നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

'' ഫ്ളൈ പിച്ചക്കാരൻ ,''

Image may contain: 1 person
=========
''വിമാനം പുറപ്പെടാൻ പോകുകയാണ്
സീറ്റ് ബെൽറ്റ് ധരിച്ച് യാത്രക്കാർ
നിശബ്ദരായി .
ആ നിശബ്ദത പ്രാർത്ഥനയുടെ നിമിഷങ്ങളാണ്,
ആകാശ സുരക്ഷയ്ക്കു വേണ്ടി
ഭൂമിയിലിരുന്നുളള മനുഷ്യരുടെ പ്രാർത്ഥന,
കടലിന് മുകളിലൂടെയുളള പറക്കലാണ്,
കരയിലെത്തിയാലേ ആശ്വാസമാകുകയുളളു,!
ഇരയെ റാഞ്ചിയെടുത്ത കഴുകനെ
പോലെ വിമാനം കുതിച്ച് ഒരൊറ്റ പൊങ്ങൽ,
ഭൂമി പോലും ഞെട്ടിപ്പോയി,
ഞാൻ താഴേക്ക് നോക്കി,
കുവൈത്ത് എന്റെ കാൽക്കീഴിൽ,
ഞാനിപ്പോൾ
അറബികളുടെ തലയ്ക്കു മുകളിലാണ്,
ഒരു രാജ്യവും, അവിടുത്തെ ജനങ്ങളും എന്റെ കാൽക്കീഴിൽ,
ഹാഹഹഹ, ഞാൻ പൊട്ടിച്ചിരിച്ചു,
ഇപ്പം എങ്ങനെയുണ്ടെടാ, ?നിന്റെയൊക്കൊ തലയ്ക്കു മുകളിലാ ഞാനിരിക്കണെ, എന്റെ
ഉളളിന്റെയുളളിലെ പ്രവാസിയുടെ
വെല്ലുവിളി,!
കുറച്ച് കഴിഞ്ഞപ്പോൾ ഞാൻ,
താഴേക്ക് നോക്കി,
ഹൊ, പെട്ടന്ന് നോട്ടം പിൻവലിച്ചു,
ന്റെ റബ്ബേ, നെഞ്ചിൽ കൈ വച്ചു ഞാൻ,
അറബി കടൽ,
കടലിന്റെ ഭീകര മുഖം,
എന്റെയുളളിലെ അഹങ്കാരി ഞൊടിയിടയിൽ ഭക്തനായി മാറി,
അല്ല,
എനിക്കൊരു സംശയം,?
നമ്മുടെ കടലിൽ ''കടലമ്മ''യുണ്ട്,
അങ്ങനെയെങ്കിൽ,?
അറബി കടലിൽ, കടലമ്മയുണ്ടോ,
അറബിച്ചി കടലുമ്മ, ''
കടലിന് അറബിയിൽ '' ബഹർ, എ
ന്നല്ലേ, പറയണെ,!
അങ്ങനെ യെങ്കിൽ ' ഇവിടുത്തെ കടലമ്മയ്ക്ക്,,
''അൽ ബഹറുമ്മാ,'' എന്നായിരിക്കും,
പറയുക,
'ഞാൻ കൈകൾ മുകളിലേക്കുയർത്തി,
''എന്റെ ''അൽ ബഹറുമ്മാ,'' കാത്തോളണെ, !!''
ഞാൻ പ്രാർത്ഥിച്ചു, !!
വിമാനത്തിൽ ലൈറ്റുകൾ തെളിഞ്ഞു,
എന്റെ അടുത്തിരുന്ന യുവാവ്
പറഞ്ഞു,
''വിമാനത്തിൽ കേറീപ്പം മുതൽ
മൂത്രമൊഴിക്കാൻ മുട്ടുന്നതാ,!!
''പിന്നെന്താ മൂത്രമൊഴിക്കാതിരുന്നത്, ഞാൻ ചോദിച്ചു, !!
''വിമാനം കടലിന് മുകളിലെത്താൻ വെയ്റ്റ് ചെയ്യുകയായിരുന്നൂ,
''അതെന്താ ?
ഒരു രാജ്യത്തിന്റെ നെറുകയിലേക്ക് മൂത്രമൊഴിക്കുന്നത്, വിമാനത്തിലിരുന്നാണെങ്കിലും ശരി തെറ്റല്ലേ എന്നൊരു തോന്നൽ, !!
''വെറുതെയല്ല കടലിലെ വെളളത്തിന് ഉപ്പുരസം, ഈ കോന്തനെ പോലുളള വിമാന യാത്രികർ മൂത്രമൊഴിക്കുന്നതാ !! ഞാനങ്ങനെ ചിന്തിച്ചു, ചിരിച്ചു !
അയാൾ സീറ്റിൽ നിന്നെഴുന്നേറ്റ് ടോയ്ലറ്റിലേക്ക് പോയി,
അയാൾ പറഞ്ഞതിൽ വല്ല കാര്യവുമുണ്ടോ,?
എവടെ,?
ഒന്നുമില്ല മണ്ടൻ പാസഞ്ചർ,!ൂ

ഞാൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കിയിരുന്നപ്പോൾ മടിയിൽ എന്തോ വന്ന് വീണതായി അറിഞ്ഞു,
നോക്കിയപ്പോൾ ഒരു യാത്രക്കാരൻ
ഒരു കാർഡ് മടിയിലേക്കിട്ട് പോകുന്നു,
ആ കാർഡെടുത്തപ്പോഴേക്കും അയാൾ പുറകിലെ സീറ്റിലിരിക്കുന്ന യാത്രക്കാരുടെ അരികിലേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത്,
ഞാൻ ആ കാർഡെടുത്തു,
ഇംഗ്ളീഷിലാണ് കുറിപ്പ്,
ആന്ത്രയിലുണ്ടായ പ്രക്യതിക്ഷോഭത്തിർ സർവ്വവും നഷ്ടപ്പെട്ടു, വീടില്ല, ആരുമില്ല,
അനാഥനാണ്, ജോലി ചെയ്യാൻ ആരോഗ്യമില്ല, രോഗിയാണ്
കഴിയുന്ന സഹായം ചെയ്യണം,!!
തരിച്ചിരുന്നു പോയി,
പണ്ട് ഇതേ കാർഡുമായി ഗ്രാമങ്ങളിലൂടെ വന്നിരുന്നവർ,
ഇന്ന് തെണ്ടൽ വിമാനത്തിലുമാക്കി,
ഞാനയാളെ അരികിലേക്ക് വിളിച്ചു,
ടോയ്ലറ്റിൽ പോയ യാത്രക്കാരന്റെ സീറ്റിൽ പിടിച്ചിരുത്തി,
ചോദിച്ചു,
''എന്താ തന്റെ പേര്?
കുമാർ,
ആ കാർഡെടുത്ത് കാണിച്ചു കൊണ്ട്
ഞാൻ ചോദിച്ചു,
ഇതെന്താ,?
എതാവുത് ഹെൽപ്പ് പണ്ണുങ്കോ സർ,!
ഞാൻ വിസിറ്റിംങ്ങ് വിസയെടുത്ത് വന്നത് സർ, !!
''അട പാപി, എന്താടായിത്, നിനക്കൊരു ജോബ് വിസയിൽ വന്ന് വേല ചെയ്ത് കാശ് സമ്പാദിക്കെടാ, അത് താനെടാ അന്തസ്,!! പിച്ചക്കാരൻ വേലെ മോശമാണ വേലയാടാ, !!
''എന്താ സാർ ,പിച്ചക്കാരൻ വേലയ്ക്ക് പ്രശ്നം, പത്താം വയസിൽ നാൻ ഈ വേലക്കിറങ്ങി, ഫസ്റ്റ് വന്ത് ബസ്സ്റ്റാൻഡ് പക്കം പിന്നെ ബസ്സില്,
അതുക്കു പിന്നാലേ റെയിൽവേ പക്കം ,പിന്നെ വന്ത് ട്രെയിനില്,
അതുക്ക് പിന്നാലേ എയർപോർട്ട് പക്കം ഇപ്പം അതുക്കും മേലെ
ഫ്ളൈറ്റില്, !!
സാർ, നാൻ സാധാ പാണ്ടിക്കാരൻ പിച്ചക്കാരനല്ല,!!
''പിന്നെ,?
'' നാൻ വന്ത് ന്യൂ ജനറേഷൻ
പിച്ചക്കാരൻ , അതാവുത്,
''ഫ്ളൈ പിച്ചക്കാരൻ ,''
''ഫ്ളൈ പിച്ചക്കാരനോ, ??
''ആമ സാർ, !!
''ഫ്ളൈ പിച്ചക്കാരൻ എന്റെ നേരെ കൈ നീട്ടി,!
ഞാൻ പോക്കറ്റിലെ പേഴ്സൽ നിന്ന്
പത്ത് രൂപയെടുത്ത് നീട്ടി,!!
'' എന്റെ മുഖത്തേക്കും, നോട്ടിലേക്കും നോക്കി ഫ്ളൈ പിച്ചക്കാരൻ തുടർന്നു,
'' സോറി സർ, ഇന്ത്യൻ മണി നോട്ട് അലൗഡ്, ഒൻലി ദിനാർ, ദിർഹം, ഡോളർ, പുരിഞ്ചിതാ, !!!
പോക്കറ്റിൽ നിന്ന് കൂളിംങ്ങ് ഗ്ളാസെടുത്ത് ഷർട്ടിലുരസി മൂക്കിന്റെ പാലത്തിൽ കലുങ്ക് പോലെ ഫിറ്റ് ചെയ്ത് ആ
''ഫ്ളൈ പിച്ചക്കാരൻ '''
പുറകിലത്തെ സീറ്റിനരുകിലേക്ക് നടന്നപ്പോൾ, ആ പത്ത് രൂപ പേഴ്സിലേക്ക് ഭദ്രമായി തന്നെ ഞാൻ മടക്കി വച്ചിട്ട്,
ഒരു ദീർഘശ്വാസം വിട്ടു,
ദൈവമേ ,
കാലം പോയ പോക്കേയ്, !!
=======
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot