നിന്നോട് ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഞാനേതെലും ചെയ്തുകൊണ്ടിരിക്കുമ്പോൾ മിണ്ടുവാൻ വരരുതെന്ന് ... #
അലറിക്കൊണ്ട് ഗിരി ദേഷ്യപ്പെട്ടു. എന്ത് നാശമാണിത്? എത്രയങ് പറഞ്ഞാലും മനസിലാകില്ല. പൊയ്ക്കോ എന്റെ മുൻപിൽ നിന്ന്. ഗിരിയുടെ പെട്ടെന്നുള്ള ഭാവമാറ്റം അവളുടെ --അനു വിൽ നൊമ്പരം ഉണ്ടാക്കി. എന്നിരുന്നാലും പറയാൻ വന്ന കാര്യം അവൾ അപ്പാടെ തൊണ്ടയിൽ വിഴുങ്ങി.

എങ്കിലും അതു കാര്യമാക്കാതെ അവൾ അടുക്കളയിൽ പോയി യന്ത്രികമെന്നോണം ദോശ ചുട്ടു കൊണ്ടിരുന്നു. ഉള്ളു പുകയുന്നുണ്ടെങ്കിലും കണ്ണീർ ഒഴുകിയെങ്കിലും ഒരുവിധം മകളെ യാത്രയാക്കി സ്കൂളിൽ അയച്ചു. മോൾക്ക് എട്ടരയ്ക്ക് ബസ് വരും. രാവിലെ ഭക്ഷണം കഴിക്കാൻ വല്ലാത്ത മടിയാണവൾക്കു. അതുകൊണ്ടുതന്നെ ഞാൻ പുറകെ നടന്നു കഴിപ്പിക്കണം.
ശേഷം ഗിരി കുളി കഴിഞ്ഞു വരുമ്പോൾ ഇടാനുള്ള ഡ്രസ്സ് റൂമിൽ എടുത്തുവച്ചു, കഴിക്കാനുള്ളതും മേശയിൽ റെഡി ആക്കി വച്ചു.
ഗിരി കഴിക്കാൻ വന്നിരുന്നപ്പോൾ അനുവും കൂടെ ഇരുന്നു. കഴിച്ചുതീരുവോളം. ഒരു വേള പോലും അനുവിനെ നോക്കീല ഗിരി.
ഗിരി യാത്രയായി ഓഫീസിൽ പോയി. പതിവ് ചിട്ടകൾക്കൊന്നും നിന്നില്ല. എന്നും ഇറങ്ങുന്ന മുന്നേ ആ നെറ്റിയിൽ കുറി തൊടുവിച്ചേ വിടാറുള്ളു . സിന്ദൂരം എന്റെ നെറ്റിയിൽ ചാർത്തി ഒരുമ്മയും നല്കിയിട്ടേ ഇറങ്ങാറുള്ളു. ഒന്നുമില്ല ഇന്ന്. കാഴ്ച മറയുന്നവരെ വാതിൽക്കൽ നിന്നു അനു.
ജോലികളെല്ലാം തീർത്തു ബുക്ക് വായിക്കുവാൻ തുടങ്ങുമ്പോൾ എന്തോ ഒരു ക്ഷീണം തോന്നി അനുവിന്.വയറിൽ എന്തോ കൊളുത്തിപ്പിടിക്കുന്ന പോലെ. ആ വേദന ശമിക്കുന്ന ലക്ഷണമില്ല.
ഗിരിയെ വിളിച്ചാലോ എന്നോർത്തതാണ്. പക്ഷെ രാവിലെ ദേഷ്യപ്പെട്ടു പോയ ആളെ ഇനിയും ബുദ്ധിമുട്ടിക്കണോ? ചിലപ്പോൾ വഴക്ക് പറയും. ദേഷ്യപ്പെടും.
എങ്ങനെയൊക്കെയോ ഫോൺ എടുത്തു അപ്പുറത്തെ വീട്ടിലെ ചേച്ചിയെ വിളിച്ചു. അവർ വന്നു അവരുടെ വണ്ടിയിൽതന്നെ അനുവിനെ ആശുപത്രിയിൽ എത്തിച്ചു. കുറച്ചു ടെസ്റ്റുകൾ ഒക്കെ നടത്തിയ ശേഷം ഡോക്ടർ വന്നു.
ഡോക്ടർ --:കുഴപ്പമൊന്നുമില്ല. പിന്നെ ഒരു സന്തോഷവാർത്തയും ഉണ്ട്. അനുവും ചേച്ചിയും എന്തെന്ന മട്ടിൽ അതിശയിച്ചു.
അനു :-എന്താണ് ഡോക്ടർ?
അനു :-എന്താണ് ഡോക്ടർ?
ഡോക്ടർ പറഞ്ഞു "നിങ്ങളൊരു അമ്മ ആകാൻ പോകുന്നു.
അനുവിന്റെയും ചേച്ചിയുടെയും മുഖത്ത് ആയിരം നക്ഷത്രങ്ങൾ ഒരുമിച്ചു തിളങ്ങിയ പോലെ സന്തോഷം.
ഡോക്ടർ :- അനു --ശരീരം കുറച്ചു വീക് ആണ്. വിളർച്ചയുണ്ട്. ഗുളിക എഴുതിയിട്ടുണ്ട്. കഴിക്കണം. പിന്നെ അസ്വസ്ഥത കൂടുകയാണെങ്കിൽ വരണം.
എങ്കിലും ഇപ്പോ ക്ഷീണം മാറാൻ ട്രിപ് തരാം അത് കഴിഞ്ഞു പോകാം.
ഡോക്ടർ :- അനു --ശരീരം കുറച്ചു വീക് ആണ്. വിളർച്ചയുണ്ട്. ഗുളിക എഴുതിയിട്ടുണ്ട്. കഴിക്കണം. പിന്നെ അസ്വസ്ഥത കൂടുകയാണെങ്കിൽ വരണം.
എങ്കിലും ഇപ്പോ ക്ഷീണം മാറാൻ ട്രിപ് തരാം അത് കഴിഞ്ഞു പോകാം.
അനു തലയാട്ടി
ഉടനെ ചേച്ചി പറഞ്ഞു:- മോളെ ഗിരിയെ ഒന്നു വിളിക്കു. അവനും സന്തോഷമാകും.
ഉടനെ ചേച്ചി പറഞ്ഞു:- മോളെ ഗിരിയെ ഒന്നു വിളിക്കു. അവനും സന്തോഷമാകും.
വിളിക്കാമെന്നാദ്യം അനു പറഞ്ഞു എങ്കിലും ചേച്ചിയോട് ഗിരിയെ വിളിക്കുവാൻ പറഞ്ഞു. ഗർഭിണിയാണ് എന്നതിപ്പോൾ പറയേണ്ട എന്നും പറഞ്ഞേല്പിച്ചു.
ഫോൺ വന്നതും ടെൻഷൻ ഓടെ ഗിരി ഓടിവന്നു. ആകെ വിയർത്തു കുളിച്ചിരുന്നു അവൻ.
ഗിരി :--മോളെ അനു എന്ത് പറ്റി നിനക്കു?
ചേച്ചി :- കുഴപ്പമില്ല ഗിരി. കുറച്ചു കഴിഞ്ഞു പോകാം. അമ്മയെ വിളിച്ചു വരാൻ പറയു ആദ്യം.
ചേച്ചി :- കുഴപ്പമില്ല ഗിരി. കുറച്ചു കഴിഞ്ഞു പോകാം. അമ്മയെ വിളിച്ചു വരാൻ പറയു ആദ്യം.
വൈകുന്നേരത്തോടെ അവർ വീട്ടിലെത്തി.
രാത്രി കിടക്കുവാൻ നേരം ഗിരി അനുവിനായ് കാത്തിരുന്നു. മോളെ ഉറക്കിയ ശേഷം അനു വും വന്നു കിടന്നു.
അവളെ പൊതിയെ കെട്ടിപ്പിടിച്ചു ഗിരി പറഞ്ഞു " പിണക്കമാണോ എന്റെ കുറുമ്പത്തി "? അനു പിണക്കത്തോടെ തിരിഞ്ഞു കിടന്നു.
അവളെ പൊതിയെ കെട്ടിപ്പിടിച്ചു ഗിരി പറഞ്ഞു " പിണക്കമാണോ എന്റെ കുറുമ്പത്തി "? അനു പിണക്കത്തോടെ തിരിഞ്ഞു കിടന്നു.
ഗിരി :-ക്ഷമിക്കു അനുകുട്ടി. പെട്ടെന്ന് ദേഷ്യം വന്നപ്പോൾ വന്ന വാക്കുകൾ നിന്നെ വേദനിപ്പിച്ചു എന്നറിയാം. ആ കുറ്റബോധത്തിൽ ആണ് ഇത്ര നേരവും ഞാൻ ഉരുകിയതു. നിന്നോടല്ലാതെ വേറെ ആരോടാണ് ഞാൻ ദേഷ്യപ്പെടുക, ആരോടാണ് ക്ഷമ പറയുക "---?
അനൂ......
ഗിരിയേട്ടാ :--അനു വിളിച്ചു
ഞാൻ ഒരു കാര്യം പറയട്ടെ. ക്ഷമയുണ്ടോ കേൾക്കാൻ?
മ്മ്മം എന്റെ പെണ്ണ് പറ.അവൻ അവളുടെ മുടിയിഴകളിൽ സ്നേഹപൂർവ്വം തലോടി.
ഞാൻ ഒരു കാര്യം പറയട്ടെ. ക്ഷമയുണ്ടോ കേൾക്കാൻ?
മ്മ്മം എന്റെ പെണ്ണ് പറ.അവൻ അവളുടെ മുടിയിഴകളിൽ സ്നേഹപൂർവ്വം തലോടി.
അനു :- ഞാൻ ഗർഭിണിയാണ്. ഒന്നരമാസം.ആശുപത്രിയിൽ പോകണ മുന്നേ എനിക്കൊരു സംശയം കുറച്ചു ദിവസായിട്ടുണ്ടായിരുന്നു. അതു പറയുവാൻ ആണ് കാലത്തു ഞാൻ........ #
അപ്പോഴേക്കും ദേഷ്യപെട്ടില്ലേ? എന്തായിരുന്നു പുകിലു?
ഗിരിക്ക് സങ്കടം ഉണ്ടായിരുന്നെകിലും പിന്നീട് അതു സന്തോഷമായി മാറി. എഴുന്നേറ്റു ലൈറ്റ് ഇട്ടു ആ നെറ്റിയിൽ സിന്ദൂരം ചാർത്തി മുത്തം നൽകി അനുവിനെ ചേർത്ത് പിടിച്ചു അവളോടായി പറഞ്ഞു......
"നീയെന്റെ പെണ്ണാണ് നിന്നോളം നിന്റെ സ്നേഹത്തേക്കാൾ വലുതല്ല വേറൊന്നും "........
ശുഭം
##########Asha Sandeep#######$
Lachu
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക