ജീവിത പ്രശ്നങ്ങളിൽ നിന്നൊളിച്ചോടും ഭീരുവിൻ ചിന്തകൾ ...ഹത്യക്കൊരുങ്ങുന്ന നേരത്തെ ചിന്തകൾ ...
ഞാൻ ചെയ്ത തെറ്റിനൊരു പരിഹാരം എൻ മൃത്യു ...എന്റെ പ്രശ്നങ്ങൾക്ക് ഞാൻ കണ്ട മാർഗവും എൻ മൃത്യു .....
ഒരുപാട് പേർ എന്നെ നോക്കി കരയും ...ഒരുപാട് പേർ എൻ നന്മ്മകൾ പാടിപുകഴ്ത്തും ...ഞാൻ ചെയ്ത തെറ്റുകളെ ഏവരും ലളിതമായി ന്യായീകരിക്കും ...
സഹതാപകണ്ണീരിനാൽ പുഷ്പങ്ങളെറി ഞ്ഞവർ .....കാലങ്ങളോളം എന്നെ ഓർത്ത് വിലപിച്ചിടും........
ചിതയിലെ കനലിൻ ചൂടാറുന്ന നേരം ...
ഒറ്റയായ് , കൂട്ടമായി നീങ്ങുന്ന നാട്ടുകാർ .....വിങ്ങുന്ന ഹൃദയമായി കൂട്ടുകാരൊക്കെയും .....ഓർമ്മകൾ തഴുകുന്ന ബന്ധുജനമാകയും .........
എത്ര നാൾ .....എത്രനാൾ.......
ചൂടേറും വാർത്തകൾ കാതിലെത്തും വരെ.....
കാലം മായ്ക്കുമൊരു മുറിവിനെപ്പോലെയീ... ഭീരുവിൻ ഓർമ്മയും മാഞ്ഞുപോകുന്നിതാ ....
മണ്ണോട് മണ്ണിൽ ചേർന്നതിനിപ്പുറം വെറും ഓർമ്മകൾ മാത്രം ...കാതോട് കാതിൽ ചെയ്തുകൂട്ടിയ നന്മ്മകൾ മാത്രം....
പൂമുഖ ചുവരിലായ്
പുഷ്പങ്ങൾ കോർത്തോരാ ചിത്രമുയരുമ്പോൾ ....അണയാതെ ഒരു ചെറു തിരിനാളം സാക്ഷിയായ്.....
നഷ്ട്ടങ്ങളെന്നും പേറുവാൻ ഒരുകൂട്ടർ ....
ഭാരമൊന്നിറക്കുവാൻ അച്ഛൻ തിരഞ്ഞൊരാ ചുമൽ ........വേച്ചുപോവുന്ന നാൾ കൈപിടിച്ചീടുവാൻ ഒരു കൈ പ്രതീക്ഷിച്ചൊരമ്മ ....
കൂടപ്പിറപ്പിന്റെ കണ്ണുനീർ ഓർമ്മകൾ ...അവസാനശ്വാസംവരേയും കൂടെയെന്ന വാക്കിനാൽ കോർത്തോരാ താലിച്ചരട് .....
പിന്നെ ....പിന്നെ....എത്ര ചേർത്താലും കൂടിച്ചേരാത്ത പിതൃത്വമെന്ന നഗ്‌നമായ യാഥാർഥ്യം .. ....കാതോർത്ത് ....കാതോർത്ത്... നോക്കെത്താ ദൂരത്തു കണ്ണെറിഞ്ഞു നിൽക്കുന്ന പൈതലിൻ ...........ഓർമ്മകൾ , ഇഷ്ട്ടങ്ങൾ ,ഭാവിസ്വപ്നങ്ങളും ....
ഒരു നിമിഷ വ്യർത്ഥ ചിന്തയാൽ കഴുത്തിൽ കുടുക്കിയൊരു കയറിനാൽ......അറ്റുപോയതോ കുറെ ജീവിത സമവാക്യങ്ങളും .....
പാത പോലെയീ ജീവിതം ....കയറ്റമോ ദുഃഖങ്ങൾ ....ഇറക്കമോ സന്തോഷങ്ങൾ ....
കയറ്റമെന്നുമെൻ പാതയിലെന്ന ചിന്തയാൽ ഭീരു ...........പോയ് ഒളിച്ചിരിക്കുന്നതോ തെമ്മാടിക്കുഴിയിലും ....
ഊരാക്കുടുക്കുകൾ ഒരുപാട് .....രക്ഷപ്പെടാനുള്ള വഴികളോ അതിലേറെ ......അനുഗ്രഹിച്ചു കിട്ടിയ ജീവൻ ....വലിച്ചെറിയുന്ന നേരം .....ഓർക്കുക ...ഓർമ്മിക്കുക .....
അനുഗ്രഹത്തിനായി കാത്തിരിക്കുന്ന കോടാനു കോടി ജന്മങ്ങളെ .....മാറാരോഗത്തെപ്പുണർന്ന് മരണമെന്ന വിരുന്നുകാരനെ കാത്ത് കാത്തിരിക്കുന്ന .........
ജീവിച്ചും ജീവിച്ചും കൊതിതീരാത്ത നിർഭാഗ്യവാന്മാരെ.....സ്നേഹിച്ചും ലാളിച്ചും കൊതിതീരാത്ത ഉറ്റവരെ ..........
**------------**
ഷിബു ബീ കെ നന്ദനം
sbknandhanam@gmail.com
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക