
പ്രണയമില്ലായിരുന്നെങ്കിലീ ഭൂമിയിൽ
പ്രകൃതിയും നിശ്ചലം ശൂന്യമായ്ത്തീർന്നിടും..
പ്രകൃതിയും നിശ്ചലം ശൂന്യമായ്ത്തീർന്നിടും..
തഴുകും നിലാവുമുണ്ടാവില്ല, പൂക്കളും
വഴിയുന്ന സൗരഭം പോലുമകന്നിടും..!
വഴിയുന്ന സൗരഭം പോലുമകന്നിടും..!
മറുവാക്കു കിട്ടാതകന്നുപോയ് മണ്ണിതിൽ
മരവിച്ചു വീണിടും മധുരമാം വാക്കുകൾ..
മരവിച്ചു വീണിടും മധുരമാം വാക്കുകൾ..
എഴുതുവാനൊന്നുമുണ്ടാവില്ല കവികളിൽ
ഇഴയുന്നൊരക്ഷരക്കൂട്ടുകൾ പെരുകവേ,
ഇഴയുന്നൊരക്ഷരക്കൂട്ടുകൾ പെരുകവേ,
ഒരു നേർത്ത നിസ്സംഗതത്തിൻ പുതപ്പുമാ-
യൊരു മൗനഗേഹത്തിനുള്ളിൽ തനിച്ചു നാ-
യൊരു മൗനഗേഹത്തിനുള്ളിൽ തനിച്ചു നാ-
മൊരു മാത്രപോലും കഴിഞ്ഞിടാനാവാതെ-യുരുകിത്തിളച്ചു മരിച്ചുപോവില്ലയോ?
പ്രിയദൈവമേ നന്ദി, നന്ദിയീ ഭൂതലം
പ്രണയാർദ്ദ്രമാക്കിയ നിൻ മഹത്വങ്ങളെ..!
പ്രണയാർദ്ദ്രമാക്കിയ നിൻ മഹത്വങ്ങളെ..!
അതുതന്നെ ഭാഗ്യമല്ലാതെന്തു വേറെയീ
ഭുവനത്തിൽ ഞങ്ങളിന്നാനന്ദമോലുവാൻ.
ഭുവനത്തിൽ ഞങ്ങളിന്നാനന്ദമോലുവാൻ.
By Hari Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക