Slider

സ്ത്രീ ശാക്തീകരണം

0
Image may contain: 2 people, people smiling, people standing

"ഡി നീ വല്ലതും കേൾക്കുന്നുണ്ടോ. എത്ര നേരമായി ഞാൻ ഓരോന്ന് ചോദിക്കുന്നു. അറിയാന്മേലാഞ്ഞിട്ട് ചോദിക്കുവാ എവിടെ പോയാലും മുഖം ഇങ്ങനെ കുത്തി വീർപ്പിച്ചേ തിരിച്ചു പോരു എന്നുണ്ടോ. ഇന്നെന്താ കാരണം "
ചേട്ടൻ nonstop ആയി ചോദിച്ചോണ്ടിരിക്കുവാ. ഞാനാണെങ്കിൽ ഇതൊന്നും എന്നോടല്ലെന്ന ഭാവത്തിൽ പുറത്തേക്കും നോക്കി ഇരിക്കുന്നു.
കാർ റോഡരികിൽ നിർത്തി.
"നീ കാര്യം പറഞ്ഞിട്ടേ ഞാൻ വണ്ടി എടുക്കു. അങ്ങോട്ട്‌ പോയപ്പോൾ ഒരു പ്രശ്നവും ഇല്ലാരുന്നു. പാർട്ടി കഴിയുന്നവരെ ഒരു കുഴപ്പവും ഇല്ലാരുന്നു. പിന്നെയീ വണ്ടിയിൽ കേറിയപ്പോൾ തൊട്ടു എന്താ പറ്റിയെ. "
എന്താ പറ്റിയെന്നു അറിയില്ല പോലും. ഹ്മ്മ് ദേഷ്യം വന്നിട്ട് എന്റെ ഹൃദയം അഗ്നി പർവതം പോലെ പുകയുവ. ഇത് വല്ലതും നിങ്ങളറിയണുണ്ടോ എന്റെ ദുശ്ശാസനകുറുപ്പേ.
ഞങ്ങൾ ചേട്ടന്റെ കൂട്ടുകാരന്റെ കുട്ടിയുടെ birthday പാർട്ടിക്ക് പോയതാ. അവിടെ വച്ചാണ് ഈ സംഭവം നടന്നത്.
"ഡി നിന്നോടാ ചോദിച്ചേ. കാര്യം പറയുന്നുണ്ടോ "
"കണ്ടോ ഇത് തന്നാണ് കാര്യം. ഇപ്പോ ഈ കുറച്ചു നേരം കൊണ്ട് എത്ര തവണ ചേട്ടനെന്നെ ഡി ഡി എന്ന് വിളിച്ചു. "
"നിന്നെ പിന്നെ ഡി എന്നല്ലാതെ ഡാ എന്ന് വിളിക്കാൻ പറ്റുമോ. "
"അയ്യെടാ ഡി എന്നുമത്രെ വിളിക്കാൻ അറിയൂ. ഇന്നു പാർട്ടിക്ക് ഇടക്ക് അത്രേം ആളുകളുടെ മുന്നിൽ വച്ചു എന്നെ ഡി എന്ന് വിളിച്ചില്ലേ. "
കരഞ്ഞു മുക്ക് പിഴിഞ്ഞുകൊണ്ട് ഞാൻ ചോദിച്ചു.
"അതിനാണോ ഇങ്ങനെ ഇരുന്നേ. ഇന്നു ആദ്യമായല്ലല്ലോ ഞാൻ നിന്നെ ഡി എന്ന് വിളിക്കുന്നെ. പിന്നെന്താ. "
"ആഹ്ഹ് അതെ എന്നെ എപ്പോഴും അങ്ങനെ തന്ന വിളിക്കാറ്. പക്ഷെ ഇന്നു സാറ പറഞ്ഞപ്പോഴല്ലേ എനിക്ക് കാര്യം മനസിലായെ. "
"അത് പറ അപ്പോ എവിടുന്നോ എന്തോ കെട്ടിട്ടാണ് എന്റടുത്തു കിടന്നു ചാടുന്നെ. ദേ ഗീതു ഞാനൊരു കാര്യം പറഞ്ഞേകാം വല്ലോരും പറയുന്നകേട്ടു എന്റടുത്തു കിടന്നു ചേലച്ചാലുണ്ടല്ലോ നല്ല പെട കിട്ടും "
"കണ്ടോ കണ്ടോ ചേട്ടനെന്നെ വിളിച്ചത് ഗീതുന്നു. പണ്ട് എന്നെ പാറു എന്നല്ലേ വിളിക്കാറ്. ഇപ്പോ എത്ര നാളായി അങ്ങനെ വിളിച്ചിട്ടെന്നറിയുമോ. ശരിയാ സാറ പറഞ്ഞത്. "
"നിങ്ങളെപ്പോലുള്ള ആണുങ്ങളുടെ ബുർഷ്വാ സ്വഭാവങ്ങളെ ഞങ്ങൾ പെണ്ണുങ്ങൾ എതിർക്കാത്തതാണ് ഇതിനെല്ലാം കാരണം. മാറ്റത്തിനു സമയമായി. "
"അടിമത്തത്തിന്റെ ചങ്ങലകൾ പൊട്ടിച്ചെറിയും ഞങ്ങൾ. ഞാനും അംഗത്വം എടുത്തിട്ടുണ്ട്. ഇനി എങ്കിലും എനിക്ക് അർഹിക്കുന്ന പരിഗണന തരണം. "
"ഇല്ലെങ്കിൽ???? "
"ഇല്ലെങ്കിൽ ഒന്നുമില്ല ഞങ്ങളുടെ സംഘടനയോട് സമാദാനം പറയേണ്ടി വരും. "
"അപ്പോ ഞാൻ എന്തു ചെയ്യണമെന്നാണ് നീ പറഞ്ഞു വരുന്നത്. "
"Very simple. എന്നെ ഇനി ഡി എന്ന് വിളിക്കരുത്. പിന്നെ അനാവശ്യമായി ചീത്ത വിളിക്കരുത്. പാറു എന്നോ ചക്കരേ ഹണി അങ്ങനെ ചേട്ടനിഷ്ടമുള്ളത് വിളിച്ചോളൂ. "
"ഇത്രേം ഉള്ളോ "
"ഇപ്പോ ഇത്രേം ഉള്ളു. ബാക്കി വഴിയേ പറയാം. "
ഞാൻ എന്റെ Sunglass ഒകെ വച്ചു നല്ല ഗമയിൽ തന്നെയിരുന്നു. നമ്മളോടാ കളി. എന്നോട് പറഞ്ഞിട്ട് കാര്യമില്ലെന്നു കരുതീട്ടാണോ അതോ സംഘടനയെ പേടിച്ചിട്ടാണോ ചേട്ടൻ ഒന്നും മിണ്ടില്ല.
"പാറു ഞാനൊരു കാര്യം പറയട്ടെ. ഈ sunglass ആരും രാത്രിയിൽ വെക്കാറില്ല. പിന്നെ നിങ്ങടെ സംഘടനയിൽ എങ്ങനാണെന്നറിയില്ലാട്ടോ. "
"ചിരിക്കണ്ട. ഞാൻ അറിഞ്ഞോണ്ട് വച്ചതാ. ഞങ്ങൾ അങ്ങനാണ്. "
പറ്റിയ അബദ്ധം പുറത്തു കാട്ടാമോ. സ്ത്രീ ശക്തി !!
പിന്നീടങ്ങോട്ട് വലിയ മാറ്റങ്ങളാരുന്നു. ചേട്ടൻ എന്നോട് ദേഷ്യപെടുന്നതെ ഇല്ല. ഞാൻ എന്തു പറഞ്ഞാലും ചെയ്യും. ആദ്യത്തെ രണ്ടു ദിവസം കുഴപ്പം ഇല്ലായിരുന്നു. മൂന്നാമത്തെ ദിവസം തൊട്ടു എനിക്ക് വല്ലാത്ത ഒരു വിഷമം.
ഉറങ്ങാൻ പറ്റുന്നില്ല. Onninun ഒരു സുഖവുമില്ല. ചേട്ടന്റെ രണ്ടു ചീത്ത കേൾക്കാതെ എനിക്ക് പറ്റൂല്ല. ഇത് ഒരുമാതിരി drug addiction പോലായല്ലോ ഭഗവാനെ.
ഇനി എങ്ങനെ ചേട്ടനെ പഴയ പോലാകും. ചായക്കകത്തു പഞ്ചസാര കലക്കി അടിച്ചു കൊടുത്തു. ഒരക്ഷരം മിണ്ടാതെ അതുമുഴുവൻ കുടിച്ചു. അങ്ങനെ പലതും ചെയ്തു. No രക്ഷ. ചേട്ടൻ രണ്ടും കൽപ്പിച്ചാണ്.
ഇനിയെന്ത് ചെയ്യും എന്ന് തലകുത്തി നിന്ന് ആലോചനയിലാണ് ഞാൻ. ഹോ എനിക്കി വീർപ്പുമുട്ടൽ സഹിക്കാൻ പറ്റുന്നില്ലേ........
Idea. !!
ഫുട്ബോൾ കളി കണ്ടൊടിരുന്ന ചേട്ടന്റെ കൈയിൽ നിന്നും റിമോട്ട് മേടിച്ചു ഞാൻ സീരിയൽ വച്ചു. ആദ്യം മര്യാദക്ക് പറഞ്ഞു. പിന്നെ പതുകെ പതുകെ ആ പഴയ ദുശ്ശാസനക്കുറുപ് വെളിയിൽ വന്നു. ടും.....
ഞാൻ ഓടി പുറകെ ചേട്ടനും... ഒടുവിൽ എന്റെ മുതുകിനിട്ടു രണ്ടിടിയും നടുവിന് ഒരുചവിട്ടും തന്നു ആശാൻ റിമോട്ട് കൈക്കലാക്കി.
ഏതു നിമിഷവും ഒരു യുദ്ധം പ്രതീക്ഷിച്ചു നിന്ന ചേട്ടന്റെ മുൻപിൽ നടുവും തിരുമി ചിരിച്ചോണ്ട് ഞാൻ ചെന്നു. പഴശ്ശി രാജ ബ്രിട്ടീഷുകാരെ നേരിടുന്നപോലെ ഏതു വശത്തുനിന്നുമുള്ള ആക്രമണം ചെറുക്കാൻ ജാഗരൂകനായി നിൽക്കുന്ന എന്റെ കെട്ടിയോനെ കെട്ടിപിടിച്ചു ആ പൊന്തൻ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ പറഞ്ഞു..
"Well done my boy.... ഇത് കുറച്ചു നേരത്തെ ചെയ്യാൻ മേലായിരുന്നോ. എത്ര ദിവസം ആയെന്നറിയുമോ ഞാൻ ഇങ്ങനെ വീർപ്പുമുട്ടി നടക്കുന്നു "
"ങേ അപ്പോ സ്ത്രീ ശാക്തീകരണം..... "
"മണ്ണാങ്കട്ട. എനിക്കെങ്ങും പറ്റൂല്ല നിങ്ങടെ ചീത്ത കേൾക്കാതിരിക്കാൻ. ഉറക്കം പോലും കിട്ടില്ല അറിയുമോ. ഒരു വക ഉപ്പില്ലാത്ത കഞ്ഞി കുടിക്കുന്ന feel . "
എല്ലാം കേട്ടുകഴിഞ്ഞു എന്നെ ചേർത്ത് പിടിച്ചു ചേട്ടൻ പറഞ്ഞു.
"എന്റെ പൊട്ടിക്കാളി. ഈ സ്ത്രീ ശാക്തീകരണം എന്നൊക്കെ പറയുന്നത് ചുമതല്ലേ . നിന്നെക്കൊണ്ട് പറ്റുന്നത് ചെയ്താൽ പോരെ. കുടുംബം കുട്ടികൾ ഇതൊക്കെയല്ലേ ഒരു സ്ത്രീയുടെ ശക്തി. നീ ഇങ്ങനെ ഒരു ബുദൂസായല്ലോ. "
"എന്നാപ്പിന്നെ ഇതങ്ങു നേരത്തെ പറയാൻ മേലാരുന്നോ ചേട്ടന് "
"വെട്ടാൻ വരുന്ന കാട്ടുപോത്തിനോട് വേദം ഒത്തിട്ടു കാര്യമില്ലെന്നു കാർന്നോന്മാര് പറഞ്ഞിട്ടുണ്ട്."
നെഞ്ചോട് ചേർന്ന് നിന്ന് നെഞ്ചിലെ ആ പൂട പിടിച്ചു വലിച്ചപ്പോൾ കിട്ടിയ സന്തോഷം അത് വേറെ എന്തൊക്കെ കാട്ടിയാലും കിട്ടില്ല. ആ നെഞ്ചിൽ തലചേർത് കിടക്കുമ്പോൾ കിട്ടുന്ന സുരക്ഷിതത്വം,സ്നേഹം അതിലും വലുതായി ഒന്നും എനിക്ക് വേണ്ട.
അനുഭവങ്ങൾ പാച്ചാളികൾ എന്ന് പണ്ടാരോ പറഞ്ഞത് എത്ര ശരിയാ !!!!!
Geethu Anoop
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo