നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

പൊതിച്ചോറ്


*************
ഓഫീസിൽ നിന്ന് ഓടി ഇറങ്ങുമ്പോൾ മണി 6:30pm..
പ്രൈവറ്റ് കമ്പനി ആണ്., നമ്മുടെ ഇഷ്‌ടത്തിനു ഇറങ്ങി പോരാൻ പറ്റില്ല, പണി കഴിഞ്ഞില്ലേൽ കഴിയുന്നത് വരെ നിൽക്കണം, എന്നാൽ സാലറിടെ കാര്യം വരുമ്പും എണ്ണിച്ചുട്ട അപ്പം പോലെ കിട്ടും.....
എന്നാലും സാരമില്ല, അച്ഛന്റെ ചികിത്സ, അമ്മയുടെ ഗുളികകൾ , അനിയത്തിയുടെയും അനിയന്റെയും പഠിത്തം എല്ലാം ഈ ജോലി ഉള്ളത് കൊണ്ടാണ് നടന്ന് പോകുന്നത്....
ഓടി ചെന്നില്ലേൽ ഇപ്പൊ ഉള്ള ബസ് കൂടി പോകും, പിന്നെ അരമണിക്കൂർ കഴിഞ്ഞെ അടുത്ത ബസ് ഉള്ളൂ, അതുകൊണ്ട് ദേവു ഓടുവരുന്നു ബസിൽ കയറാൻ.....

ഭാഗ്യം ബസ് പോയിട്ടില്ല, ഒരുവിധം ബസിൽ കയറിപറ്റി ഭയങ്കര തിരക്ക്,ഈ സമയത്ത് അല്ലേലും നല്ല തിരക്കാണ്, വൈകുന്നേരം അല്ലെ സ്കൂളും ഓഫീസും ഒക്കെ അടക്കുന്ന സമയം,തിരക്കാണെലും സാരമില്ല ബസ് കിട്ടിയല്ലോ, അല്ലേൽ ഇനിയും നിൽക്കണം അരമണിക്കൂർ,5മിനിറ്റ് നേരത്തെ വീട്ടിൽ ചെന്നാൽ അത്രയുമായി ഈ തൂങ്ങി പിടിച്ചുള്ള നിൽപ്പൊന്നും ഒരു പ്രശ്നമേ അല്ല,
പിന്നെ ജംഗ്ഷനിൽ നിന്ന് വീട്ടിലോട്ടു നടന്ന്പോണം,ഓട്ടോ കിട്ടും പക്ഷേ 20രൂപ കൊടുക്കണം, അത് കൊടുക്കാൻ എനിക്ക് മടിയാ, ആ പൈസക്ക് അനിയനും അനിയത്തിക്കും വല്ലതും കഴിക്കാൻ മേടിക്കും, അവരു നോക്കിയിരിക്കുവായിരിക്കും......
നടന്ന് പോകുന്നത് കൊണ്ട് ഒരുപാട് വൈകും....
വഴിയിൽ കാണുന്ന പരിചയക്കാരൊക്കെ ചോദിക്കും ഓരോ ഓട്ടോ പിടിച്ച് പൊക്കൂടെ ദേവൂട്ടിയെ യെന്ന് ... എനിക്ക് അതിന് ഒരു മറുപടി ഉണ്ട്...
"നടക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതെന്ന് അങ്ങ് കാച്ചും" ,
ജംഗ്ഷനിൽ ബസ് ഇറങ്ങി പതുക്കെ നടന്ന് ബേബി ചേട്ടന്റെ കടയിൽ എത്തി. രാവിലെ അമ്മ ഒരു ലിസ്റ്റ് തന്നിട്ട് ഉണ്ട്. എല്ലാം വാങ്ങണം സത്യം പറഞ്ഞ അമ്മ പറഞ്ഞ സാധനങ്ങളുടെ കിലോ വെട്ടി നേർ പകുതിയാക്കിയെ ഞാൻ മേടിക്കു... അമ്മയ്ക്കും അറിയാം ഞാൻ അങ്ങനെ ചെയ്യുമെന്ന്, ഈ മാസം മുഴുവൻ ഓടിക്കാൻ ഉള്ളതാ.. എന്നാലും അമ്മ എഴുതും, പകുതി വാങ്ങിച്ചോണ്ട് ചെന്നാലും അമ്മ ഒന്നും പറയില്ല എല്ലാം മിണ്ടാതെ എടുത്ത് വയ്‌ക്കും...
ബേബി ചേട്ടാ ഈ ലിസ്റ്റിലുള്ള സാധനങ്ങൾ ഇങ്ങു വേഗം എടുത്ത് താ പെട്ടന്ന് പോണം.. , ഇന്ന് ഒരുപാട് താമസിച്ചു വീട്ടിൽ ചെന്നിട്ട് പിടിപ്പത് പണി ഉണ്ട്.....
എന്താ ദേവു ഇന്ന് താമസിച്ചോ??
താമസിച്ചു ബേബിച്ചേട്ടാ നല്ല തിരക്കാരുന്നു , ഓടി വന്നാ ബസില് കയറിയെ അല്ലേൽ അതും കിട്ടില്ലായിരുന്നു......
വെറുതെ നോക്കിയതാ അപ്പുറത്തെ കടയിലോട്ടു , "ഒരു നാലുവയസ്സ് തോന്നിക്കുന്ന ഒരു കുട്ടി ബേക്കറിയിലെ ചില്ലു പാത്രത്തിലെ പലഹാരങ്ങൾ കൊതിയോടെ നോക്കി നിൽക്കുന്നു "
കണ്ടിട്ടു സങ്കടം തോന്നി
കുറച്ചപ്പുറം മാറി ഒരുചെറിയ പെൺകുട്ടി,ഒരു ഇരുപത്, ഇരുപത്തൊന്നു വയസ്സ് തോന്നും നിഷ്കളങ്കത പോലും വിട്ടു മാറാത്ത മുഖം, എല്ല് ഒക്കെ പൊങ്ങി ഒരു പാവം കുട്ടി....
പെട്ടന്ന് ബേക്കറിയിലെ ചേട്ടൻ ഇറങ്ങി വന്ന് ആ കുഞ്ഞുകൊച്ചിനെ ഓടിച്ചു വിട്ടു
ഏതാ ബേബിചേട്ടാ ആ കൊച്ച് , ആ കൂടെ ഉള്ളത് അതിന്റെ അമ്മയാണോ,
ഒന്നുമില്ലേൽ അതു ഒരു കൊച്ചു കുട്ടി അല്ലെ....
"എന്തിനാ ഇങ്ങനെ ഓടിക്കുന്നെ കഷ്ടം "

കൊച്ച് ഓടി ചെന്ന് അവന്റെ അമ്മയോട് അങ്ങോട്ട് ചൂണ്ടി എന്തെക്കെയോ പറയുന്നു, അവൾ ആ കുഞ്ഞിനെ ചേർത്തു പിടിച്ച് ഒരുമ്മ കൊടുത്തു എന്നിട്ട് കൈയിൽ പിടിച്ചോണ്ട് മുന്നോട്ട് നടന്നു,
ആ അമ്മയും മോനും പതുക്കെ നടക്കുന്നത് നോക്കി ഞാൻ ബേബിചേട്ടന്റെ പൈസയും കൊടുത്തു ബേക്കറിയിൽ കയറി.....
അനിയൻ രാവിലെ പപ്സ് വേണമെന്ന് പറഞ്ഞിരുന്നു , രണ്ട് പപ്സ്, പാർസൽ പറഞ്ഞു...
അപ്പോളാ ദേവു ഓർത്തെ, രണ്ടെണ്ണം കൂടി പറയാം, "രണ്ടെണ്ണം കൂടി വേറെ പാക്ക് ചെയ്തു താ ചേട്ടാ "
ബേക്കറിന്ന്‌ ഇറങ്ങി അമ്മടേം മകന്റേം പുറകെ വച്ചു പിടിച്ചു.....
ഒന്നുനിൽക്കുമോ എന്ന് വിളിച്ച് പറഞ്ഞിട്ട് അവർക്കുണ്ടോ മനസിലാകുന്നു, ഒരു വിധത്തിൽ ഓടി ഒപ്പം എത്തി....
അടുത്ത് കണ്ടപ്പോൾ മനസിലായി വേറെ ഏതോ നാട്ടുകാരാണ്, വെറുതെഅല്ല ഞാൻ അലറി വിളിച്ച് നിൽക്കാൻ പറഞ്ഞിട്ടും നിൽക്കാഞ്ഞത് അവർക്ക് ഞാൻ പറയുന്നത് വല്ലോം മനസ്സിലാവണ്ടേ, എനിക്ക് മലയാളം അല്ലാതെ വേറെ ഒരു ഭാഷയും അറിയില്ല, ആക്ഷൻ ഒക്കെ കാട്ടി ആ പപ്പ്സ് ആ കുട്ടിക്ക് കൊടുത്തു....
അത് മേടിക്കാൻ ഉള്ള അനുവാദത്തിനായി അവൻ അമ്മയുടെ മുഖത്തേക്ക് നോക്കി, അമ്മ യുടെ അനുവാദം കിട്ടിയതും ആ കുഞ്ഞി കൈ എന്റെ നേരെ നീട്ടി
ആ കുഞ്ഞികൈ എന്റെ നേരെ നീട്ടുമ്പോൾ അവന്റെ കണ്ണുകൾ തിളങ്ങി," എന്തോരു തിളക്കമാ അവന്റെ കണ്ണിന് "
വിശന്നിരുന്ന ആ കണ്ണിലെ നിഷ്കളങ്കമായ ചിരിയിൽ ഞാൻ ഒരുനിമിഷം അലിഞ്ഞില്ലാതായി
തിരിഞ്ഞു വീട്ടിലോട്ടു നടന്നപ്പോൾ പതിവില്ലാത്ത ഒരു ഉത്സാഹം.....
വീട്ടിൽ എത്തി കഴിഞ്ഞാ പിന്നെ പിടിപ്പതു പണിയാണ്, പണി എല്ലാം ഒതുക്കി കിടന്നപ്പോൾ മണി 11..
രാവിലെ എഴുന്നേൽക്കണം, എഴുന്നേൽക്കുമ്പോൾ മുതൽ പോകുന്നത് വരെ വീണ്ടും പണിയുണ്ട്...
4മണിക്ക് അലാറം വച്ച് ഉറങ്ങാൻ കിടന്നു...
മനസ്സ് നിറയെ ആ 4വയസ്സുള്ള കൊച്ചും അതിന്റെ അമ്മയും ആയിരുന്നു.. എന്തായിരിക്കും പറ്റിയത്?
എങ്ങനെ ഇവിടെ എത്തി?
പല ചോദ്യങ്ങൾ മനസ്സിലൂടെ കടന്നുപോയി ഇടയിലെപ്പോളോ ഉറങ്ങിപ്പോയി..
രാവിലെ എഴുന്നേറ്റു പണിയൊക്കെ ചെയ്ത് അനിയത്തിയേം അനിയനേം പഠിക്കാൻ പറഞ്ഞു വിട്ട് അച്ഛനേം കുളിപ്പിച്ചു.....
ഒരുവിധം എല്ലാം തീർത്തു ഒരുങ്ങി അടുക്കളയിൽ എത്തി
അമ്മേ എനിക്ക് രാവിലത്തേത് പൊതിഞ്ഞു തന്നമതി, പിന്നെ ഉച്ചക്കത്തേക്കു രണ്ട് പൊതികെട്ടി തരണേ, അമ്മ എന്നെ തിരിഞ്ഞു നോക്കി ഇത് ഇതെന്താ പതിവില്ലാതെ എന്നായിരിക്കും ആ നോട്ടത്തിന്റെ അർത്ഥം...
അമ്മ രണ്ട് പൊതിയും വെള്ളവും രാവിലത്തെ ആഹാരവും എല്ലാം എടുത്ത് വച്ചു...
പോവാൻ നേരം കുറച്ച് വെള്ളം കുടിക്കാൻ
അടുക്കളയിൽ എത്തിയ ഞാൻ കഴുകി കമഴ്ത്തിയാ അരിക്കലം കണ്ടു, അങ്ങനെ പതിവില്ലാത്തത് ആണ്, അമ്മ കഴിച്ചതിനു ശേഷം ആണ് അത് കഴുകി വയ്ക്കുന്നത്....
അടച്ചു വച്ച പാത്രത്തിൽ അച്ഛന് കഴിക്കാൻ ഉള്ള കഞ്ഞി മാത്രം ഇപ്പം മനസിലായി അമ്മയുടെ നോട്ടത്തിന്റെ അർത്ഥം
"ശ്ശോ ഞാൻ എന്തൊരു പൊട്ടിയ അമ്മക്ക് കഴിക്കാൻ ഉണ്ടോന്ന്‌ പോലും നോക്കാതെ"
പോവാൻ നേരം ഒരു പൊതി അച്ഛന്റെ കഞ്ഞി പത്രത്തിന്റെ അടുത്ത് വെച്ചു...
അമ്മേ ഞാൻ ഒരു പൊതിയെ എടുത്തൊള്ളൂ, മറ്റേതു അവിടെ കഞ്ഞി പാത്രത്തിന്റെ അടുത്ത് തന്നെ വച്ചിട്ടുണ്ട്, രണ്ടാളും സമയത്തു തന്നെ ആഹാരം കഴിക്കണേ.......
ഞാൻ പോയിട്ടുവരാം
"വൈകിട്ടു നേരത്തെ വരണേ "
ആയിക്കോട്ടെ കമ്പനി എന്റെ സ്വന്തം അല്ലെ നേരത്തെ തന്നെ പോന്നേക്കാം
എന്റെ മറുപടി കേട്ട അമ്മ എന്റെ നേരെ കൈയോങ്ങി
അമ്മയുടെ അടി കിട്ടാതെ ഞാൻ ഓടി മാറി ......
വഴിയിൽ ഇറങ്ങിയ പിന്നെ കവല വരെ ഞാൻ ഓട്ട നടത്തം( ഓട്ടമാണോ നടത്തമാണോന്ന് അറിയാത്ത ഒരു തരം നടത്തം ) ആണ്. ജംഗ്ഷനിലെ ബേക്കറി കടയിൽ നിന്ന് ഒരു കവർ ബിസ്ക്കറ്റ് വാങ്ങി തിരിഞ്ഞപ്പോൾ പതിവിൽ കൂടുതൽ ആളുകൾ എല്ലാരും കൂട്ടം കൂടി നിന്ന് എന്തക്കെയോ സംസാരിക്കുന്നു...
ബേബി ചേട്ടൻ അവിടെ നിൽക്കുന്ന കണ്ടപ്പോൾ അടുത്തോട്ടു ചെന്നു
എന്നതാ ബേബി ചേട്ടാ എന്നാ പറ്റി?
അയ്യോ കൊച്ചു അറിഞ്ഞില്ലേ ഇന്നലെ ഇതു വഴി നടന്ന ആ കൊച്ചിന്റെ തള്ളയെ രാത്രി ആരോ കൊന്നു, ബലാത്സംഗം ആണെന്ന എല്ലാരും പറയുന്നെ, പാവം ഇന്നലെ കൊച്ചു പോയതിനു ശേഷം ഇവിടെ വന്നിരിക്കുവാരുന്നു, ഞാൻ കട അടച്ചു പോകുന്നത് വരെ ഈ തിണ്ണയുടെ കോണിൽ ഉണ്ടായിരുന്നു.... എന്നാ പറയാനാ ആ ചെറുക്കൻ കൊച്ചു അവിടിരുന്നു വലിയ വായിൽ കരയുവാ, അതിന്റെ കരച്ചില് കണ്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല അതാ ഞാൻ ഇങ്ങോട്ടു പൊന്നേ
"കഷ്ടം" ബേബിച്ചേട്ടൻ പറഞ്ഞത് പകുതിയേ കെട്ടൊള്ളു ദേവു, കണ്ണുകൾ നിറഞ്ഞൊഴുകി, '
'കണ്ടപ്പോഴേ എനിക്ക് എന്റെ അനിയത്തികുട്ടിയെ പോലെയാ തോന്നിയെ'
ആൾക്കൂട്ടത്തിന് ഇടയിൽ കൂടി ഒന്നേ നോക്കിയുള്ളൂ, കഷ്ടം ആ ഒട്ടിയ വയറു കണ്ട് എന്റെ ചങ്ക് കത്തി........ ഞാൻ പൊതിഞ്ഞു പിടിച്ച പൊതിച്ചോർ നെഞ്ചോടു ചേർത്തു .......
എങ്ങനെ തോന്നി ദൈവമേ,
ആൾക്കൂട്ടത്തിന് ഇടയിൽ കൂടി എന്നെ കണ്ടപ്പോൾ അവന്റെ കണ്ണിൽ ഒരു ത്തിളക്കം.
ആ കുഞ്ഞിന്റെ മുഖം കണ്ടപ്പോൾ ചങ്ക് പൊട്ടി..
ഞാൻ തലയാട്ടി വിളിച്ചപ്പോൾ വേഗം അവൻ എന്റെ അടുത്തെത്തി,
എന്റെ കൈ വിറക്കുന്നുണ്ടാരുന്നു,
"ചുണ്ടുകൾ വിതുമ്പി"
'ഞാൻ പതിയെ അവന്റെ തലയിൽ ഒന്ന് തലോടി'
എന്റെ കൈയിൽ ഇരുന്ന ബിസ്ക്കറ്റും പൊതിച്ചോറും അവന്റെ കൈയിൽ വെച്ചു കൊടുക്കുമ്പോൾ എന്റെ കൈക്ക് ബലം ഇല്ലാത്തതു പോലെ തോന്നി,
അവനെ ചേർത്തു പിടിച്ച് ആ നെറ്റിയിൽ ഒരുമ്മ കൊടുത്തപ്പോൾ പുറത്തേക്കു ഒഴുകാതെ ഞാൻ പിടിച്ചു നിർത്തിയാ എന്റെ കണ്ണുനീർ അണപൊട്ടി ഒഴുകി
"മകനെ മാപ്പ് ആരോരുമില്ലാതെ അഭയം തേടി,മറ്റൊരു നാട്ടിൽ നിന്ന് നമ്മുടെ നാട്ടിൽ എത്തിയ ആ സഹോദരിയെ, നിന്റെ അമ്മയെ എന്റെ സഹോദരങ്ങൾ ആണല്ലോ പിച്ചിചിന്തിയത്", ഒരു നിമിഷം ആ കുട്ടിക്ക് മുന്നിൽ കൈകൂപ്പി പോയി....
വിറയ്ക്കുന്ന കാൽപാദത്തോടെ മുന്നോട്ട് നടക്കുമ്പോൾ, "ആ കുഞ്ഞി കണ്ണുകൾ എന്നെ നോക്കിയിരുന്നോ" "ആ കുഞ്ഞു ചുണ്ടുകൾ എന്നെ നോക്കി വിതുമ്പിയോ"...... അറിയില്ല,
ഒരിക്കൽകൂടി ആ കുരുന്നിനെ നോക്കാൻ എനിക്ക് ശക്തി ഉണ്ടായിരുന്നില്ല............

By Jisha Liju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot