Slider

അമ്മയിൽ നിന്ന് ഞാനും രാജി വച്ചു

0


അമ്മയിൽ നിന്ന്
ഞാനും രാജി വച്ചു,..!!
ങ്ഹാ...
അത്താഴത്തിന് മുട്ടത്തോരൻ വേണോന്ന് പറഞ്ഞിട്ട് ബുൾസേ
അടിച്ചു വച്ചിരിക്കുന്നു.!!
"എനിക്കിന്ന് ചോറ് വേണ്ട,..!
"ഡാ...ഒണക്കമീൻ ചുട്ടതുണ്ടെടാ..
വാട ചെക്കാ..പപ്പടം വേണേ പൊള്ളിക്കാം.."
"ങ്ങക്കിഷ്ട്ടപ്പെട്ടത് ങ്ങള് തിന്ന്...
എനിക്ക് വേണ്ട..."
"ചെക്കാ,..ചോറിൽ ഞാൻ വെള്ളമൊഴിക്കുവേ...ങ്ഹാ..
മുട്ടത്തോരനുണ്ടാക്കാൻ ഉള്ളി തീർന്നെന്ന് പറഞ്ഞില്ലേ...നാളെ ഈ വീട്ടിൽ വേറൊരു കറീം വയ്ക്കുന്നില്ല
മൂന്ന് നേരോം മുട്ടത്തോരനാക്കാം...
ഒള്ളതും തിന്നോണ്ട് കെടക്കാതെ...!
*
തിരിഞ്ഞ്, മറിഞ്ഞ്, കമിഴ്ന്ന്..
വിശപ്പിന്റെ പേരിൽ ഒരു പ്രതിഞ്ജയുമെടുക്കരുത്
നാറി നാണം കെടും...! പുല്ല്..!
അമ്മ വിളിക്കുന്നില്ലല്ലോ‌...!
മൂന്ന് വട്ടം വിളിച്ചിട്ടും പോയില്ല
സാമദ്രോഹീ...നീ വിശന്ന് ചാക്..
വയറിനുള്ളിലെ വിര കിടന്നു മുരണ്ടു,
തെണ്ടീ....വല്ലോമ്പോയി കഴി,
വാശി കളഞ്ഞിട്ട്...!
"ചെക്കാ എനിക്ക് ഒറക്കം വരുന്നെഡാ..!!!!"
"ഹയ്യ്...അമ്മ വീണ്ടും..!!"
വിളമ്പി വച്ചതൊക്കെ മൂടി വച്ച്
ഡൈനിങ് ടേബിളിൽ തല ചായ്ച്ച് കിടക്കുന്ന അമ്മ നോക്കി
ഞാനിരുന്നു.
"ങ്ങക്ക് ...കഴിച്ചിട്ട് കെടന്നൂഡേ...
ഒറങ്ങുന്നവരേം ഒറങ്ങാൻ സമ്മതിക്കരുത്..."
"മ്...മ്....
നീ തന്നെ ഒറങ്ങുന്ന ആള്...
മക്കള് കഴി...."
"മ്മയാ...ങ്ങളും കഴിക്കുന്നില്ലേ..?"
"നിന്റെ ബാക്കി പിന്നാര് തിന്നും..
കൊണ്ട് കളയാനിവിടെ ചോറില്ല..."
"ന്ത് രസ്സാല്ലേ മ്മ..
ചോറിന്ന് കൊറേ ബാക്കി വയ്ക്കണം.,
പാവം അമ്മ ...ഞാൻ കാരണം വിശന്നിരുന്നു..!!"
***
മണി പന്ത്രണ്ടായി,
ഒരുപാട് വൈകി...
കല്ല്യാണം കഴിഞ്ഞിട്ട് ആദ്യായിട്ടാ
ഇത്ര വൈകി...!
'അവളിന്ത്യമ്മേ....?'
"അവള് കിടന്നു.."
"അമ്മയ്ക്ക് കിടക്കാൻ പാടില്ലാരുന്നോ‌..."
മറുപടി ഒരു നോട്ടം..ആ നോട്ടത്തിൽ
ഒറ്റ അർത്ഥമേയുള്ളൂ...ഏത്..
ങ്ഹാ....അതന്നെ..!!
**
കുഞ്ഞൊരു കുളി,
വല്ലാത്ത വിശപ്പ്...!
"ഡീ...എഴുന്നേറ്റേ...
പോയി ചോറിട്...എഴുന്നേക്കാൻ...!
"ചോറോ....
ഞാഞ്ചോറീ വെള്ളോഴിച്ച്...
പാതിരാത്രി വന്നിട്ട് ചോറ് പോലും..ങ്ഹും..!!
അമ്മയുടെ ചുമ കേട്ടു..
ഉറങ്ങീട്ടില്ല...
ആ ചുമയ്ക്കും ഒരർത്ഥം മാത്രമേയുള്ളൂ...ഏത്..
ങ്ഹാ..അതന്നെ..!
കതകിലെ മുട്ട് കേട്ട് ഞാൻ
വാതിൽ തുറന്നു....അമ്മയാ..
കൈയ്യിൽ അവൽ നനച്ചതും പഴവും..
എന്റെ വിശപ്പ് ഇരു കൈയ്യും
നീട്ടിയത് വാങി..!
അമ്മ തലയാട്ടി..കിടന്നുറങ്ങുന്ന അവളെ നോക്കി....
ആ തലയാട്ടലിനും, നോട്ടത്തിനും ഒരൊറ്റ അർത്ഥമേയുള്ളൂ...
ഏത്...ങ്ഹാ....അതന്നെ..‌!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo