
കണ്ണ് കാണാത്തൊരമ്മൂമ്മയെന്‍ വീടിന്റെ-
യുമ്മറത്തിണ്ണയില്‍ വന്നിരുന്നിന്നലെ..
യുമ്മറത്തിണ്ണയില്‍ വന്നിരുന്നിന്നലെ..
വല്ലതുമിത്തിരി കഞ്ഞി തന്നീടുവാന്‍
വല്ലാതെ സങ്കടപ്പെട്ടുകൊണ്ടങ്ങനെ..
വല്ലാതെ സങ്കടപ്പെട്ടുകൊണ്ടങ്ങനെ..
പാറിപ്പറന്ന നരച്ച മുടിച്ചുരുള്‍,
പീളയടിഞ്ഞു നിറം കെട്ട കണ്ണുകള്‍..
പീളയടിഞ്ഞു നിറം കെട്ട കണ്ണുകള്‍..
പിഞ്ഞിപ്പഴകിപ്പറിഞ്ഞോരു ചേലയും
പല്ലുകളാകെ കൊഴിഞ്ഞൊരു മോണയും..
പല്ലുകളാകെ കൊഴിഞ്ഞൊരു മോണയും..
കൌതുകം പൂണ്ടടുത്തെത്തിയെന്‍ മോനുടന്‍
കൈകളാല്‍ മെല്ലെ തഴുകിയമ്മൂമ്മയെ..
കൈകളാല്‍ മെല്ലെ തഴുകിയമ്മൂമ്മയെ..
കണ്ടു ഞാനപ്പൊഴാ കാഴ്ചകള്‍ വറ്റിയ
കണ്‍കളില്‍ നിന്നിറ്റ് വീഴുന്നൊരശ്രുവും..
കണ്‍കളില്‍ നിന്നിറ്റ് വീഴുന്നൊരശ്രുവും..
എന്തായിരുന്നിരിയ്ക്കാമപ്പൊഴാ മനം
ചിന്തിച്ചിരുന്നതെന്നോര്‍പ്പു ഞാനിപ്പോഴും....!
ചിന്തിച്ചിരുന്നതെന്നോര്‍പ്പു ഞാനിപ്പോഴും....!
HariMenon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക