Slider

മഴക്കാലം

0
Image may contain: Aneesh Sundaresan, beard, eyeglasses and closeup

ഓരോ മഴയും ഓരോ കഥകളാണ്
വെള്ളിടി വെട്ടിയ അട്ടഹാസങ്ങളുടെ,
തിമിർത്തൊഴുകിയ ശാപവചസുകളുടെ
അമർന്നു പെയ്ത തേങ്ങലുകളുടെ
ഓരോരോ പറയാ കഥകൾ...
ഓരോ മഴയും ഓരോ കവിതകളാണ്
താളം തെറ്റിയ നെഞ്ചിടിപ്പുകളുടെ
പ്രാസം തെറ്റിയ പ്രണയങ്ങളുടെ
ഉപമകളില്ലാത്ത അപമാനങ്ങളുടെ
എഴുതാതെ പോയ കവിതകൾ…
ഓരോ മഴയും ഓരോ ജീവിതങ്ങളാണ്
കൈവെള്ളയിലൂടെ ഊർന്നു പോയ
കുത്തിയൊഴുകി തടയണകൾ തകർത്ത
തെല്ലൊരു ചാറ്റലായ് കുളിരു പകർന്ന
ഓരോരോ വേറിട്ട ജീവിതങ്ങൾ...
ഇനിയും പെയ്തു തോരാത്ത വർഷമേ...
നോവുതിന്നു കുടൽപ്പുണ്ണ് വന്ന് ചത്തൊരു
മോഹപ്പക്ഷിതൻ അസ്ഥിപഞ്ജരങ്ങളീ മണ്ണിൽ
അലിഞ്ഞു ചേരാതെ വേറിട്ട് കിടപ്പുണ്ടതു
നിന്റെ കണ്ണീരിനാൽ ശുദ്ധീകരിക്കുക!
©️അനീഷ് സുന്ദരേശൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo