നാലുമണി ആയികാണും.നെഞ്ചിന്‍കൂട് തകര്‍ക്കുന്ന അസഹ്യമായ വേദന രാധാമണി നെഞ്ചില്‍ കെെയമര്‍ത്തി അടുത്തു കിടന്നുറങ്ങുന്ന ഭര്‍ത്താവിനെ വിളിക്കാന്‍ ശ്രമിച്ചു.കഴിയുന്നില്ല.നാവ് വരണ്ടു.പെട്ടന്ന് വേദന നിലച്ചു.ഒളളില്‍ നിന്ന് ഏന്തോ ഒന്ന് പുറത്തിറങ്ങി പോയപോലെ.രാധാമണി ചാടിഎഴുന്നേറ്റു.ശരീരത്തിന് ഒട്ടും ഭാരം തോന്നിയില്ല.സാരി നേരെയിട്ടു.ഗോപിയേട്ടന്‍െറ ദേഹത്തേക്ക് പുതപ്പ് ശരിയാക്കി ഇട്ടു.വേഗം അടുക്കളയിലേക്ക് നടന്നു.കാപ്പിക്ക് വെളളം വച്ചു.അപ്പൂന് ഇന്ന് പരീക്ഷ തുടങ്ങുകയാണ്.അനുവിന്‍െറ പനി കുറഞ്ഞിട്ടില്ല.ഇന്ന് ഡോക്ടറെ കാണിക്കണം.കുറച്ച് കാപ്പിപൊടി തിളച്ച വെളളത്തിലേക്കിട്ടു.പുറത്ത് കാക്കകള്‍ കരഞ്ഞു.പൂച്ച രാധാമണിയെ അപരചിതത്തോടെ നോക്കി.അടുക്കളപുറത്തെ കരിയാപ്പുമരത്തിനെ പ്രഭാതമഞ്ഞ് ചൂഴ്നു.രാധാമണി ചൂലുമെടുത്ത് മുറ്റം തൂക്കല്‍ തുടങ്ങി.പാല് വരാറായി.ഗോപിയേട്ടന് ഇന്ന് ഒരു വിവാഹം ഉണ്ടത്രേ.ഞാന്‍ തുണികള്‍ ഇസ്തിരിയിടുന്നത് ശരിയാവുന്നില്ലന്ന് പരാതിയാണ്.വിവാഹത്തിന് ശേഷമാണ് ഗോപിയേട്ടന് കൃഷിവകുപ്പില്‍ ജോലികിട്ടുന്നത്.അത് കുറച്ചു നേരത്തേ ആയിരുന്നെങ്കില്‍ നല്ല സ്തീധനവും വിദ്യാഭാസവും ഉളള ഒരാളെ കിട്ടുമായിരുന്നെന്ന് ഒരിക്കല്‍ കളിയായി പറഞ്ഞു.ഞാന്‍ ചിരിച്ചു.കണ്ണെരിഞ്ഞു.അപ്പു പഠിക്കാന്‍ തുടങ്ങിയിരിക്കുന്നു.അനു ഉറക്കം തന്നെയാണ്.ഗോപിയേട്ടന്‍െറ ഷര്‍ട്ട് വേഗം തേച്ചു.അപ്പൂന്‍െറ മേശപുറത്ത് ചായ കൊണ്ടുവച്ചു.എന്നും സാബാറാണ് എന്ന് അപ്പൂനും ഗോപിയേട്ടനും പരാതിയാണ്.ഇന്ന് അവിയല്‍ വക്കാം.തറ മുഴുവന്‍ ഈച്ചയാണ് .വേഗം തുടക്കണം.അപ്പൂന്‍െറ ഷൂസ് മുഴുവനും ചെളിയാണ്.കഴുകിയില്ലങ്കില്‍ അങ്ങനെ തന്നെ ഇട്ടിട്ടു പോകും.കുറച്ചു പാത്രം കൂടി കഴുകാനുണ്ട്.കാക്കകള്‍ എന്തിനാണിങ്ങനെ കരയുന്നത്.ഞാന്‍ നന്നായി നടക്കാറില്ലന് ഗോപിയേട്ടന്‍ ഏന്നും പരാതിയാണ്.മുഷിഞ്ഞ സാരി.ചിതറിയ മുടി.നിനക്ക് നന്നായി നടന്നൂടെ രാധേ ?ഗോപിയേട്ടന്‍െറ സ്ഥിരം പല്ലവിയാണ്.അടുക്കളപുറത്ത് ആരോ നില്‍പുണ്ടല്ലോ?കറുത്തിട്ട്.....നീ എന്താണ് രാധാമണി ഈ കാണിക്കുന്നത് നീ മരിച്ചു കഴിഞ്ഞിരിക്കുന്നു.എന്‍െറ കൂടെ വരൂ .രാധാമണി വിളറിച്ചിരിച്ചു.ഒരിത്തിരി നേരം കൂടി നില്‍ക്കൂ .ഗോപിയേട്ടനുളള ദേശയും ചട്നിയും ഒന്നുണ്ടാക്കിക്കോട്ടെ..രാധാമണി വേഗം അകത്തേക്ക് നടന്നു.ഈ തിരക്കുകള്‍ക്കിടയില്‍ ഞാന്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിച്ചതറിഞ്ഞാല്‍ ഗോപിയേട്ടന്‍ വഴക്കായിരിക്കും.നിനക്ക് അല്‍പ്പം കൂടി ബോധം ഇല്ലല്ലോ രാധേ എന്നും പറഞ്ഞ്....
By: Renjith Remanan
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക