നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കുഞ്ഞാ

Image may contain: 1 person, sitting, sunglasses and indoor
നാളെപ്പോ (10-06-18 ഞായർ ) അനക്ക് ലീവ് ഉണ്ടോ കുഞ്ഞാ..."
എന്ന് അച്ഛൻ ചോദിച്ചപ്പോൾ
"എന്താച്ഛോ, ?ഡ്യൂട്ടി ലിസ്റ്റ് വരട്ടെ എന്നിട്ട് പറയാം" എന്ന് ഞാനും..
"നമ്മുടെ വാഴ വീണുട്ടുണ്ടാകും ഇന്ന് വൈകുന്നേരം നല്ല മഴയും കാറ്റുമായിരിന്നില്ലേ.....
വിൽക്കാൻ പറ്റുന്നത് നമുക്ക് പാറേൽ കൊണ്ടോയി കൊടുക്കാം ബാക്കി വീട്ടിൽ കൊണ്ടുവരുകയും ചെയ്യാം "
രാത്രി ഡ്യൂട്ടി ലിസ്റ്റ് വന്നു എന്റെ നമ്പറില്ല ...ഞാൻ ഡ്യൂട്ടി ഓഫീസിലേക്ക് വിളിച്ചു
"സാറെ എന്റെ നമ്പർ ഡ്യൂട്ടി ലിസ്റ്റിൽ ഇല്ല എനിക്ക് നാളെ ചെറിയ ഒരു പരിപാടി ഉണ്ട് "
എന്ന് പറഞ്ഞ് പെർമിഷൻ എടുത്തു..
"എന്നാൽ രാവിലെ നമുക്ക് പോവാം അല്ലേ അച്ഛോ..."
അച്ഛനും സന്തോഷം അത്രയും ദൂരം നടക്കണ്ടല്ലോ 2013 ൽ അറ്റാക്കിന്റെ 2 ഒപ്പറേഷൻ കഴിഞ്ഞതിന് ശേഷം പണ്ടത്തെ പോലെ അച്ഛന് ഓടാൻ പറ്റുന്നില്ല എന്നെനിക്കറിയാം....
കുറേ പറഞ്ഞു ഇനി കൃഷിയൊന്നും വേണ്ടച്ഛോ ഇനി കുറച്ച് റസ്റ്റ് എടുത്തോളൂ ... (എന്നെപ്പോലെയുള്ള മടിയൻമാർ റസ്റ്റ് എന്ന് കേൾക്കാൻ നിൽക്കാണ്......................) പക്ഷേ ഇത് വല്ലതും അച്ഛന്റെ ചെവിയിൽ കേൾക്കണ്ടേ...
"പാടവും കൃഷിയൊന്നും ഇല്ലാതെ എനിക്ക് കഴിയില്ല കുഞ്ഞാ..... "
എന്നായിരുന്നു അച്ഛന്റെ മറുപടി....
ഒരുപാട് ലാഭം കൊയ്യാനല്ല അച്ഛന് എന്നെനിക്കറിയാം ചേറും ചളിയും മേലാവാഞ്ഞാൽ അച്ഛന് ഭക്ഷണം ശരിക്കും ഇറങ്ങില്ല...
പാടത്ത് നിന്നും ഒരു കയ്യിൽ കൈക്കോട്ടും ഒരുകയ്യിൽ നുറുക്കുമായി ചേറിൽ കുളിച്ചു വരുന്ന അച്ഛന്റെ മുണ്ടും തുണിയും അലക്കാൻ പെങ്ങൾക്ക് വലിയ ഇഷ്ടായിരുന്നു... പെങ്ങൾ കല്യാണം കഴിഞ്ഞ് പോയതിന് ശേഷവും ഇടയ്ക്ക് വരുമ്പോൾ അവൾ ആ പതിവ് തുടർന്നു...
അങ്ങനെ പഴയ കഥകൾ ആലോചിച്ച് ബൈക്ക് പാടത്ത് എത്തി പാടത്ത് അച്ഛന്റെ ചങ്ക് ബ്രോ കം പാർട്നർ വിച്ചുമാൻകാക്ക വളരെ നിരാശയോടെ അച്ഛനെ നോക്കി നിൽക്കുന്നു ... (എന്റെ ഓർമ്മ വച്ച കാലം മുതൽ അച്ഛന്റെ കൂടെ വാഴ കൃഷിക്ക് കാക്കയുണ്ടായിരുന്നു) പാടം മുഴുവൻ വെള്ളം നിറഞ്ഞ് കിടക്കുന്നു ... കുറേ വാഴകൾ വീണ് കിടക്കുന്നു, വെള്ളത്തിൽ വീണ വാഴക്കുല സെക്കനന്റ് കുല ആയിട്ടേ പരിഗണിക്കുകയുള്ളുപ്പോലും...
ഞാൻ വിചാരിച്ചു ഇതോടെ അച്ഛൻ കൃഷി നിർത്തുമെന്ന് എന്റെ ചോദ്യം അച്ഛൻ മനസ്സിൽ കണ്ടോ എന്നറിയില്ല അച്ഛൻ വിച്ചുമാൻകാക്കയോട് പറഞ്ഞു "വിച്ചുമാനെ അടുത്ത പ്രാവശ്യം നമുക്ക് കൃഷി നേരത്തെ തുടങ്ങണം എന്ന്..." വിച്ചുമാൻ കാക്കാന്റെ മറുപടി "അതെ ചെറിയാനെ" ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു അല്ല കാക്കാ ങ്ങയ്ക്ക് കഴിഞ്ഞ മൂന്ന് വർഷവും നല്ല നഷ്ടായിരുന്നില്ലെ..? 2015ൽ കനത്ത വേനൽ, മഴ കിട്ടാതെ വാഴകൾ ഉണങ്ങി... 2016 ലും 2017 ലും നല്ല മഴ.. 2018ൽ മഴയും നിപ്പയും.. നിപ്പ റിപ്പോർട്ട് ചെയ്യുന്നതിന് മുൻപ് ഒരു കിലോ പഴത്തിന് 65 രൂപ വരെ കിട്ടിയിരുന്നു.. ശനിയാഴ്ചത്തെ വില 32 രൂപ...
എന്തിനാ ഇങ്ങനെ നഷ്ടം സഹിച്ച് കൃഷി ചെയ്യുന്നത് അച്ഛൻ പറയുന്നത് പ്പോലെ തന്നെ കാക്കയും പറഞ്ഞു.. കൃഷി ചെയ്യുമ്പോൾ കിട്ടുന്ന സുഖം , അച്ഛന്റെ ഓരോ ബഡായി കേൾക്കാനും, പിന്നെ വാഴ കൃഷിയുടെ ഇടയിൽ നിന്നുള്ള സൗഹൃദ സംഭാഷണം അങ്ങനെ എല്ലാം.. ലാഭ നഷ്ടങ്ങൾ അവർ ഒരിക്കൽ പോലും കണക്ക് കൂട്ടിയിരുന്നില്ല...
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ആത്മബന്ധമാണ് അച്ഛനും കാക്കയും..
അവർക്കിടയിൽ മറ്റൊന്നും ഒരു തടസ്സമായിരിന്നില്ല... എന്നും അങ്ങനെയാവട്ടെ ഇനിയും...
അറ്റാക്ക് ആയി അച്ഛൽ മെഡിക്കൽ കോളേജിൽ സീരിയസ്സായി കിടന്നപ്പോൾ അവിടെ നിന്നു വരെ അടുത്ത കൊല്ലത്തെ വാഴകൃഷിയെ കുറിച്ച് സംസാരിച്ചവരാണ് അവർ... ചിലപ്പോൾ അച്ഛന് കാക്ക ഒരു ധൈര്യം കൊടുത്തതാകാം ആ സംസാരത്തിലൂടെ അടുത്ത കൊല്ലവും നീ എന്റെ കൂടെ ഉണ്ടാകുമെന്ന്... അതു കൊണ്ടാകാം കൂടുതൽ സംസാരിക്കാൻ പാടില്ല എന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടും മറ്റെല്ലാവരെയും തടഞ്ഞിട്ടും കാക്കയെ മാത്രം സംസാരത്തിൽ ഞാനും അമ്മയും തടയാഞ്ഞത്...
2013 ൽ ഓപ്പറേഷൻ കഴിഞ്ഞ് 2014 മുതൽ വീണ്ടും അച്ഛനും കാക്കയും ലാഭനഷ്ട്ടങ്ങൾ കണക്ക് കൂട്ടാതെ ഇണക്കത്തോടെ പൂർവാധികം ശക്തിയോടെ ഓരോ വർഷവും വളരെ സന്തോഷത്തോടെ പ്രകൃതിയുടെ വികൃതിയേയും പരീക്ഷണങ്ങളെയും നേരിട്ട്
പച്ചയായ ജീവിതത്തിലൂടെ പരിഷ്കാരങ്ങളില്ലാതെ ........

By: GovindRaj P

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot