Slider

ഉറക്കമില്ലാത്ത രാത്രി

0
Image may contain: 1 person, indoor and closeup
(കഥ)
"...ശാരദേ ... നീ ഉറങ്ങ്യോടീ ..." ?
അച്ഛൻ ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതിനിടയിൽ അമ്മയോട് ചോദിച്ചു.
"..... ല്യാലോ ..... ഉറക്കം വന്നില്ല......."
അപ്പോൾഉറങ്ങാതെ കിടക്കുകയായിരുന്ന അമ്മമറുപടി പറഞ്ഞു. അതു കേട്ട്അച്ഛൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
"..... എനിക്കും ഉറക്കം വരണില്ല .... "
''..... എന്താ നിങ്ങളുറങ്ങാത്തേ...." ?
''.... കുട്ട്യോളൊക്കെ പോയില്ലേ....?"
".... അവര് പോയതോ... എന്തോ എനിക്കും
ഉറക്കം വരണില്ല .... "
അമ്മ നെടുവീർപ്പിട്ടു...
''..... അവര് പോണ്ടായിരുന്നുല്ലേട്യേ....?"
"..... ങ് ഉം....."
"...... നീയെന്താടീ വല്ലാതെ....
വിഷമിച്ചമാതിരി .....''
".....നിക്ക് നെഞ്ചില് വല്ലാത്ത വേദന.. "
അമ്മ നെഞ്ചിലുള്ള സങ്കടം വലംകൈ കൊണ്ടമത്തി നിർത്തി...
"..... എനിക്കുംണ്ട്.... ഒരു നെഞ്ചുവേദന....
തൊണ്ടയില് ഒരു സങ്കടം പോലെ....
കുട്ട്യോളൊക്കെ ഓടിച്ചാടി മുറ്റും തൊടീം
ഒരുത്സവമായിരുന്നില്ലേ ഇവിടെ,, മൂന്നാല് ദിവസം ?"
അച്ഛൻ നിശ്വാസമുതിർത്തു കൊണ്ട് പറഞ്ഞത് അമ്മവേദനയോടെ സമ്മതിച്ചു....
"..... അതേ..... അതേ ...."
''.... നമുക്ക് അപ്പുനെ ഒന്നു വിളിച്ചാലോ?''
അച്ഛൻ ഉള്ളിലെ ആഗ്രഹം പറഞ്ഞു.
"...... ഇപ്പഴോ?..... ഈ പാതി രാത്രീല് ...? "
അമ്മ അതിശയിച്ചു.
"..... അതേടീ.... ഇപ്പ തന്നെ .... "
അച്ഛൻ മകനെ ഫോൺ വിളിക്കണമെന്നാവശ്യപ്പെട്ടപ്പോൾ അമ്മ എതിർത്തു...
''.... നിങ്ങളെന്ത് പ്രാന്താ മനുഷ്യാ പറയണെ...
നേരം എത്രായീന്നാ വിചാരം.... അവര്
യാത്രയൊക്കെ കഴിഞ്ഞ് ക്ഷീണിച്ച് നല്ല
ഉറക്കത്തിലായിരിക്കും ... നാളെ രാവിലെ വിളിക്കാം...''
അമ്മ, അച്ഛനെ പിൻതിരിപ്പിക്കാൻ ശ്രമിച്ചു.
എന്നാൽഅച്ഛൻ നിർബന്ധം പറഞ്ഞു...
".... എട്യേ... നീയ് ഇപ്പ തന്നെ വിളിക്കണം.
അവനും കാണും പോയതിന്റെ വിഷമം... "
"..... നിങ്ങടെ ഓരോരോ ആഗ്രഹങ്ങള് ....
....ന്നാ.. വിളിക്കാം.... "
അച്ഛൻ നിർബന്ധിച്ചപ്പോൾ അമ്മ മകനെഫോൺവിളാക്കാമെന്ന് സമ്മതിച്ചു.അമ്മയ്ക്കുംമകൻ പോയതിൽ വല്ലാത്ത ഒരു സങ്കടമുണ്ട്..
അകലെ വലിയനഗരത്തിൽ ഉയർന്ന പദവിയിൽ ഉദ്യോഗസ്ഥനായ മകനെ അരികിൽ കിട്ടില്ലെന്ന് അമ്മയ്ക്ക് നല്ല ബോധ്യമുണ്ട്...
അച്ഛനെപ്പോലെ അമ്മയും സങ്കടം ഉള്ളിൽ
ഒതുക്കി കഴിയുകയാണ്.... ആരോടും പരാതി
പ്പെടാതെ.... ആരോട് പരാതിപ്പെടാൻ?
പരാതിപ്പെട്ടിട്ടും കാര്യമില്ലല്ലേ .......?
"..... നിനക്കില്ലേടീ അവന്റ ഒച്ചയൊന്നു
കേൾക്കണം ന്ന്...?"
അച്ഛൻ ചോദിച്ചപ്പോൾ അമ്മ തലയാട്ടി
സമ്മതിച്ചു.
".... ങ്ഉം... ങ്ഉം... ഉണ്ടല്ലോ....."
അമ്മ പതുക്കെ കിടക്കവിട്ടെഴുന്നേറ്റ് തൊട്ടടുത്ത മേശപ്പുറത്തു വെച്ച ഫോൺ
എടുത്ത് മകന്റെ നമ്പർ ഡയൽ ചെയ്തു.
കുറച്ച് നേരം റിങ്ങ് ചെയ്തപ്പോൾ
അമ്മ പറഞ്ഞു.
''..... ഫോണടിക്കണ് ണ്ട്.... മോനെടുക്കൂലേ?.."
അമ്മയ്ക്ക് ജിജ്ഞാസയായി ..
"..... എവിടെ നോക്കട്ടെ..... നീയത്
സ്പീക്കറിലിട് .... എന്നിട്ട് സംസാരിക്കാം... "
അമ്മയേക്കാൾ തിടുക്കം അച്ഛനാണ്....!
".... ഹലോ..... ആരാ..." ?
ഒടുവിൽ മകൻഫോൺ എടുത്തു...
അച്ഛൻ സന്തോഷത്തോടെ കാതു കൂർപ്പിച്ചു.
''...... മോനേ...... അമ്മയാടാ..... അപ്പൂ...
അച്ഛനും ഇവിടെ എന്റെ അടുത്തു തന്നെയുണ്ട്...''
''...... എന്താ മ്മേ......" ?
''..... ഒന്നൂല്ല്യാ മോനെ..... നിന്നോട് സംസാരിക്കാൻ..... വെറുതെ ... "
''....... എന്തിനാ ഈ പാതിരാത്രി.......
നിങ്ങൾക്കൊന്നും ഉറക്കമില്ലേ....!"
ഫോൺ ഒരു ശല്യമാണെന്ന ധ്വനിയുണ്ടായിരുന്നു മകന്റെ ശബ്ത്തിൽ!
''...... മോനെ അച്ഛന് നിന്റെ ശബ്ദം
കേൾക്കണമെന്ന് പറഞ്ഞിട്ട്..... "
''..... ഹൊ .... അച്ഛനുമമ്മേം മിണ്ടാതെ
കിടന്നുറങ്ങ്.... നാളെ രാവിലെ എനിക്ക്
ഡ്യൂട്ടി ഉള്ളതാ..... രണ്ടാളും ശല്യം
ചെയ്യാതെ ഒന്നു പോയെ... "
"...... മോനെ ...... നീ അച്ഛനോടൊന്ന്
മിണ്ട്.... "
"...... അമ്മേ അച്ഛനോട് പോയി കിടന്നുറങ്ങാൻ പറ.... പാതിരാത്രി വിളിച്ചുണർത്തിയിട്ട് ശബ്ദം കേൾക്കാനുള്ളൊരു മോഹം ...: "
മകൻ അമ്മയോട് ദേഷ്യപ്പെട്ട് കയർത്തു...
''..... മോനെ ...''
ഒറ്റനിമിഷം....... ആ ഫോൺ കട്ട് ആയി..
മരവിച്ചിരുന്ന അച്ഛൻ പെട്ടെന്ന് തളർന്നുവീണു...!
അമ്മയുടെ കൈയിൽ നിന്ന് ഫോൺ അറിയാതെ താഴെവീണു..... ആ രാത്രി അങ്ങ് അകലെ മകൻസുഖനിദ്രയിലായിരുന്നപ്പോൾ
ആ വീട് നിശ്ശബ്ദമായി ....!!!
ശുഭം. ബിന്ദു.എം.വി.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo