കറണ്ടും പോയീ കാറ്റും മഴയും കൂടുന്നേരം
കരളിന്നുള്ളില്‍ നിന്നും കുറുകീ മോഹം വീണ്ടും..
കരളിന്നുള്ളില്‍ നിന്നും കുറുകീ മോഹം വീണ്ടും..
ഇരുളില്‍ തപ്പിത്തപ്പി, മുറിയില്‍ കളത്രത്തി-
ന്നരികെ ചെല്ലുംനേരം കട്ടിലില്‍ കാലും തട്ടി..
ന്നരികെ ചെല്ലുംനേരം കട്ടിലില്‍ കാലും തട്ടി..
പിള്ളേരുമുറങ്ങി, പിന്നമ്മയും കൂര്‍ക്കം വലി-
ച്ചങ്ങേലെ മുറിയ്ക്കുള്ളില്‍ വെട്ടവും കാണ്മാനില്ല..
ച്ചങ്ങേലെ മുറിയ്ക്കുള്ളില്‍ വെട്ടവും കാണ്മാനില്ല..
ചക്കരേ മുത്തെ പൊന്നേ, വിളിച്ചും കൈനീട്ടിയും
സത്വരം കൊഞ്ചുന്നേരം പെണ്ണവള്‍ കോപിഷ്ഠയായ്..
സത്വരം കൊഞ്ചുന്നേരം പെണ്ണവള്‍ കോപിഷ്ഠയായ്..
പല്ലു വേദനിച്ചിട്ടും വയ്യെന്നു പറഞ്ഞിട്ടും
വല്ലതും തിരിച്ചൊന്നു മിണ്ടിയോ ഇതേവരെ?
വല്ലതും തിരിച്ചൊന്നു മിണ്ടിയോ ഇതേവരെ?
രാത്രിയില്‍ മുതുക്കന്റെ കാമവും കോപ്രായവും
കാട്ടുവാന്‍ മാത്രം വെറും നാട്യമീ സ്നേഹം കഷ്ടം..
കാട്ടുവാന്‍ മാത്രം വെറും നാട്യമീ സ്നേഹം കഷ്ടം..
തിമിര്‍ത്തു പെയ്യുന്നുണ്ട് പുറത്തിപ്പോഴും മഴ
തകര്‍ത്തുവീശുന്നുണ്ട് തണുപ്പന്‍ കാറ്റും കൂടെ..
തകര്‍ത്തുവീശുന്നുണ്ട് തണുപ്പന്‍ കാറ്റും കൂടെ..
മെല്ലെ ഞാന്‍ പുതപ്പുമായ് സൗഹൃദം കൂടുന്നേരം
പിന്നെയും പിറുപിറുക്കുന്നവള്‍ പിന്നില്‍നിന്നും..
പിന്നെയും പിറുപിറുക്കുന്നവള്‍ പിന്നില്‍നിന്നും..
By Hari Menon
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക