിഴൽ വിരിച്ചു.
റിസോർട്ടിലുള്ള തന്റെ പ്രൈവറ്റ് റൂമിന്റെ മുൻപിലെ പാർക്കിങ്ങിൽ കാർ ഇട്ട് കീ സെക്യുരിറ്റിയെ ഏൽപ്പിച്ച ശേഷം ജോയ്‌ അലക്സ്‌ അകത്തേക്ക് നടന്നു.
അയാളുടെ മനസ്സ് കലുഷിതമായിരുന്നു.
കുറച്ച് കാലമായി തന്റെ സമയം മോശമാണ്.
ദുഃശ്ശകുനങ്ങൾ തനിക്ക് ചുറ്റും കഴുകന്മാരെപ്പോലെ വട്ടമിട്ടു പറക്കുന്നു. .
ബിസിനെസ്സിലൊക്കെ തളർച്ച വന്നുതുടങ്ങിയിരിക്കുന്നു.
ആപത്തിന്റെ കറുത്ത നിഴൽ മുന്നിലെ വെളിച്ചത്തെ മൂടുന്നത് പോലെ.
..അച്ചായനെന്താ വൈകിയത്...?
ഞാൻ ഇരുന്നു മുഷിഞ്ഞു....
ഇളം റോസ് ഗൗണിൽ നിറഞ്ഞ പുഞ്ചിരിയോടെയുള്ള മുഖവുമായി അവൾ കയ്യിലെ ഐസ് ക്യൂബുകളിട്ട വിസ്‌ക്കി ഗ്ലാസ്സ് അയാളുടെ നേരെ നീട്ടി.
..റോസ്സി.. ഐ വാസ് ബിസി...
ഗ്ലാസ്സ് കയ്യിലേക്ക് വാങ്ങി അയാൾ ചുണ്ടോടടുപ്പിച്ചു.
അയാളുടെ ഫോൺ റിംഗ് ചെയ്യാൻ തുടങ്ങി.
..ഹലോ..
മറുവശത്തു കനത്ത നിശ്ശബ്ദതയായിരുന്നു.. !
ആരാണ്...?
ജോയ്‌ അലക്സ്‌ അലസമായി ചോദിച്ചു.
..എന്റെ കയ്യിൽ നിങ്ങൾക്കെതിരെ ഒരു തെളിവുണ്ട്...
എ സ്ട്രോങ്ങ്‌ സോളിഡ് എവിഡൻസ്...
മെല്ലെയായിരുന്നു മറുവശത്തുനിന്നുള്ള സംസാരം..
ഹലോ... ആരാണ് നിങ്ങൾ..?
നിങ്ങൾ എന്തിനെപ്പറ്റിയാണ് സംസാരിക്കുന്നത്..?
റോസ്സി അയാളുടെ ഭാവമാറ്റങ്ങൾ ശ്രദ്ധിക്കുകയായിരുന്നു.
അടുത്ത നിമിഷം അയാൾ അസ്വസ്ഥനായത് അവൾ കണ്ടു.
തന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചിരുന്ന അവളുടെ കൈ അയാൾ പെട്ടെന്ന് എടുത്ത് മാറ്റി.
അയാളുടെ കണ്ണുകൾ തുറിച്ചിരുന്നു.
...ഓക്കെ നാളെ അവിടെ എത്താം..
ഇത്രയും മാത്രം അവൾ കേട്ടു.
ഫോൺ കട്ട് ചെയ്ത് ജോയ്‌ അലക്സ്‌ ഗ്ലാസ്സിലെ മദ്യം ഒറ്റവലിക്ക് അകത്താക്കി..
----------------------------------
പിറ്റേന്ന്...
വെള്ളിയാഴ്ച പകൽ 10.00 am
ടൌൺ പോലീസ് സ്റ്റേഷൻ.
എസ്‌. ഐ എഡ്വേർഡിന്റെ ഓഫീസ്.
തന്റെ സീറ്റിൽ എഡ്വേർഡ് ചിന്തകളിൽ മുഴുകി ഇരിക്കുകയായിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്റെ അധികാരപരിധിക്കുള്ളിൽ നടന്ന മൂന്ന് കൊലപാതകങ്ങൾ..
ഒരാൾ അനിത .
മുൻപ് ബ്യൂട്ടീഷ്യൻ ആയിരുന്നു .ചില്ലറ ചുറ്റിക്കളികളൊക്കെയുള്ള, ബാക്ക് ഗ്രൗണ്ട് അത്ര ക്ലീൻ അല്ലാത്ത സ്ത്രീ.
സ്വന്തം വീട്ടിലെ ബെഡ്‌റൂമിലാണ് ഡെഡ് ബോഡി കിടന്നിരുന്നത്.
മറ്റെയാൾ പ്ലാന്റർ രാജശേഖരൻ.
അയാളുടെ മൃതദേഹം സ്വന്തം റബ്ബർതോട്ടത്തിലെ റസ്റ്റ്‌ ഹൌസിൽ ആണ് കിടന്നിരുന്നത്.
കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഒരു പൊട്ടിയ ചെയിനിന്റെ ലോക്കറ്റ് പൊലീസിന് കിട്ടിയിട്ടുണ്ട് .
അവിടെ പിടിവലി നടന്ന ലക്ഷണം ഉണ്ട്.
മൂന്നാമൻ സൈതലവി...
എൻ ആർ ഐ ആണ്. അയാളുടെ മൃതദേഹം പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലാണ് കാണപ്പെട്ടത്.
മേലധികാരികളിൽ നിന്നുള്ള വിമർശനങ്ങൾ.. മീഡിയയുടെ ഇടപെടൽ.
എല്ലാം കൊണ്ടും സംഭവബഹുലമായിരുന്നു കഴിഞ്ഞ ദിവസങ്ങൾ..
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ മൂന്ന് കൊലപാതകങ്ങളുടെയും സ്വഭാവം ഒന്ന് തന്നെ.
കഴുത്തിലെ കരോട്ടിഡ് ആർട്ടറി മുറിഞ്ഞുണ്ടായ ബ്ലീഡിങ്ങാണ് മരണകാരണം.
ബോഡികളിലെ കൈയ്യിൽ നവംബർ 1 എന്നെഴുതിയത് ഒറ്റ ആയുധം കൊണ്ടാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്..
സർജിക്കൽ ബ്ലേഡ് പോലെയുള്ള ഒരുതരം ആയുധം കൊണ്ടാണ് എന്നനുമാനിക്കാം.
ഒരുപക്ഷെ അത് തന്നെയായിരിക്കാം ഇരകളെ കൊല്ലാനും ഉപയോഗിച്ചത്..
മഴ പെയ്തിരുന്നതുകൊണ്ട് മൂന്ന് സ്ഥലങ്ങളിൽ നിന്നും ലഭിച്ച ഫൂട് പ്രിന്റ്സിൽനിന്നും മൂന്നാൾക്കാർ ക്രൈം സീനിലേക്കെത്തിയിട്ടുണ്ട് എന്ന് വ്യക്തമാണ്. ബോഡിയുടെ വളരെ അടുത്ത് വരെ...
പക്ഷേ മൂന്ന് സ്ഥലങ്ങളിലും ഫിംഗർ പ്രിന്റ്സ് രണ്ടാളുടേതു മാത്രമേ പതിഞ്ഞിട്ടുള്ളൂ..
മരിച്ച മൂന്നുപേർക്കും പറയത്തക്ക ശത്രുക്കളോ മറ്റ് പ്രശ്നങ്ങളോ ഉള്ളതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . മരിച്ച ആൾക്കാർ തമ്മിൽ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല. അവർ തമ്മിൽ ഫോൺ വഴി ബന്ധപ്പെട്ടിട്ടില്ല.
മൂന്ന് കൊലപാതകങ്ങളും തമ്മിലുള്ള ബന്ധവും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു .
മരിച്ചവർ തമ്മിൽ മുൻപരിചയമൊന്നുമില്ലെങ്കിൽ പ്രത്യേക ലക്ഷ്യമൊന്നുമില്ലാതെ ഇരകളെ കണ്ടു പിടിക്കുന്ന കൊലയാളിയാണോ അയാൾ..?
മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട
ഒരു സീരിയൽ കില്ലർ എന്ന സാധ്യതയിലേക്കാണോ വിരൽ ചൂണ്ടുന്നത്..?
നവംബർ 1എന്നത് എന്തിനെയാണ് സൂചിപ്പിക്കുന്നത്...?
മേശമേലുള്ള പേന കയ്യിലെടുത്തു ഒരു പേപ്പറിൽ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ട് ഗഹനമായ ചിന്തയിലായിരുന്നു എഡ്വേർഡ്.
എ എസ്‌ ഐ രാജേന്ദ്രൻ അകത്തേക്ക് കയറി വന്നു.
സർ...
എഡ്വേർഡ് മുഖമുയർത്തി ചോദ്യഭാവത്തിൽ നോക്കി.
.... മരണത്തിനു മുൻപ് മൂന്നുപേരുടെയും മൊബൈലിൽ നിന്ന് ഒരു പ്രത്യേക നമ്പറിലേക്ക് കാൾ പോയിട്ടുണ്ടെന്ന് സൈബർ സെൽ കണ്ടെത്തിയിട്ടുണ്ട് ....
ചിന്തയിൽ നിന്നുണർന്ന് എഡ്‌വേർഡ് രാജേന്ദ്രനെ നോക്കി.
...ആ നമ്പർ ആരുടേതാണെന്ന് കണ്ടെത്തിയോ?...
യെസ് സർ.. ഒരു ജയദേവൻ..
ഒരാഴ്ച്ചയായേയുള്ളു ഈ നമ്പർ ഇവിടെ നഗരത്തിൽ പലയിടത്തായി ആക്ടിവ് ആയിട്ട്..
മരണം നടന്ന സമയങ്ങളിൽ അതാത് ടവറിന്റെ കീഴിൽ ഇയാളുടെ സാന്നിധ്യം ഉണ്ട്.
...രാജേന്ദ്രൻ... ആ ജയദേവനെപ്പറ്റി കൂടുതൽ അന്വേഷിക്കണം..
മരണം നടന്ന സമയങ്ങളിൽ ഇയാളെവിടെയാണെന്ന് നമ്മുക്കറിയണം.
...ശരി സർ.. പിന്നെ അവസാനം കൊല്ലപ്പെട്ട സെയ്തലവിയുടെ കാണാതായ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫ്‌ ആണ്...
ഹെഡ് കോൺസ്റ്റബിൾ തരകൻ പെട്ടെന്ന് മുറിയിലേക്ക് കയറിവന്നു.
.. സർ.. സ്റ്റേഷനിലേക്കൊരു അനോണിമസ് ഫോൺകാൾ ഉണ്ടായിരുന്നു.
...എന്തായിരുന്നു ഇൻഫോർമേഷൻ..?
...നാലരക്കും അഞ്ചിനും ഇടയിൽ സിറ്റി മാളിൽ പരമ്പരയിലെ നാലാമത്തെ കൊലപാതകം അരങ്ങേറും എന്നായിരുന്നു സർ.
ഒരു സ്ത്രീ ശബ്ദമായിരുന്നു.
തരകൻ കിതച്ചു .
..സ്ത്രീയോ..?
ഇത് പോലീസിനോടും നിയമവ്യവസ്ഥയോടുമുള്ള പരസ്യമായ വെല്ലുവിളിയാണ്. മൂന്ന് പേരെ മൃഗീയമായി കൊലപ്പെടുത്തിയിട്ട് നാലാമത്തേത് പോലീസിനെ മുൻകൂട്ടി അറിയിച്ചുകൊണ്ട് ചെയ്യാൻ കൊലയാളി തീരുമാനിച്ചത് എന്ത് കൊണ്ട്....?
ഒന്നുകിൽ പോലീസിന്റെ കണ്മുന്നിൽ വെച്ച് കൃത്യം ചെയ്യുമ്പോൾ കിട്ടുന്ന മനസ്സുഖം..
അല്ലെങ്കിൽ മനപ്പൂർവം അന്വേഷണം വഴി തെറ്റിക്കുക എന്ന ഉദ്ദേശത്തോടെ..
അല്ലെങ്കിൽ....?
ഇവിടെ തനിക്കും സഹപ്രവർത്തകർക്കും ഈ കേസ് ഒരു കീറാമുട്ടി പോലെ മാറിക്കൊണ്ടിരിക്കുകയാണ്.
കണ്ണുകളിൽ കഴിഞ്ഞ നാലു ദിവസത്തെ ഉറക്കക്ഷീണം അലട്ടുന്നുണ്ട്. പക്ഷേ വിശ്രമിക്കാൻ സമയമില്ല. ഒരുപാട് കാര്യങ്ങൾ മുന്നിലുണ്ട്.
അയാളുടെ മൊബൈൽ റിംഗ് ചെയ്തു.
ഭാര്യയായിരുന്നു മറുതലയ്ക്കൽ.
പെട്ടെന്ന് ഫോൺ അറ്റൻഡ് ചെയ്തു അയാൾ ഇത്രയും പറഞ്ഞു.
..കുറച്ച് തിരക്കിലാണ്.. ഞാൻ വിളിക്കാം...
അനന്തരം അയാൾ ഒരു കാറ്റുപോലെ തന്റെ ഓഫീസിനു പുറത്തേയ്ക്കിറങ്ങി..
..രാജേന്ദ്രൻ...
രണ്ട് കാര്യങ്ങൾ പെട്ടെന്ന് ചെയ്യണം
കാൾ വന്ന നമ്പർ കണ്ടുപിടിക്കണം.
പിന്നെ ജയദേവന്റെ ഫോൺ ലൊക്കേഷൻ ട്രേസ് ചെയ്യണം..
നമ്മൾ അയാളെ ഫോളോ ചെയ്യുകയാണെന്ന് അയാൾക്ക്‌ സംശയം കൊടുക്കരുത്..
പിന്നെ..
അയാൾ ഒരുനിമിഷം ചിന്തയിലാണ്ടു..
ബി റെഡി.. വൈകുന്നേരം ഓപ്പറേഷൻ സിറ്റി മാൾ.
ഫേക്ക് കാൾ ആണെങ്കിലും അല്ലെങ്കിലും നമ്മുക്ക് നമ്മുടെ ഡ്യൂട്ടി ചെയ്തേ പറ്റൂ.
വി കനോട്ട് ടേക്ക് റിസ്ക് ...
പുറത്തേക്കിറങ്ങി ജീപ്പിൽ കയറുന്നതിനു മുൻപ് അയാൾ തിരിഞ്ഞു നിന്ന് പറഞ്ഞു.
.പബ്ലിക് , മീഡിയ.. ഇവർ അറിയാൻ പാടില്ല..
ഓക്കെ?
ഞാൻ സർക്കിൾ , ഡി വൈ എസ്‌ പി എന്നിവരെക്കണ്ടു കേസിന്റെ പ്രോഗ്രസ്സ് വിശദീകരിക്കട്ടെ.
ഈ കാര്യവും ചർച്ച ചെയ്യാം...
ജീപ്പ് പോകുന്നതും നോക്കി രാജേന്ദ്രൻ കുറച്ച് സമയം നിന്നു..
പിന്നെ തന്നെ ചുമതലകളിലേക്കു മടങ്ങി.
----------------------------------
രാജേന്ദ്രനോട് പറഞ്ഞതിന് വിപരീതമായി എഡ്‌വേർഡ് ആദ്യം പോയത് സിറ്റി മാളിലേക്കായിരുന്നു.
സെക്യൂരിറ്റി ഓഫീസർ വേണുഗോപാലിന്റെ ക്യാബിനിലേക്കു ചെന്ന് അയാൾ മാളിലെ സെക്യൂരിറ്റി സിസ്റ്റംസ് വിലയിരുത്തി.
..സർ പ്രവൃത്തിസമയം രാവിലെ എട്ടുമണി മുതൽ രാത്രി പന്ത്രണ്ടു മണി വരെയാണ്.
ദിനം പ്രതി ഏകദേശം ആയിരത്തഞ്ഞൂറു പേരെങ്കിലും മാൾ സന്ദർശിക്കും.
വീക്കെന്റിലും വെക്കേഷൻ സമയത്തും കൂടിയേക്കാം.
നാലു നിലകളും , പിന്നെ ബേസ്‌മെന്റ് പാർക്കിങ്ങും സി സി ടിവി നിരീക്ഷണത്തിലാണ് ..
..പക്ഷേ ഫുഡ്‌ കോർട്ടിലും സിനിമ ഹാൾവേയിലും കാം ഇതുവരെ ഇൻസ്റ്റാൾ ചെയ്തിട്ടില്ല സർ. അത് പുതിയതായി ഓപ്പൺ ചെയ്തതാണ്.
അയാൾ എഡ്വേർഡിനോട് പറഞ്ഞു.
..ഇന്ന് വെള്ളിയാഴ്ചയല്ലേ..?
എത്ര സിനിമകൾ റിലീസ് ഉണ്ട്..?
നാലെണ്ണമുണ്ടെന്നു തോന്നുന്നു സാർ..
ഏതായാലും വിവാദമുണ്ടാക്കിയ ചാന്ദ്‌നി ഇന്ന് റിലീസ് ആണ്.
...ചാന്ദ്നി...
ചിത്രീകരണവേളയിൽ കോലാഹലമുണ്ടാക്കിയ ചിത്രം.. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയാണ് വിഷയം..
ഏതാണ്ട് ഒരു വർഷം മുന്നേ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ രോഷ്നിയുടെ കഥയാണെന്നാണ് മീഡിയാഭാഷ്യം.
എന്നാൽ സംവിധായകൻ അത് നിഷേധിച്ചിട്ടുണ്ട്.
എന്തായാലും ജനങ്ങൾ തടിച്ചുകൂടിയേക്കാം.
എഡ്വേർഡിന്റെയുള്ളിൽ സംശയങ്ങൾ തേനീച്ചകളെപ്പോലെ മൂളാൻ തുടങ്ങി.
അയാളുടെ മനസ്സ് അനുമാനങ്ങളിലേക്കും തിയറികളിലേക്കും പൊയ്ക്കൊണ്ടിരുന്നു.
..എനിക്ക് മാളിന്റെ റൂഫ്‌ടോപ്പിന്റെ ഡീറ്റെയിൽസ് വേണം....
..റൂഫ്‌ടോപ്പിൽ സ്വിമ്മിംഗ് പൂളും , പിന്നെ ഒരു ജിംനേഷ്യവും ഉണ്ട്..
പക്ഷേ വൈകുന്നേരം 5. 30 നു മാത്രമേ ഓപ്പൺ ചെയ്യുകയുള്ളൂ . അതുവരെ അങ്ങോട്ടുള്ള ഡോർവേ ക്ലോസ് ആയിരിക്കും .
അതിന്റെ താക്കോൽ ജിം ഇൻസ്‌ട്രക്ടറുടെ കയ്യിലാണ്.
..ഒക്കെ . അയാളുടെ ഫോൺനമ്പർ തരൂ..
അയാളുടെ മുറിയിൽ നിന്നും ഇറങ്ങിയ എഡ്വേർഡ് തന്റെ മൊബൈൽ എടുത്ത് എ എസ്‌ ഐ രാജേന്ദ്രനെ ഡയൽ ചെയ്തു.
..രാജേന്ദ്രൻ...
എനിക്ക് രോഷ്നി കേസിന്റെ ഡീറ്റെയിൽസ് വേണം.ബന്ധപ്പെട്ട സ്റ്റേഷനിൽ വിളിച്ച് വിവരങ്ങൾ ശേഖരിക്കണം..
ഫോൺ കട്ടാക്കി അയാൾ വാച്ചിൽ നോക്കി.സമയം പന്ത്രണ്ടിനോടടുക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരുപാട് കാര്യങ്ങൾ ചെയ്തുതീർക്കാനുണ്ട്.
ഫോണെടുത്ത് അയാൾ ജിം ഇൻസ്ട്രക്ടറുടെ നമ്പർ ഡയൽ ചെയ്തു.
----------------------------------
...സർ രാജേന്ദ്രൻ ആണ്....
..പറയൂ രാജേന്ദ്രൻ...
എഡ്വേർഡ് തിരിച്ചു് സ്റ്റേഷനിലേക്കുള്ള യാത്രയിലായിരുന്നു.
സമയം 12.30 നോടടുത്തിരുന്നു .
വിശപ്പും ദാഹവും ഒന്നും അയാൾ അറിയുന്നുണ്ടായിരുന്നില്ല.
ഒരു കാര്യം ചെയ്യാനുണ്ടെങ്കിൽ മറ്റെല്ലാം മറന്ന് അതിൽ പൂർണ്ണമായും മുഴുകുക എന്നത് അയാളുടെ ശീലമായിരുന്നു.
അയാൾ വണ്ടി റോഡരികിലുള്ള മരത്തിന്റെ തണലിലേക്ക് മാറ്റിയിട്ടു.
..സർ സൈബർ സെല്ലിൽ നിന്ന് ഒരിൻഫൊർമേഷൻ ഉണ്ട് ..മരിച്ച മൂന്നുപേരും ജയദേവൻ എന്ന ആളും കഴിഞ്ഞ നവംബർ മാസം ഒന്നാം തീയ്യതി ഒരേ ടവറിന്റെ ലൊക്കേഷനിൽ ഉണ്ടായിരുന്നു.
കൂടുതൽ അന്വേഷിച്ചപ്പോൾ ജോയ്‌ അലക്സിന്റെ റിസോർട്ടിൽ വ്യത്യസ്ത മുറികളിൽ ഇവർ താമസിച്ചതായി വിവരം കിട്ടിയിട്ടുണ്ട്.
..ഇറ്റ് ഈസ്‌ എ വെരി യൂസ്ഫുൾ ഇൻഫോർമേഷൻ...
ഗുഡ് ജോബ് രാജേന്ദ്രൻ..
..താങ്ക് യു സർ..
പിന്നെ....
..യെസ് ...?
സർ രോഷ്നിയെപ്പറ്റി അന്വേഷിച്ചു.
പത്രങ്ങളിലും മീഡിയകളിലും വായിച്ചറിഞ്ഞത് തന്നെ സർ.
പുതുതായി ഒന്നുമില്ല.
...ഓക്കെ..എന്നാലും പറയൂ..
നമ്മുക്ക് വേണ്ടത് എവിടെയെങ്കിലുമൊക്കെ ആരും കാണാതെ ഒളിഞ്ഞു കിടക്കുന്നുണ്ടാകും രാജേന്ദ്രൻ..
..ഷി വാസ് ആൻ ഓർഫൻ..
ഉറ്റവരെന്നോ ഉടയവരെന്നോ പറയാനായി ആരുമില്ലായിരുന്നു.
ഫ്യൂച്ചർ മെഡിക്കൽ ഇൻസ്റ്റിട്യൂട്ടിൽ രണ്ടാം വർഷം എം ബി ബി എസ്‌ സ്റ്റുഡന്റ് ആയിരുന്നു.
അവൾ അന്തേവാസിയായ ഓർഫനേജിന്റെ ട്രസ്റ്റായിരുന്നു പഠനച്ചെലവുകളൊക്കെ വഹിച്ചിരുന്നത്.
രോഷ്നിയുടെ ജഡം പോലീസ് കണ്ടെത്തുന്നത് നവംബർ നാലാം തീയ്യതി ആണ് . ചാക്കിനുള്ളിൽ ഡീകംപോസ്ഡ് ആയ നിലയിലായിരുന്നു ബോഡി. നേരത്തെ പറഞ്ഞ റിസോർട്ടിന്റെ പടിഞ്ഞാറ് ഭാഗത്ത്‌ ഏകദേശം മൂന്ന് കിലോമീറ്റർ ദൂരെ പുഴയിലായിരുന്നു ബോഡി കിടന്നിരുന്നത്.
ഫോറൻസിക് റിപ്പോർട്ട്‌ പ്രകാരം ഗാങ്ങ് റേപ്പ്ഡ് ആൻഡ് ഡൈഡ് ഓഫ് ആസ്ഫിക്സിയേഷൻ ...
ഒന്നിൽക്കൂടുതൽ ആളുകളാൽ മാനഭംഗത്തിനിരയായിട്ടുണ്ട്.
മേലാസകലം മുറിവുകളും ഉണ്ടായിരുന്നു.
മരണകാരണം ശ്വാസം മുട്ടിയും..
കേസിന്റെ തുടക്കത്തിൽ ജോയ്‌ അലക്സിന്റെ റിസോർട്ടിനെ ചുറ്റിപ്പറ്റി ചില വാർത്തകളൊക്കെ വന്നിരുന്നു.
മാധ്യമങ്ങളിൽ ജോയ്‌ അലക്സിന്റെ മകനും രോഷ്നിയും തമ്മിൽ പ്രണയമായിരുന്നെന്നും അതൊരു ദുരഭിമാനക്കൊലയാണെന്നുമൊക്കെ ചർച്ചകൾ ഉണ്ടായിരുന്നു.
പക്ഷേ പിന്നെല്ലാം കെട്ടടങ്ങി.അവൾ റിസോർട്ടിലേക്ക് കയറിപ്പോകുന്നത് കണ്ട ഒരു ദൃക്‌സാക്ഷി പിന്നെ കോടതിയിൽ കൂറ് മാറി. പിന്നെ അനാഥപെൺകുട്ടിയല്ലേ സർ..
പിറകെ ഓടാൻ ആരുമില്ലായിരുന്നിരിക്കണം.
ആ കേസ് എങ്ങുമെത്തിയില്ല സാർ.
ദിനം പ്രതിയുണ്ടാകുന്ന മാനഭംഗക്കേസുകളിൽ ഒന്നായിമാത്രം അത് മാറി.
പക്ഷേ കഴിഞ്ഞ മാസം
മരണത്തിന്റെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ആരോ കൊടുത്ത ഹർജി ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.
എഡ്വേർഡ് ഒരു നിമിഷം ചിന്താധീനനായി..
...സർ...
ഈ രണ്ട് കേസുകളും തമ്മിൽ എന്തെങ്കിലും കണെക്ഷൻ തോന്നുന്നുണ്ടോ..?
....പറയാറായിട്ടില്ല..
ഓകെ രാജേന്ദ്രൻ..
എനിക്ക് കുറച്ച് ജോലി കൂടി ചെയ്ത് തീർക്കാനുണ്ട്.
കൂടുതൽ ഫോഴ്‌സിന് വേണ്ടി ഞാൻ സിഐ സാറിനെ കോൺടാക്ട് ചെയ്തോളാം.
ഇന്ന് താങ്കളുടെ ഡ്യൂട്ടി പുറത്താണ്..
ഓക്കെ സർ..
ഫോൺ ഡിസ്കണെക്ട് ചെയ്യാൻ തുടങ്ങിയ രാജേന്ദ്രൻ പെട്ടെന്നെന്തോ ഓർത്തു.
സർ.. രോഷ്നിയുമായി പ്രണയബന്ധം ഉണ്ടായിരുന്നു എന്നാരോപിക്കപ്പെട്ട ബിൽഡർ ജോയ്‌ അലക്സിന്റെ മകൻ ആദം ഇപ്പോൾ അമേരിക്കയിലാണ്.
ചെറുക്കൻ അതൊക്കെ മറന്ന്‌ കാണും.
ഫോൺ കട്ട് ചെയ്ത് എഡ്വേർഡ് അഗാധമായ ചിന്തയിലാണ്ടു.
കുറച്ച് നേരത്തെ താൻ മനസ്സിൽ മെനഞ്ഞെടുത്ത കഥയ്ക്ക് കുറച്ചുകൂടി വ്യക്തത വന്നത് പോലെ തോന്നി അയാൾക്ക്.
കുറ്റാന്വേഷണത്തിൽ അനുമാനങ്ങൾക്കും തിയറികൾക്കും വളരെയേറെ പ്രാധാന്യമുണ്ട്.
..കഥയിൽ റിസോർട്ടിൽ മുറിയെടുത്തിരുന്ന അപരിചിതരായ മൂന്നുപേർ കൊല്ലപ്പെട്ടിരിക്കുന്നു. അതേ റിസോർട്ടിൽ അവിടെയുണ്ടായിരുന്ന നാലാമൻ ജയദേവൻ.. ഒരുപക്ഷെ അയാളാകാം നാലാമത്തെ ഇര
അല്ലെങ്കിൽ കൊലയാളി...?
പക്ഷേ കൊലക്കുള്ള മോട്ടിവേഷൻ കണ്ടെത്തേണ്ടിയിരിക്കുന്നു
രോഷ്നി വധവുമായി ഇതിനെ ചേർക്കാൻ പറ്റിയ തെളിവുകൾ ദൃഷ്ടിയിൽ പെടാതെ ഒളിഞ്ഞിരിക്കുന്നുണ്ടോ..?
സമയം കടന്നുപോകുകയാണ്.. പരിമിതമായ വിവരങ്ങൾ വെച്ച് ഒരു തിയറി ഉണ്ടാക്കേണ്ടിയിരിക്കുന്നു.
കൊല്ലപ്പെടുന്നയാളെയും കൊലപാതകം ചെയ്യാൻ പോകുന്നയാളെയും കണ്ടെത്തേണ്ട ബാധ്യത ഒരു കടമ്പയായി മുന്നിലുണ്ട്.
തല ചുറ്റുന്നത് പോലെ തോന്നി അയാൾക്ക്‌.
വണ്ടിയിൽ സൂക്ഷിച്ചിരുന്ന ബോട്ടിലിൽ നിന്നും ഒരു കവിൾ വെള്ളം കുടിച്ച് അയാൾ ഒരു നിമിഷം കണ്ണടച്ചിരുന്നു.
വണ്ടികൾ റോഡിലൂടെ ചീറിപ്പായുന്ന ശബ്ദം കേൾക്കാം. ദൂരെ ട്രെയിനിന്റെ ചൂളം വിളി.
അരയാലിലകളിൽ കാറ്റ് പിടിക്കുന്ന ശബ്ദം .
..അതെ.എല്ലാം ചുറ്റിലുണ്ട്. ഏകാഗ്രതയോടെ കണ്ണടച്ചിരുന്നാൽ എല്ലാം കേൾക്കാം. മനസ്സിൽ എല്ലാം കാണാം.
..കോൺസെൻട്രേറ്റ്....
അയാൾ പെട്ടെന്ന് കണ്ണ് തുറന്ന് മൊബൈലെടുത്തു ഫ്യൂച്ചർ മെഡിക്കൽ കോളേജ് എന്ന് ഗൂഗിളിൽ സെർച്ച്‌ ചെയ്തു.
മെഡിക്കൽ കോളേജിന്റെ പേജിൽ നിന്നും അയാൾ കോൺടാക്ട് നമ്പർ സെലക്ട്‌ ചെയ്ത് ഡയൽ ചെയ്തു.
തുടരും..
Check Nallezhuth App / Nallezhuth Page or Nallezhuth.com in One hour for next part

BY Sreejith Govind.


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot