Slider

പിശുക്കി

0
Image may contain: 2 people, closeup and indoor

1999-2000 ലെ ഒരു സ്കൂൾ കാലഘട്ടം
'ഇന്ന് സ്കൂൾ വിട്ട് പോകുന്ന വഴി നമുക്കു ലക്കാറാ ബേക്കറിയിൽ കയറാം..ഒരു സിപ് അപ്പ്‌ വാങ്ങാം... ' അതു പറയുമ്പോൾ നീതുവിന് നാവിൽ വെള്ളമൂറി. 'അത്.... അതുപിന്നെ.... എനിക്കിന്ന് അമ്പലത്തിൽ പോവണം.... ആയിരത്തിരി ആണ് ഇന്ന് അമ്പലത്തിൽ... നമുക്കു വേറെ ദിവസം പോകാം'. തെല്ലു ദേഷ്യത്തോടെയാണ് ചിന്നു പറഞ്ഞത്. എപ്പോഴും ഭക്ഷണത്തിന്റെ ഒരു വിചാരമേ ഉള്ളു ഇവൾക്ക്.. പൈസയ്ക് ഒരു വിലയും ഇല്ല ഇങ്ങനെ നശിപ്പിക്കാൻ.
'ഗുഡ് മോർണിംഗ് ടീച്ചർ..... ' ഈണത്തിലാണ് ടീച്ചറെ ക്ലാസ്റൂമിലെക്ക് വരവേൽക്കുന്നത്.
'നാളെ എല്ലാവരും പുതിയ പോക്കറ്റ് ഡിക്ഷണറി വാങ്ങിവരണം... പത്തുരൂപയെ ഉള്ളു. ഇംഗ്ലീഷ് ഇംഗ്ലീഷ് മലയാളം നിഘണ്ടു. കെട്ടോ എല്ലാവരും'. ടീച്ചർ ക്ലാസ്സ്‌ എടുത്തു തുടങ്ങി. ചിന്നുവിന്റെ ഫെവ്‌റേറ്റ് ടീച്ചർ ആണ്. ഇംഗ്ലീഷ് ആണ് വിഷയം.... ചിന്നുവിന് ഇംഗ്ലീഷിന് എന്നും ക്ലാസിൽ ഹൈസ്‌റ് മാർക്ക്‌ ആയിരിക്കും അതുകൊണ്ടുതന്നെ ടീച്ചർക്കും അവളെ വല്യ ഇഷ്ടമാണ്.
സ്കൂൾ തുറന്നിട്ട് ഇതിപ്പോ ഒരുപാട് ആയി ചിലവ്. ബാഗ്‌, കുട, യൂണിഫോം, ഫീസ് അങ്ങനെ ഒരുപാടായി. അധികച്ചിലവ് ലഭിക്കാൻ ചിന്നു ഒരു വഴി കണ്ടുപിടിച്ചു.... കഴിഞ്ഞ വർഷം ക്രിസ്മസ് പരീക്ഷ കഴിഞ്ഞപ്പൊത്തന്നെ പാഠപുസ്തകങ്ങൾ ബുക്ക്‌ ചെയ്തു. അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ പഴയ പുസ്തകങ്ങൾ. ആ ഒരു ചിലവിൽ നിന്നു അച്ഛനു മോചനം.....
വൈകിട്ട് വീട്ടിലേക്കുള്ള യാത്രയിൽ നീതു വീണ്ടും ചോദിച്ചു 'നമുക്കിന്നു ലക്കാറായിൽ കേറിയാലോ'.... ചിന്നു വീണ്ടും വിസമ്മതിച്ചു.
ഇത്തവണ നീതുവിന് ശരിക്കും ദേഷ്യം വന്നു. ' നിനക്കിതെന്താ എപ്പോഴും അതേ.... ഇത്ര പിശുക്കു വേണ്ട.... വാ എന്റെ കൂടെ. ' നീതു ദേഷ്യത്തിൽ അവളെ വലിച്ചു.
'ഇല്ല നീതു ഇത് പിശുക്കല്ല.....ഞാൻ....എന്റെ അവസ്ഥ.... നിനക്കറിയാലോ കൂലിപ്പണി എടുത്തിട്ടാണ് അച്ഛൻ വീട് നോക്കുന്നത്...സ്കൂൾ തുറന്നപ്പോൾതൊട്ട് എനിക്കും ചേച്ചിക്കും കൂടി ഒരുപാട് കാശ് ചിലവായി....ഒരു ചായപോലും പുറത്തുന്നു കഴിക്കാറില്ല അച്ഛൻ...കിട്ടുന്ന കാശ് അങ്ങനെതന്നെ അമ്മയെ ഏല്പിക്കും. അതിൽനിന്നും അമ്മ വീട്ടുചിലവിനും കടം വീട്ടാനും മാറ്റിയാൽ പിന്നെ ഒന്നും ഉണ്ടാവില്ല. കഷ്ടിച്ച് അഷ്ടി കഴിയുന്നു എന്നു പറഞ്ഞാൽ മതി....ഒരു രൂപ ചിലവാക്കാറില്ല ഞാനും ചേച്ചിയും....പൊരി വെയിലത്തും ശക്തിയായ മഴയത്തും ഒക്കെ കെട്ടിടത്തിന്റെ മുകളിൽ വെറും ഒരു പാലകയുടെ മുകളിൽ നിന്നുകൊണ്ട് ജോലിചെയ്യുന്ന അച്ഛന്റെ മുഖം ഓർമ വരും. അങ്ങനെയുള്ളപ്പോ ഞാൻ എങ്ങനെയാ നീതു.....' ചിന്നു കരഞ്ഞില്ല പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.....
അച്ഛൻ.....വളരെ വലിയ സ്ഥാനമാണ് മനസ്സിൽ ആ രൂപത്തിന്.....ഒരാൾക്കും ആ സ്നേഹം പകരംവെക്കാൻ ആവില്ല. അത്രയ്ക്ക് കഷ്ടപെടുന്നുണ്ട് ഓരോ അച്ഛനും തന്റെ മക്കൾക്ക്‌ വേണ്ടി.
 — with Nikhil V Ajayan.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo