Slider

എന്റെ ഏട്ടത്തി അമ്മ

0
Image may contain: 2 people, people smiling


===================
എന്റെ ഏട്ടന്റെ കല്യാണം ആണ് നാളെ. ആകപ്പാടെ ഒരു ബഹളം വീട്ടിൽ.ബന്ധുക്കൾ ഓക്കേ വന്നു തുടങ്ങി. എന്റെയും ഏട്ടന്റെയും കുട്ടുകാർ വന്നു. കുറച്ചു നേരം അവരോടു ഒത്തു കളിച്ചു ചിരിച്ചു നടന്നു..
എന്റെ അമ്മയുട ആഗ്രഹം ആരുന്നു എന്റെയും. ഏട്ടന്റയും കല്യാണം. കല്യാണം കാണാൻ അമ്മ യില്ല. അമ്മ തളർന്നു പോയി കുറച്ചു നാൾ കിടന്നു പിന്നെ അസുഖം കൂടി മരിച്ചു...
അച്ഛൻ പിന്നെ കല്യാണം കഴിച്ചില്ല. എന്നെയും ഏട്ടനേയും വളർത്തി പഠിപ്പിച്ചു. ഇടക്ക് അമ്മയുടെ കാര്യം ഓർക്കാറുണ്ട് അപ്പോൾ ഇവിടെ പുളി മരത്തിന്റെ ചോട്ടിൽ വന്നു ഇരിക്കും...
എടാ അബിയെ നീ ഇത് എവിടെയാ ഏട്ടന്റെ വിളി ഞാൻ ഇവിടെ യുണ്ട്. നീ അവിടെ എന്തെടുക്കുവാ. ഇങ്ങോട്ട് വന്നേ.ഞാൻ ഏട്ടന്റെ അടുത്തേക്ക് പോയി...
രാവിലെ എല്ലാരും എത്തി വീട് ഒരു ഉൽസവ തിന്റെ തിരക്ക്. അമ്മയുടെ ഫോട്ടോ യിക്ക് തിരി വെച്ച് തൊഴുതു എല്ലാരും ഇറങ്ങി.
കല്യാണം കഴിഞ്ഞു എല്ലാവരും എത്തി പെണ്ണിന് നില വിളക്ക് കൊടുക്കാൻ അമ്മയുടെ അനിയത്തി. ചിറ്റ നിലവിളക്ക് കൊടുത്തു അകത്തേക്ക് കൊണ്ടു പോയി.
ഒരോ രുത്തർ ആയി എല്ലാവരും മടങ്ങി.
രാവിലെ വാതിൽ തട്ടുന്ന ശബ്ദo. കേട്ട് ചാടി എഴുന്നേറ്റു പോയി വാതിൽതുറന്നു. കൈയിൽ ഒരു കപ്പ് ചായയും ആയി ഏട്ടത്തിയമ്മ കുളിച്ചു ഈറൻ മുടിയും നെറ്റിൽ കുങ്കുമം തൊട്ടു. എന്റെ അമ്മ വന്നത് പോലെ..
അബി ഏട്ടത്തി യമ്മ വിളിച്ചു നീ എന്താ ഇങ്ങനെ നോക്കി നികുന്നെ ചായ കൂടി. ചായ എന്റെ കൈയിൽ തന്നിട്ട് മുറിയിൽ എല്ലാം ഒന്ന് നോക്കി..
ഞാൻ ജോലിക്ക് പോയി വന്നു മുറിയിൽ കയറി. ഒരു തെളിച്ചം തോന്നി മുറി നല്ലപോലെ അടുക്കും ചിട്ടയും ആയി അടുക്കി വെച്ചിട്ടുണ്ട്. എന്റെ അമ്മ ഉള്ള ഒരു തോന്നൽ...
ഞാനും ഏട്ടത്തിയമ്മയും കുട്ടുകാരെ പോലെ ആയി എ വിടെ പോയാലും ഞാനും കൂടെ കാണും ഒരു കൊച്ചു കൂട്ടി യെപോലെ. ഏട്ടൻ എപ്പോളും പറയും ഇപ്പോൾ എന്നെ അവൾക്കു വേണ്ട...
അബി അവൻ കൂട്ടി യല്ലേ. എനിക്ക് പരാതി പറയാനും കൂടെ നടക്കാനും ഒരു അമ്മയെ കിട്ടി. പിന്നെ ഞാൻ എന്തിനു വിഷമിക്കണo..
എന്റെ അമ്മ.. (ഏട്ടത്തിയമ്മ ).

By Kuttoos
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo