Slider

കൺമിഴിച്ച് സ്വപ്നം കണ്ട്.

0
Image may contain: 1 person

ഓർത്തിരിക്കാനെന്തു രസമാണ്
ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി.
വിദൂരതയിലേക്ക് മിഴിനട്ടിരിക്കുമ്പോൾ
ഇടക്കിടെ മിന്നി മറയുന്ന വാൽനക്ഷത്രങ്ങളും.
ചെറിയ കുളിരുള്ള ഈ രാവിന്
നിന്റെ സ്നേഹത്തിന്റെ പുതപ്പുമായ്
നിന്നെ മാത്രം ഓർത്തിരിക്കുമ്പോൾ.
കവിളിൽ വിരിയുന്ന നുണക്കുഴിയിൽ
എന്റെ മനസ്സു കാണുന്നുണ്ടോ നീ .?
വേഗമടുക്കാത്ത ദിനങ്ങളെ ചൊല്ലി
കലണ്ടറിനോട് കലഹിച്ച്.
ഞാനെന്റെ പ്രണയം മുഴുവൻ
നിന്നിലർപ്പിക്കാനൊരുങ്ങിയിരിക്കുമ്പോൾ.
ആവേശത്തിലെന്റെ ഹൃദയം
ആന്ദനത്തിന്റെ മനസോടെ
നിന്നിലലിയാൻ കൊതിക്കുന്ന ഞാനും.
കാത്തിരിക്കയാണ് ആ ദിവസം.
-----------
ഒതുക്കി വെച്ച മോഹവിത്തിലേക്കൊരു
മഴത്തുള്ളിയായി വന്ന്
മായ കാഴ്ചകളുടെ
വസന്ത ലോകത്തിലേക്ക്
വിരൽ പിടിച്ചുണർത്തിയ പെണ്ണേ..
അകലെയാണെങ്കിലും
എന്റെ മനസ്സു പറയുന്നത് മുഴുവനും
കേൾക്കുന്ന നിന്റെ ഹൃദയസ്പന്ദനം
ഞാനീ രാവിൽ തിരിച്ചറിയുന്നു.
ഒരു കാറ്റായി വന്ന് നിന്നെ തഴുകി
തിരിച്ചു പോരുന്ന എന്റെ വിചാരങ്ങളിൽ
ഈ കാത്തിരിപ്പും സഹിക്കാനാവാത്തത്.
ഈ നക്ഷത്രങ്ങളെ നോക്കി കഥ പറഞ്ഞുറങ്ങുന്ന രാവിലേക്കിനി
ഒരു സ്വപ്ന ദൂരം മാത്രമുള്ളൂ എന്നറിഞ്ഞിട്ടും
കാത്തിരിപ്പിന്റെ വ്യഥയുമായ്.
നിന്നിലുണർന്നുറങ്ങുന്ന ഞാൻ .
( ആ ദിവസവും കാത്തിരിക്കുന്നവർ ഗ്രൂപ്പിലുണ്ടോ ആവോ.)
ബാബു.തുയ്യം.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo