Showing posts with label Competition. Show all posts
Showing posts with label Competition. Show all posts

Kadhapuraskaram 2025 - കഥാപുരസ്കാരം 2025

 നിബന്ധനകൾ

1. നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിൽ സജീവാംഗമായിരിക്കണം.

2. ഒക്ടോബർ ഒന്നുമുതൽ മുപ്പത്തിയൊന്നാം തീയതിവരെയാണ് മത്സരകാലാവധി. ഈ കാലാവധിക്കുള്ളിൽ രണ്ടു കഥകൾ മത്സരത്തിന്നായ് സമർപ്പിക്കേണ്ടതാണ്. ഒരെണ്ണം ഫേസ്ബുക്ക്ഗ്രൂപ്പിൽ പോസ്റ്റുചെയ്യുകയും മറ്റൊന്ന് ഇമെയിലിൽ ( kadhodyam (@) gmail (dot) com ) അയച്ചു തരേണ്ടതുമാണ്. രണ്ടിൽ മികച്ചത് പരിഗണിക്കുന്നതാണ്. ഏതെങ്കിലും ഒരെണ്ണം മാത്രം സമർപ്പിച്ചാൽ മത്സരത്തിൽനിന്നും അയോഗ്യമാവുന്നതാണ്. ഇമെയിലിൽ കഥ അയയ്ക്കുമ്പോൾ നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിൽ മത്സ
രത്തിന്നായ് പോസ്റ്റുചെയ്ത കഥയുടെ ലിങ്കു കൂടെ വയ്‌ക്കേണ്ടതാണ്. 

നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിൽ രചന പോസ്റ്റുചെയ്യുമ്പോൾ #nallezhuth2025 എന്ന ഹാഷ് ടാഗ് മറക്കരുത്.

3. മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചത് മത്സരത്തിന്നായ് അയയ്ക്കരുത്. കൂടാതെ, സ്വന്തം രചനകൾ മാത്രം അയയ്ക്കുക. 

4. കഥകൾ പോസ്റ്റുചെയ്യുന്നതുമായ് ബന്ധപ്പെട്ട നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിന്റെ നിയമാവലികൾ ഈ മത്സരത്തിനും ബാധകമാണ്. (ഗ്രൂപ്പിന്റെ About സെക്ഷൻ സന്ദർശിക്കുക)

5. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

  • ഒന്നാം സമ്മാനം 10001/- + Memento + Certificate
  • രണ്ടാം സമ്മാനം 5001/- + Memento + Certificate
  • പ്രോത്സാഹനസമ്മാനങ്ങൾ 

സമ്മാനദാനം : 2025 ലെ നല്ലെഴുത്ത് സംഗമത്തിൽവച്ച് (06/Dec/2025)
  • www.nallezhuth.com  
  • www.facebook.com/groups/nallezhuth
  • www.instagram.com/nallezhuth
  • www.facebook.com/nallezhuth

*നല്ലെഴുത്തിന്റെ അഡ്മിനായ ശ്രീമതി. മായാദിനേഷിന്റെ മാതാവ്, ശ്രീമതി. മല്ലിക എൻ.പി. യുടെ  സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കഥാരചനാമത്സരം

കഥയെഴുത്ത് മത്സരം - മത്സരഫലം


പ്രിയ സുഹൃത്തുക്കളേ,

"കഥയെഴുത്ത്" മത്സരത്തിന്റെ അന്തിമവിധി വന്നിരിക്കുകയാണ്. ഇത്രയും താമസം നേരിട്ടതിൽ ഞങ്ങളോടു ക്ഷമിക്കുമല്ലോ.
മികച്ച കഥ അഭിഷേക് എഴുതിയ "ജം"
1. ജം (കഥയെഴുത്ത് - മത്സരം) - Entry 15
https://www.nallezhuth.com/2020/06/entry-15.html

 താഴെക്കൊടുത്തിരിക്കുന്ന രചനകളാണ് പ്രോത്സാഹനസമ്മാനാർത്ഥം ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കാനെടുത്തിട്ടുള്ളത്. ആയതിനാൽ രചയിതാക്കൾ ആ രചനകളിലെ തെറ്റുകൾ തിരുത്തി ചിമിഴ് മാസികയ്ക്ക് അയയ്ക്കണമെന്ന് താല്പര്യപ്പെടുന്നു. ചിമിഴ് മാസികയുടെ സാരഥിയായ ശ്രീ അരുൺ ദാസിനെ സമീപിക്കാൻ അപേക്ഷ). രണ്ടാം റൗണ്ടിലെത്തിയ ബാക്കി കഥകളിൽ ഏതെങ്കിലും പ്രസിദ്ധീകരിക്കാൻ താല്പര്യമുണ്ടെങ്കിൽ അതും ചിമിഴ് മാസികയെ അറിയിക്കാവുന്നതാണ്.

2. അയമാത്മാ (കഥയെഴുത്ത്-മത്സരം) - Entry 38
https://www.nallezhuth.com/2020/06/entry-38.html

3. മരിച്ചവന്റെ ആത്മകഥയിൽ നിന്ന്. (കഥയെഴുത്ത് - മത്സരം ) - Entry 27
https://www.nallezhuth.com/2020/06/entry-27.html

4. ഒരാണിയും കുറേ വ്യാകുലതകളും - (കഥയെഴുത്ത് മത്സരം) - Entry 20
https://www.nallezhuth.com/2020/06/entry-20.html

5. കനൽനിലങ്ങൾ [കഥയെഴുത്തു മത്സരം] - Entry 33
https://www.nallezhuth.com/2020/06/entry-33.html

6. ചോര ചോരതന്നെ... (കഥയെഴുത്ത് മത്സരം) - Entry 13
https://www.nallezhuth.com/2020/06/entry-13.html

7. കൂട്ടിരിപ്പ്‌ (കഥയെഴുത്ത് മത്സരം) - Entry 24
https://www.nallezhuth.com/2020/06/entry-24.html

8. കാരമുള്ളിനിടയിലെ കുറിപ്പ് (കഥയെഴുത്ത് മത്സരം ) - Entry 37
https://www.nallezhuth.com/2020/06/entry-37.html

9. തെന്നൽ (കഥയെഴുത്ത്‌ -മത്സരം) - Entry 19
https://www.nallezhuth.com/2020/06/entry-19.html

10. വിടവാങ്ങൽ...(കഥയെഴുത്ത് - മത്സരം) - Entry 7
https://www.nallezhuth.com/2020/06/entry-7.html

11. നിഴലും വെളിച്ചവും (കഥയെഴുത്ത്-മത്സരം) - Entry 4
https://www.nallezhuth.com/2020/06/entry-4.html

12. സാറാസ് ക്രാഡിൽ  ( കഥയെഴുത്തു മത്സരം ) - Entry 31
https://www.nallezhuth.com/2020/06/entry-31.html

13. ചോളപ്പാടങ്ങളിൽ മുഴങ്ങുന്ന പെരുമ്പറകൾ.- (കഥയെഴുത്ത് - മത്സരം) - Entry 39
https://www.nallezhuth.com/2020/06/entry-39.html

14. അയാളും - ഞാനും (കഥയെഴുത്ത് - മത്സരം) - Entry 26
https://www.nallezhuth.com/2020/06/entry-26_24.html

15. മാമോദീസ (കഥയെഴുത്ത് - മത്സരം) - Entry 29
https://www.nallezhuth.com/2020/06/entry-29.html

NB : കഥകളിൽ വ്യത്യസ്തമായ പ്രമേയങ്ങൾ കടന്നുവന്നുവെങ്കിലും ഭാഷാശുദ്ധി ( ചിഹ്നങ്ങളില്ല/ തെറ്റായി ഇട്ടിരിക്കുന്നു, അക്ഷരത്തെറ്റ്)  വളരെക്കുറവാണെന്ന് രചനകൾ പരിശോധിച്ച ചില വിധികർത്താക്കൾ അറിയിച്ചിട്ടുണ്ട്. രചയിതാക്കൾ ശ്രദ്ധിക്കുമല്ലോ. പ്രസിദ്ധീകരിക്കാൻ അയയ്ക്കുമ്പോൾ ഭാഷാശുദ്ധി വരുത്തിയശേഷം ചിമിഴിലേക്ക് നൽകുക.
പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.
നന്ദി,

നല്ലെഴുത്ത് & ചിമിഴ് .

ആലാഹയുടെ ഒറ്റപ്പുത്രൻ ( കഥയെഴുത്ത് - മത്സരം) - Entry 3



കുർബാന തുടങ്ങാൻ ഏതാനും നിമിഷങ്ങളേയുള്ളു. അൾത്താരയ്ക്ക്  പിറകിൽസങ്കീർത്തിയിൽ റപ്പായി അച്ചൻ പൈനാ ധരിച്ചു കൊണ്ടിരിക്കുന്നു.  മുതിർന്ന അൾത്താര ബാലൻ ജോമി അച്ചനെ പൈനായുടെ കൈ നേരെയാക്കാൻ സഹായിക്കുന്നുണ്ട്.  ഒപ്പം തന്നെ മറ്റുള്ള അൾത്താര ബാലന്മാർക്കു ചുമതലകൾ വിഭജിച്ചു നൽകുന്നുമുണ്ട്.  ജിനുമോന് കാറോസൂസാഎഡിസണ് അനുതാപ സങ്കീർത്തന പ്രാർത്ഥനമേൽവിന് ധൂപക്കുറ്റി...  ഇങ്ങനെ പോകുന്നു ഓരോരുത്തരുടെയും ചുമതലകൾ.

അൾത്താരയിലെ വലിയ കുരിശിലെ ക്രൂശിതന്റെ മുഖം ഒന്നുകൂടെ പരിക്ഷീണിതമാണെന്നു എനിക്ക് തോന്നി. ഗദ്സെമെനിലെ പ്രാർത്ഥനാരാവിന്റെ  പരിക്ഷീണത തന്നെയല്ലേ അത്?  ഒരു മണിക്കൂറ് പോലും തികച്ചു പ്രാർത്ഥിക്കാൻ സാധിക്കാത്ത  പത്രോസും കൂട്ടരും.  എന്റെ ചിന്തകളെ ഉണർത്തിയത് കുർബാന മണിയാണ്.  കുർബാന തുടങ്ങുകയായി.  ഞാൻ എഴുനേറ്റു നിന്ന് കൈകൾ കൂപ്പി.

ഇടക്കൊന്നു പിറകിലേക്ക് പാളി നോക്കിയപ്പോഴാണ് മനസ്സിലായത്കുർബാനക്ക് ആളുകളധികം കാണുന്നില്ല.  കൊറോണ കുറേശ്ശേയായി ദൈവവിശ്വാസത്തെ പേടിപ്പിച്ചു തുടങ്ങിയിരിക്കുന്നു.  കർത്താവേഈ വിശ്വാസ പരീക്ഷകനെ ഇതിൽനിന്നു പിന്തിരിപ്പിക്കണെ.  അവനങ്ങനെ ജയിച്ചു കയറുന്നത് കാണാൻ വയ്യേ...  അപ്പോഴാണ് ഇന്നലത്തെ പത്ര വാർത്ത ഓർമ്മവന്നത് .  റോമില് ഫ്രാൻസിസ് മാർപാപ്പ തന്റെ മുറിയിൽ ഒറ്റയ്ക്കാണത്രെ കുർബാന ചൊല്ലിയത്!  മൂപ്പർക്ക് കുറച്ചു മെത്രാന്മാരെയെങ്കിലും കൂടെ കൂട്ടാമായിരുന്നു.  ഒറ്റയ്ക്ക് ചൊല്ലുന്നതാണ് നല്ലതെന്നു മൂപ്പരും കരുതിക്കാണും.

എന്തായാലും റപ്പായി അച്ചൻ ഭാഗ്യവാൻ!  അഞ്ഞൂറുണ്ടാകേണ്ടിടത്തു അമ്പതു കുഞ്ഞാടുകളെങ്കിലും കുർബാന കൂടാൻ വന്നിട്ടുണ്ടല്ലോ?

ധൂപാശീർവാദം  തുടങ്ങിയിരിക്കുന്നു.  ഈ കുന്തുരുക്കത്തിന്റെ മണത്തിനു ഒരു വല്ലാത്ത വശ്യത തന്നെ!  പ്രാർത്ഥിക്കാൻ തന്നത്താനെ തോന്നിക്കൊള്ളും.  സ്വർഗ്ഗത്തിലപ്പടി കുന്തുരുക്കത്തിന്റെ മണമാണെന്നാണ് ആദ്യ കുർബാന കൈകൊള്ളപ്പാടിന് ഒരുക്കിയ സിസ്റ്റർ ലിയോണി പറഞ്ഞു തന്നിട്ടുള്ളത്.  തേക്കുടന്റെ അന്തോണി അത് അന്നേ തള്ളി കളഞ്ഞതാണ്.  എപ്പഴും കുന്തിരുക്കം പുകച്ചാൽ സ്വർഗത്തിൽ ആകെ പുക നിറയില്ലേ  എന്നാണ് അവൻ ചോദിച്ചത്.   എനിക്ക് പക്ഷെസിസ്റ്റർ ലിയോണിയെ വിശ്വാസമായിരുന്നുഅതിലേറെ ഇഷ്ടവും.  കാരണംഎന്റെ കയ്യക്ഷരം നല്ലതാണെന്നു ക്ലാസ് മുഴുവൻ കേൾക്കെ പ്രഖ്യാപിച്ചത് സിസ്റ്റർ ലിയോണി ആയിരുന്നല്ലോ?  എനിക്കെന്തോ സമ്മാനം തരികയും ചെയ്തു.  എന്താണത്?  ശ്ശെഓർമ്മ വരുന്നില്ല. സിസ്റ്റർ ലിയോണി മരിച്ചിട്ടിപ്പോൾ  മുപ്പതു കൊല്ലം കഴിഞ്ഞിരിക്കുന്നു.  മഠത്തിലെ മുകൾ നിലയിലെ കപ്പേളയിൽനിന്നു താഴേക്കിറങ്ങുമ്പോൾ ഗോവണിയിൽ വച്ച് കാൽ വഴുതിയെന്നാണ് പറയപ്പെടുന്നത്.  

വചന ശുശ്രൂഷ തുടങ്ങുകയാണ്.  കെറിയാനാ പുസ്‌തകം വായിക്കുന്നത് സെൻറ് ബർത്തലോമിയോ  പ്രാർത്ഥനാ കൂട്ടായ്മയിലെ വിൽസൺ ആണ്.  ഈ വിൽസന്റെ ഒരു കാര്യം;  ഈയിടെ കുരിശിന്റെ വഴി ചൊല്ലുമ്പോൾ പന്ത്രണ്ടാം സ്ഥലത്തു വിൽസൺ ഒറ്റശ്വാസത്തിൽ വായിച്ചത് ഈശോമിശിഹാ കുരിശിൽ 'തൂങ്ങിമരിക്കുന്നു’ എന്നാണ്!  'തൂങ്ങി’ കഴിഞ്ഞു ഒന്ന് നിർത്തിയിട്ടു വേണ്ടേ 'മരിക്കുന്നുഎന്ന് പറയാൻ?  ഇതിപ്പോ കർത്താവ് കുരിശുമേക്കയറി തന്നത്താനെ... ഇനിയിപ്പോ വിത്സനോട് ഇതൊന്ന് പറഞ്ഞാലോഅതുമതി പിന്നെ പുകിലോട് പുകിലാവാൻ. 

എങ്കർത്ത പുസ്‌തകം വായിക്കുന്നത് സിസിലിയാണ്.  സാരിത്തലപ്പ് തലവഴി ഇടാതെയാണ് സിസിലി  കുർബാനക്ക് കൂടുക.  ഇത്തിരി നെഗളം സിസിലിക്ക്  പണ്ടേ ഉള്ളതാണ്.  താൻ പിടിച്ച മുയലിന്  നാല് കൊമ്പ്!  ഒറ്റയ്ക്ക് പജേറോ ഓടിച്ചല്ലേ പള്ളിയിൽ വരുന്നത്?  ചിലപ്പോ പിള്ളേരെ കൂടെ കാണാം.  പള്ളിയിൽ എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ സ്റ്റേജിൽ കയറി ആളാവാൻ കിട്ടുന്ന ഒറ്റ അവസരവും സിസിലി  വിട്ടു കളയാറില്ല. പറയുമ്പോ എല്ലാം പള്ളിക്കു വേണ്ടിയാണെന്നാണ് വയ്പ്പ്.   എല്ലാം ഒരു കാട്ടിക്കൂട്ടൽ തന്നെ!

അതും പോരാഞ്ഞു വലിയ ഡാൻസർ ആണെന്നാണ് സിസിലിയുടെ  വിചാരം.  കഴിഞ്ഞ വാർഷികത്തിന്  പള്ളിയിൽ നടന്ന ഒരു ഗ്രൂപ്പ് ഡാൻസ് പരിപാടിയിൽ പങ്കെടുത്ത സിസിലിയോട് കൂടെ കളിച്ച കൂട്ടുകാരിയുടെ ഭർത്താവ് പറഞ്ഞത് 'ഈ കിളവികളുടെ ഒരു വക കളിഎന്നാണ്.  പിന്നെ കുറെ നാൾ സിസിലി  അവരോടു മുഖം വീർപ്പിച്ചു നടക്കുകയായിരുന്നു എന്നാണ് കേട്ടത്. അല്ലെങ്കിലും അയാൾ എന്തു വായിൽ കൊള്ളാത്ത വർത്തമാനമാണ് പറഞ്ഞത്?  നാൽപ്പത്ഏറിയാൽ നാൽപ്പത്തി നാല് വയസ്സു മാത്രമുള്ള സ്ത്രീകളെ കിളവികൾ എന്ന് വിളിക്കാൻ പാടുണ്ടോ?  ഇനി വിളിച്ചാൽ തന്നെ മനസ്സിൽ പറയാതെ ഉറക്കെ പറയാൻ പാടുണ്ടോഅരസികൻ.

സുവിശേഷ വായനയ്ക്കുള്ള ഒരുക്കമാണ്. അൾത്താര ബാലന്മാർ മെഴുതിരി കാലുകളുമായി റപ്പായി അച്ചന്റെ വായനപീഠത്തിന് ഇരുപുറവുമായി നിലയുറപ്പിച്ചു കഴിഞ്ഞു.  "വി. മത്തായി അറിയിച്ച നമ്മുടെ കർത്താവീശോ മിശിഹായുടെ പരിശുദ്ധ സുവിശേഷം".  അച്ചൻ സുവിശേഷ വായന ആരംഭിക്കുകയാണ്.

"നമ്മുടെ കർത്താവായ മിശിഹായ്ക്കു സ്തുതി" പറഞ്ഞു ഞാൻ സുവിശേഷ വായനയിലേക്ക് ശ്രദ്ധ തിരിച്ചു.  അപ്പോഴാണ് ഏകദേശം രണ്ടോ മൂന്നോ വയസ്സ് പ്രായമുള്ള ഒരു കുഞ്ഞു ഓടി വന്ന് അൾത്താര പടികളുടെ മുന്നിൽ കാലു തെറ്റി 'പോത്തോഎന്ന ശബ്ദത്തിൽ അലച്ചു വീണത്. അതിന്റെ നെഞ്ച് കലങ്ങി കാണും. പാവം!  പിള്ളേരുടെ ഒരു കാര്യം.

കുറേപ്പേർ  പിന്നെ ആ കുഞ്ഞിനെ ശ്രദ്ധിക്കാൻ തുടങ്ങി.  അതുകൊണ്ട് സുവിശേഷ വായന ശ്രദ്ധിക്കാൻ എനിക്കും പറ്റിയില്ല. ഞാൻ മാത്രമല്ലകുറെ പേരെങ്കിലും വായന ശ്രദ്ധിച്ചു കാണാൻ വഴിയില്ല. 

എത്ര  പറഞ്ഞാലും കൊച്ചു കുഞ്ഞുങ്ങളുമായി വരുന്നവർ 'ബേബീസ് റൂമിൽഇരിക്കില്ല.  എന്നിട്ടങ്ങിനെ മറ്റുള്ളവർക്കും കുർബാനയിൽ ശ്രദ്ധിക്കാൻ പറ്റാത്ത തരത്തിൽ കുഞ്ഞുങ്ങളെ തോന്നിയ പോലെ കളിയ്ക്കാൻ വിടും.  ഇവറ്റകളെയൊക്കുണ്ടല്ലോ... എന്റീശോയെ ക്ഷമിക്കണേ.  ഈ പലവിചാരത്തീന്നു  കാത്തു കൊള്ളണേ.

അപ്പോഴാണ് അൾത്താരപ്പിള്ളേർ 'കാറോസൂസാചൊല്ലി തുടങ്ങിയത്.  ഇന്നെന്താ പ്രസംഗം ഇല്ലേ?  ഓ മറന്നു പോയി.  കുർബാന സമയം ചുരുക്കാൻ മെത്രാന്റെ കൽപന വന്നിട്ടുണ്ടല്ലോ?  കൊറോണ പടരാതിരിക്കാനുള്ള മുൻകരുതൽ.  എന്ത് ചെയ്തിട്ടെന്താ?  കൊറോണ പിടിക്കാതിരിക്കാൻ മിശിഹാ തമ്പുരാൻ തന്നെ വിചാരിക്കണം.  പിന്നെഇവിടെഈ ഗൾഫിലെ നിയമങ്ങൾ കടു കട്ടിയായതുകൊണ്ട്  മാറ്റി പിടിച്ചില്ലേൽ പണി കിട്ടിയത് തന്നെ.  എല്ലാറ്റിനും കാരണം ഈ നാശം പിടിച്ച കൊറോണയാണ് .  മനുഷ്യന്റെ സ്വസ്ഥത നശിപ്പിക്കാൻ ഓരോന്ന് വന്നു ചേർന്നു കൊള്ളും.  തോട്ടം മുടിയാൻ കാലത്തെ മുച്ചീർപ്പൻ.

ഇത്രയും ആലോചിച്ചു കഴിഞ്ഞപ്പോഴേക്കും കുർബാനകാറോസൂസയും കഴിഞ്ഞു വിശ്വാസ പ്രമാണത്തിന്റെ പടികൾ കയറിക്കഴിഞ്ഞിരുന്നുഒന്നൊന്നര മണിക്കൂറുണ്ടാകാറുള്ള  കുർബാന അര മണിക്കൂറു കൊണ്ട് തീരുന്ന മട്ടുണ്ട്.  അതും പോരാണ്ടു കൊന്ത ചൊല്ലലുംനൊവേനകളുംകുരിശിന്റെ വഴിയും ഒക്കെ നിർത്തിയിരിക്കുന്നു.  ആളുകൾ കൂട്ടം കൂടിയാൽ കൊറോണ പടരാൻ സാദ്ധ്യതയുണ്ടത്രേ.  അതുകൊണ്ടിപ്പോ കുർബാന കഴിയുമ്പോഴേക്കും പള്ളിമുറ്റം കാലി!  ആരോടെങ്കിലും ഒന്നും രണ്ടും പറഞ്ഞു നിൽക്കാമെന്ന് വച്ചാൽ ഒറ്റയൊരുത്തൻ പോലും പള്ളിമുറ്റത്ത് ഇല്ല.  പറഞ്ഞിട്ട് കാര്യമില്ല.  ചുമ്മാ തുമ്മിയാലും ചുമച്ചാലും ഇപ്പോൾ എല്ലാവർക്കും അങ്ങോട്ടുമിങ്ങോട്ടും  പേടിയാണെന്നതാണ് സത്യം.  കൊറോണയല്ലെന്നാരു കണ്ടു?  ഇതൊരു വല്ലാത്ത  കാലം തന്നെ.

അനാഫൊറ തുടങ്ങി കഴിഞ്ഞു.  സമാധാന ആശംസ നൽകുന്നത് കൈകൾ തമ്മിൽ മുട്ടിക്കാതെപകരം, പരസ്പരം നോക്കി പുഞ്ചിരിയോടെ തല കുമ്പിട്ടുകൊണ്ട്  മതിയെന്നാണ് പുതിയ നിർദേശം.  ഓആയിക്കോട്ടെ.  ഇതിപ്പോ ആരുടെയും കുറ്റമല്ലല്ലോ?  കൊറോണയല്ലേ കൊറോണ!  റപ്പായി അച്ചൻ മൂന്നാം പ്രമാണ ജപം തുടങ്ങിയിരിക്കുന്നു.  പിലാസയിൽ അപ്പത്തിന്റെ രൂപത്തിൽ മുറിക്കപ്പെടാൻ പോകുന്നവന്റെ വേദനയുടെ ആഴം അനുഭവവേദ്യമാകുന്ന നിമിഷങ്ങൾ; ഗെദ്സെമെനിൽ  ഇറ്റു വീണ രക്തത്തുള്ളികൾ ഒരു ഓർമ്മപ്പെടുത്തലായി മാറുന്ന നിമിഷങ്ങൾ ഒറ്റുകാരൻ സ്നേഹിതനായി മുന്നിലിരിക്കുമ്പോൾ തകർന്നുപോയ ഒരു ഹൃദയത്തിന്റെ നൊമ്പരങ്ങൾ മനസ്സിന്റെ വിങ്ങലായി മാറുന്ന നിമിഷങ്ങൾപ്രാണന് തുല്യം സ്നേഹിച്ചവൻ പ്രാണഭയത്താൽ തള്ളിപ്പറഞ്ഞപ്പോൾ തകർന്ന ഒരു മനസ്സിന്റെ  തേങ്ങലും ഈ പരിശുദ്ധ നിമിഷങ്ങളെ അടയാളപ്പെടുത്തുന്നുണ്ട്ഒടുവിൽകാൽവരിയിലെ മരക്കുരിശിൽ ആർത്തനായ അവന്റെ തൊണ്ടയിലെ ദാഹവും ഇപ്പോൾ ഈ ദിവ്യരഹസ്യങ്ങളിൽ  പൂർത്തിയാകുന്നു. 

റൂഹാക്ഷണ പ്രാർത്ഥനയുടെ മണിമുഴക്കം എന്റെ പലവിചാരങ്ങൾക്ക്  പൂർണ്ണവിരാമം ഇട്ടു.  പരിശുദ്ധാത്മ സാന്നിധ്യം ഹൃദയത്തിൽ നിറയുന്ന നിമിഷങ്ങൾ.  പരിപൂർണ നിശബ്ദതയിൽഹൃദയത്തിന്റെ ആഴങ്ങളിൽമദ്ബഹായുടെ സ്വർഗീയ വിശുദ്ധിയിൽ ക്ഷണിക്കപ്പെട്ടവന്റെ ജീവൽ സാന്നിധ്യം മഞ്ഞുകണമായി അലിഞ്ഞിറങ്ങുന്ന ധന്യ നിമിഷം! ദിവ്യബലിയിൽ അത്ഭുതം അടയാളപ്പെടുത്തുന്ന നിമിഷം!  

പരിശുദ്ധ കുർബാന സ്വീകരണ സമയമായപ്പോൾ അതാറപ്പായി അച്ചന്റെ അടുത്ത നിർദ്ദേശം.  ആരും പരിശുദ്ധ കുർബാന നാവിൽ സ്വീകരിക്കരുത്.  പകരംകൈകളിൽ സ്വീകരിക്കണം.  കൊറോണ തന്നെ ഇവിടെയും വില്ലൻ.  എനിക്കാണെങ്കിൽ പരിശുദ്ധ കുർബാന നാവിൽ മാത്രം സ്വീകരിച്ചാണ് ശീലം.  ആദ്യ കുർബാന സ്വീകരിച്ച അന്ന് മുതലുള്ള ശീലമാണ്.  ഭക്തിപൂർവ്വം നാവിൽ സ്വീകരിച്ച്പല്ലു തട്ടാതെചവയ്ക്കാതെനാവിൽത്തന്നെ അലിയിച്ച് ഇറക്കണം.  അങ്ങിനെയാണ് സിസ്റ്റർ ലിയോണി പഠിപ്പിച്ചു തന്നിട്ടുള്ളത്.  അറിയാതെയെങ്ങാൻ ചവച്ച് പോയാൽ നാവിൽ ചോര പറ്റുമത്രെ!  അന്നൊക്കെ കുർബ്ബാന നാവിൽ സ്വീകരിക്കുമ്പോൾ പേടിയായിരുന്നു.  എങ്ങാനും പല്ല് അതിന്മേൽ കൊള്ളുമോ?  ചോര വന്നാൽ എന്തു ചെയ്യും?   ഇക്കാലമത്രയും കാത്തു പോന്ന വിശ്വാസവും കരുതലുമാണത്.  അപ്പോഴാണീ കൊറോണയുടെ വരവ്.  കൊലച്ചതി!

അതിനിടെയാണ് തൊട്ടടുത്തിരിക്കുന്ന പാലാക്കാരൻ തോമസ് വേറൊരു കൊറോണ വിശേഷം ചെവിയിൽ പറയുന്നത്.  ഷാർജയിലെ സെന്റ് മൈക്കിൾ ദേവാലയം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിച്ചിടുകയാണത്രെ.  കുർബാനക്കിടയിൽ മൊബൈലിൽ വാട്സാപ്പും നോക്കി അവൻ ഇരിക്കുന്നത് കണ്ടപ്പോഴേ എന്തോ പുതിയ വാർത്ത അവനു കിട്ടിയിട്ടുണ്ടാകുമെന്നു ഊഹിച്ചതാണ്‌.  ഏതായാലും ഊഹം തെറ്റിയില്ല.  എന്തായാലും ഇതൊരു ഞെട്ടിക്കുന്ന വാർത്ത തന്നെ.  ഇനി അധികം വൈകാതെ നമ്മുടെ പള്ളിയും അടക്കുമോ?  പൊന്നീശോയെ ഇതെന്തൊരു അനർത്ഥം?

വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തിനമ്മുടെ കർത്താവിന്റെ ...

കുർബാന കഴിഞ്ഞിരിക്കുന്നു.  ഇനി മെല്ലെ പുറത്തു കടക്കാം.  പള്ളിമുറ്റത്തു കൂട്ടം കൂടാൻ പാടില്ല എന്നാണ് അച്ചൻ പറഞ്ഞിരിക്കുന്നത്.  നേരെ പിന്നിലെ ഹോട്ടലിൽ നിന്ന്  പ്രഭാത ഭക്ഷണം കഴിച്ചു വേഗം താമസസ്ഥലം പിടിക്കാം.  ആഞ്ഞു നടന്നു.ആരെയും ശ്രദ്ധിക്കാൻ പോയില്ല.  അതോ ആരും തന്നെ ശ്രദ്ധിക്കാത്തതോ?  സാധാരണ നോട്ടീസ് ബോർഡിന്റെ മുന്നിൽ കുറച്ചു നേരം നിന്ന് അറിയിപ്പുകളും മറ്റും വിശദമായി വായിക്കുക പതിവാണ്.  ഇന്നെന്തായാലും അതിനു മെനക്കെട്ടില്ല.  മാത്രമല്ലഅതിന്റെ മുന്നിൽ കുറച്ചാളുകൾ തിക്കിത്തിരക്കുന്നുമുണ്ട്.  എന്താണാവോ വിശേഷിച്ച് ?  പിന്നെ നോക്കാം.  അതിനിടയിലെങ്ങാനും വല്ല കൊറോണക്കാരനും ഉണ്ടെങ്കിലോ?  അതുമതി പുലിവാലാവാൻ.

ഹോട്ടലിൽ എത്തി.  ഒരു കാപ്പിയും മസാലദോശയും ഓർഡർ ചെയ്തു പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്തു പതിവ് കലാപരിപാടികളിലേക്കു കടന്നു.  വാട്സ്ആപ്പ് ആണ്  ആദ്യം തുറന്നത്.  ഒരു പത്തു നൂറെണ്ണം വന്നു കിടപ്പുണ്ട്. ഒന്ന് ഓടിച്ചു നോക്കാം.  അത് കഴിഞ്ഞിട്ടു വേണം ഫേസ് ബുക്കിൽ കയറാൻ.  യൂട്യൂബിൽ കയറിയിറങ്ങാൻ ഇപ്പോൾ സമയം ഉണ്ടാകുമെന്നു തോന്നുന്നില്ല.  പറ്റിയാൽ നോക്കാം.

 അപ്പോഴാണ് കുരിയച്ചിറക്കാരൻ  സിന്റോ എതിരെ വന്നിരുന്നത്. അവനും എന്റെ ക്യാമ്പിലുള്ളതാണ്

 “ഡാ ഗെഡിനീ വിവരറിഞ്ഞാ?”

എനിക്ക് കാര്യം മനസിലായില്ല.  എന്തറിഞ്ഞോ എന്നാണ് ഇവൻ പറഞ്ഞുവരുന്നത്?

“നീ കാര്യം തെളിച്ചു പറ”. എന്റെ അക്ഷമ ഞാൻ മറച്ചു വച്ചില്ല.

 “മ്മടെ ഏർപ്പായച്ചൻ ദിപ്പന്നെ പറഞ്ഞതാട്ടാഇന്നത്തോട് കൂടി കുർബാന കഴിഞ്ഞൂന്ന്”.

 എനിക്കാകെ അമ്പരപ്പായി.  കുർബാന കഴിഞ്ഞു ഇപ്പോൾ തന്നെയാണല്ലോ ഞാനും ചായ കുടിക്കാൻ വന്നു കയറിയത്.  അതിനിടക്ക് ഞാൻ കേൾക്കാത്ത ഈ കാര്യം ഇവൻ എപ്പോഴാണ് കേട്ടത്

 “സിന്റോനീ കാര്യം മുഴുവൻ പറയ്.”  ഞാൻ അല്പം മുന്നോട്ടു നീങ്ങി ഇരുന്നു.

 “ഇനി ഈ കൊറോണകാലം കഴിഞ്ഞട്ടാ കുർബാന ഇണ്ടാവൊള്ളോന്ന്.  പള്ളി പൂട്ടീന്ന്. അതന്നെ. തെങ്ങേരെ മൂട്.   ഇനീപ്പോ ഈ കൊറോണ കാരണം  മുറീന്ന് പോർത്തയ്ക്ക് എറങ്ങാൻ പറ്റിയാ മത്യാർന്നു”.

 ആവി പറക്കുന്ന ചായയും മസാലദോശയും എന്റെ മുന്നിലിരുന്ന്‌ തണുക്കുന്നു. മസാലദോശയുടെ നീളമുള്ള ഒരു തുമ്പ് മേശമേൽ മുട്ടിക്കിടക്കുന്നത് ഞാൻ മടക്കി പ്ലേറ്റിനുള്ളിലാക്കി വച്ചു. സത്യം പറഞ്ഞാൽ കഴിയ്ക്കാൻ തോന്നിയില്ല.  ഈ നോമ്പ് കഴിഞ്ഞു ഈസ്റ്റർ അടിച്ചുപൊളിക്കാമെന്നു വിചാരിച്ചിരിക്കുമ്പോഴാണ് പള്ളി തന്നെ പൂട്ടിയിരിക്കുന്നത്! പോർക്കിറച്ചിയൊക്കെ ഏർപ്പാടാക്കി വച്ചിരുന്നതാണ്. പച്ചക്കുപ്പി മൂന്നെണ്ണം അന്തോണി ഏറ്റിരുന്നതാണ്‌ . ഇനിയിപ്പോ എന്ത് ആഘോഷം?

 ഞാൻ പതുക്കെ എഴുന്നേറ്റു.  പുറത്തു കടന്നപ്പോഴേ സിന്റോ പറഞ്ഞത് സത്യം ആണെന്ന് മനസ്സിലായി.  നോട്ടീസ് ബോർഡിൽ കാര്യങ്ങൾ വ്യക്തമായി എഴുതി ഒട്ടിച്ചിട്ടുണ്ട്.   ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ  കുർബാന മാത്രമല്ലപ്രയർ മീറ്റിംഗുകളും ഇല്ല.  കുർബാന എല്ലാവര്ക്കും  വീട്ടിലിരുന്നു ഇന്റർനെറ്റിലൂടെ ലൈവ് കാണാൻ സൗകര്യം ഒരുക്കുന്നുണ്ടെന്നാണ് മെത്രാനച്ചൻ എഴുതി വിട്ടിരിക്കുന്നത്. എന്നാലും ഇത്രപെട്ടെന്ന് ഇത് സംഭവിക്കുമെന്ന് കരുതിയില്ല. ഇത്തവണത്തെ ഈസ്റ്റർ ആഘോഷം ചീറ്റിയതു തന്നെ.  ഓഅല്ലെങ്കിലും മനുഷ്യന് പുറത്തിറങ്ങാൻ പറ്റാത്ത തരത്തിൽഅപായകരമായ വിധത്തിൽ കൊറോണയെന്ന മാരക വ്യാധി ലോകമാകെ പടർന്നു പിടിച്ചു, പിടിവിട്ടു പൊയ്ക്കൊണ്ടിരുന്ന സമയത്താണോ ഈസ്റ്റർ ആഘോഷം?  ആദ്യം കൊറോണയെന്ന സംഹാരദൂതൻ കടന്നു പോയി ബാക്കി ആരൊക്കെ അവശേഷിക്കും എന്ന് നോക്കട്ടെ.  എന്നിട്ടു  മതി ബാക്കി കാര്യങ്ങൾ.  മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്താലും അന്തിമ നടപടി കർത്താവിന്റെയാണെല്ലോ?  ആ ഒരു തിരിച്ചറിവാണ് ഇനി മനുഷ്യർക്ക്  വരാനുള്ളത്.

 കർത്താവെ കാത്തോളണേ .  ഞാൻ പതുക്കെ നടന്നുബസ് സ്റ്റോപ്പിലേക്ക്. ഇനിയിപ്പോ എന്ന് കുർബാന പുനരാരംഭിച്ച് പള്ളിയിൽ വരാനാണ്?    കർത്താവിനോടൊരു ബൈ പറഞ്ഞേക്കാം.  പള്ളിപ്പടിക്കൽ എത്തും മുമ്പ് ഞാനൊന്ന് തിരിഞ്ഞു നോക്കി .  അപ്പോഴാണ് ആനവാതിലിന്റെ വിടവിലൂടെ ഞാൻ ആ കാഴ്ച കണ്ടത്;  അൾത്താരക്ക് മുകളിലുള്ള വലിയ മരക്കുരിശിൽ തൂങ്ങിക്കിടക്കുന്ന ആലാഹയുടെ ഒറ്റപ്പുത്രൻ എന്നെ നോക്കി പുഞ്ചിരിക്കുന്നു!  ഇനിയൊരു ബലിയർപ്പിക്കാൻ ഞാൻ വരുമോ ഇല്ലയോ എന്നറിഞ്ഞതു പോലെ

ബൈജു തറയിൽ

==========================

പദസൂചിക: 

സങ്കീർത്തി:   വൈദികർക്കും ശുശ്രൂഷികൾക്കും തിരുവസ്ത്രങ്ങൾ അണിയുന്നതിനുള്ള സ്ഥലം.

പൈനാ:  പുരോഹിതൻ ഏറ്റവും പുറമെ അണിയുന്ന തിരുവസ്ത്രം.

കേറിയാനാ:  പഴയ നിയമത്തിലെ വായനകൾ മാത്രം അടങ്ങിയ പുസ്‌തകം.

എങ്കർത്ത:  ലേഖനഭാഗങ്ങൾ മാത്രം അടങ്ങിയ പുസ്‌തകം.

അനാഫൊറ: കത്തോലിക്കാ  കുർബ്ബാനയിലെ വളരെ പ്രധാനമായ ഒരു പ്രാർത്ഥന.  

യാത്രാസൗഹൃദം (കഥയെഴുത്തു മത്സരം - Entry 1)


1. രണ്ടു മാസത്തെ നീണ്ട അവധി കഴിഞ്ഞു മുംബൈയിലേക്കു പോകുവാനുള്ള ഒരുക്കത്തിലായിരുന്നു ഞാൻ....കല്യാണം കഴിഞ്ഞു രണ്ടുവർഷമായെങ്കിലും ഇത്രയും നാൾ ലീവു കിട്ടുന്നത് ആദ്യമായാണ് അതുകൊണ്ടാകണം ഭാര്യയെയും എന്റെ ആദ്യകുഞ്ഞിനെയും വിട്ടു പോകുവാൻ മനസ്സു വരുന്നില്ല...ഒരു സ്വകാര്യകമ്പനിയിൽ നിന്നും ലീവു കിട്ടുന്നതിനുള്ള പരിമിതി എല്ലാം മറന്നു മാനേജറുടെ കാലുപിടിച്ചു ഭാര്യയുടെ പ്രസവത്തിനു മുന്നേ എത്തുവാനുള്ള ശ്രമത്തിലാണ്‌.അങ്ങിനെയാണ് ഈ ലീവു ഒപ്പിച്ചെടുത്തത്‌...എന്തായാലും ഇനിയല്ലേ ജീവിതത്തിൽ കുറച്ചു ഉത്തരവാദിത്തമെല്ലാം വരേണ്ടത് എന്ന അച്ഛന്റെ വാക്കും കൂടെ ആയപ്പോൾ ...പിന്നെ വേറൊന്നും ചിന്തിച്ചില്ല....മൂന്നുമാസം കഴിഞ്ഞു ഒരു വീടെല്ലാം റെഡി ആക്കി ഭാര്യയെയും കുഞ്ഞിനെയും അങ്ങോട്ടു കൊണ്ടുപോകണം എന്ന ഉറച്ച തീരുമാനമെടുത്തിട്ടാണ് വീട്ടിൽ നിന്നും യാത്ര പറഞ്ഞിറങ്ങിയത്

2. മൂന്നര മണിക്കുള്ള ജയന്തി ജനത എക്സ്പ്രെസ് കാത്തു റയിൽവേ പ്ലാറ്റ്‌ഫോമിൽ ഇരിക്കാൻ തുടങ്ങിയിട്ടു നേരം കുറച്ചായി .അപ്പോഴാണ് മൈക്കിലൂടെ അരമണിക്കൂർ ലേറ്റ് ആയി ഓടുന്നു എന്നുള്ള വാർത്ത വന്നത്...ഒത്തിരി മുഷിപ്പിച്ചെങ്കിലും വേറെ വഴി ഇല്ലാല്ലോ എന്നു റയിൽവേ ഡിപ്പാർട്ടുമെന്റിനും അറിയാം...അതുകൊണ്ടായിരിക്കണം നമ്മുടെ സമയത്തിനു അവർ വിലനൽകാത്തത്...അപ്പോഴാണ് ഞാൻ തൊട്ടടുത്ത ബഞ്ചിൽ ഇരിക്കുന്ന വയോധികനായ ആ വ്യക്തിയെ കാണുവാൻ ഇടവന്നത്‌, അറുപതിനോടടുത്തു പ്രായം കാണണം...മുഖം അത്ര ശാന്തമല്ല...മുഖത്തെ ചുളിവുകൾ എടുത്തു കാണിക്കുന്നുണ്ടെങ്കിലും ഒരു ആഢ്യത്വം ഒക്കെ നിറഞ്ഞുനില്പുണ്ട്...എല്ലാ യാത്രയിലും ഓരോരോ അപരിചിതരെ കണ്ടുമുട്ടുന്നതും അവരുമായി ഒരു സൗഹൃദ സംഭാഷണങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും
...ഒരു യാത്രാസൗഹൃദം അധികം നീണ്ടു നിൽക്കാറില്ല...
അങ്ങകലെ ട്രെയിൻ വരുന്നതിന്റെ ചൂളം വിളികൾ കേൾക്കുവാൻ തുടങ്ങി സ്വന്തം നാടിനെ ഒന്നുകൂടെ ചുറ്റിക്കറങ്ങി നോക്കി ഒരു നേടുവീർപ്പോടെ അവിടെ നിന്നും എഴുന്നേറ്റു...ഒരുപാട് പേർ ഇറങ്ങുകയും കേറുകയും ചെയ്യുന്നുണ്ട് എന്റെ കംപാർട്ട്മെന്റിൽ എത്താൻ ഇത്തിരിദൂരം നടക്കേണ്ടി വന്നു...സീറ്റ് നമ്പർ നോക്കി S37 സൈഡ് സീറ്റ് ആയതുകൊണ്ട് തട്ടീം മുട്ടീം ഇരിക്കണ്ടാല്ലോ എന്ന ആശ്വാസമായിരുന്നു എനിക്ക്...അങ്ങിനെ കുറച്ചു നാളത്തേക്ക് നാടിനോട് വിട..അതുവരെ ഉള്ള ഓർമകളെല്ലാം മനസ്സിലൂടെ ഒരു വട്ടം കടന്നു പോയി...സീസൺ സമയമായത് കൊണ്ടായിരിക്കണം അത്യാവശ്യം നല്ല തിരക്കുണ്ട്....തൊട്ടടുത്ത സീറ്റിൽ ഒരു ഹിന്ദി ഫാമിലി ആണ് ഇരിക്കുന്നത്....ആരും സംസാരിക്കാൻ ഇല്ലല്ലോ എന്നുള്ള നീരസത്തിൽ ഇനി എങ്ങിനെ മുപ്പത്താറു മണിക്കൂർ കഴിച്ചുകൂട്ടും എന്നു ആലോചിച്ചിരിക്കവേ എന്റെ തൊട്ടടുത്ത സീറ്റിൽ റയിൽവേ പ്ലാറ്റ്ഫോമിൽ കണ്ട ആ മനുഷ്യൻ വന്നിരുന്നു.
ട്രെയിനിന്റെ ചൂളം വിളി അങ്ങകലെ കേൾക്കാമായിരുന്നു..പതിയെ സ്റ്റേഷൻ വിട്ടു നീങ്ങുമ്പോൾ ടയറുകൾ പാളങ്ങളിൽ ഉരസുന്ന ശബ്ദം അലസോരം ഉളവാക്കികൊണ്ടിരുന്നു...അപ്പോഴും ആ വൃദ്ധൻ ദൂരത്തേക്ക് കണ്ണും നട്ട് ഇരിക്കുകയായിരുന്നു.....

3. നാട്ടിൽ വന്നതിനു ശേഷം ഉള്ള ഒരു ദുശ്ശീലമായിരുന്നു ഉച്ചമയക്കം...ഇന്നത് നടന്നില്ല അതിന്റെ ആലസ്യം പതിയെ എന്നെ വന്നു മൂടുവാൻ തുടങ്ങി...നല്ല ഒരു മയക്കം കഴിഞ്ഞു എഴുന്നേറ്റപ്പോഴേക്കും നേരം നന്നായി ഇരുട്ടിയിരുന്നു....അപ്പോഴും പാളങ്ങളിൽ ടയർ ഉരയുന്നതിന്റെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു...ഞാൻ ഉറക്കത്തിന്റെ ആലസ്യം വിടാൻ വേണ്ടി റയിൽവേ കാന്റീനിൽ വരുന്ന ചായക്കാരനേയും കാത്തു ഇരിക്കുവാൻ തുടങ്ങി..അത്ര സുഖമുള്ള ചായ അല്ലേലും കുടിച്ചില്ലേൽ ഒരു ഉഷാറു കിട്ടത്തില്ല.. ചായക്കാരൻ വന്നപ്പോൾ തൊട്ടടുത്തിരിക്കുന്ന അദ്ദേഹത്തോട് ഒരു സൗഹൃദത്തിന്റെ തുടക്കമെന്നോണം ചായ വേണമോ എന്നൊരു ചെറുപുഞ്ചിരിയും കലർത്തി ചോദിച്ചപ്പോൾ അദ്ദേഹത്തിന് വേണ്ട എന്നു പറയാൻ മനസ്സു വന്നില്ല....ചായ കുടിക്കുന്നിനിടയിൽ വെറുതെ സൗഹൃദം പുതുക്കാനെന്നോണം "എവിടെയാ വീട്???"
അദ്ദേഹം:വീട്....വീട് അങ്ങു നെന്മാറയിലാണ്..
കൂടുതൽ അദ്ദേഹം ഒന്നും പറയുന്നില്ല എന്നു കണ്ടപ്പോൾ...
ഞാൻ:നെന്മാറയിൽ ആ പൂരമൊക്കെ നടക്കുന്ന അമ്പലത്തിനടുത്തണോ???
ഞാൻ ഒരു തവണ ആ പൂരത്തിനൊക്കെ വന്നിട്ടുണ്ട്. അവിടുത്തെ വെടിക്കെട്ടാണ് വെടിക്കെട്ടു.....ഇങ്ങനൊക്കെ പറഞ്ഞിട്ടു വെറുതെ ഒന്ന് അദ്ദേഹത്തെ ഒളികണ്ണിട്ടുനോക്കി....എന്റെ വാക്കുകൾക്കു ചെവികൊടുക്കുന്നതല്ലാതെ...മുഖത്തു ഒരു ഭാവപ്രകടനങ്ങളും തെളിയുന്നുണ്ടായിരുന്നില്ല....പിന്നെ ഞാൻ കൂടുതൽ ഒന്നും മിണ്ടാൻ നിന്നില്ല...
അപ്പോഴാണ് ഓർത്തതു വീട്ടിലോട്ടു വിളിച്ചില്ലെന്നു...ഫോണെടുത്തു ഭാര്യയെ വിളിച്ചു അവൾക്കാണേൽ ഞാൻ പൊന്നതിൽ പിന്നെ ഒറ്റക്കായതിന്റെ ഒരു വിഷമവും..ഞാൻ കേറിയതിൽ പിന്നെ വിളിക്കാത്തതിന്റെ പരിഭവവും ...ഉണ്ടായിരുന്നു...എന്റെ സംസാരം കേട്ടിരുന്ന അദ്ദേഹം...
ആരാ ഭാര്യയാണോ??? കല്യാണം കഴിഞ്ഞിട്ടു അധികനാൾ ആയില്ലെന്നു തോന്നുന്നു...
എന്നു ചെറു പുഞ്ചിരിയോടുകൂടെ ചോദിച്ചപ്പോൾ...എനിക്കു പറയാതിരിക്കാനായില്ല....എന്റെ നിർത്താതെയുള്ള സംസാരം കേട്ടതുകൊണ്ടാകണം അദ്ദേഹത്തിന്റെ മനസ്സൊന്നു തണുത്തെന്നു തോന്നുന്നു...ആ മുഖത്തു ചെറിയ ചെറു പുഞ്ചിരിയൊക്കെകാണാൻ തുടങ്ങി...
ഞാൻ: സമയം ഒൻപതു കഴിഞ്ഞു നമുക്ക് വല്ലതും കഴിക്കാം
ഇതു കേട്ട് അദ്ദേഹം പറഞ്ഞു
"വേണ്ട സുഹൃത്തെ.. ഞാൻ കാന്റീനിൽ നിന്നും വല്ലതും വാങ്ങാം താങ്കൾ കഴിച്ചോളൂ...
ഒരു പക്ഷെ അദ്ദേഹത്തിന്റെ അഭിമാനം അതിനു സമ്മതിക്കാത്തതാകാം എന്നെനിക്കു തോന്നി.
ഞാൻ പറഞ്ഞു....
അങ്കിളെ അതു നമുക്ക് പിന്നെ വാങ്ങാം വേണേൽ എനിക്കും വാങ്ങിത്തന്നേക്കു...ഇപ്പോ നമുക്ക് ഇതു കഴിക്കാം ...ഇതു കണ്ടില്ലേ ഭാര്യയുടെ സ്നേഹം മുഴുവൻ നിറച്ചു വച്ചു തന്നേക്കുവാ....ഇതെല്ലാം ഞാൻ എങ്ങിനെ തിന്നു തീർക്കാനാണ് നാളേക്ക് വക്കാനും പറ്റത്തില്ല...
മനസ്സില്ലാമനസ്സോടെ എന്റെ നിർബന്ധത്തിനു വഴങ്ങി അദ്ദേഹവും ഞാനും ഒരുമിച്ചിരുന്നു കഴിക്കാൻ തുടങ്ങി...
പതിയെ അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സു തുറന്നു തുടങ്ങി...ഇങ്ങിനെ ഇരുന്നു കഴിക്കുമ്പോൾ എനിക്കു ഓർമ്മവരുന്നത് എന്റെ പ്രവാസകാലമാണ്...അതു പറഞ്ഞതും ഒരു തുള്ളി കണ്ണുനീർ അദ്ദേഹത്തിന്റെ കണ്ണിൽ നിന്നും ഒലിച്ചിറങ്ങി...എന്തു പറയണമെന്നറിയതെ ഞാൻ ആകെ തരിച്ചിരുന്നു പോയി ...കുറച്ചു നേരത്തിനു ഞങ്ങൾ രണ്ടു പേരും നിശബ്ദരായി....ഭക്ഷണം കഴിച്ചു തീർത്തു....

4. ഇരുട്ടിന്റെ കറുത്ത മൂടുപടത്തിൽ ഒരു കുഞ്ഞു മിന്നാമിനുങ്ങായി ട്രെയിൻ അതിന്റെ പാളത്തിലൂടെ തീതുപ്പി ഓടിക്കൊണ്ടിരിക്കുന്നു...
കംപാർട്ട്‌മെന്റിലെ ഒരുവിധപ്പെട്ട എല്ലാവരും ഉറങ്ങിക്കഴിഞ്ഞിരുന്നു...എന്തുകൊണ്ടോ എനിക്ക് ഉറക്കം വരുന്നുണ്ടാരുന്നില്ല.....ഞാൻ അദ്ദേഹത്തോട് ചോദിക്കണമോ വേണ്ടയോ അതോ എങ്ങിനെ തുടങ്ങണം എന്നുള്ള സംശയമാണോ എന്നറിയില്ല..ഞാൻ അദ്ദേഹത്തോട് മുഖവുര ഇല്ലാതെ ഞാൻ ചോദിക്കാൻ തീരുമാനിച്ചു
"അങ്കിളെ ....നിങ്ങൾ ആകെ വിഷമത്തിലാണല്ലോ...എന്തു പറ്റി... എന്നോട് പറയാൻ പറ്റാത്തത് വല്ലതും ആണോ.....അല്ലാ !എന്റെ അമ്മ പറഞ്ഞിട്ടുണ്ട്...നമ്മുടെ വിഷമങ്ങൾ ആരോടെങ്കിലും ഒന്നു പറഞ്ഞാൽ പകുതി ആശ്വാസമാകുമെന്നു അതാ ഞാൻ......ബുദ്ധിമുട്ടാണേൽ വേണ്ട അങ്കിളിനെ ഞാൻ നിർബന്ധിക്കില്ല". ഒരു മകനെ പോലെ എന്നെ കണ്ടതുകൊണ്ടോ എന്തോ അദ്ദേഹം ഒരു ചെറു പുഞ്ചിരിയിൽ എല്ലാം ഒതുക്കി..എന്നിട്ടു ഒരു ദീർഘനിശ്വാസം വിട്ടു പതിയെ പറയുവാൻ തുടങ്ങി.

5. ജീവിതത്തിന്റെ നല്ലൊരു പങ്കും മക്കൾക്കും കുടുംബത്തിനും വേണ്ടി മരുഭൂമിയിൽ ജീവിച്ചു തീർത്ത ഞാൻ ഇപ്പോൾ ഒരു ജീവച്ചവമായിരിക്കുന്നു...ഒരു ആശകളും ആഗ്രഹങ്ങളും ഇല്ലാത്ത....എന്റെ കഥ കേട്ടിട്ടു എന്തിനാ വെറുതെ നല്ലൊരു യാത്രയുടെ സുഖം കളയുന്നത്??
അതൊന്നും സാരല്യ അങ്കിളേ
അങ്കിൾ പറ..... എനിക്കാണേൽ ഉറക്കവും വരുന്നില്ല...
അങ്ങിനെ അദ്ദേഹം പറഞ്ഞുതുടങ്ങി
1980 കളിലെ ആദ്യകാലങ്ങളിൽ ഗൾഫ്‌ കണ്ട മനുഷ്യനാണ് ഞാൻ...അന്നെനിക്ക് വയസ്സു 23 കഴിഞ്ഞിട്ടേ ഉള്ളു....വീട്ടിലെ പ്രാരാബ്ധവും 12മക്കൾ ഉള്ള വീട്ടിലെ അഞ്ചാമനും ആയ ഞാൻ നാട് വിടാൻ തീരുമാനിച്ചു ...വളരെ തുച്ഛമായ ശമ്പളം ആയിട്ടുപോലും നല്ല ഒരു കമ്പനിയിൽ ഡ്രൈവർ ആയി ജോലി കിട്ടി. സൗദിയിലെ ദമ്മാമിൽ ആയിരുന്നു ഞാൻ , 300 റിയൽ ആണ് ശമ്പളം. അന്നത്തെ ചോരത്തിളപ്പിൽ അതൊന്നും കാര്യമാക്കിയില്ല ഗൾഫ്‌കാരൻഎന്ന ലേബൽ മാത്രം മതിയായിരുന്നു എനിക്കു...
എന്റെ കൂടെ കൂടുതലും പാക്കിസ്ഥാനികളും ഹിന്ദികാരും ആയിരുന്നു...അതിന്റെ ഗുണം പെട്ടന്ന് ഹിന്ദി പഠിക്കാൻ പെറ്റിയെന്നുള്ളതാണ്....ആദ്യ തവണ പോയിട്ടു ഞാൻ 4 വർഷം കഴിഞ്ഞാണ് വീട്ടിലേക്കു വരുന്നത്..അതൊരു ആഘോഷം തന്നെ ആയിരുന്നു...വീട്ടിലും നാട്ടിലും ഒരു വിലയും ഇല്ലാതിരുന്ന എനിക്കു....ഗൾഫ്‌കാരൻ എന്നു പേരു വീണ ദിവസം....ദിവസങ്ങൾ ഇങ്ങിനെ കഴിഞ്ഞു പോയി....പ്രായം 27 നോട് അടുത്തുപോയ കാര്യം ഞാൻ പോലും മറന്നിരുന്നു....വീട്ടുകാരെല്ലാം ഞാൻ വന്ന പുതുക്കത്തിൽ തന്നെ അച്ഛൻ ഇവനെ ഇങ്ങിനെ വിട്ടാൽ ശരിയാകില്ല...ഇപ്രാവശ്യം പെണ്ണ് കെട്ടിച്ചിട്ടെ വിടുന്നുള്ളൂ...അല്ലേൽ ഇവൻ പിന്നെ കാണണമെങ്കിൽ 4 വർഷം കഴിയേണ്ടി വരും എന്ന് കുടുംബത്തിൽ തമാശരൂപേണ പറഞ്ഞു.അതികം വൈകാതെ തന്നെ കല്യാണവും നടന്നു...അതും എന്നേകാട്ടിലും സാമ്പത്തികമുള്ള നല്ലൊരു വീട്ടിൽ നിന്നും കൂടുതൽ നാൾ ലീവൊന്നും ഇല്ലാത്തതുകൊണ്ട്...ഞാൻ ഗൾഫിലോട്ടു തന്നെ തിരിച്ചു കയറി . അന്ന് നമ്മൾ ഇപ്പോൾ പോകുന്ന പോലൊന്നുമല്ല...ബോംബെയിൽ വന്നു വേണം ഫ്ലൈറ്റ് കയറാൻ...അതും രണ്ടും മൂന്നും ദിവസം കാത്തിരുന്നു...ഭക്ഷണവും വെള്ളവും ഒന്നും ഇല്ലാതെ....ഹാം അതൊക്കെ ഒരു കാലം.
കല്യാണം കഴിഞ്ഞിട്ടു പോയ ഞാൻ പണ്ട് 4 വർഷം നിന്നവൻ ഇപ്പോൾ 4ദിവസം നിൽക്കാൻ പറ്റാത്ത അവസ്ഥയായി.....അവിടെ നിന്നും അങ്ങിനെ ഒന്നും വിളിക്കാനോന്നും പറ്റില്ല കത്തുകൾ അയച്ചാൽ ഇവിടെ കിട്ടാൻ ഒത്തിരി ദിവസം എടുക്കും....
ആദ്യത്തെ മറക്കാനാകാത്ത സന്തോഷം അവൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോഴായിരുന്നു.....അങ്ങിനെ ഞങ്ങൾക്ക് ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉണ്ടായി...അവർക്കു നല്ലൊരു വിദ്യാഭ്യാസം കൊടുക്കുക എന്നു മാത്രമായിരുന്നു പിന്നീടുള്ള എന്റെ ലക്ഷ്യം ...അടുത്തുള്ള സെൻട്രൽ സിലബസിൽ തന്നെ ചേർത്തു....പിന്നീടങ്ങോട്ട് എന്റെ ശമ്പളമൊന്നും ഒന്നിനും തികയാതായി....ആ ഇടക്കാണു വീടിന്റെ ഭാഗം വായ്‌പും എല്ലാം ഉണ്ടായത് നിർഭാഗ്യവശാൽ നാട്ടിലെ വ്യവസ്ഥിതി ഒന്നും അറിയാതിരുന്ന ഞാൻ ഭാര്യയുടെ വാക്കു കേട്ടു അവളുടെ വീടിനടുത്തായി കുറച്ചു സ്ഥലം വാങ്ങി കൂടെ കുറച്ചു ലോണെടുത്തു നല്ലൊരു വീട് വച്ചു.
ഇതെല്ലാം കേട്ടിരുന്ന എനിക്ക് ഏതോ സിനിമയിലെ കഥ പോലെ തോന്നിപ്പോയി ..അപ്പോഴാണ് ആ പഴയ ചിന്തയിൽ നിന്നും മാറി രാത്രി കഴിക്കാനുള്ള മരുന്നിന്റെ കാര്യം ഓർമ്മവന്നത്. അദ്ദേഹം ഗുളികകൾ എല്ലാം എടുത്തു എനിക്കു കാണിച്ചു തന്നിട്ട് ചെറു ചിരിച്ചിരിയോടെ പറഞ്ഞു ഇതു കണ്ടോ ഇതാണെന്റെ ഇപ്പോഴത്തെ സമ്പാദ്യം കുറച്ചു ഷുഗറും,പ്രഷറും പിന്നെ ഹൃദയത്തിൽ ചെറിയ ഒരു ബ്ലോക്കും..
ഇതെല്ലാം കേട്ടിരുന്ന ഞാൻ എത്ര ഭാഗ്യവാനാണെന്നു തോന്നിപോയി...ഒരു നിമിഷം

6. ജീവിതകഥയുടെ രണ്ടാം ഭാഗം.

മക്കൾക്കെല്ലാം ഞാൻ ഒരു രണ്ടുവർഷം കൂടുമ്പോൾ വരുന്ന അതിഥി മാത്രമായി തീർന്നിരുന്നു....അവർക്ക് കൂടുതൽ അടുപ്പം അവളുടെ വീട്ടുകാരോടും പിന്നെ അവളും മാത്രമായിരുന്നു....പൈസക്കു മാത്രം ഉപയോഗിക്കുന്ന ഒരു മെഷീൻ . അതായി തീർന്നിരുന്നു...എന്റെ അവസ്ഥ....ജീവിതബന്ധങ്ങൾ എല്ലാം ഒരു കുടക്കീഴിൽ വേണമെന്നുണ്ടായിരുന്ന എനിക്കു എല്ലാം കൈവിട്ടു പോയെന്നു അപ്പോഴാണ് മനസ്സിലായത്. ..
കാലങ്ങൾ കടന്നു പോയി മകൻ എൻജിനീയറിങ്ങും മകൾ ഡോക്ടറും ആയി....പഠനചിലവിനായി...ഞാൻ എന്റെ സമ്പാദ്യമെല്ലാം...അവർക്കു വേണ്ടി നീക്കി വച്ചു...എനിക്കായി ഞാൻ ഒന്നും കരുതിയില്ല...ഒരു നേടുവീർപ്പോടെ അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നു....അങ്ങിനെ മക്കളെ എല്ലാം നല്ലരീതിയിൽ കെട്ടിച്ചു വിട്ടു....ഇപ്പോൾ മകൾ അവളുടെ ഹസ്ബെന്റിന്റെ കൂടെ അങ്ങു അമേരിക്കായിലാ....മകനാണേൽ വേറെ വീടെല്ലാം വച്ചു....അവന്റെ ഭാര്യയുടെ കൂടെ സുഖമായി കഴിയുന്നു...
ഞാൻ:അപ്പോൾ ആന്റി അവരെവിടയാ...??!!! ഞാൻ അറിയാതെ ചോദിച്ചു പോയി...
എന്റെ ഭാര്യ..അവൾ മാത്രമായിരുന്നു..എനിക്കു ആകെ ഒരു ആശ്വാസം..മകൻ ജോലി എല്ലാം കിട്ടി വേറെ വീട്ടിൽ താമസമായപ്പോൾ മകന്റെ കൂടെ ഉണ്ടായിരുന്നു..കുറച്ചു നാൾ .. പിന്നീട് അവളും എന്നെ ജീവിതത്തിൽ തനിച്ചാക്കി പോയി.... ഒരു ലീവിന് നാട്ടിൽ വന്ന ഞാൻ കാണുന്നത് എന്റെ ആഗ്രഹങ്ങൾക്കൊത്തു ഞാൻ പണിതുയർത്തിയ എന്റെ വീടും സ്ഥലവും കാടു പിടിച്ചു കിടക്കുന്നതാണ് അതു കണ്ടപ്പോൾ എനിക്കു സഹിക്കാൻ കഴിഞ്ഞില്ല....അവർക്കൊന്നും അതിന്റെ വില അറിയില്ലല്ലോ.....
പിന്നീട് എന്റെ പ്രവാസം മതിയാക്കി നാട്ടിലേക്ക് വരാൻ തീരുമാനിച്ചു....വയസ്സും ,കാലവും കഴിഞ്ഞു പോയത്...ഞാൻ അറിയുന്നുണ്ടായിരുന്നില്ല....60 വയസ്സു കഴിഞ്ഞാൽ പിന്നെ ഗൾഫിൽ നിൽക്കാൻ പറ്റില്ലത്രേ... അങ്ങിനെ നാട്ടിൽ വന്നു. മകനും പേരക്കുട്ടിയുടേയും എല്ലാവരുടെയും കൂടെ നിൽക്കാം എന്നു വിചാരിച്ചു...നാട്ടിലേക്ക് വന്നതാ....പക്ഷെ.....
പകുതിയിൽ അവിടെ നിർത്തി..പിന്നെ പറയണമോ..വേണ്ടയോ എന്നുള്ള ചിന്തയിൽ അദ്ദേഹം....എന്നെക്കുറിച്ചു ചോദിച്ചു...
ഞാൻ പറഞ്ഞു അതൊക്കെ ഞാൻ പറയാം അങ്കിളെ... അങ്കിള് ബാക്കി കൂടെ പറ... മനസ്സില്ലാമനസ്സോടെ അദ്ദേഹം ബാക്കി കൂടെ പറഞ്ഞു തുടങ്ങി..

7. നാട്ടിൽ വന്നിട്ടു മൂന്നു നാലു ദിവസങ്ങൾ അങ്ങിനെ സന്തോഷത്തോടെ കഴിഞ്ഞു പോയി....പിന്നെ മകനും മകന്റെ ഭാര്യക്കും ഞാനൊരു അധികപ്പറ്റാണെന്നു തോന്നിതുടങ്ങി വയസ്സാം കാലത്തു കാണിക്കുന്ന ചെറിയ കുസൃതിത്തരങ്ങൾ അവർക്ക് ഇഷ്ടപ്പെടാതെ വന്നപ്പോൾ മരുമകൾ മകനോട് പറയുന്നത് കേട്ടു.....വല്ല വൃദ്ധസദനത്തിൽ ആക്കിയലോ എന്നു...കാരണം ഈ ഷുഗറും പ്രഷറും ഉള്ളവർക്ക് വേറെ ഭക്ഷണം ഉണ്ടാക്കാൻ വയ്യാത്രേ....
എന്തായാലും പിറ്റേ ദിവസം മകനെ വിളിച്ചു അവനെ അടുത്തിരുത്തി ഞാൻ പറഞ്ഞു...എന്നെകുറിച്ചോർത്തു നിങ്ങൾ ബുദ്ധിമുട്ടേണ്ട..എന്റെ സമ്പാദ്യമെല്ലാം ഞാൻ നിന്റെ പേരിൽ എഴുതി വച്ചിട്ടുണ്ട്....എനിക്കൊരു യാത്രപോകണം അതിനുള്ള പൈസ കുറച്ചു എനിക്കു തന്നാൽ മതി...പിന്നെ എനിക്കു 35 വർഷം ഗൾഫിൽ നിന്നും കിട്ടിയ കുറച്ചു തുകയുണ്ട്...അതു ഞാൻ ബാങ്കിൽ ഇട്ടിട്ടുണ്ട്...അതു മകന്റെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കു വേണ്ടി ഉപയോഗിക്കണം......
മകൻ:അപ്പ എങ്ങോട്ടു പോകുവാ.....??
അതു നീ എന്തായാലും അറിയണ്ട ....ഒരു തീർത്ഥയാത്ര അതു ഈ അവസ്ഥയിൽ നല്ലതാണെന്നു തോന്നുന്നു...
അന്നേരം അവനു തോന്നിയിട്ടുണ്ടാകാം അപ്പൻ ഒരു അഭിമാനി തന്നെ,
താനറിയാത്ത...തന്റെ അപ്പനെ അടുത്തറിയാൻ കിട്ടിയ കുറച്ചു നിമിഷം...
പിറ്റേ ദിവസം ഞാൻ പോകുവാൻ തീരുമാനിച്ചു എന്റെ ഒരു സുഹൃത്ത് ഉണ്ട് മുബൈയിൽ പേര് സൈനുദ്ധീൻ അവനും ഭാര്യയും പാല് കൊണ്ടു ചീസ് ഉണ്ടാക്കി വിൽക്കുന്ന കട നടത്തിക്കൊണ്ടിരിക്കുന്നു.....എന്റെ കാര്യങ്ങളെല്ലാം അറിയുന്ന അവൻ ഗൾഫിലായിരുന്നപ്പോഴേ പറയുമായിരുന്നു....നിനക്കെന്തെങ്കിലും വിഷമം ഉണ്ടാവുകയാണെങ്കിൽ നീ ഇങ്ങോട്ട് പോരേ ഞാനും എന്റെ ഭാര്യയും മാത്രമേ ഉള്ളു അവിടെ....അങ്ങിനെ ആണ് ഞാൻ അവനെ വിളിച്ചത്...റയിൽവേ സ്റ്റേഷനിൽ ഞാൻ കാത്തു നിൽക്കാം നീ വാ എന്നു മാത്രമേ അവൻ പറഞ്ഞുള്ളു.....ഒന്നുമില്ലേലും ഇറുകിപ്പിടിച്ച ജീവിതത്തിൽ മുന്നോട്ടു പോകുന്നതിനെക്കാട്ടിലും ഭേദം സ്വതന്ത്രമായ അടുത്തറിയുന്ന സുഹൃത്തിന്റെ കൂടെ ഇരിക്കുന്നതാണ് എന്നു ഞാൻ അപ്പോഴാണ് മനസ്സിലാക്കിയത്....പിന്നെ വേറൊന്നും ചിന്തിച്ചില്ല....എല്ലാവരോടും യാത്രപറഞ്ഞു ഞാൻ ഇങ്ങു പോന്നു...
ഇത്രയൊക്കെ ഉള്ളു ഒരു മനുഷ്യന്റെ ജീവിതം...അവസാനം എല്ലാവരും ഉണ്ടാകും എന്ന് തോന്നുന്നതെല്ലാം വെറുതെ ആണ്....ഒരിക്കലും മക്കൾക്ക് വേണ്ടി ജീവിക്കരുത്...അതാണ് ഞാൻ പഠിച്ച പാഠം...ഇത്രയും പറഞ്ഞു നിർത്തി അദ്ദേഹം എന്നോട് പറഞ്ഞു....മതി ഇനി നമുക്ക് കിടക്കാം രാവിലെ റയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ എന്നെ വിളിക്കാൻ മറക്കരുത്...ഇപ്പോഴേ നേരം ഒരുപാട് വൈകി....
അങ്ങിനെ ഞങ്ങൾ ഉറങ്ങാൻ കിടന്നു അപ്പർ ബർത്തിൽ ഞാൻ കിടന്നു....താഴെ അദ്ദേഹവും.....

8. ശരിക്കും എന്തു ജീവിതമാണ് മനുഷ്യന്മാർ ജീവിച്ചു തീർക്കുന്നത്...പ്രത്യേകിച്ചും മലയാളികൾ.....അവർ അവർക്കായി ഒന്നും ചെയ്യുന്നില്ല അടുത്ത തലമുറക്ക് വേണ്ടി ജീവിക്കുന്നു....ഞാൻ എന്നോട് തന്നെ ചോദിച്ചു....പിന്നീട് എപ്പോഴാ ഞാൻ ഉറങ്ങിയതെന്നു ഓർമ്മയില്ല....രാവിലെ മുംബൈയിലെ റെയിൽവേസ്റ്റേഷനിൽ വണ്ടി നിന്നപ്പോഴാണ് ഞാൻ കണ്ണു തുറന്നതു..നേരം 9.30 ആയിരിക്കുന്നു..... കംപാർട്ട്‌മെന്റുകൾ എല്ലാം കാലിയായിരിക്കുന്നു.... ഞാൻ പെട്ടെന്ന് താഴെ ഇറങ്ങി നോക്കുമ്പോൾ അങ്കിൾ നല്ല ഉറക്കത്തിലാണ് ഒരു വശത്തേക്ക് ചെരിഞ്ഞു കിടക്കുന്ന അങ്കിളിനെ ഞാൻ ഒന്ന് വിളിച്ചു നോക്കി
അങ്കിൾ എഴുന്നേൽക്ക്‌ മുംബൈ എത്തി...അങ്കിൾ...അ... ങ്കിൾ അനക്കമൊന്നും ഇല്ലാതിരുന്നപ്പോൾ എനിക്കാകെ....എന്തുചെയ്യണമെന്നു അറിയാതെ കൈയെല്ലാം വിറങ്ങലിച്ചുപോയി.....ഓടിപ്പോയി സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു....ആകെകൂടെ ഒരു മരവിപ്പ് ശരീരത്തെ മൂടിയിരുന്നു...ഇന്നു വെളുക്കുവോളം എന്നോട് സംസാരിച്ചിരുന്ന ആ മനുഷ്യൻ.....റെയിൽവേ പോലീസ്സും മെഡിക്കൽ ടീം എല്ലാവരും എത്തി...എന്തു ചെയ്യണമെന്നറിയാതെ ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ റയിൽവേ പോലീസ് "അദ്ദേഹത്തെ കുറിച്ചു വല്ലതും അറിയാവോ" എന്നു എന്നോട് ചോദിച്ചു....ഒരു കൂടെ ഉള്ള യാത്രക്കാരൻ എന്നതിലുപരി എനിക്കവരോട് ഒന്നും പറയുവാൻ കഴിഞ്ഞില്ല....പരിശോധിച്ച ഡോക്ടർ മരണം എന്നു വിധി എഴുതി. മരിച്ചിട്ടു മൂന്നു മണിക്കൂറിൽ കൂടുതൽ ആയിക്കാണുമെന്നാണ് പറഞ്ഞത്.....അദ്ദേഹത്തിന്റെ ബാഗ്‌ പരിശോധിച്ച പോലീസ് ഒരു നമ്പർ കണ്ടെടുത്തു മലയാളി ആയതു കൊണ്ട് ഈ നമ്പറിൽ ഒന്നു വിളിച്ചു കാര്യം പറയുവാൻ പറഞ്ഞു.
ഞാൻ ഫോണിൽ നിന്നും വിളിച്ചു അപ്പുറത്തും റിങ്ങിങ് ശബ്ദം കേൾക്കുന്നുണ്ടായിരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഒരു സ്ത്രീ ശബ്ദം കേട്ടു
ഞാൻ:ഹലോ ദാമോദരൻ പിള്ളയുടെ വീടല്ലേ
സ്ത്രീ:അല്ലല്ലോ ആരാ വിളിക്കുന്നത്??
ഞാൻ:ചേട്ടനൊന്നു കൊടുക്കാവോ....
സ്ത്രീ:ചേട്ടൻ കുളിക്കുവാണല്ലോ, ആരു വിളിച്ചെന്നു പറയണം
ഞാൻ:വന്നിട്ടു വേഗം ഈ നമ്പറിൽ വിളിക്കാൻ പറയണേ
എന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ എനിക്കൊരു ഫോൺ വന്നു നമ്പർ കണ്ടപ്പോൾ തന്നെ നാട്ടിൽ നിന്നാണെന്നു മനസ്സിലായി...ഞാൻ അദ്ദേഹത്തിന്റെ മകനോട് കാര്യങ്ങൾ എല്ലാം വിശദീകരിച്ചു..ബാഗിൽ നിന്നും കിട്ടിയ നമ്പർ ആണെന്ന് പറഞ്ഞു...എന്തുകൊണ്ടെന്നറിയില്ല..മകൻ ഇനി ഇതു കേസും പ്രശ്നങ്ങളും ആകുമെന്ന് വിചരിച്ചിട്ടൊ എന്തോ ഒഴിഞ്ഞു മാറാൻ ശ്രമിച്ച പോലെ തോന്നി...ഇങ്ങനൊരു വ്യക്തിയെ അറിയില്ലെന്നും ഈ നമ്പർ എങ്ങിനെ അവർക്കു കിട്ടിയെന്നു അറിയില്ലെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു...

9. ഇനി ഇദ്ദേഹത്തെ ഇട്ടേച്ചു പോകണോ അതോ ഒരു മകന്റെ സ്ഥാനത്തു നിന്നും ചെയ്യേണ്ടത് ചെയ്യണമോ എന്നു ഞാൻ സ്വന്തം മനസ്സാക്ഷിയോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു......വെറും 36 മണിക്കൂറിന്റ ബന്ധം..അതെന്നെ ഒരു ആയുസ്സിന്റെ അടുപ്പത്തിലേക്കു എത്തിച്ചിരിക്കുന്നു.... ഒരു പക്ഷെ ഇതും ഒരു നിയോഗമായിരിക്കാം...ഞാൻ എന്തായാലും കൂടെ നിൽക്കുവാൻ തന്നെ തീരുമാനിച്ചു....ബോഡി പോസ്റ്മാർട്ടത്തിനു വേണ്ടി ഹോസ്പിറ്റലിലേക്കു മാറ്റി...
അപ്പോഴാണ് ഓർത്തത്... ഇവിടെ അദ്ദേഹത്തിനൊരു സുഹൃത്ത് ഉള്ള കാര്യം..ഞാൻ പോലീസിനോട് കാര്യം പറഞ്ഞു.....ബാഗിൽ നിന്നും കിട്ടിയ സൈനുദ്ദീൻ എന്നുള്ള പേരിൽ നമ്പർ കണ്ടപ്പോൾ ഞാൻ പോലീസിന്റെ സഹായത്തോട് കൂടെ അദ്ദേഹത്തെ വിളിച്ചു ...കാര്യം പറഞ്ഞു....ഇപ്പോൾ നിൽക്കുന്ന ഹോസ്പ്പിറ്റലിന്റെ പേരും പറഞ്ഞു കൊടുത്തു..അരമണിക്കൂർ കഴിഞ്ഞു കാണും ഇക്കായും ഭാര്യയും എന്റെ അടുക്കലേക്കു ഓടിയെത്തി ...കാര്യങ്ങൾ എല്ലാം കേട്ടപ്പോൾ ഇക്കയുടെ കണ്ണു നിറയുന്നത് ഞാൻ ശ്രദ്ധിച്ചു.....എന്തായാലും മോനെ അല്ലാഹു കാക്കും...എന്നു ആ ഉമ്മ നിറകണ്ണുകളോട് എന്നോട് പറഞ്ഞപ്പോൾ എനിക്കെന്തു പറയണമെന്നറിയാതെ ഒരുതുള്ളി കണ്ണുനീർ മാത്രം തുളുമ്പി നിന്നു. ഞാൻ ഇക്കയെ വിളിച്ചു അദ്ദേഹത്തിന്റെ വീട്ടിലോട്ടു വിളിച്ച കാര്യങ്ങൾ വിശദീകരിച്ചു...അല്ലേലും എനിക്കറിയാമായിരുന്നു ഇങ്ങിനെയൊക്കെയെ നടക്കു എന്നു അതുകൊണ്ടാ ഞാൻ അവനോടു എന്റെ അടുക്കലേക്കു വരാൻ പറഞ്ഞത്.....
എന്തായാലും ഇക്ക ആചാരപ്രകാരം തന്നെ ബോഡി മറവു ചെയ്യണം ഒരു മകന്റെ സ്ഥാനത്തുനിന്നും ഞാൻ അതു ചെയ്തുകൊള്ളാം...
എന്റെ മനസ്സിൽ വന്നു ആരോ പറഞ്ഞുതന്ന പോലെ തോന്നി എനിക്ക്....
പോസ്റ്റുമാർട്ടം കഴിഞ്ഞു അവിടെ ഉള്ള ഗവർണമെന്റ് ശ്മശാനത്തിൽ ബോഡി മറവു ചെയ്തു...അടുത്തുള്ള ഒരു നദിക്കരയിൽ പോയി പിതൃദർപ്പണവും നടത്തി...ഇക്കായും ഭാര്യയും എല്ലാ കാര്യത്തിനും എന്റെ കൂടെ ഉണ്ടായിരുന്നു.....അന്നത്തെ ദിവസം ഇക്കയുടെ വീട്ടിൽ താമസിച്ചു.ഞങ്ങൾക്ക് കാര്യമായൊന്നും സംസാരിക്കാനുണ്ടായിരുന്നില്ല ഒരു മരണവീടിന് സമാനമായിരുന്നു അന്നത്തെ ദിവസം അവിടുത്തെ അന്തരീക്ഷം ...അടുത്തദിവസം എന്റെ ജോലിസ്ഥലത്തേക്ക്‌ പോകുവാൻ തയ്യാറായി..അവിടെ നിന്നും കുറച്ചു ദൂരം ഉണ്ടായിരുന്നു....ഇക്കയോടും എല്ലാവരോടും യാത്രപറഞ്ഞിറങ്ങി....ഞാൻ ബസ്സിൽ കയറി....

10. മൂന്നുദിവസത്തിനുള്ളിൽ എന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണെന്ന് ഊഹിക്കാൻ പോലും കഴിയുന്നുണ്ടാരുന്നില്ല....സത്യത്തിൽ ആരുടെ ഭാഗത്താണ് തെറ്റു???അല്ലെങ്കിൽ ആരാണ് ശരി??നല്ലരീതിയിൽ പഠിപ്പിച്ചു ഇല്ലായ്മകൾ ഒന്നും അറിയിക്കാതെ വളർത്തി വലുതാക്കിയ ആ വലിയ മനുഷ്യനാണോ???
.അതോ ഇംഗ്ലീഷ് മീഡിയം എല്ലാം പഠിച്ചു പുതിയ സംസ്കാര രീതികൾ പിന്തുടരുന്ന ഈ പുതിയ സമൂഹത്തിനാണോ??
.ആരോടാണ് ദൈവം തന്റെ കണക്കു പുസ്തകം തുറന്നു വക്കുക????
പിന്നെ എന്തിനു വേണ്ടിയാ ഇങ്ങിനെ ഒരു കുടുംബ ബന്ധങ്ങൾ.....???
ഒരുപാട് ചോദ്യങ്ങൾക്കു ഉത്തരം കണ്ടെത്താനാവാതെ ഞാൻ
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകാൻ കഴിഞ്ഞ പുണ്യവുമായി... എന്റെ ജോലിസ്ഥലത്തേക്കു യാത്ര തുടങ്ങി....
യാത്രക്കിടയിലുള്ള സൗഹൃദങ്ങൾക്കു ആഴം കുറവാണെങ്കിലും മനസ്സിന്റെ ആഴത്തിൽ പതിഞ്ഞ ആ സൗഹൃദം എന്നും ഒരു നീറുന്ന നൊമ്പരമായി നിറഞ്ഞു നിൽക്കുന്നു............

പേര് : അനീഷ്‌ബാല കുനിപ്പാറ
ഇമെയിൽ : aneeshbala23@gmail.com

കഥയെഴുത്ത് (മത്സരം)



നല്ലെഴുത്ത്.കോം  &  ചിമിഴ് മാസിക 
-കഥയെഴുത്ത്- 
മത്സരം


മത്സരകാലാവധി  - 2020  മെയ് 25  മുതൽ  ജൂൺ  25 വരെ 

ഒന്നാം സമ്മാനം:- 5001 രൂപ, രചന ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ് 
പ്രോത്സാഹനസമ്മാനങ്ങൾ:- മികച്ച 10 രചനകൾ ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.  മികച്ച 10 കഥകൾ  ചിമിഴ് യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും 

നിബന്ധനകൾ :

പ്രായപരിധിയില്ല. രചനകൾ മൗലികമായിരിക്കണം. 
വിഷയം ഏതുമാവാം. കുറഞ്ഞത് 200 വാക്കുകളുള്ള കഥയായിരിക്കണം.
ഒരാൾക്ക് പരമാവധി മൂന്നു രചനകൾ വരെ സമർപ്പിക്കാവുന്നതാണ് .
മത്സരത്തിന് സമർപ്പിക്കുന്ന  രചനകൾ  മറ്റെവിടെയെങ്കിലും  പ്രസിദ്ധീകരിച്ചതാവാൻ  പാടുള്ളതല്ല. 
ചിമിഴ്  ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ്  ചെയ്തിരിക്കണം.

kadhayezhuth@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് രചനകൾ അയയ്ക്കുക.. അയയ്ക്കുമ്പോൾ  Subject : എന്ന സ്ഥലത്ത് - കഥയുടെ പേര് (കഥയെഴുത്ത് - മത്സരം ) - എന്നിങ്ങനെ എഴുതിയിരിക്കേണം. ശേഷം കഥ പൂർണ്ണമായും മെയിലിൽത്തന്നെ ഉൾപ്പെടുത്തുക. കഥയുടെ താഴെ രചയിതാവിൻ്റെ പേരും, ഇമെയിൽ വിലാസവും നൽകേണ്ടതാണ്. (പ്രാഥമികപരിശോധനയിൽ വിജയിച്ചാൽ കഥയോടൊപ്പം ഈ വിവരങ്ങളും പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.) രചയിതാവിൻ്റെ നല്ല ഫോട്ടോ (മുഖം മാത്രം) ഇമെയ്‌ലിനോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം.
ലഭിച്ച രചനകൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമികപരിശോധനയ്ക്കു ശേഷം നല്ലെഴുത്തിന്റെ ഫേസ്ബുക്ക് പേജിൽ / nallezhuth.com ൽ  പ്രസിദ്ധീകരിക്കുന്നതാണ്. അതിൽനിന്നും വിജയിയെ  കണ്ടെത്തുന്നത് ജഡ്ജിങ് പാനലായിരിക്കും. 

മത്സരത്തിൽ പോയിന്റുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ -
ആശയവ്യക്തത, പുതിയ ആശയങ്ങൾ, ഭാഷാശുദ്ധി.
ഒന്നിലധികം രചനകൾ മികച്ചതായിക്കണ്ടാൽ  പേജിൽ ലഭിച്ച പ്രതികരണങ്ങൾ കൂടെ കണക്കാക്കുന്നതാണ്.

മത്സരത്തിൽ പിന്തള്ളപ്പെടാൻ  താഴെപ്പറയുന്നവ കാരണമായേക്കാം:-
അക്ഷരത്തെറ്റ് , വ്യാകരണപ്പിശക്, വികലപ്രയോഗങ്ങൾ.
മുകളിൽപ്പറഞ്ഞതു പോലെയല്ലാതെ ഈമെയിലിൽ ലഭിക്കുന്ന രചനകൾ.)
മറ്റ് ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിക്കുക. 
രചനയിൽ   രാഷ്ട്രീയം , മതം , സ്ത്രീപുരുഷ വിദ്വേഷം , അശ്ളീല പ്രയോഗങ്ങൾ എന്നിവ അമിതമായി ഉൾപ്പെടുത്തുക
.----------------------------------------------------------------------------------
ശ്രദ്ധിക്കുക :- - ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ അഡ്മിൻ പാനലിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് - ഫലം അന്തിമമായിരിക്കും.

*തിരക്കഥാരചനാമത്സരം*


നല്ലെഴുത്ത് വാർഷികം - 2019
തിരക്കഥാരചനാമത്സരം
Palekkatt Builders and Developers, Edappal, Malappuram
&
Nostalgia Publications
in association with
നല്ലെഴുത്ത് - www.nallezhuth.com -
നടത്തുന്ന തിരക്കഥാരചനാമത്സരം
മത്സരകാലാവധി :- 2019 നവംബർ 15 മുതൽ ഡിസംബർ 10 വരെ- ( Extended)
നിബന്ധനകൾ :
മത്സരാർത്ഥികൾ നല്ലെഴുത്തിൻ്റെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്ത് ഫോളോ ചെയ്തിരിക്കണം. ലിങ്ക് - https://www.facebook.com/nallezhuth
1) തിരക്കഥ മൗലികമായിരിക്കണം.. തിരക്കഥാരചന നടത്തിയിരിക്കുന്ന മൂലകഥ മറ്റൊരു വ്യക്തിയുടേതെങ്കിൽ, സമ്മതപത്രം സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം മത്സരത്തിൽപങ്കെടുക്കാൻ യോഗ്യതയുണ്ടായിരിക്കില്ല.
2) തിരക്കഥയോടൊപ്പം കഥാസംഗ്രഹം ( Synopsis) കൂടി ഉൾപ്പെടുത്തേണ്ടതാണ്. തിരക്കഥയുടെ ദൈർഘ്യം 10 ​​മിനിറ്റിൽ കൂടരുത്.
3) ഈ മത്സരത്തിൽ പങ്കെടുക്കാൻ തിരക്കഥാകൃത്തിന് 18 വയസോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കണം.. ഒരാൾക്ക് ഒന്നിലധികം തിരക്കഥകൾ മത്സരത്തിലേക്ക് സമർപ്പിക്കാവുന്നതാണ് .
4) തിരക്കഥകൾ മുൻപ് പ്രസിദ്ധീകരിച്ചതാവരുത്. മത്സരത്തിന് നൽകിയവ അനുവാദമില്ലാതെ മറ്റെവിടെയും പ്രസിദ്ധീകരിക്കുകയോ / ഹ്രസ്വചലച്ചിത്ര നിര്മ്മാണത്തിന് ഉപയോഗിക്കുകയോ ചെയ്യരുത് . സ്ക്രിപ്റ്റ് മൊത്തത്തിൽ അല്ലെങ്കിൽ ഒരു ഭാഗമായി മുമ്പ് മറ്റൊരു സൃഷ്ടിക്കായി ഉപയോഗിച്ചതായിരിക്കരുത്.
5 ) തിരക്കഥകൾ നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ്* വഴിയാണ് സമർപ്പിക്കേണ്ടത് .
6) നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക് / സോഷ്യൽമീഡിയയിൽ ആക്റ്റീവ് ആയവർക്ക് പങ്കെടുക്കാം. Fake Profiles, Hidden identity profiles not allowed.
7) വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
ശ്രദ്ധിക്കുക - ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ മത്സരനടത്തിപ്പിൻ്റെ ചുമതലയുള്ള കമ്മിറ്റിക്ക് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.
===============
(*Nallezhuth Android App - Google PlayStore ൽ നിന്നും ഇൻസ്റ്റാൾ ചെയ്ത ശേഷം രചനാമത്സരങ്ങൾ എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്ത് മത്സരത്തിലേക്കുള്ള രചന MS Word/ PDF ഫയൽ ആയി സമർപ്പിക്കാവുന്നതാണ്., കഥാസംഗ്രഹം നേരിട്ട് ആപ്പിൽ തന്നെ ടൈപ് ചെയ്തും നൽകുക.
For more details: -

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo