
"ഗീതു കണ്ണുതുറക്കു മോളെ "
"എന്താ ചേട്ടാ ഇത്ര നേരത്തെ. കുറച്ചൂടെ കിടക്കട്ടെ "ഞാൻ പുതപ്പു തല വഴി മൂടി പറഞ്ഞു.
"നീ കണ്ണ് തുറക്കു മോളെ. ഇത് ചേട്ടനല്ല. "
ഒന്നുറങ്ങാനും സമ്മതിക്കാതെ ആരാണ് ശല്യ പെടുത്തുന്ന എന്നറിയാൻ ആമ തല നീട്ടുന്ന പോലെ ഞാൻ പതുക്കെ പുതപ്പിനുള്ളിൽ നിന്നും തല പുറത്തിട്ടു നോക്കി.
ആകെ ഒരു പുക. ഒന്നും വ്യക്തമായി കാണാൻ പറ്റുന്നില്ല. ആഹ്ഹ് പതുക്കെ ഒരു രൂപം തെളിഞ്ഞു വരുന്നുണ്ട്. എവിടെയോ കണ്ട പോലെ. പക്ഷെ ഓർമ കിട്ടുന്നില്ല. ആരായാലും എനിക്ക് ഉറങ്ങണം.
"ആരാണെന്നു വച്ചാൽ വേഗം കാര്യം പറഞ്ഞിട്ട് പൊയ്ക്കോ. എനിക്ക് ഉറങ്ങണം. "
"ഹാ ഹ ഹ.ഞാൻ ദൈവമാണ്. ഇന്നു നിന്റെ പിറന്നാൾ അല്ലെ. ഇന്നൊരുദിവസം നിന്റെ എല്ലാ ആഗ്രഹങ്ങളും സാദിപ്പിച് ഞാൻ നിന്റെ കൂടെ ഉണ്ടാകും. "
ചാടി എണീറ്റു കട്ടിലിൽ ഇരുന്നു ഞാൻ കണ്ണൊന്നുകൂടി തിരുമി നോക്കി. ഇനി ചേട്ടനെന്നെ പറ്റിക്കാൻ പലതും ചെയ്യും. അതുപോലെ വല്ലതും ആണോ ഇത്. അല്ല ഇത് സത്യട്ടോ.
"അല്ല ദൈവമേ നിന്റെ കിരീടവും ഓടക്കുഴലും ഒകെ എന്തിയെ. ഇനി ക്രിസ്ത്യാനിയാണേൽ കുരിശു കാണണ്ടേ. മുസ്ലിമും അല്ല. ഇത് ദൈവം തന്നാണെന്നു ഞാൻ എങ്ങനെ വിശ്വസിക്കും. "
പറഞ്ഞു തീർന്നില്ല ഓം ഹ്രീം എന്നുപറഞ്ഞു കൈ വായുവിലേക് ഉയർത്തി. പിന്നെ കൈ കാണിച്ചപ്പോൾ കൈ നിറയെ പൂക്കൾ.
"മ്മ് ഇതത്ര വല്യ കാര്യമൊന്നുമല്ല. ആ മായാവി ഇതല്ല ഇതിനപ്പുറം രാജ്ജുനും രാധകും ചെയ്തു കൊടുക്കാറുണ്ട്. "
"അതാരാ ഞാനറിയാത്ത മായാവിയും രാധയുമൊക്കെ. "
"അതറിയില്ലേ ഇതാണ് ഇടക്ക് ബാലരമ ഒകെ വായിക്കണം എന്ന് പറയുന്നേ. "
"സമയം പോകുന്നു. എഴുന്നേറ്റു വാ.
വേഗം പോയി കുളിച്ചു ഒരുങ്ങി ഞാൻ വന്നു. അപ്പോഴേക്കും ദൈവം നല്ല പാലപ്പവും വെജിറ്റബിൾ സ്റ്റു വും ഉണ്ടാക്കി വച്ചിട്ടുണ്ടാരുന്നു.
"എനിക്ക് അപ്പത്തിന്റെ കൂടെ മുട്ടക്കറി ആരുന്നു ഇഷ്ടം. എനിക്കിത് വേണ്ട. "
"എന്നാൽ മുട്ടക്കറി വരട്ടെ "
"ഹോ ഇതെന്തു മുട്ടക്കറി ആണ്. ഒരു സ്വാദുമില്ല. "
"ഞാൻ കുശിനികരൻ അല്ലാരുന്നു. തത്കാലം അഡ്ജസ്റ്റ് ചെയ്. "
"മ്മ് "
"മ്മ് "
"ഇനിയെനിക് ഈ വീടൊന്ന് തൊടക്കണം. "
"അതിനെന്താ. ദേ ഇപ്പോ ശരിയാകാം. "
ഒരു നിമിഷം കൊണ്ട് എല്ലാം ചെയ്തു പുള്ളിക്കാരൻ റസ്റ്റ് എടുക്കുന്നു. ഞാൻ വിടുമോ. Tv സ്റ്റാൻഡിന്റെ അങ്ങേ അറ്റത്തു താഴെ കുറച്ചു പൊടി.
"ദൈവമേ.... എന്താ ഇത്. ഇങ്ങനാണോ തുടക്കണേ. ദേ നോകിയെ ഇത് വൃത്തി ആയില്ല. "
മുഖത്തു വന്ന വിയർപ്പു തുള്ളികൾ തുടച്ചുകൊണ്ട് ദൈവം പറഞ്ഞു.
"ഞാൻ പണ്ട് കാട്ടിൽ വസിച്ചിട്ടുണ്ട്. മലകയറിയിട്ടുണ്ട്. പുൽത്തൊഴുത്തിൽ വസിച്ചിട്ടുണ്ട്. അന്നൊന്നും ഇത്രയും പേടിച്ചിട്ടില്ല. ഇതെന്താ എന്റെ കുഞ്ഞേ ഇങ്ങനെ. വന്യ മൃഗ കേന്ദ്രമോ. നീ എപ്പോഴെങ്കിലും വൃത്തി ആകാൻ നോക്കിട്ടുണ്ടോ. "
"അത് പിന്നെ ഞാൻ സമയം കിട്ടുമ്പോഴൊക്കെ വൃത്തി ആകാറുണ്ട്."
ഈ ദൈവം മനുഷ്യനെ നാണം കെടുത്തും.
"നമുക്ക് എന്നാൽ കുറച്ചു ഡ്രസ്സ് വാങ്ങാൻ പോകാം. "
"നമുക്ക് എന്നാൽ കുറച്ചു ഡ്രസ്സ് വാങ്ങാൻ പോകാം. "
"അതിനു പോകണ്ട. എല്ലാം ഞാൻ ഇവിടെ എത്തിക്കാം. ദേ നോകിയെ. "
"എനിക്ക് ചുരിദാർ മതി. അല്ലേൽ ജീൻസ് എടുത്തല്ലോ. സാരിയാണേൽ നന്നായിരിക്കും അല്ലെ. ഓഹ് ഇതൊന്നും വല്യ മെച്ചമില്ല. ദൈവത്തിനു ഒരു സെലെക്ഷൻ ഇല്ല. "
മണിക്കൂറുകൾ പൊയ്ക്കൊണ്ടിരുന്നു. ദൈവം പല പല കടകളിലെ വിവിധ വർണങ്ങളിലുള്ള ഡ്രെസ്സുകൾ കൊണ്ടുവന്നു. ഞാനെന്തു ചെയ്യാനാ. എനിക്ക് ഇഷ്ടപ്പെടണ്ടേ. അവസാനം ഞാൻ 4 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ എന്റെ കുര്ത്തക് ചേർന്ന ഒരു ഷാൾ എടുത്തു. അതും അത്ര ഇഷ്ടപ്പെട്ടൊന്നുമല്ല. പിന്നെ പാവം ദൈവം കഷ്ടപ്പെട്ട് കൊണ്ടോന്നതല്ലേ എന്നുകരുതി എടുത്തതാ. ഇതായിരിക്കു ചേട്ടൻ എന്റെ കൂടെ ഡ്രസ്സ് എടുക്കാൻ വരില്ലാതെ. എല്ലാ പെണ്ണുങ്ങളും ഇങ്ങനെയിരിക്കുമോ ആർക്കറിയാം.
പിന്നെ എനിക്കൊരു കാർ വേണം. പലതും കണ്ടു. ഒരുവിധം ഒരെണ്ണം സെലക്ട് ചെയ്തു. അങ്ങനെ അങ്ങനെ സമയം പോയതറിഞ്ഞില്ല. എത്ര കിട്ടിട്ടും പോരെന്നോരു തോന്നൽ. ഒന്നിലും തൃപ്തി ആകുന്നില്ല. ഇതിലും നല്ലത് കിട്ടിയെങ്കിൽ എന്ന്. ഇതിനാണോ ഈ അത്യാഗ്രഹം എന്ന് പറയുന്നത്.
"അല്ല കുഞ്ഞേ എനിക്കറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ. നിനക്കെന്ത് കിട്ടിയാലും തൃപ്‌തി ആകാത്തതെന്താ. പിന്നെയും മറ്റുള്ളവരുടെ നോക്കി വിഷമിക്കുന്നത് എന്തിനാ. "
"എന്റെ ദൈവമേ അത് ഞങ്ങൾ മനുഷ്യരുടെ എല്ലാരുടേം സ്വഭാവമല്ലേ. നമുക്കെത്ര ഉണ്ടായാലും മറ്റുള്ളവരുടെ കാണുമ്പോൾ ഒരു വൈക്ലഭ്യം. "
പാവം ദൈവം. ഇങ്ങനെയും മനുഷ്യരോ എന്നോർത്ത് മൂക്കത്തു വിരൽ വച്ചു മേപോട്ടും നോക്കി ഇരുന്നു.
"ആഹ്ഹ് ചേട്ടനല്ലേ വരുന്നത്. ഞാൻ ഓടി ചെന്നു ചേട്ടനെ ദൈവത്തിനു പരിചയപ്പെടുത്തി. "
ദൈവം ചേട്ടനോട് കൈ കൂപ്പി പറഞ്ഞു,
"എനിക്കൊരു തെറ്റ് പറ്റി. ഇനി ഒരിക്കലും ഇതുപോലൊരു മണ്ടത്തരം ഞാൻ ജീവിതത്തിൽ കാട്ടില്ല. മോനെ നിന്നെ സമ്മതിച്ചിരിക്കുന്നു,ഇതിന്റെ കൂടെ കഴിയുന്നതിനു. എല്ലാം സഹിക്കാം. ഈ വാളുവളന്നുള്ള വർത്തമാനം. ഹോ ഒരു നിമിഷം പോലും റസ്റ്റ് ഇല്ലാതെ.
"എനിക്കൊരു തെറ്റ് പറ്റി. ഇനി ഒരിക്കലും ഇതുപോലൊരു മണ്ടത്തരം ഞാൻ ജീവിതത്തിൽ കാട്ടില്ല. മോനെ നിന്നെ സമ്മതിച്ചിരിക്കുന്നു,ഇതിന്റെ കൂടെ കഴിയുന്നതിനു. എല്ലാം സഹിക്കാം. ഈ വാളുവളന്നുള്ള വർത്തമാനം. ഹോ ഒരു നിമിഷം പോലും റസ്റ്റ് ഇല്ലാതെ.
നിനക്ക് ഇതെങ്ങനെ സാധിക്കുന്നു. എനിക്ക് വിഷമം ഉണ്ട്. പിന്നെ ഇവൾക്ക് ബുദ്ധികൊടുക്കാത്തതു എത്ര നന്നായി. ഇത്തിരി വിവരം കൂടി ഉണ്ടാരുന്നേൽ എനിക്ക് ജോലി രാജി വെക്കേണ്ടി വന്നേനെ.
നീ അനുഭവിക്കുന്ന ഈ വിഷമങ്ങൾക് പകരം കഴിഞ്ഞ 7 ജന്മങ്ങളിൽ നീ ചെയ്ത പാപങ്ങളും വരാനിരിക്കുന്ന 7 ജന്മങ്ങളിൽ നീ എന്തേലും പാപം ചെയ്താൽ അതും ഞാൻ എഴുതി തള്ളാം. നീ ഇപ്പോ അനുഭവിക്കുന്ന ശിക്ഷക് പകരം ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ.
എന്നോട് ക്ഷമിക്കണം മകനെ. അറിയാതെപോലും ഞാനിനി ഈ വഴിക്കില്ലേ..... "
ശരിക്കും അപ്പോ ആരാ ദൈവം. ചേട്ടന്റെ നേരെ എന്തിനാ ദൈവം കൈ കൂപിയെ.
"ഞാനൊക്കെ എന്ത്. അത്രയും വലിയ കുരിശു ചുമന്ന ഞാൻ ഇന്നു ഒറ്റദിവസം കൊണ്ട് മനസിലാക്കി എന്റെ മരകുരിശ് എത്രഭേദമാണെന്നു. അതിലും വലിയ കുരിശു ഇത്രനാളും ചുമന്ന ഈ പാവമല്ലേ ദൈവം. സമ്മതിച്ചു മോനെ നിന്നെ ഞാൻ "
ചേട്ടന്റെ തോളിൽ തട്ടിയിട്ട് ദൈവം പറഞ്ഞു. എന്നിട്ട് ഒറ്റപ്പോക്.
"അപ്പോ ചേട്ടൻ ശരിക്കും ദൈവമോ. "
"ഹേയ് ചുമ്മാ. അങ്ങനൊന്നുമില്ലെന്നേ. "
"അയ്യോ ദൈവം പോയോ. എനിക്ക് കുറച്ചു കാര്യങ്ങൾ കൂടി പറയാൻ ഉണ്ടാരുന്നു. "
ഞാൻ വരുന്നേ കണ്ടിട്ടാണോ ദൈവം റോക്കറ്റ് പോലെ പോയി.
"പാവം ദൈവം. അതെങ്കിലും രെക്ഷപെടെട്ടെടി..... "
ആത്മ ഗതം പോലെ ചേട്ടൻ പറഞ്ഞു.
ആത്മ ഗതം പോലെ ചേട്ടൻ പറഞ്ഞു.
അങ്ങനെ പോയാൽ ശരിയാവില്ലന്നു പറഞ്ഞു പുറകെ ഞാൻ ഓടിയതാ......
"ഹോ മനുഷ്യനെ കൊല്ലുല്ലോ നീ. ഉറക്കത്തിലെങ്കിലും ഒന്നടങ്ങി കിടക്കടി. "
"ഹോ മനുഷ്യനെ കൊല്ലുല്ലോ നീ. ഉറക്കത്തിലെങ്കിലും ഒന്നടങ്ങി കിടക്കടി. "
"അയ്യോ അപ്പോ ദൈവം. ഞാൻ പുറകെ ഓടിതാ. "
"ആഹ്ഹ് ദൈവം പോലും നിന്നെ കണ്ടാൽ ഓടും. നട്ടപാതിരാക് എന്നെകൊണ്ട് ചീത്തവിളിപ്പിക്കാതെ കിടന്നുറങ്ങു പെണ്ണെ. "
"അപ്പോ സ്വപ്നം ആരുന്നോ. ശോ ഞാൻ വെറുതെ ഓടി. "
"അപ്പോ സ്വപ്നം ആരുന്നോ. ശോ ഞാൻ വെറുതെ ഓടി. "
എന്നെ പറ്റിച്ച സമാദാനത്തിൽ മുറ്റത്തു നിന്നും ഒരു ദീർഘ നിശ്വാസം വിട്ടു പാവം ദൈവം ഒറ്റയോട്ടം.......
By geethu Anoop
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക