Showing posts with label StoryCompetition. Show all posts
Showing posts with label StoryCompetition. Show all posts

Kadhapuraskaram 2025 - കഥാപുരസ്കാരം 2025

 നിബന്ധനകൾ

1. നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിൽ സജീവാംഗമായിരിക്കണം.

2. ഒക്ടോബർ ഒന്നുമുതൽ മുപ്പത്തിയൊന്നാം തീയതിവരെയാണ് മത്സരകാലാവധി. ഈ കാലാവധിക്കുള്ളിൽ രണ്ടു കഥകൾ മത്സരത്തിന്നായ് സമർപ്പിക്കേണ്ടതാണ്. ഒരെണ്ണം ഫേസ്ബുക്ക്ഗ്രൂപ്പിൽ പോസ്റ്റുചെയ്യുകയും മറ്റൊന്ന് ഇമെയിലിൽ ( kadhodyam (@) gmail (dot) com ) അയച്ചു തരേണ്ടതുമാണ്. രണ്ടിൽ മികച്ചത് പരിഗണിക്കുന്നതാണ്. ഏതെങ്കിലും ഒരെണ്ണം മാത്രം സമർപ്പിച്ചാൽ മത്സരത്തിൽനിന്നും അയോഗ്യമാവുന്നതാണ്. ഇമെയിലിൽ കഥ അയയ്ക്കുമ്പോൾ നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിൽ മത്സ
രത്തിന്നായ് പോസ്റ്റുചെയ്ത കഥയുടെ ലിങ്കു കൂടെ വയ്‌ക്കേണ്ടതാണ്. 

നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിൽ രചന പോസ്റ്റുചെയ്യുമ്പോൾ #nallezhuth2025 എന്ന ഹാഷ് ടാഗ് മറക്കരുത്.

3. മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചത് മത്സരത്തിന്നായ് അയയ്ക്കരുത്. കൂടാതെ, സ്വന്തം രചനകൾ മാത്രം അയയ്ക്കുക. 

4. കഥകൾ പോസ്റ്റുചെയ്യുന്നതുമായ് ബന്ധപ്പെട്ട നല്ലെഴുത്ത് ഫേസ്ബുക്ക്ഗ്രൂപ്പിന്റെ നിയമാവലികൾ ഈ മത്സരത്തിനും ബാധകമാണ്. (ഗ്രൂപ്പിന്റെ About സെക്ഷൻ സന്ദർശിക്കുക)

5. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും

  • ഒന്നാം സമ്മാനം 10001/- + Memento + Certificate
  • രണ്ടാം സമ്മാനം 5001/- + Memento + Certificate
  • പ്രോത്സാഹനസമ്മാനങ്ങൾ 

സമ്മാനദാനം : 2025 ലെ നല്ലെഴുത്ത് സംഗമത്തിൽവച്ച് (06/Dec/2025)
  • www.nallezhuth.com  
  • www.facebook.com/groups/nallezhuth
  • www.instagram.com/nallezhuth
  • www.facebook.com/nallezhuth

*നല്ലെഴുത്തിന്റെ അഡ്മിനായ ശ്രീമതി. മായാദിനേഷിന്റെ മാതാവ്, ശ്രീമതി. മല്ലിക എൻ.പി. യുടെ  സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള കഥാരചനാമത്സരം

കഥയെഴുത്ത് (മത്സരം)



നല്ലെഴുത്ത്.കോം  &  ചിമിഴ് മാസിക 
-കഥയെഴുത്ത്- 
മത്സരം


മത്സരകാലാവധി  - 2020  മെയ് 25  മുതൽ  ജൂൺ  25 വരെ 

ഒന്നാം സമ്മാനം:- 5001 രൂപ, രചന ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ് 
പ്രോത്സാഹനസമ്മാനങ്ങൾ:- മികച്ച 10 രചനകൾ ചിമിഴ് മാസികയിൽ പ്രസിദ്ധീകരിക്കുന്നതാണ്.  മികച്ച 10 കഥകൾ  ചിമിഴ് യൂട്യൂബ് ചാനലിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും 

നിബന്ധനകൾ :

പ്രായപരിധിയില്ല. രചനകൾ മൗലികമായിരിക്കണം. 
വിഷയം ഏതുമാവാം. കുറഞ്ഞത് 200 വാക്കുകളുള്ള കഥയായിരിക്കണം.
ഒരാൾക്ക് പരമാവധി മൂന്നു രചനകൾ വരെ സമർപ്പിക്കാവുന്നതാണ് .
മത്സരത്തിന് സമർപ്പിക്കുന്ന  രചനകൾ  മറ്റെവിടെയെങ്കിലും  പ്രസിദ്ധീകരിച്ചതാവാൻ  പാടുള്ളതല്ല. 
ചിമിഴ്  ഫേസ്ബുക്ക് പേജ് സബ്സ്ക്രൈബ്  ചെയ്തിരിക്കണം.

kadhayezhuth@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക് രചനകൾ അയയ്ക്കുക.. അയയ്ക്കുമ്പോൾ  Subject : എന്ന സ്ഥലത്ത് - കഥയുടെ പേര് (കഥയെഴുത്ത് - മത്സരം ) - എന്നിങ്ങനെ എഴുതിയിരിക്കേണം. ശേഷം കഥ പൂർണ്ണമായും മെയിലിൽത്തന്നെ ഉൾപ്പെടുത്തുക. കഥയുടെ താഴെ രചയിതാവിൻ്റെ പേരും, ഇമെയിൽ വിലാസവും നൽകേണ്ടതാണ്. (പ്രാഥമികപരിശോധനയിൽ വിജയിച്ചാൽ കഥയോടൊപ്പം ഈ വിവരങ്ങളും പേജിൽ പ്രസിദ്ധീകരിക്കുന്നതാണ്.) രചയിതാവിൻ്റെ നല്ല ഫോട്ടോ (മുഖം മാത്രം) ഇമെയ്‌ലിനോടൊപ്പം അറ്റാച്ച് ചെയ്തിരിക്കണം.
ലഭിച്ച രചനകൾ ഒരാഴ്ചയ്ക്കുള്ളിൽ പ്രാഥമികപരിശോധനയ്ക്കു ശേഷം നല്ലെഴുത്തിന്റെ ഫേസ്ബുക്ക് പേജിൽ / nallezhuth.com ൽ  പ്രസിദ്ധീകരിക്കുന്നതാണ്. അതിൽനിന്നും വിജയിയെ  കണ്ടെത്തുന്നത് ജഡ്ജിങ് പാനലായിരിക്കും. 

മത്സരത്തിൽ പോയിന്റുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ -
ആശയവ്യക്തത, പുതിയ ആശയങ്ങൾ, ഭാഷാശുദ്ധി.
ഒന്നിലധികം രചനകൾ മികച്ചതായിക്കണ്ടാൽ  പേജിൽ ലഭിച്ച പ്രതികരണങ്ങൾ കൂടെ കണക്കാക്കുന്നതാണ്.

മത്സരത്തിൽ പിന്തള്ളപ്പെടാൻ  താഴെപ്പറയുന്നവ കാരണമായേക്കാം:-
അക്ഷരത്തെറ്റ് , വ്യാകരണപ്പിശക്, വികലപ്രയോഗങ്ങൾ.
മുകളിൽപ്പറഞ്ഞതു പോലെയല്ലാതെ ഈമെയിലിൽ ലഭിക്കുന്ന രചനകൾ.)
മറ്റ് ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിക്കുക. 
രചനയിൽ   രാഷ്ട്രീയം , മതം , സ്ത്രീപുരുഷ വിദ്വേഷം , അശ്ളീല പ്രയോഗങ്ങൾ എന്നിവ അമിതമായി ഉൾപ്പെടുത്തുക
.----------------------------------------------------------------------------------
ശ്രദ്ധിക്കുക :- - ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ അഡ്മിൻ പാനലിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ് - ഫലം അന്തിമമായിരിക്കും.

കഥോദയം അവാർഡ് 2018




www.nallezhuth.com

രണ്ടു കോടി Page Views  പൂർത്തീകരിച്ച ഘട്ടത്തിൽ നടത്തുന്ന

Late Smt. എലിസബത്ത് കുര്യാക്കോസ്  സ്മാരക

കഥോദയം അവാർഡ്  2018



മികച്ച കഥാകൃത്ത്  - 10001 രൂപ ക്യാഷ് പ്രൈസ്, പ്രശസ്തിപത്രം



ഈ അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത്

കഥാകൃത്തും, ഹ്രസ്വ ചിത്ര നിർമ്മാതാവുമായ

ശ്രീ സുനിൽ ചെറിയകുടി  


ഒരു രചയിതാവിൻ്റെ കഴിവിനെ കൂടുതൽ നന്നായി  വിലയിരുത്തി, നിശ്ചിത കാലയളവിൽ രണ്ടു  രചനകൾ താരതമ്യം ചെയ്ത്, വ്യക്തമായ മാനദണ്ഡങ്ങളോടു കൂടി നടത്തുന്ന മത്സരമാണിത്.


മത്സരം നടക്കുന്ന കാലാവധി
2018 ഏപ്രിൽ  2 മുതൽ - (ഏപ്രിൽ , മെയ് , ജൂൺ ) - ജൂൺ  30 വരെ.


= നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക് പങ്കെടുക്കാം
= Fake Profiles, Hidden identity profiles not allowed.


സജീവ അംഗമാകാൻ:-


1. നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിൽ മെമ്പർ ആവുക - ഇവിടെ ക്ലിക്ക് ചെയ്യുക


2. മറ്റു മെമ്പർമാരുടെ രചനകൾ പ്രോത്സാഹിപ്പിക്കുക . please give good comments and likes --- മത്സര കാലയളവിൽ ഓരോ ദിവസവും ലൈക്കുകൾ , കമെന്റുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി അഡ്മിനുകൾ സജീവ അംഗങ്ങളുടെ ലിസ്റ്റ്  തയ്യാറാക്കുന്നതാണ്.


3.Nallezhuth Android App install ചെയ്യുക .


നിബന്ധനകൾ :

  1. വിഷയം ഏതുമാവാം . കുറഞ്ഞത് 300 വാക്കുകൾ ഉള്ള കഥയായിരിക്കണം .


  1. നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട ശേഷം , നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് വഴി അതേ  പോസ്റ്റ് ഡീറ്റെയിൽസ് സഹിതം അയക്കേണ്ടതാണ് . App വഴി അയക്കാത്ത പോസ്റ്റുകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല .(****Nallezhuth Android App - Google PlayStore ൽ Nallezhuth എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക. .ഇൻസ്റ്റാൾ ചെയ്ത ശേഷം രചനാ മത്സരങ്ങൾ 2018 എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക . കാഥോദയം അവാർഡ് എന്ന ഫോട്ടോയിൽ ക്ലിക് ചെയ്ത് മത്സരത്തിലേക്കുള്ള കഥ , നേരിട്ട് ടൈപ്പ് ചെയ്തോ അല്ലെങ്കിൽ PDF ആയിട്ടോ സമർപ്പിക്കുക ).


  1. ഒരു രചയിതാവ്,  മത്സരം നടക്കുന്ന മൂന്നു മാസക്കാലയളവിൽ  രണ്ടു കഥകൾ സമർപ്പിക്കേണ്ടതാണ്. മത്സരത്തിനായി പോസ്റ്റ് ചെയ്യുന്ന രചനകൾ  മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാവാൻ പാടുള്ളതല്ല.


  1. രചനകൾ മൗലികമായിരിക്കണം. രചനകൾ ഇടുമ്പോൾ “കഥോദയം - (1 )”  എന്ന് ആദ്യ കഥയോടൊപ്പവും, “കഥോദയം - (2 )” എന്ന് രണ്ടാമത്തെ കഥയോടൊപ്പവും (ശീർഷകത്തിൽ)  എഴുതിച്ചേർക്കുക.


  1. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.


മത്സരത്തിൽ പോയിന്റുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട  കാര്യങ്ങൾ -
  1. ആശയവ്യക്തത, പുതിയ ആശയങ്ങൾ, ഭാഷാശുദ്ധി
  2. നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവാംഗമായി തുടരുക. മത്സര കാലയളവിൽ ഓരോ ദിവസവും ലൈക്കുകൾ , കമെന്റുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി അഡ്മിനുകൾ സജീവ അംഗങ്ങളുടെ ലിസ്റ്റ്  തയ്യാറാക്കുന്നതാണ്.


മത്സരത്തിൽ പോയിന്റുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ
  1. അക്ഷരത്തെറ്റ് , വ്യാകരണപ്പിശക്, വികലപ്രയോഗങ്ങൾ.
  2. ആശയത്തിൽ  വ്യക്തത ഇല്ലാതെയിരിക്കുക,
  3. ഗ്രൂപ്പിൽ നിർജ്ജീവമായിരിക്കുക
  4. മത്സരത്തിന് അയച്ചവ മറ്റെവിടെയെങ്കിലും പോസ്റ്റ് ചെയ്യുക
  5. ശീർഷകം ഇല്ലാത്ത രചന
  6. ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിച്ചാൽ അയോഗ്യത ഉണ്ടാവുന്നതാണ്
  7. ആപ്പ് വഴി രചന സമർപ്പിക്കാതെയിരിക്കുക .
  8. മത്സരപ്പോസ്റ്റിൽ  രാഷ്ട്രീയം , മതം , സ്ത്രീപുരുഷ വിദ്വേഷം , അശ്ളീല പ്രയോഗങ്ങൾ എന്നിവ അമിതമായി ഉൾപ്പെടുത്തിയാൽ മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട് .


ശ്രദ്ധിക്കുക :-
- ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ അഡ്മിൻ പാനലിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്
ഗ്രൂപ്പ് അഡ്മിനുകൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല    
- മത്സരഫലം അന്തിമമായിരിക്കും

മഞ്ഞപ്പാവ - പുതുവത്സര രചനാ മത്സര൦ 3


പാഞ്ഞടുത്ത് കരയിൽ എന്തൊക്കെയോ സ്വപ്നങ്ങൾ ബാക്കിയാക്കി അകലുന്ന തിരമാലകളിൽ നിന്നു മിഴികൾ തിരിച്ചപ്പോഴാണ് ആ കടയ്ക്കുള്ളിലേയ്ക്ക് ശ്രദ്ധ പതിഞ്ഞത്.
അടുങ്ങിയടുങ്ങി ഇരിയ്ക്കുന്ന പല നിറങ്ങളിലുള്ള പാവകൾ കണ്ടപ്പോൾ അയാളുടെ കണ്ണു൦ മനസു൦ നീറി.
അച്ഛാ നിക്ക് ഒരു പാവേനെ വാങ്ങി തരണോട്ടോ.. മഞ്ഞ കളറില്ലേ, മഞ്ഞ കളറുള്ള ഒരു പാവേനെ.. ന്നിട്ട് വേണ൦ അപ്പൂനേ൦ കിങ്ങിണിയേ൦ ഒക്കെ കാട്ടി കൊടുക്കാ൯. ഇന്നാളൊരൂസ൦ ണ്ടല്ലോ അച്ഛാ കിങ്ങിണി പറയാ അവൾടെ അച്ഛ൯ ഗൾഫീന്ന് വരുമ്പോ ഒത്തിരി പാവേനെ കൊണ്ട് കൊടുക്കൂന്ന്, പക്ഷേ ദേവു മോൾക്ക് ഒരു പാവേനെ മതീട്ടോ അച്ഛാ....
തിരമാലയുടെ ശബ്ദത്തെ മായ്ച്ച് ദേവൂട്ടിയുടെ കലപില സ൦സാര൦ ചെവികളിൽ അലയടിച്ചു. മു൯പെന്നോ തന്റെ തോളിലിരുന്ന് അവളാവശ്യപ്പെട്ടതായിരുന്നു മഞ്ഞ നിറമുള്ള ഒരു പാവയെ. പ്രാരാബ്ദക്കാരനായ തന്റെ അച്ഛന് പൊന്നുമോൾക്ക് ഇഷ്ടപ്പെട്ട പലഹാര൦ വാങ്ങി നല്കാ൯ പോലു൦ പലപ്പോഴു൦ കഴിയുന്നില്ല എന്ന യാഥാ൪ത്ഥ്യ൦ തിരിച്ചറിയാനുള്ള പ്രായമായിരുന്നില്ല അന്ന് അവൾക്ക്.
ചായക്കടയിലെ ചില്ലലമാരയിൽ ചൂണ്ടി അവളോരോന്നു൦ വേണമെന്ന് ആവശ്യപ്പെടുമ്പോൾ അതൊന്നു൦ കഴിയ്ക്കാ൯ പാടില്ല വയറിനു ചീത്തയാ മോളേ എന്നു പറഞ്ഞ് അവളെ സമാധാനിപ്പിക്കാറുണ്ടായിരുന്നത് അയാളോ൪ത്തു.
നൊമ്പരങ്ങളിലു൦ ഇല്ലായ്മകളിലു൦ കൂടെ നിന്ന ഭാര്യയുടെയു൦, കണ്ണിലെ കൃഷ്ണമണി പോലെ തങ്ങൾ കരുതുന്ന മോളുടെയു൦ ആഗ്രഹങ്ങളൊന്നു൦ സാധിച്ചു കൊടുക്കാ൯ തനിയ്ക്കായിട്ടില്ലല്ലോ എന്നാലോചിക്കുമ്പോൾ
ചിറകൊടിഞ്ഞ പക്ഷിയുടേത് എന്ന പോലെ ഒരു നിശ്വാസ൦ അയാളിൽ നിന്നുയ൪ന്നു.
വീണ്ടു൦ മിഴികൾ തിരിച്ച് അയാളാ പാവകളെ തന്നെ നോക്കി. മഞ്ഞ നിറമുള്ള ഒരു പാവ തന്നെ നോക്കി ചിരിയ്ക്കുന്നുണ്ടോ? അയാൾ തിരഞ്ഞു കൊണ്ടേയിരുന്നു.
കൈയ്യിട്ട് പോക്കറ്റിൽ പരതാ൯ ശ്രമിയ്ക്കുമ്പോൾ പിന്നിൽ നിന്ന് അച്ഛാ എന്ന വിളി കേട്ട് അയാൾ നടുങ്ങി. ഊന്നു വടി നിലത്തൊന്നു കൂടി അമ൪ത്തി പിടിച്ച് തിരിയുമ്പോഴേയ്ക്കു൦ കിച്ചു മോനെയു൦ കയ്യിലെടുത്ത് ദേവിക.
കയ്യിലിരുന്ന ഐസ്ക്രീ൦ അയാളുടെ നേരെ നീട്ടി അവൾ ശാസിച്ചു,
ആരോടെങ്കിലു൦ പറഞ്ഞിട്ട് നടന്നൂടേ അച്ഛാ.. ഞാനെന്തു പേടിച്ചു..
അത് കേട്ടില്ലായെന്നു നടിച്ച് അയാൾ വിരൽ ചൂണ്ടിയിടത്തേയ്ക്ക് നോക്കിയ അവളുടെ കണ്ണിലൊരു നനവുണ്ടായി.
ഒരു മഞ്ഞപ്പാവ..
അച്ഛനിപ്പോഴു൦ ഇതൊക്കെ ഓ൪ത്തിരിക്ക്യാണോ എന്നു ചോദിച്ച് അയാളുടെ കൈ പിടിച്ച് നടക്കുമ്പോൾ അവൾ ചിരിച്ചു.
ഒരു പാവയോ, രുചിയുള്ള പലഹാരമോ വാങ്ങിത്തരാതിരുന്ന അച്ഛനിലെ കുറവല്ല, ആ കുറവുകളെ നിറവാക്കി എന്നെ പഠിപ്പിച്ച് ഡോക്ടറാക്കിയ അച്ഛനിലെ മഹത്വമാണ് ഞാ൯ കാണുന്നതെന്ന് പറയാനവൾ ഒരുങ്ങുമ്പോഴാണ് തോളിൽ കിടന്ന കിച്ചുമോ൯ കൈ ചൂണ്ടി ചോദിയ്ക്കുന്നത്, അമ്മേ എനിയ്ക്കാ മഞ്ഞപ്പാവ വാങ്ങിത്തര്വോ?
ഒരു നിമിഷ൦ അച്ഛന്റെയു൦ മകളുടെയു൦ മിഴികളിടഞ്ഞു. ആദ്യത്തെ പകപ്പ് പിന്നീട് പൊട്ടിച്ചിരിയായി മാറുമ്പോൾ കഥയൊന്നുമറിയാതെ കിച്ചുമോ൯ പാവയ്ക്കു വേണ്ടിയുള്ള വാശി തുടങ്ങിക്കഴിഞ്ഞിരുന്നു.
Written by 
Athira Santhosh

മാനസാന്തരം


തിരക്കേറിയ നഗരമദ്ധ്യത്തിൽ ഒരു നിമിഷം അയാൾ നിന്നു. വസ്ത്രത്തിനടിയിൽ നിന്ന് ഉയരുന്ന ടിക് ടിക് ശബ്ദം.. അയാൾ വാച്ചിൽ നോക്കി.. സമയം 4.45 pm.ഇല്ല. ഇനിയും അഞ്ച് മിനിട്ട് കൂടി...
കടകളിൽ പുതുവർഷ വിൽപ്പനയുടെ തിരക്ക്.ടെക്സ്റ്റെയിൽസിന് മുമ്പിലെ മനുഷ്യക്കോലങ്ങളെ നോക്കി ചിരിക്കുന്ന കുട്ടികൾ... കൈ പിടിച്ച് റോഡ് മുറിച്ച് കടക്കുന്ന ദമ്പതികൾ.. കുഞ്ഞുടുപ്പുമിട്ട് മാതാപിതാക്കളോടൊപ്പം മെല്ലെ നടക്കുന്ന പിഞ്ചോമനകൾ.. ഫ്രൂട്ട്സ് കടകളിൽ മുന്തിരിയും ആപ്പിളും നാരങ്ങയും വാങ്ങി കവറുകളിൽ യാത്രയാകുന്ന മദ്ധ്യവയസ്കർ.. വാഹനങ്ങളുടെ നിലക്കാത്ത ഹോണുകൾ.. ട്രാഫിക് സിഗ്നലിന് മുമ്പിൽ താഴ്മയോടെ നിർത്തിയിട്ടിരിക്കുന്ന കാറുകൾ.. ഫാൻസി കടകളിൽ തൂക്കിയിട്ടിരിക്കുന്ന വിവിധ വർണ്ണങ്ങളിലുള്ള ബലൂണുകൾ... എങ്ങും ഉൽസവാന്തരീക്ഷം.. പുതുവർഷത്തെ വരവേൽക്കാൻ വേണ്ടി നഗരം അണിഞ്ഞൊരുങ്ങി നിൽക്കുന്നു.
അക്ഷമനായി വീണ്ടും അയാൾ വാച്ചിലേക്ക് നോക്കി.. 4.47 PM.. ടിക്.. ടിക്.ശബ്ദം ഇപ്പോഴും മുഴങ്ങുന്നു. മൂന്ന് മിനിട്ട് കൂടി കഴിഞ്ഞാൽ...
നഗരം കിടുങ്ങുന്ന ഒരു മഹാ സ്ഫോടനം. എങ്ങും നിലവിളികൾ.. എങ്ങോട്ടെന്നില്ലാതെ നെട്ടോട്ടമോടുന്ന ജനങ്ങൾ.. ഉറ്റവരെ തേടുന്ന ബന്ധുക്കൾ.. മോനേ.. നീ എവിടെടാ... അമ്മേ.... അമ്മേ.... കൂവിപ്പാഞ്ഞു വരുന്ന ആംബുലൻസുകൾ.. ടാറിട്ട റോഡിൽ തളം കെട്ടി നിൽക്കുന്ന മനുഷ്യ രക്തം.. ചിതറിത്തെറിച്ചതലകൾ.. കൈകാലുകൾ... ഉത്സവപ്പറമ്പ് ഒരു യുദ്ധഭൂമിയായി മാറിയിരിക്കുന്നു.... എങ്ങും പുകപടലങ്ങൾ ..
4.48 pm.. അയാൾ വാച്ചിൽ നോക്കി.. ടിക്.ടിക്.ശബ്ദം മെല്ലെ ചെവിയിൽ കേൾക്കുന്നു... രണ്ട് മിനിട്ട് കൂടി... ചിന്തയിലൂടെ തന്റെ ബാല്യം മിന്നി മറഞ്ഞു. ഒരു കലാപത്തിൽ തന്റെ നാടും വീടും കത്തിച്ചാമ്പലായതിന്റെ ഓർമ്മകൾ.. വീടിനെ മുഴുവൻ അഗ്നി തിന്ന് തീർക്കുമ്പോൾ വയസ് പതിനഞ്ച് മാത്രം... പിന്നീട് എത്തിച്ചേർന്ന ഗല്ലികളിൽ ലഹരി മരുന്നുകൾ കൈമാറി നടന്ന യുവത്വം.. ഗുണ്ടാസംഘങ്ങളിൽ ജീവിച്ച പത്ത് വർഷങ്ങൾ..
പെട്ടെന്ന് മനസ്സിലൂടെ ഒരു മങ്ങിയ ഓർമ്മയുടെ മിന്നൽ പ്രയാണം.. തന്റെ വീട് കത്തിച്ചാമ്പലായി കൊണ്ടിരിക്കുന്നു..മൂന്നര വയസ്സുകാരിയായ കുഞ്ഞിപ്പെങ്ങളെ അഗ്നി തിന്നുമ്പോൾ അവളുടെ കരച്ചിൽ... അയാൾ ഞെട്ടിത്തിരിഞ്ഞു. കണ്ണിലൂടെ രണ്ടിറ്റ് ജലത്തുള്ളികൾ പുറത്ത് ചാടി..
ഇല്ല.. ഇനി ഒരു കരച്ചിൽ കേൾക്കാൻ കഴിയില്ല.. പാന്റിന്റെ കീശയിലേക്ക് അറിയാതെ കൈ ചലിച്ചു.. ഒരു പതിനഞ്ച് സെക്കന്റ് കൂടെ.. അയാൾ യന്ത്രം ഓഫ് ചെയ്തു... ടിക് ടിക് ശബ്ദം നിലച്ചു.. കാലുകൾ വേച്ച് വേച്ച് കൊണ്ട് അയാൾ നടന്നു നീങ്ങി... നഗരത്തിന്റെ തിരക്കുകൾക്കിടയിലൂടെ...

By ശബ്നം സിദ്ദീഖി
2017..#മൽസര വിഭാഗം ചെറുകഥ

സുഹൃത്തിന്റെ മകൻ (കഥ)


'എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ
മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ
എന്നിലെ റൂഹിലെ പകുതിയല്ലേ
എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ.. '
മൊബൈൽ ഫോൺ പാടുന്നത് കേട്ടാണ് ഉറക്കമുണർന്നത്. കട്ടിലിനടിയിൽ നിന്നും ഫോൺ തപ്പിയെടുത്ത് സ്ക്രീനിലേക്ക് നോക്കി.മജീദിന്റെ ഫോട്ടോയും പേരും സ്ക്രീനിൽ തെളിയുന്നു.സ്ക്രീനിനു മുകളിൽ സമയം ശ്രദ്ധിച്ചു. 4.00 am. ഇന്നലത്തെ സംഭവങ്ങൾ ഓർമ്മയിലുള്ളതിനാൽ മനസ്സിൽ എന്തോ ഒരാപത്ത് ഭയം ഉണർന്നു.
സ്ക്രീനിലെ കോൾ റിസീവിട് ഗ്രീനിലൂടെ വിരൽ നീക്കുമ്പോൾ ഒരു വിറയൽ.
"ഹലോ..മജീദ്.."
"എടാ..സക്കീറേ...അവൻ നമ്മളെയൊക്കെ തോൽപ്പിച്ചു കളഞ്ഞല്ലോടാ...ഫയാസ് പോയി...ദാ.. അവന്റെ മുറിയിൽ ഫാനിന്റെ ഹുക്കിൽ ഉമ്മാന്റെ ഷാള് കെട്ടി...അവൻ.."
കരച്ചിലോടെ ഇത്രയും പറഞ്ഞ മജീദ് പിന്നെ പ്പൊട്ടിപ്പെട്ടിക്കരഞ്ഞു.
ഞാനാകെ മരവിച്ചു പോയി. ഫോൺ കൈയ്യിൽ നിന്നും ഊരി കിടക്കയിലേക്ക് വീണു.
"എന്താ...ആരാ.. എന്തു പറ്റി..?"
ഉറക്കമുണർന്ന് കിടക്കുകയായിരുന്ന ഭാര്യ ചോദിക്കുന്നുണ്ടായിരുന്നു. കുറച്ച് സമയത്തേക്ക് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല.
സാവധാനം അവളോടും വിവരം പറഞ്ഞു.
അപ്പുറത്തെ മുറിയിൽ കിടന്നുറങ്ങുന്ന മകൾ ആയിഷയെക്കുറിച്ചാണ് ഞാനപ്പോൾ ചിന്തിച്ചത്.
അവൾ ഈ വിവരം അറിഞ്ഞാൽ..
എങ്ങിനെയായിരിക്കും അവളെയിത് ബാധിക്കുക. മനസ്സിലെ ഭയം ഇരട്ടിച്ചു.
ഞാനും എന്റെ മോളുമല്ലേ ഫയാസിന്റെ മരണത്തിനുത്തരവാദികൾ..? ആണും പെണ്ണുമായി ഈ ഒറ്റ മകന്റെ മരണം മജീദ് എങ്ങിനെ താങ്ങും..? ആ ഉമ്മയെ ആര് എന്ത് പറഞ്ഞ് സമാധാനിപ്പിക്കും..?
ചിന്തകളെന്നെ വല്ലാതെ ഉലച്ചു.
ഞാനും മജീദും ഒരേ നാട്ടുകാരും പഠന കാലം മുതലേയുള്ള സുഹൃത്തുക്കളുമാണ്.മജീദ് ജീവിതം കരുപ്പിടിപ്പിക്കാനായി വിദേശത്തേക്ക് പറന്നപ്പോൾ ഞാൻ അങ്ങാടിയിൽ ഒരു പലചരക്കുകട തുടങ്ങി.
അവൻ ഗൾഫിൽ നിന്നും സമ്പാദിച്ച് വലിയ പണക്കാരനും ഞാൻ ജീവിച്ചു പോകുന്ന ഒരു സാധാരണക്കാരനും ,എന്നിട്ടും ഞങ്ങളുടെ സൗഹൃദത്തിന് കോട്ടങ്ങളൊന്നും സംഭവിച്ചിരുന്നില്ല. ഇപ്പോൾ ഒരു മാസമായി മജീദ് നാട്ടിലുണ്ട്.
എനിക്ക് രണ്ട് മക്കളാണ്. ആയിഷ പർവീണും മുഹമ്മദ് സിനാനും.മജീദിന് ഒരേ ഒരു മകൻ മുഹമ്മദ് ഫയാസ്.
എന്റെ മോൾ ആയിഷ പർവീണും മജീദിന്റെ മകൻ മുഹമ്മദ് ഫയാസും പ്ലസ്റ്റുവിന് ഒരേ ക്ലാസിലാണ് പഠിക്കുന്നത്.
എന്റെ മോൾക്ക് ഒരു സ്വഭാവമുണ്ട്. ഞാനും ഭാര്യയും ശ്രദ്ധയും ധൈര്യവും കൊടുത്ത് വളർത്തിക്കൊണ്ടു വന്ന നല്ല ഒരു സ്വഭാവം.രാവിലെ വീട്ടിൽ നിന്നിറങ്ങി തിരിച്ച് വീട്ടിലെത്തുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും വള്ളി പുള്ളി വിടാതെ വീട്ടിൽ വന്ന് പറയും.പ്രത്യേകിച്ച് ഭാര്യയോട്. രാത്രി കടയടച്ച് വന്നാൽ എന്നോടും.എത്ര നിസാര കാര്യമായാലും മോളെ നിരുൽസാഹപ്പെടുത്താതെ ഞങ്ങളത് ശ്രദ്ധാപൂർവ്വം കേൾക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട് കാര്യങ്ങൾ അങ്ങോട്ട് ചോദിച്ചും നല്ല മറുപടി കൊടുത്തും മോളെ എന്തും വീട്ടിൽ പറയാനുള്ള ധൈര്യവതിയാക്കണമെന്ന്. മകൻ കുഞ്ഞാണ്.ഒന്നാം ക്ലാസിൽ പഠിക്കുന്നു. മോളോടുള്ള അതേ സമീപനം മോനോടും തുടരുന്നുണ്ട്.
എന്ത് കാര്യവും ഞങ്ങളോട് തുറന്ന് പറയാനുള്ള സ്വാതന്ത്രം കൊടുത്തത് കൊണ്ടും ഞങ്ങളവളെ മനസ്സിലാക്കും എന്നറിയാവുന്നത് കൊണ്ടു മാണല്ലോ മോൾ ആ കാര്യവും ഞങ്ങളോട് തുറന്നു പറഞ്ഞത്.
പ്രായത്തിന്റേയും കൂട്ടുകെട്ടിന്റെയും അധിക സൗകര്യങ്ങളുടേതുമായി ചില നല്ലതല്ലാത്ത സ്വഭാവങ്ങളൊക്കെയുണ്ടായിരുന്നു മജീദിന്റെ ഫയാസിന്.
സ്കൂളിൽ വെച്ചും വഴിയിൽ വെച്ചും അവൻ വേണ്ടാത്ത വർത്തമാനങ്ങൾ പറയുകയും മറ്റും ചെയ്യുന്ന വിവരം മോള് വീട്ടിൽ പറയാറുണ്ട്. കുറച്ച് നാൾ മുമ്പ് അവൻ മൊബൈൽ ഫോണിൽ മോളുടെ ഫോട്ടോ പകർത്തിയത് അറിഞ്ഞപ്പോൾ ഫയാസിനെ നേരിൽ കണ്ട് നല്ല രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാൻ ഒരു ശ്രമം നടത്തിയിരുന്നു.
ഞാനും നിന്റെ ബാപ്പയും നല്ല സുഹൃത്തുക്കളാണെന്ന് നിനക്ക് അറിയാമല്ലോ എന്നും ഇനിയും മോളെ ശല്യപ്പെടുത്തിയാൽ ബാപ്പയോട് തുറന്ന് പറയുമെന്നും അവളെ നീയൊരു പെങ്ങളെപ്പോലെ കാണേണ്ടതല്ലേ എന്നുമൊക്കെ.
പക്ഷേ ആരെയും പേടിയില്ലെന്ന ആ പുച്ഛഭാവത്തിൽ നിന്നും അവനൊന്നും വിലക്കെടുത്തിട്ടില്ലെന്ന് അന്നേ തോന്നിയിരുന്നു.
ഇന്നലെയാണ് അത് സംഭവിച്ചത്.സ്കൂൾ വിട്ട് മോള് വീട്ടിലെത്താറായപ്പോൾ. ഇടുങ്ങിയ, രണ്ട് ഭാഗവും ആൾ പൊക്കത്തിൽ കൺമതിൽ കെട്ടിയുയർത്തിയ റോഡിൽ ആരുമില്ലായിരുന്നു. മോളുടെ ഉറ്റ കൂട്ടുകാരിയും അയൽവാസിയുമായ കുട്ടി ഇന്നലെ സ്കൂളിൽ പോയിട്ടില്ലാതിരുന്നതിനാൽ മോള് തനിച്ചായിരുന്നു.
പെട്ടെന്നാണ് ഫയാസ്, എസ് എസ് എൽ സി ജയിച്ചപ്പോൾ ബാപ്പ സമ്മാനിച്ച, ബുള്ളറ്റിൽ പറന്നെത്തി മോളുടെ മുന്നിൽ തടയിട്ട് നിർത്തി ചാടിയിറങ്ങിയത്.
"എല്ലാ കാര്യവും നീ വീട്ടിൽ പോയി പറയും അല്ലേടീ..എന്നാ ഇതും പോയി പറയ്.."
എന്നും പറഞ്ഞ് മോളെ പിടിച്ച് കിസ്സ് ചെയ്ത് ചുണ്ട് കടിച്ചു പൊട്ടിച്ചത്.മോള് അവനെ തള്ളി മാറ്റി കരഞ്ഞുകൊണ്ടാണ് വീട്ടിൽ ഓടിയെത്തിയത്.
ഭാര്യ വിളിച്ച് വിവരം പറഞ്ഞപ്പോൾതന്നെ കടയടച്ച് വീട്ടിലേക്ക് പോന്നു.
മോളു മുറിയിൽ കിടക്കയിൽ കമഴ്ന്ന് കിടന്ന് കരയുകയാണ്.
എന്റെ സാനിധ്യമറിഞ്ഞതും മോള് "ഉപ്പാ..." എന്നും വിളിച്ച് എഴുന്നേറ്റോടി വന്ന് എന്നെ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ചു കരഞ്ഞു.
ഞാൻ മോളുടെ പുറത്ത് തടവി ആശ്വസിപ്പിച്ചു.
"ഉപ്പാ.. ഞാനീച്ചുണ്ടുമായി നാളെ എങ്ങിനെ ക്ലാസിൽ പോകും... ഞാനിനി സ്കൂളിൽ പോകുന്നില്ല ഉപ്പാ.... "
മോളുടെ ചുണ്ട് കണ്ടതും എന്റെ രക്തം തിളച്ചു. ഞാൻ ഫോണെടുത്ത് മജീദിനെ വിളിച്ച് എവിടെയുണ്ടെന്ന് തിരക്കി. വീട്ടിലാണെന്നു പറഞ്ഞ അവനോട് എത്രയും പെട്ടെന്ന് എന്റെ വീട്ടിലേക്കെത്താൻ പറഞ്ഞു.
അര മണിക്കൂറിനുള്ളിൽ മജീദെത്തി. മോളെ വിളിച്ച് അവളുടെ ചുണ്ട് കാട്ടിക്കൊടുത്തു. വിവരങ്ങളെല്ലാം ധരിപ്പിച്ചു.
ഒരു കൊടുങ്കാറ്റ് പോലെയാണ് മജീദ് എന്റെ വീട്ടിൽ നിന്നും തിരികെ പോയത്.
രാത്രി മജീദ് ഫോണിൽ വിളിച്ച് പറഞ്ഞിരുന്നു.
ഇനി മേലാൽ ഫയാസ് മോളെ ശല്യം ചെയ്യില്ലെന്നും അവന് കണക്കിന് കൊടുത്തിട്ടുണ്ടെന്നും.
എന്ത് ചെയ്യണമെന്നറിയാതെ, മോളോട് എങ്ങിനെ പറയുമെന്നറിയാതെ ഞാൻ തളർന്ന് കട്ടിലിലിരുന്നു. ഭാര്യ പറഞ്ഞു. മോളോട് നേരം വെളുത്തിട്ട് സാവധാനം പറയാമെന്ന്. പക്ഷേ എനിക്കു തോന്നിയത് മോളെ അപ്പോൾ തന്നെ വിളിച്ചുണർത്തി കാര്യം പറയണമെന്നാണ്.
ഞാനും ഭാര്യയും അപ്പുറത്തെ മുറിയിൽ ചെന്ന് മോളെ വിളിച്ചുണർത്തി. കാര്യങ്ങൾ പറഞ്ഞു.
അവൾ കരഞ്ഞുകൊണ്ട് കട്ടിലിലിരിക്കുകയായിരുന്ന എന്റെ മടിയിലേക്ക് തളർന്നു വീണു.
"ഉപ്പാ... ഞാൻ കാരണം.... മജീദ്ക്കാനോട് പറയേണ്ടായിരുന്നു അല്ലേ... ഉപ്പാ.... "
എനിക്ക് മറുപടിയൊന്നും പറയാനുണ്ടായിരുന്നില്ല. ഞാൻ മോളുടെ പുറത്ത് മെല്ലെ തടവി.സാന്ത്വനിപ്പിക്കും പോലെ.
മജീദിന്റെ വീട്ടിലേക്ക് പോകാനോ അവനെ അഭിമുഖീകരിക്കാനോ ഫയാസിന്റെ മയ്യത്ത് കാണാനോ ഒന്നും എനിക്ക് കഴിയുമായിരുന്നില്ല. കുറ്റബോധവും സങ്കടവും എന്നെ അത്രകണ്ട് തളർത്തിയിരുന്നു.
മൊബൈലുകളെല്ലാം സുച്ചോഫ് ചെയ്ത്, വീടിന്റ വരാന്തയിലേക്ക് പോലും ഇറങ്ങാതെ ഭക്ഷണം പോലും നേരാംവണ്ണം കഴിക്കാതെ പരസ്പരം സംസാരിക്കാൻ പോലും കഴിയാതെ ഒരു പകല് മുഴുവനും ഞങ്ങൾ വീടിനുള്ളിൽ കഴിച്ചുകൂട്ടി. ചിരിയും കളിയും സംസാരങ്ങളുമായി സദാ ഉണർന്നു നിൽക്കുന്ന ഞങ്ങളുടെ വീട് ഒച്ചയും അനക്കവുമില്ലാതെ ഉറങ്ങി ക്കിടന്നു. ഒരു വേള ,എല്ലാവരും ഒരുമിച്ച് ആത്മഹത്യ ചെയ്താലോ എന്ന ചിന്ത പോലും എന്റെ മനസ്സിലൂടെ കടന്നു പോയി.
മരണവീടും അവിടുത്തെ നിലവിളികളും സങ്കടങ്ങളും നെടുവീർപ്പുകളും ഓടിയെത്തുന്ന കുടുംബങ്ങളും ബന്ധുക്കളും തിങ്ങി നിറയുന്ന ജനക്കൂട്ടവും, ഫയാസിനെ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടു പോകുന്നതും അത് കഴിഞ്ഞ് ആബുലൻസ് തിരിച്ചെത്തുന്നതും ആ സമയത്തെ വികാര രംഗങ്ങളും പള്ളിയിലെ മയ്യത്ത് നിസ്ക്കാരവും പള്ളിക്കാട്ടിലെ കബറടക്കവുമെല്ലാം ഞാൻ അകക്കണ്ണിൽ കാണുന്നുണ്ടായിരുന്നു.
മുറ്റത്ത് ഒരു സ്കൂട്ടർ വന്ന് നിർത്തുന്ന ഒച്ചയും കോളിംഗ് ബല്ലിന്റെ ശബ്ദവും കാതിലെത്തിയപ്പോൾ ഞാൻ ഉമ്മറ വാതിൽ തുറന്നു.
വരാന്തയിലേക്ക് കയറിയ മജീദിനെ കണ്ട് ഞാനാകെ, തൊണ്ടയിലെ വെള്ളം വറ്റി മേലാകെ തരിച്ച് നിന്നു പോയി. ഇരിക്കാൻ പറയാൻ പോലും എന്റെ നാവ് പൊങ്ങിയില്ല.
മജീദ് വരാന്തയിലെ സോഫയിലേക്കിരുന്നു.
"നിന്നെ അങ്ങോട്ടൊന്നും കണ്ടില്ല... എനിക്ക് തോന്നി കുറ്റബോധം നിന്നെ വല്ലാതെ തളർത്തിയെന്ന്... നീ.. എന്തെങ്കിലും വേണ്ടാത്തത് ചിന്തിക്കുമോ എന്ന പേടിയാണ് കബറടക്കം കഴിഞ്ഞ് മടങ്ങും വഴി ആരുമറിയാതെ ഞാനിവിടേക്ക് കയറിയത്......"
മജീദ് പറഞ്ഞ് തീരുംമുമ്പേ അകത്ത് നിന്നും ഓടി വന്ന മോള് അവന്റെ കാൽക്കൽ വീണ് കാലുകളിൽ കെട്ടിപ്പിടിച്ച് ഏങ്ങലടിച്ച് കരയാൻ തുടങ്ങി.
"മജീദ്ക്കാ.... ഞാൻ കാരണം... ഞാൻ കാരണം..."
മറ്റൊന്നും പറയാൻ അവളുടെ തേങ്ങൽ സമ്മതിക്കുന്നില്ല.
മജീദ് കുനിഞ്ഞ് മോളെ പിടിച്ച് എഴുന്നേൽപ്പിച്ച് നെഞ്ചോട് ചേർത്തു.
"മോള് തെറ്റൊന്നും ചെയ്തില്ലല്ലോ... അവനല്ലേ.... പടച്ചവൻ അവന് അത്രേ ആയുസ്സ് കൊടുത്തുള്ളൂ... എന്ന് കരുത്യാ മതി... ആദ്യമായിട്ടാ ഞാനവനെ തല്ലിയത്... അതവന് സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല...പിന്നെ എന്റേലുമുണ്ട് ധാരാളം തെറ്റുകൾ...ഒന്നല്ലേ ഉള്ളൂ എന്ന അധിക ലാളന... കൂടിയ സാതന്ത്രം... ആവശ്യത്തിലധികം സൗകര്യങ്ങൾ... എന്റെ ശ്രദ്ധയില്ലായ്മ... പണമുണ്ടാക്കുക എന്ന ഒറ്റ ചിന്തയിലും തിരക്കിലും .അവന്റെ കൂട്ടുകെട്ടുകളും തെറ്റുകളും ശ്രദ്ധിക്കാനോ നേർവഴി കാട്ടാനോ അവനെ മനസ്സിലാകാനോ... എനിക്കു കഴിഞ്ഞില്ല..... മോളോട് അവൻ ചെയ്ത തെറ്റുകളൊക്കെ മോള് പൊറുക്കണം.... മോളുടെ ഉപ്പയുടെ സ്ഥാനത്ത് കണ്ടാ മതി എന്നെയും... ഇടക്കൊക്കെ വീട്ടിലേക്ക് വരണം....സക്കീറേ എല്ലാവരും... ഇനി നിങ്ങളൊക്കെയല്ലേ ഞങ്ങൾക്കുള്ളൂ.... ആരും ഒന്നും അറിയണ്ട... ആളുകൾ പല പല കാരണങ്ങളും കണ്ടെത്തും.. എന്തെങ്കിലുമാവട്ടെ..... ഞാൻ ഇറങ്ങുവാ...
വൈകിയാ അവിടെ പേടിക്കും..... "
മജീദ് മോളെ അണച്ച് പിടിച്ച് എന്റെ അരികിൽ വന്ന് മോളെ എന്നിലേക്ക് ചേർത്ത് തന്നു.
*******************************
ഷാനവാസ്.എൻ, കൊളത്തൂർ.

ക്രാ.... ക്രാ.... ക്രാ..... (പുണ്യകർമ്മം): (കഥ):


ആഹാരം തേടാൻ പോലും പോകാതെ ഈ ആൽമരത്തിന്റെ ചില്ലയിൽ, ഞാനിങ്ങനെ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചേറെ സമയമായി.അൽപ നേരം കൂടി കഴിഞ്ഞാൽ ഒരു പുണ്യകർമ്മം ചെയ്യാനുണ്ട്. അതിനു വേണ്ടിയാണ് ഈ കാത്തിരിപ്പ്.
അതിനിടയ്ക്ക് ചില കാര്യങ്ങൾ നിങ്ങളോട് പറയാം. നിങ്ങളുമായി, അതായത് മനഷ്യരുമായി ബന്ധപ്പെട്ട് ജീവിക്കാനാണ് എന്നും ഞങ്ങൾക്കാഗ്രഹം. ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെയാണ് കൂടുതലായും ഞങ്ങളെ കാണാൻ കഴിയുന്നത്. നിങ്ങളുടെ വാസമില്ലാത്ത സ്ഥലങ്ങളിൽ ഞങ്ങൾ അപൂർവ്വമാണ്.
പുരാണങ്ങളിലും ബൈബിളിലുമൊക്കെ ഞങ്ങളെ കുറിച്ച് പല പരാമർശങ്ങളുമുണ്ട്.
ശനി ഭഗവാന്റെ വാഹനം ഞങ്ങളാണത്രെ.
അവലോകിതേശ്വരന്റെ പുനർജന്മമെന്ന് കരുതുന്ന ദലൈലാമയെ കുഞ്ഞുന്നാളിൽ സംരക്ഷിച്ചത് ഞങ്ങളുടെ പൂർവ്വികരിൽ പെട്ട രണ്ടു പേരായിരുന്നെന്ന് ടിബറ്റൻ ബുദ്ധമത വിവിശ്വാസികൾ വിശ്വസിച്ച് പോരുന്നു.
കാട്ടിൽ ഒളിച്ചു താമസിച്ചിരുന്ന ഏലിയ പ്രവാചകന് ഭക്ഷണം കൊടുക്കുന്നതിന് ദൈവം ഞങ്ങളെ നിയോഗിച്ചിരുന്നതായി ബൈബിളിൽ പറഞ്ഞിട്ടുണ്ട്. ലോകത്ത് മിക്ക രാജ്യങ്ങളിലും ഞങ്ങളുണ്ടെന്നാണറിവ്. ബലിച്ചോറിനായി ഞങ്ങളെ കൈകൊട്ടി വിളിക്കുന്ന നിങ്ങൾ കല്യാണ വീട്ടിൽ നിന്നും മറ്റും ഞങ്ങളെ പടക്കം പൊട്ടിച്ച് അകറ്റാൻ ശ്രമിക്കുന്നു. അതിൽ പരാതിയുണ്ടെങ്കിലും പക്ഷികളിലെ ബുദ്ധിജീവികളായ ഞങ്ങൾ ഒരു തർക്കത്തിന് വരാനാഗ്രഹിക്കുന്നില്ല.
ഞങ്ങളെക്കുറിച്ച് പറഞ്ഞ് കാടുകയറിയോ..? ക്രാ.. നിർത്തി. നമുക്ക് വിഷയത്തിലേക്ക് വരാം.
റബ്ബർ തോട്ടത്തിന് നടുവിലൂടെ നീണ്ടു കിടക്കുന്ന ഈ വിജനമായ ചെമ്മൺ പാതയിലൂടെയാണ് ദിവ്യമോൾ അകലെയുള്ള സ്കൂൾ വിട്ട് നടന്നു വരുന്നത്.വീടുകളൊക്കെ വളരെ കുറഞ്ഞ പ്രദേശമാണ് ഇവിടം.
റബ്ബർ മരങ്ങൾക്കിടയിൽ എങ്ങിനെയോ കുടുങ്ങിപ്പോയ ഈ ആൽമരച്ചുവട്ടിൽ നിന്നും അരക്കിലോ മീറ്ററോളം ദൂരമുണ്ട് ദിവ്യമോളുടെ വീട്ടിലേക്ക്. കുറച്ചപ്പുറം വരെ ദിവ്യ മോളോടൊപ്പം രണ്ട് കൂട്ടുകാരികളുമുണ്ടാവും. അവരുടെ വീട് കഴിഞ്ഞാൽ പിന്നെ ദിവ്യമോൾ തനിച്ച് നടക്കണം.
അധിക ദിവസങ്ങളിലും ദിവ്യമോളുടെ അമ്മയോ അച്ഛനോ കൂട്ടുകാരികളുടെ വീടിനടുത്ത് പോയി കാത്തുനിന്ന് കൂട്ടിക്കൊണ്ടു വരാറാണ് പതിവ്. ഇന്നവൾ തനിച്ച് നടക്കണം.കാരണം അവളുടെ അമ്മ പനി പിടിച്ച് വീട്ടിൽ കിടപ്പാണ്‌.അച്ഛൻ ഓട്ടോ ഓടി സ്വരുക്കൂട്ടി വച്ചിരുന്ന കുറച്ച് അസാധുവായ പണം മാറ്റി വാങ്ങാനായി രാവിലെ ബേങ്കിലേക്ക് പോയതാണ് .മൂപ്പർ ഇപ്പോഴും അവിടെ ക്യൂവിലാണ്. എത്താനിനിയും വൈകും.
ക്രാ... ക്രാ... ചിരിച്ചിട്ടു വയ്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇവിടെ നിങ്ങൾ ക്ക്യൂ നിൽക്കാനായി വിധിക്കപ്പെട്ടവരാണ് മക്കളേ....
ഭരണാധികാരികളെ തെരഞ്ഞെടുക്കാൻ ക്യൂ. പിന്നെ ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് എക്കൗണ്ട്, പണം മാറ്റി വാങ്ങൽ,.......... ക്രാ... ക്രാ....എനിക്കു വയ്യ.
ങ്ങേ... വിഷയം വിട്ടോ ..? ക്രാ.. ഇല്ല വിഷയത്തിലേക്ക് വന്നു.
ദിവ്യമോൾ. വീട്ടിലവളെ 'ദീവൂ'ന്നാ വിളിക്കുന്നെ. അച്ഛനും അമ്മക്കും ഒറ്റമോൾ.അവർ ഈ നാട്ടുകാരല്ലായിരുന്നു.
ദിവ്യമോളുടെ അമ്മ ഏതോ കാശുള്ള വീട്ടിലേതായിരുന്നു. ഓട്ടോ ഡ്രൈവറെ സ്നേഹിച്ചതിനാൽ നാടും വീടും വിടേണ്ടി വന്നു.അങ്ങിനെയാണ് ഈ മലനാട്ടിൽ എത്തിപ്പെട്ടത്. ഓട്ടോ ഡ്രൈവറാണെങ്കിലും നല്ല മനഷ്യനാട്ടോ. ദിവ്യമോളുടെ അമ്മയെ പെരുത്തിഷ്ടാ മൂപ്പർക്ക്.
സ്നേഹമുള്ള പരസ്പരം മനസ്സിലാക്കി ജീവിക്കുന്ന ദമ്പതികൾ. എന്തു സ്നേഹാ ദിവ്യ മോളോട് അവർക്ക്. അവര് ജീവിക്കുന്നത് തന്നെ മോൾക്ക് വേണ്ടീട്ടാണെന്ന് തോന്നും.
ദിവ്യമോളുടെ വീടിന്റെ പുറകിലെ മുറ്റക്കൊള്ളിലെ ബദാം മരത്തിന്റെ മുകളിലാണ് എന്റെ കൂട്.
ഞങ്ങൾ ആഹാരം തേടുന്നതും ചേക്കേറുന്നതും കൂട്ടമായിട്ടാണല്ലോ.എന്നാൽ മുട്ടയിട്ട് വിരി യിക്കേണ്ട കാലമാവുമ്പോൾ കൂട്ടത്തിൽ നിന്നു മാറി തനിയെ കൂടുണ്ടാക്കി ജീവിക്കും. അങ്ങിനെയാണ് കഴിഞ്ഞ വർഷം ഞാനാ ബദാം മരത്തിലെത്തിയത്.
സത്യത്തിൽ കഴിഞ്ഞ വർഷം മരിച്ചു പോവേണ്ടതായിരുന്നു ഞാൻ. എന്നെ രക്ഷപ്പെടുത്തിയത് ദിവ്യമോളാണ്.
കഴിഞ്ഞ വർഷത്തിലെ കൊടുംവേനലിലാണ് ഞാനാ ബദാം മരത്തിലെത്തിയത്. എന്തൊരു ചൂടായിരുന്നു. സൂര്യനെ നിങ്ങൾ കോപിപ്പിച്ച് വിട്ടേക്കുകയല്ലേ.
പറന്നു ചെല്ലാവുന്ന ദൂരത്തെല്ലാമുള്ള പുഴകളും തോടുകളും അരുവികളും കുളങ്ങളുമൊക്കെ വറ്റിവരണ്ടു.രണ്ട് മൂന്ന് ദിവസം ഒരു തുള്ളി വെള്ളം കിട്ടാതെ മരണം മുന്നിൽ കണ്ടു. മുട്ട വിരിയാറായിരിക്കുന്നു. ഞാനാകെ സങ്കടത്തിലായി.
ദിവ്യമോളുടെ വീട്ടിലെ കിണറിൽ വെള്ളമുണ്ട്. കിണറ്റിലേക്ക് പറന്നിറങ്ങി കുടിക്കാൻ കഴിയില്ലല്ലോ. കിണറിനാണെങ്കിൽ വലയും വിരിച്ചിട്ടുണ്ട്.
ദിവ്യമോളുടെ അമ്മയാണെങ്കിൽ പാത്രം കഴുകുന്നതും മറ്റുമെല്ലാം അകത്ത് നിന്നു മാത്രം.
ആകെ തളർന്ന് കണ്ണടച്ച് കൂട്ടിലങ്ങിനെ ചിന്തയിലാണ്ടിരിക്കുമ്പോഴാണ് ദിവ്യമോളുടെ ശബ്ദം. ഞാൻ കണ്ണു തുറന്ന് താഴോട്ട് നോക്കി.
ദിവ്യമോൾ ഒരു പഴയ പ്ലാസ്റ്റിക്ക് പാട്ട ബദാം മരത്തിന്റെ താഴെ ചില്ലയിൽ കെട്ടി നിർത്തി അതിൽ വെള്ളം നിറയ്ക്കുന്നു. ആദ്യം എനിക്കൊന്നും മനസ്സിലായില്ല.
അവൾ അമ്മയോട് പറയുന്നത് കേട്ടാണ് ആ മനസ്സിന്റെ വലുപ്പം മനസ്സിലാക്കിയത്.
"അമ്മേ... പലസ്ഥലത്തും പക്ഷികൾ വെള്ളം കിട്ടാതെ ചാവുന്നുണ്ടെന്ന് കൂട്ടുകാർ പറയുന്നത് കേട്ടു. സ്കൂളിലേക്ക് പോകുന്ന വഴിയിലും രണ്ട് കിളികൾ ചത്ത് കിടക്കുന്നത് കണ്ടു. നമ്മുടെ ബദാമിന്റെ മുകളിലുള്ള കാക്കയെങ്കിലും രക്ഷപ്പെടട്ടെ അല്ലേ... അമ്മേ..."
അന്നെനിക്ക് മോളോട് തോന്നിയ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയില്ല. പറന്നിറങ്ങി ഒരുമ്മ കൊടുക്കാൻ തോന്നി. ഉപദ്രവിക്കാൻ വന്നതാണെന്ന് തെറ്റിദ്ധരിക്കുമെന്ന് കരുതി വേണ്ടെന്ന് വച്ചു.
മോളുടെ ആ വലിയ നല്ല മനസ്സാണ് എന്നെയും പിന്നീട് വിരിഞ്ഞ എന്റെ കുട്ടികളെയും രക്ഷിച്ചത്.
ഈ വർഷവും കൂടുകെട്ടാൻ ആ ബദാം മരം തന്നെ തെരഞ്ഞെടുത്തത് ദിവ്യ മോള് ഉള്ളത് കൊണ്ടു മാത്രാ. വേനല് തുടങ്ങുന്നേയുള്ളു. അവൾ ഇപ്പഴേ പാട്ട കെട്ടി വെള്ളം നിറച്ച് തുടങ്ങി.
കഴിഞ്ഞ വർഷത്തേക്കാളും കൊടിയ വരൾച്ചയാണല്ലോ വരാൻ പോകുന്നത്.ഇതിനൊക്കെ കാരണം നിങ്ങളുടെ പ്രവർത്തികളാണെന്ന് എന്നിട്ടും ചിന്തിക്കുന്നുണ്ടോ? വലിയ മരങ്ങളിൽ കൂടുകെട്ടാൻ ഇഷ്ടപ്പെടുന്ന ഞങ്ങൾക്ക് കൂടുകെട്ടാൻ പോലും മരങ്ങൾ ഇല്ലാതാവുകയല്ലേ. ആ മരവണ്ട് ഇറങ്ങിയതോടുകൂടിയാ ഇത്രയും മരങ്ങൾ ഒറ്റയടിക്ക് മുറിച്ചു തീരുന്നത്. ദിവ്യ മോളും കൂട്ടരും കഴിഞ്ഞ മഴക്കാലം കുറെ വൃക്ഷ തൈകൾ നട്ടിട്ടുണ്ട്. കുറെ പരിസ്ഥിതി സ്നേഹികളുള്ളതും ദിവ്യമോളെപ്പോലെയുള്ള നല്ല തലമുറ വളർന്നു വരുന്നതും ഒരു സമാധാനം.
പ്രായത്തേക്കാൾ വളർച്ചയുള്ള ആരും ഒന്നു നോക്കിപ്പോകുന്ന സുന്ദരിയായ വായാടി മിടുക്കിയാണ് ദിവ്യമോൾ. തനിക്ക് താങ്ങാൻ കഴിയുന്നതിലും ഭാരമുള്ള ഒരു ബാഗും പുറത്ത് തൂക്കി അവളിപ്പോൾ ഈ വഴി വരും.
ഞാനീ മരക്കൊമ്പിൽ വന്ന അതേ സമയം തന്നെ മരച്ചുവട്ടിൽ വന്ന് മറഞ്ഞിരിക്കുന്ന ഒരാളുണ്ട്. ബിഗ്ഗ് വാസു. ചേനത്തലയനാണ്. ബിഗ്ഗ് വെച്ചിട്ടുണ്ട്. അങ്ങിനെ വന്ന പേരാ.
ഒരു ഞരമ്പ് രോഗി കാമഭ്രാന്തൻ.പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാമത്തിനിരയാക്കലാണ് പ്രധാന ഹോബി. എട്ട് വർഷം മുമ്പ് കുറച്ചകലെയൊരു ഗ്രാമത്തിൽ നിന്ന് ഒരു പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്നതിന് തെളിവില്ലെന്ന് പറഞ്ഞ് നിങ്ങളുടെ നീതിയില്ലാ നിയമവും കോടതിയും വെറുതെ വിട്ടവൻ. നിങ്ങളുടെ നിയമത്തിന്റെ കാര്യം പറയാത്തതാ നല്ലത്.
ആഗോവിന്ദച്ചാമിക്കെതിരെ പോലും തെളിവില്ലെന്നു പറഞ്ഞില്ലേ.
ബിഗ്ഗ് വാസു ഈ നാട്ടിൽ എത്തിയിട്ട് രണ്ട് വർഷമാവുന്നേയുള്ളൂ. ഇവിടെയാർക്കും അയാളെക്കുറിച്ച് വലിയ അറിവൊന്നുമില്ല.ജോലി തേടി വന്ന ഒരു വൻ. അത്രയേ അറിയൂ.പാറമടയിലാണ് അയാൾക്ക് ജോലി.
ആരുമറിയാതെ കഞ്ചാവ് ഉപയോഗിക്കുന്നതും അത് ആവശ്യമുള്ള മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതും ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അൽപം മുമ്പും ഒരു കഞ്ചാവ് വലിക്കുന്നത് കണ്ടിരുന്നു.
ഇതാ ദിവ്യമോൾ നടന്ന് ആലിനടുത്തെത്തിയിരിക്കുന്നു. അയാൾ മരത്തിന്റെ മറവിൽ നിന്നും അവളുടെ മുന്നിലേക്ക് ചെല്ലുന്നു.
അയാളുടെ നോട്ടവും ഭാവവും സംസാരവും ദിവ്യമോൾക്ക് മുമ്പേ ഭയമാണ്.
അയാൾ വല്ലാത്ത ഒരു ചിരി ചിരിച്ചു. ദിവ്യമോൾ ആകെ പേടിച്ചിട്ടുണ്ട്. അവൾ പുറകോട്ട് അടിവെച്ചു. അയാൾ മുന്നോട്ടും.
ദിവ്യമോളെ പെട്ടെന്ന് കടന്ന് പിടിച്ച് നിലവിളി ഉയരുമ്പോഴേക്കും വായ പൊത്തിപ്പിടിച്ചു അയാൾ.
ഇല്ല, ഇനിയും നോക്കിയിരുന്നാൽ ശരിയാവില്ല.ഞാൻ താഴോട്ട് പറന്നിറങ്ങി ബിഗ്ഗ് വാസുവിന്റെ ഇടത് കണ്ണ് കൊത്തിപ്പറിച്ച് പറന്നു പൊങ്ങി.
"ആ... ഹോ... " എന്ന ആർത്തനാദത്തോടെ വാസു മോളെ വിട്ട് ചോര ചീറ്റുന്ന കണ്ണ് കൈക്കൊണ്ട് പൊത്തിപ്പിടിച്ചു.ദിവ്യമോൾ വീട്ടിലേക്കോടി.
ഞാൻ വാസുവിന്റെ തലക്കു മേലെ ഒന്നു ചുറ്റി ശക്തിയിൽ പറന്നു ചെന്ന് വലതു കണ്ണും കൊത്തിപ്പറിച്ചു.
അയാൾ രണ്ടു കണ്ണുകളും പൊത്തിപ്പിടിച്ച് ആർത്ത് നിലവിളിച്ച് റബ്ബർ തോട്ടത്തിനുളളിലേക്ക് ലക്ഷ്യമില്ലാതെ ഓടി.
ഞാൻ ആപത്ത് ഘട്ടങ്ങളിൽ കൂട്ടരെ വിളിക്കുന്ന ശബ്ദം പുറപ്പെടുവിച്ചു.
"ക്രാ.. ക്രാ..."
നിമിഷങ്ങൾക്കകം നാലഞ്ചു പേർ പറന്നെത്തി.ഞങ്ങളെല്ലാവരും ഒന്നിച്ച് ആ ശബ്ദമുണ്ടാക്കി.
"ക്രാ... ക്രാ... ക്രാ.... "
ആ ഗ്രാമത്തിലെ മുഴുവൻ കൂട്ടരും മിനുട്ടുകൾക്കകം വാസുവിന്റെ തലക്കു മുകളിൽ വട്ടമിട്ടെത്തി.
"ക്രാ... ക്രാ... ക്രാ..."
വാസു ഓടിത്തളർന്ന് കണ്ണു കാണാൻ കഴിയാതെ റബ്ബർമരത്തിൽ തലയടിച്ച് തറയിൽ വീണു .ഞങ്ങളോരോരുത്തരും പറന്നിറങ്ങി വാസുവിനെ കൊത്തിപ്പറിച്ച് പറന്നു പൊങ്ങി. പിന്നെയും പിന്നെയും ആ പ്രവർത്തി തുടർന്നുകൊണ്ടേയിരുന്നു.
"ക്രാ... ക്രാ... ക്രാ..."
""""""""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

കഥാമത്സരം 2 ഗുരുദക്ഷിണ....


കാലം തെറ്റി വന്ന മഴ മരുഭൂമിയില്‍ ഇപ്പോഴും നിര്‍ത്താതെ പെയ്തിറങ്ങുന്നു......
ആകാശത്തില്‍ അപ്പോഴും അനുസൃൂതം ഉരുണ്ട് കൂടുന്ന കാര്‍മേഘങ്ങള്‍ക്ക് എന്തോ വാശിയുളളതുപ്പോലെ...
തണുത്ത് വിറച്ച് നില്‍ക്കുന്ന ബുറെെദ നഗരത്തില്‍ വെെദൃുതദീപങ്ങള്‍ മിഴി തുറന്നെങ്കിലും, മങ്ങിയ നിറങ്ങളായി പടരുന്നു...
അകലെ, നീണ്ടു കിടക്കുന്ന ഈന്തപ്പനത്തോട്ടം ഒരു വലിയ കരിമ്പടമായി തെളിയുന്നു .....
മരുഭൂമിയില്‍ അലയുന്ന ഒട്ടകങ്ങളെ കൊണ്ടു പോകുന്ന ബദുക്കളെ നേര്‍ത്ത ചിത്രം പോലെ കാണാം....
താഴെ, ഖലീജ് റോഡില്‍ കുരുങ്ങി കിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിര..
മൊട്ടക്കുന്നുകളായി ഉയര്‍ന്നു നില്‍ക്കുന്ന മരുഭൂമിയും, അതിനിടയില്‍ ആള്‍താമസമുളള സമതല പ്രദേശവുമായ ഈ നഗരത്തിന് ഇങ്ങിനെയൊരു മഴ അപരിചിതമായിരുന്നു.
നീണ്ടു കിടക്കുന്ന വാഹനങ്ങള്‍ക്കിടയിലൂടെ, സെെറണ്‍ മുഴക്കി, ബീക്കന്‍ലെെറ്റും തെളിയിച്ചു പോകുന്ന, പോലീസിന്‍െറയും, മുനിസിപ്പാലിറ്റിയുടെയും വാഹനങ്ങള്‍......
ഈ കാഴ്ചകളില്‍ അലിയാതെ, മുഖത്ത് വീശിയടിക്കുന്ന മഴത്തുള്ളിയുടെ നനവറിയാതെ, ചുണ്ടിലെരിയുന്ന സിഗരറ്റുമായി, ഉത്തരം കിട്ടാത്ത ഒരുപാട് ചോദൃങ്ങളിലലിഞ്ഞ് ഒരേ നില്‍പ്പാണ് വിഷ്ണു.
മരുഭൂമി പോലെ ഊഷരമായ മനസ്സിലേക്ക് അശാന്തിയുടെ മണല്‍ക്കാറ്റ് ആഞ്ഞടിക്കുകയാണ്.
പ്രവാചകന്‍െറ മണ്ണിലെ ഈ പ്രവാസം തുടങ്ങിയിട്ട് വര്‍ഷങ്ങളെത്രയായി ? ഇതുപോലെ മനസ്സ് അലകടലായ നിമിഷം ഉണ്ടായിട്ടില്ല.
മനസ്സിനെ മഥിക്കുന്ന എന്തു കാരൃമുണ്ടായാലും, അഞ്ചാം നിലയിലുള്ള ഫ്ളാറ്റിന്‍െറ ഈ ബാല്‍ക്കണിയില്‍ നിന്നും, ഒരഞ്ച് നിമിഷം ദൂരകാഴ്ചയില്‍ അലിഞ്ഞാല്‍ തീരാവുന്നതേതീരാവുന്നതേയുളളു.
വിജനമായ മരുഭൂമിയും, എങ്ങും ഉയര്‍ന്നു നില്‍ക്കുന്ന പളളി മിനാരങ്ങളും, കണ്ണെത്താ ദൂരം നീണ്ടു കിടക്കുന്ന ഈന്തപ്പനത്തോട്ടങ്ങളും, മരുഭൂമിയിലലയുന്ന ഒട്ടകങ്ങളും മനസ്സിലെ മൃതസഞ്ജീവനിയായിട്ട വര്‍ഷങ്ങളേറെയായിരിക്കുന്നു.
ആ മനോഹരദൃശൃങ്ങള്‍ക്കൊന്നും ശമിപ്പിക്കാന്‍ കഴിയാതെ, ഒരഞ്ചു നിമിഷമല്ല...... ഒരാഴ്ചയോളമായി മനസ്സൊരു ഉമിത്തീയായി നീറാന്‍ തുടങ്ങിയിട്ട്.....
മായയുടെ കാല്‍പെരുമാറ്റം പിന്നിലുയരുന്നതും, തറയില്‍ ചിതറി കിടക്കുന്ന സിഗരറ്റ് കുറ്റികളെ നോക്കി നെടുവീര്‍പ്പിടുന്നതും അയാളറിഞ്ഞു... ഓരോ അഞ്ച് മിനിറ്റിലും, തന്നെ വന്നു മായ ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഒരു ചോദൃം പോലും അവളില്‍ നിന്നുയരാറില്ല.
മനസ്സൊരു അഗ്നിപര്‍വതഅഗ്നിപര്‍വതമാകുമ്പോള്‍ ആരുടെയും സാമിപൃം താന്‍ ഇഷ്ടപ്പെടാറില്ലയെന്ന് അവള്‍ക്കറിയാം.
മനസ്സിലുയരുന്ന ചോദൃങ്ങള്‍ക്കൊന്നും ഉത്തരം കണ്ടെത്താനാവാതെ, മക്കളെയും മാറോട് ചേര്‍ത്ത് നിശബ്ദം കണ്ണീരൊഴുക്കുവാനേ അവള്‍ക്ക് കഴിഞ്ഞുളളു.
പെരുന്നാളിന്‍െറ അവധിയും, പിന്നെ മൂന്നു ദിവസത്തെ അധിക അവധിയുമെടുത്ത് നാട്ടിലേക്ക് പോകുമ്പോള്‍ തറവാട്ട് സ്വത്ത് വിറ്റ് സഹോദരങ്ങള്‍ക്ക് ഭാഗം വെച്ച് കൊടുക്കണമെന്നും, തനിക്കു കിട്ടുന്ന തറവാട് ആര്‍ക്കെങ്കിലും വിറ്റ് ഇവിടെ സെറ്റില്‍ ചെയ്യണം എന്നൊരു ലക്ഷൃമുണ്ടായിരുന്നു... പക്ഷേ നാട്ടിലേക്ക് പോയ ഉത്സാഹമുണ്ടായിരുന്നില്ല വിഷ്ണുവേട്ടന് തീരിച്ചു വന്നപ്പോള്‍.... സംസാരിക്കുമെങ്കിലും ആ വാക്കുകളില്‍ മിതത്വം. ചിരിക്കുമെങ്കിലും അതൊരു വരണ്ട ഭാവം പോലെ... മുറിയിലേക്ക് വരുന്ന കാല്‍ പെരുമാറ്റം മായയെ ചിന്തകളില്‍ നിന്നുണര്‍ത്തി...... മുറിയില്‍ ചുണ്ടിലെരിയുന്ന,സിഗരറ്റുമായി നില്‍ക്കുന്ന വിഷ്ണു..... ബെഡ്ഡില്‍ നിന്നെഴുന്നേറ്റ്, വിഷ്ണുവിന്‍െറ ചുണ്ടിലെരിയുന്ന സിഗരറ്റ്,വലിച്ചെടുത്ത് മായ ആഷ് ട്രേയില്‍ കുത്തിക്കെടുത്തി. ഒരു നേര്‍ത്ത പുഞ്ചിരിയോടെ
മായയെ നെഞ്ചിലേക്ക് വലിച്ചിട്ടു...
ഒരു നിമിഷം മായയുടെ കണ്ണുകള്‍ ഉറങ്ങുന്ന കുട്ടികളിലേക്ക് നീണ്ടു... അതേ നിമിഷം തന്നെ അവളുടെ വിറയാര്‍ന്ന ചുണ്ടുകള്‍ വിഷ്ണുവിന്‍െറ ചുണ്ടിലും, നെറ്റിയിലും, കഴുത്തിലും തെരുതെരെ ചുംബനമര്‍പ്പിച്ചു..... മഴയിലലിയുന്ന മരുഭൂമിയുടെ പുളകമറിയുകയായിരുപുളകമറിയുകയായിരുന്നു വിഷ്ണു അപ്പോള്‍......
''ന്താ പറ്റീത് ന്‍െറ വിഷ്ണേട്ടന് '' കരച്ചില്‍ പോലെ മായയില്‍ നിന്ന് ചോദൃമുയര്‍ന്നപ്പോള്‍ പുഞ്ചിരിയോടെ വിഷ്ണു മായയെ നെഞ്ചോട് ചേര്‍ത്തു...
'' തറവാട് ഞാന്‍ വിറ്റിട്ടില്ല..... നമ്മള്‍ ആ തറവാട്ടിലേക്ക് പോകുകയാണ്.... സൗദിയോടു എന്നെന്നേയ്കുമായി വിട പറഞ്ഞ്...''
ഒരു ഞെട്ടലോടെ മായ ആ നെഞ്ചില്‍ നിന്നു മുഖമുയര്‍ത്തി.
'' വിഷ്ണുവേട്ടന്‍ എന്താണെങ്കിലും തെളിച്ചു പറയ്...... എന്‍െറ ജോബ് ഒരു പ്രശ്നല്ല.... നാട്ടില്‍ ഒരുപാട് ഹോസ്പിറ്റലുകളുണ്ട്...... പക്ഷേ നമ്മുടെ കുട്ടികളുടെ പഠിപ്പ് ? ഇതിനു മാത്രം എന്താ അവിടെ ഉണ്ടായത് ?
വിഷ്ണു പതിയെ മായയെ പിടിച്ചു ബെഡ്ഡില്‍ കിടത്തി. അവളുടെ വയറില്‍ തലയുംവെച്ചു കിടന്നു.
''എന്തുണ്ടായാലും എന്നോടു പറഞ്ഞൂടെ വിഷ്ണുവേട്ടാ ?'' വിഷ്ണുവിന്‍െറ,മുടിയിഴകളിലൂടെ വിരലോടിക്കുമ്പവിരലോടിക്കുമ്പോള്‍ സങ്കടം കൊണ്ട് മായയുടെ കണ്ണുകള്‍ നിറയുകയായിരുന്നു.
ആ സമയം നിറയുന്ന വിഷ്ണുവിന്‍െറ മിഴികള്‍ക്കപ്പുറം, നാട്ടിലെ ദേവിക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ശരണാലയത്തിലെ അന്തേവാസികള്‍ക്കിടയില്‍, എെശ്വരൃം തുളുമ്പി നിന്ന ആ മുഖമായിരുന്നു.
എന്‍െറ ടീച്ചറിന്‍െറ മുഖമായിരുന്നു അത്.
അവിശ്വാസത്തോടെ, അതിലേറെ അമ്പരപ്പോടെ ആ മുഖത്തേക്ക് തന്നെ നോക്കി നിന്നപ്പോള്‍, വര്‍ഷങ്ങളേറെ കഴിഞ്ഞിട്ടും തന്‍െറ മുഖം മറന്നിട്ടില്ലായെന്ന ഒാര്‍മ്മപെടുത്തല്‍ പോല്‍ നടന്നു വരികയായിരുന്നു ടീച്ചര്‍ ......
മനസ്സ് വിറങ്ങലിച്ച നിമിഷം........ ഒരു ശിഷൃനും ജിവിതത്തില്‍ കാണാന്‍ പാടില്ലാത്ത ദൃശൃം....... അഞ്ചിലെ തന്‍െറ ക്ളാസ് ടീച്ചറായിരുന്നു ...... തളളക്കോഴി ചിറകിനുള്ളിലൊളിപ്പിച്ച കുഞ്ഞുങ്ങളെപ്പോലെ, രണ്ടു മക്കളെയും കൊണ്വരുന്ന ടീച്ചറിന്‍െറ രൂപം ഇപ്പോഴും മനസ്സിലുണ്ട്......
നിയന്ത്രിക്കാനാവാത്ത എന്‍െറ മനസ്സില്‍ നിന്നും ചോദൃങ്ങള്‍ ഒരുപാടുയര്‍ന്നപ്പോള്‍, ആല്‍മരചുവട്ടിലേക്ക് എന്‍െറ കെെയ്യും പിടിച്ച് നടന്നു ടീച്ചര്‍...
ആ തണുത്ത പ്രഭാതത്തില്‍, ആലിലകളുടെ നിമന്ത്രണങ്ങലിഞ്ഞ ക്ഷേത്ര നടയില്‍ വെച്ച്
എവിടെ നിന്നോ കണ്ടെത്തിയ ഉത്തരങ്ങളും പറഞ്ഞ് ഉളളിലെരിയുന്ന കനല്‍ തീയില്‍ ചന്ദനതണുപ്പ് തീര്‍ക്കുകയായിരുന്നു ടീച്ചര്‍ .
ഭര്‍ത്താവിന്‍െറ മരണവും, മക്കളുടെ വിവാഹവും, അവരുടെ വിദേശവാസവും വിശദമായി പറഞ്ഞെങ്കിലും.... ശരണാലയത്തില്‍ നടതള്ളിയതിനെ കുറിച്ച് മാത്രം മൗനം പാലിച്ചു.
പറയാതെ പറഞ്ഞ നൊമ്പരം ആ മുഖത്തു നിന്ന് വായിച്ചെടുക്കുവാനും കഴിഞ്ഞില്ല.... പകരം നിറഞ്ഞ ഒരു പുഞ്ചിരിയായിരുന്നു ആ മുഖത്ത്.
ഒരു നിമിഷം വിഷ്ണു നിശബ്ദനായി... പിന്നെ മന്ത്രിക്കും പോലെ വാക്കുകള്‍ ഇടറി വീണു .
'' ഒരുപാട് നിര്‍ബന്ധിച്ചു ഇങ്ങോട്ട് പോരാന്‍..... വരില്ലാന്നാ പറഞ്ഞേ... ജനിച്ച മണ്ണില്‍ തന്നെ മരിക്കണമെന്നുളള ഒരു പ്രാര്‍ത്ഥന മാത്രേ ഉളളൂന്നും ''
വിഷ്ണുവീന്‍െറ തൊണ്ടയിടറി... വയറില്‍ വീണ കണ്ണീരിന്‍െറ ചൂടറിഞ്ഞ നിമിഷം മായയെഴുന്നേറ്റ് ആ നെറ്റിയില്‍ ദൃഢമായി ചുണ്ടമര്‍ത്തി.........
ഉളളില്‍ ഉരുണ്ട് കൂടി നിന്നിരുന്ന കാര്‍മേഘങ്ങളില്‍ തണുത്ത കാറ്റ് വീശുന്നത് പോലെ, ആ ചുംബനചൂടില്‍ ഉള്ളിലെ വിഷമങ്ങളെല്ലാവിഷമങ്ങളെല്ലാം കണ്ണുനീരായ് പെയ്തിറങ്ങുന്നത് ഒരു പുഞ്ചിരിയിലൂടെ വിഷ്ണു തിരിച്ചറിയുകയായിരുന്നു.
÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷÷+÷÷÷÷+÷÷+÷÷
തുളളിക്കൊരു കുടം പോലെ, തിരി മുറിയാതേ മഴ പെയ്തിറങ്ങുന്ന തിരുവാതിര നാളില്‍, ശരണാലയത്തിലെ അന്തേവാസികളോട് സങ്കടത്തോടെ യാത്ര പറഞ്ഞ്, ചെമ്പകചുവട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് വിഷ്ണുവിന്‍െവിഷ്ണുവിന്‍െറ കെെയ്യും പിടിച്ച് കയറുമ്പോഴും, കാറില്‍, തന്‍െറ തോളില്‍ ചാരിയിരിക്കുന്ന വിഷ്ണുവിന്‍െറ മുടിയിലെ ഈറന്‍ നേരൃത് കൊണ്ട് തുവര്‍ത്തുമ്പോഴും,ഗുരുശിഷൃ ബന്ധത്തിന്‍െറ കാണാപാഠങ്ങള്‍ വിസ്മയമായി ആ കുഞ്ഞുങ്ങളുടെ മിഴികളില്‍ തിളങ്ങുമ്പോഴും, ടീച്ചറമ്മേയെന്നു വിളിച്ച് ആ പഴയ തറവാട്ടിലേക്ക്, തന്‍െറ കെെയ്യും പിടിച്ചു ഉത്സാഹത്തോടെ ഓടിക്കയറുന്ന മായയുടെ ഉത്സാഹവും കാണുമ്പോഴും, ടീച്ചറുടെ മനസ്സില്‍ നിറഞ്ഞു നിന്നത് വികൃതിയായ ആ അഞ്ചാം ക്ളാസ്സുക്കാരന്‍,വിഷ്ണുവായിരുന്നു.....
ക്ളാസ്സില്‍ നേരം വെെകിയെത്തുന്ന, മറ്റു കുട്ടികളുമായി വഴക്കിടുന്ന, പഠിക്കാത്തതിന് എന്നും ബെഞ്ചില്‍ കയറി നില്‍ക്കുന്ന, വിഷ്ണുവെന്ന വികൃതിക്കാരന്‍െറ മനസ്സിലെ നന്മ തിരിച്ചറിയാന്‍ വേണ്ടിയാണോ കാലം തന്‍െറ ജീവിതം ബാക്കി വെച്ചത് ?
ഒറ്റപ്പെടലിന്‍െറ നരകതീയില്‍ നിന്നും ശിഷൃന്‍െറ കെെയ്യും പിടിച്ചു നടന്നണഞ്ഞത് സ്വര്‍ഗ്ഗീയ ശീതളിമയിലേക്കാണെന്ന തിരിച്ചറില്‍, മനസ്സില്‍, അന്ധകാരത്തില്‍ തെളിഞ്ഞ നിറദീപങ്ങള്‍ പോലെ പഠിപ്പിച്ച സ്ക്കൂളും, ശിഷൃരും തെളിഞ്ഞു വന്നു .കാലം കാത്തുവെച്ച അമൂലൃമായ ആ ഗുരുദക്ഷിണയില്‍, മനസ്സാകെ പൂത്തുലയുമ്പോള്‍, പുറത്ത് തിരുവാതിര ഞാറ്റുവേലയില്‍, വൃക്ഷലതാദികള്‍ക്ക് ആടയാഭരണങ്ങള്‍ ചാര്‍ത്തിക്കൊണ്ട് മഴ അപ്പോഴും തകര്‍ത്തു പെയ്യുകയായിരുന്നു.
×××××××××××××××××××÷÷÷×××××××××××××××××××
സന്തോഷ് അപ്പുക്കുട്ടന്‍

(മൽസരവിഭാഗംകഥ 3) പെയ്യാൻ മറന്ന മഴ


മനുവേട്ടാ മോളോടൊന്ന് അടങ്ങി കിടക്കാൻ പറഞ്ഞേ,എന്തൊരു ചവിട്ടാ ഈ പെണ്ണ് ചവിട്ടുന്നതെന്ന് അറിയോ!അതു പിന്നെ എങ്ങിനാ അച്ഛൻ്റെയല്ലേ മോൾ,ഒന്നു പറഞ്ഞ് രണ്ടാമത്തേതിന്ന് ഇടിക്കാൻ വരണ അച്ഛൻ്റെ മോൾ വയറ്റിൽ കിടന്ന് ചവിട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ" മീരയുടെ പരാതി പറച്ചിൽ കേട്ടാണ് മനു ലാപ്ടോപ്പിൽ നിന്ന് കണ്ണുകൾ ഉയർത്തിയത്.ഇനിയും ഇതിനുമുൻപിലിരുന്നാൽ പരാതിയുടെ അളവ് കൂടിക്കൊണ്ടിരിക്കുമെന്ന് മനസിലോർത്തുകൊണ്ട് മനു ലാപ്ടോപ്പ് ഓഫ് ചെയ്ത് മീരയുടെ അരികിൽ കട്ടിലിലിരുന്നു.അവളുടെ വലതുകെെ തൻ്റെ കെെക്കുള്ളിലാക്കി മെല്ലെ തലോടിക്കൊണ്ട് മനു അവളെ വാൽസല്യപൂർവ്വം നോക്കി.നന്നേ വെളുത്തുമെലിഞ്ഞ അവളുടെ മുഖത്ത് വല്ലാത്ത വിളർച്ച ബാധിച്ചിരുന്നു.മനു തൻ്റെ ഇടതുകെെക്കുള്ളിൽ അവളുടെ കെെചേർത്തുപിടിച്ചുകൊണ്ടുതന്നെ അവളുടെ വയറ്റിൽ തൻ്റെ വലതുകെെചേർത്തു തലോടി."അച്ഛൻ്റെ മോളെന്തിനാ അമ്മയെ ചവിട്ടി വേദനിപ്പിക്കുന്നത്, അമ്മ പാവമല്ലേ,നല്ല കുട്ടിയായിട്ടു അമ്മയെ ശല്യപ്പെടുത്താതെ കിടന്നുറങ്ങിയേ,പാവം അമ്മ ഇന്നെങ്കിലും ഒന്നു ഉറങ്ങട്ടേ,"എന്നു പറഞ്ഞുകൊണ്ടു മനു അവളുടെ വയറ്റിൽ മൃദുവായി ചുംബിച്ചു.
"മോളേ വഴക്കു പറയല്ലേ മനുവേട്ടാ,അവൾക്കെന്തറിയാം,അവളു ചവിട്ടിക്കോട്ടേ,അവളുടെ ഓരോ ചവിട്ടേൽക്കുമ്പോഴും എൻ്റെയുള്ളിൽ സന്തോഷമാ"മനുവിൻ്റെ തലമുടിയിൽ വിരലോടിച്ചുകൊണ്ടു മീര മെല്ലെ പറഞ്ഞു.അവളുടെ ശബ്ദമിടറുന്നതു കേട്ടാണ് മനു മുഖമുയർത്തിയത്.അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പികഴിഞ്ഞിരുന്നു."എന്താ മോളേ നീ ഇങ്ങനെ,കുഞ്ഞിനെക്കാൾ കഷ്ടമാണല്ലോ അമ്മ,അവൾക്ക് എല്ലാം മനസിലായി നല്ല കുട്ടിയായി ഉറങ്ങുന്നതു കണ്ടില്ലേ,പിന്നെ നീയെന്തിനാ സങ്കടപ്പെടുന്നത്" മീരയെ തൻ്റെ നെഞ്ചിലേക്ക് ചേർത്തുകിടത്തി മനു പിന്നെയും എന്തൊക്കെയോ പറഞ്ഞുകൊണ്ടേയിരുന്നു.അവൾ ഒക്കെയും മൂളിക്കേട്ടു കിടന്നു."ഞാനുറങ്ങിപ്പോയാൽ മോളെ ശ്രദ്ധിച്ചോളണേ മനുവേട്ടാ" ഇടയ്ക്കിടെ മയക്കത്തിൽ നിന്നും ഞെട്ടിയുണരുമ്പോളൊക്കെ അവൾ മനുവിനെ ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു.
രാത്രി ഏറെ വെെകിയിട്ടും മനുവിന് ഉറങ്ങാനേ കഴിഞ്ഞില്ല.തൻ്റെ നെഞ്ചിൽ മുഖംചേർത്ത്, ഇടതുകെെകൊണ്ട് വയറ്റിനുള്ളിലുറങ്ങുന്ന കുഞ്ഞിനെ ചേർത്തുപിടിച്ച് മയങ്ങുന്ന മീരയെ നോക്കി കിടന്നപ്പോൾ മനുവിൻ്റെ കണ്ണുകൾ അവൻപോലുമറിയാതെ നിറഞ്ഞൊഴുകാൻ തുടങ്ങിയിരുന്നു.
ഇതിപ്പോൾ പതിവാണ്,ഉറക്കത്തിനുമുൻപുള്ള ഈ പരാതി പറച്ചിലും പിണക്കവും.പകലുമുഴുവൻ കേൾക്കുന്ന സഹതാപവാക്കുകളോടുള്ള പ്രതിഷേധമാണ് മോളോടുള്ള ഈ പിണക്കം.കരഞ്ഞുകരഞ്ഞു തളരാൻ വയ്യാത്തതുകൊണ്ടാണോ കരഞ്ഞാൽ മനസുകെെവിട്ടുപോകുമെന്ന് പേടിച്ചിട്ടാണോ എന്നറിയില്ല അവളിതുവരെ കരയാത്തത്.
ലേബർറൂമിൽ നിന്ന് കുഞ്ഞില്ലാതെ അവളുമാത്രം പുറത്തേക്കുവരുമ്പോൾ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ പേടിച്ച് നിൽക്കയായിരുന്നു മനു.പക്ഷേ വീൽചെയറിൽ പുറത്തേക്കു വരുമ്പോൾ അവൾ മനുവിനെ നോക്കി ചിരിക്കയാണു ചെയ്തത്.കരയുന്ന തൻ്റെ അമ്മയെയും അച്ഛനെയും അവൾ ആശ്വസിപ്പിക്കുന്നതുകേട്ട് അടുത്ത ബെഡ്ഡിലെ സ്ത്രീ അടക്കം പറയുന്നതുകേട്ടു" ഇപ്പഴത്തെ പിള്ളേർക്ക് പത്തുമാസം ചുമന്നുപെറ്റ കൊച്ച് ചത്താൽ പോലും ഒരു സങ്കടോം ഇല്ല,രണ്ടു ദിവസമായി,ആ പെണ്ണിൻ്റെ കണ്ണിന്ന് ഇതുവരെ ഒരുതുള്ളി കണ്ണീരു വന്നു ഞാൻ കണ്ടില്ല,കലികാലം അല്ലാതെന്തു പറയാനാ"അവരുടെ അടക്കം പറച്ചിൽ കേട്ടിട്ടെന്നോണം അവൾ തെല്ലുറക്കെ ചിരിച്ചു.ഡിസ്ചാർജ്ജ് ആകുന്ന ദിവസം മാത്രം അവളുടെ കണ്ണുനിറയുന്നതു മനു കണ്ടു.അന്ന് അടുത്ത ബെഡ്ഡിലെ പെൺകുട്ടിക്ക് മുലപ്പാൽ ഇല്ലാത്തതു കാരണം വിശന്നു കരയുന്ന കുഞ്ഞിനെ വാങ്ങി മുലയൂട്ടിയപ്പോൾ തൻ്റെ കണ്ണുനിറയുന്നത് ആരും കാണാതിരിക്കാനെന്നോണം അവൾ ബെഡ്ഡിനുസെെഡിലെ കർട്ടൻ വലിച്ചിട്ടിരുന്നു.കുഞ്ഞിനെ തിരിച്ചുകൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് ആരും കാണരുതെന്ന് ആഗ്രഹിച്ചിട്ടെന്നവണ്ണം മനു അവളെ തൻ്റെ നെഞ്ചോടു ചേർത്തുപിടിച്ചിരുന്നു.
തിരികെവീട്ടിലെത്തിയതു മുതൽ തുടങ്ങിയതാണ് അയൽക്കാരുടെയും ബന്ധുക്കളുടെയും സന്ദർശനവും സഹതാപം പറച്ചിലും.ആദ്യത്തെ ഒരാഴ്ച ലീവെടുത്ത് മനു അവൾക്ക് കാവലിരുന്നു,കണ്ണുകൾ നിറഞ്ഞില്ലെങ്കിലും ആ മനസ് നീറുന്നത് മനു അറിയുന്നുണ്ടായിരുന്നു,ആദ്യമൊക്കെ എല്ലാരെയും പോലെ അവനും ആശിച്ചിരുന്നു അവളൊന്നു കരഞ്ഞിരുന്നെങ്കിലെന്ന്,പക്ഷേ ഇപ്പോൾ അവനറിയാം കരഞ്ഞുതുടങ്ങിയാൽ പിന്നെ തനിക്ക് തൻ്റെ മീരയെ ഒരിക്കലും തിരികെ കിട്ടില്ലെന്ന്.ആ തിരിച്ചറിവാണ് തൻ്റെ കണ്ണീരും അവളുടെ മുൻപിൽ മറച്ചുവയ്ക്കാൻ അവനെ പ്രേരിപ്പിക്കുന്നത്.
ഇപ്പോൾ മീരയെ ചേർത്തുപിടിച്ച് ഇങ്ങനെ കിടക്കുമ്പോൾ അവളെപ്പോലെതന്നെ അവനും തോന്നി അവളുടെ വയറ്റിൽ തൻ്റെ കുഞ്ഞുറങ്ങുന്നുണ്ടെന്ന്.തൻ്റെ കെെകൾ മീരയുടെ കെെകൾക്ക് മീതേ വച്ച് ആ വയറ്റിൽ ചേർത്തുപിടിച്ചപ്പോൾ അവനും തോന്നി മോളൊന്നു ചവിട്ടിയപോലെ.
കരഞ്ഞാൽ മാത്രമേ സങ്കടമുള്ളൂ എന്ന് വിശ്വസിക്കുന്ന സമൂഹത്തിനു മുൻപിൽ എൻ്റെ മീര ചിലപ്പോളൊരു അപവാദമായേക്കാം.എങ്കിലും ഇങ്ങനെയും ചില മീരമാർ നമുക്കുചുറ്റുമുണ്ടെന്ന് ഒരോർമ്മപ്പെടുത്തൽ മാത്രമാണിത്.
വിജിത വിജയകുമാർ

രചനാ മത്സരം .2017- ചെറുകഥ.. -ചിതലുകള്‍ ചിരിക്കാറില്ല

നാട്ടുവഴിലുടെ നടക്കുമ്പോഴാണ് വഴിക്കരികിലെ കാടിനോട് ചേര്‍ന്നൊരു ചിതല്‍പ്പുറ്റ് എന്തോ ചിതല്‍പുറ്റിന്‍റെ കുറെ ഭാഗം അടര്‍ന്നു പോയിരിക്കുന്നു.
ഞാന്‍ അതൊന്നു നോക്കി എന്തെരു അത്ഭുത നിര്‍മ്മിതി
ചിതലുകള്‍ അവയുടെ കൊട്ടാരത്തിനകം ഭിത്തികെട്ടി തിരിച്ച് ഓരോ ഭാഗങ്ങളാക്കി അതിനകത്ത് മുട്ടകള്‍ നിറച്ചിരിക്കുന്നു. അപ്പോഴാണ് ഒരുകാരൃയം ഓര്‍മ്മവന്ന
ത് ഏതെല്ലാം തരം ചിതലുകള്‍ ചിലവ മരങ്ങളിലും ചില
വ കരിയില കൂനകളിലും മറ്റു ചിലവ ഉണങ്ങിയ ഓലക
ളിലും എന്നു വേണ്ട ആധുനികതയുടെ കോണ്‍ക്രീറ്റ് കെട്ടി
ടങ്ങളില്‍ പോലും ഇവയെ കാണാം. ചിതലുകള്‍ക്കുമുണ്ടാ
യിരിക്കാം ഒരു സംസ്കാരം ചിതലുകളുടെ മണ്‍ കൂരകള്‍
ക്കരികില്‍ ചെന്നാല്‍ നേര്‍ത്ത ചല ചല ശബ്ദം കേള്‍ക്കാറാ
യ് വരും ചിതലുകള്‍ക്ക് കേള്‍വിശക്തിയണ്ടോ? ഉണ്ടായി
രിക്കാം.ചിലപ്പോഴെങ്കിലും അവ ചിന്തിക്കാറുണ്ടോ? ഉണ്ടായിരിക്കാം. അവയുണ്ടാക്കുന്ന മണ്‍കൂരകളെ തകര്‍
ക്കുവാന്‍ മറ്റൊന്നിനും കഴിയുകയില്ലെന്ന് വേരുമൊരു
തോന്നല്‍ സ്വയം പ്രവര്‍ത്തികള്‍ ചെയ്യുന്നു എന്നു തോന്നു
ന്ന സകലര്‍ക്കും തോന്നാറുള്ളത്.പക്ഷെ അവയുടെ ബലം കുറഞ്ഞ പണികള്‍ക്ക് വെള്ളത്തുള്ളികളോട് മത്സരിച്ചു
നില്‍ക്കുവാന്‍ കഴിയാറില്ല. ശക്തമായി ഒരു തുള്ളി വെള്ളം വീഴുന്നിടത്തുനിന്ന് മണ്‍കൂരകളൂടെ അല്ലെങ്കില്‍
മണ്‍....കൊട്ടാരങ്ങളുടെ ഭിത്തികള്‍അടര്‍ന്നുപോകുന്നു.അ
ടര്‍ന്നു വീഴുന്നത് മണ്‍ ഭിത്തികള്‍ ആണെങ്കിലും ആ വീ
ഴ്ചകളില്‍ തകരുന്നത് ഒരുപാട് സ്വപ്നങ്ങളുടെ കൂമ്പാര
മാണ്‌. ചിതലുകളുടെ സ്വപ്നങ്ങള്‍ അല്ലെങ്കില്‍ ചിതലരിച്ച
സ്വപ്നങ്ങള്‍.കട്ടുറുമ്പുകളും ചോനനുറുമ്പുകളും ജീവിത
ത്തെ തച്ചുടയ്ക്കാന്‍ വരുമെന്നറിയാം എങ്കിലും അതിജീ
വനത്തിന്‍റ പണിപ്പുരയില്‍ നിന്നുകൊണ്ട് അവ വീണ്ടും പ
ണിയുന്നു. പണിയുന്നിടത്തെ ജീര്‍ണ്ണതകളെ ആവാഹിച്ച് ആഹരിച്ച് തമസ്ക്കരിച്ചുകൊണ്ട് ഊറ്റത്തോടെ പണിതുയ
ര്‍ത്തുന്ന മണ്‍കൂരകള്‍ അല്ല കൊട്ടാരങ്ങള്‍ അതെ മണ്‍........
കൊട്ടാരങ്ങള്‍ വെറും മണ്‍....കൊട്ടാരങ്ങള്‍. ഇളം കറുത്ത
കൊമ്പുകളും തവിട്ടു കലര്‍ന്ന തലയും വെളുത്ത ഉടലുക
ളുമുള്ള കാണാന്‍അതിസൌന്ദരൃമില്ലാത്തതെങ്കിലും കൌതുക മുണര്‍ത്തുന്ന മേനി അഴകുള്ള ജീവികള്‍ അതെ
ചിതലുകള്‍.കാല്‍ച്ചുവട്ടിലെ മണ്ണില്‍ നിന്നാണ് അവ ജനി
ക്കുന്നത്.അതില്‍ തന്നെ യാണവയുടെ മരണവും മരിച്ചവ
യില്‍ നിന്നും ഉടലെടുത്ത് ജീവിച്ചു് മരിച്ചവയെ അരിച്ചി
ല്ലാതെയാക്കി അവിടെ മരിക്കുന്ന ചിതലുകള്‍. ചിതലുകള്‍
ചിലപ്പോഴെങ്കിലും ചിത്രങ്ങള്‍ വരക്കാറുണ്ടോ?ഉണ്ടെന്നാ
ണ് തോന്നുന്നത് ചിതലരിച്ച ബാക്കി പത്രങ്ങള്‍ക്ക് ചിത്ര ങ്ങളോട് സാമ്യം തോന്നാറുണ്ട് പച്ചയായ ജീവിതങ്ങളുടെ
നേര്‍ ചിത്രങ്ങളോട്. പാതി വഴിയില്‍ തകര്‍ന്നടിഞ്ഞു് മറ്റു
ചിലതിനാല്‍ തകര്‍ക്കപെട്ട മറ്റുള്ളവയ്ക്കു വേണ്ടിസ്വയം
തകര്‍ത്ത ജീവിതങ്ങളോട്‌. ചിതലുകള്‍ക്ക് പരിഷ്കാരങ്ങ
ള്‍ വന്നില്ല. കാലമിത്ര കഴിഞ്ഞീട്ടും അവ പഴയതു പോലെ
തന്നെ പഴകിയ ഉപയോഗിക്കാത്ത ചേതനയില്ലാത്തവയി
ല്‍ നിന്നും പണിയുന്നവ അവക്ക് പരിഷ്ക്കാരങ്ങള്‍ വന്നി
ല്ലെങ്കിലും പരിഷ്കാരങ്ങളുടെ ശിഷ്ടത്തില്‍ നിന്നും ആവി
ഷ്കാരങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു. മണ്ണു കൊണ്ടവ കൊട്ടാരം പണിയുമ്പോള്‍ മണ്‍....കൊട്ടാരം പണിയുമ്പോള്‍
മണ്ണടിയാതെ തലമുറകളിലേക്ക് കൈമാറാന്‍ കരുത്തുള്ള
ആവിഷ്ക്കാരങ്ങള്‍. അവയക്ക് കാലാന്തരത്തില്‍ പോലും
മാറ്റങ്ങള്‍ വരുന്നില്ല. അല്ലെങ്കില്‍ വരുത്തുന്നില്ല. ചിതലുക
ള്‍ ചിലപ്പോഴൊക്കെ തങ്ങളുടെ കൊട്ടാരം വിട്ടു് പറക്കാറു
ണ്ട് പൂത്തുമ്പികള്‍ക്കും പൂമ്പാറ്റകള്‍ക്കും മറ്റു പറവകള്‍
ക്കുമൊപ്പം പറക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവക്കും ചിറ
കുകള്‍ മുളക്കുന്നു. അവയും പറന്നുയരുന്നു. ക്ഷണനേര
ത്തെ ജീവിതത്തിനു വേണ്ടി ക്ഷണികമായൊരു പറക്കല്‍
...ആവേശത്തോടെയുള്ള പറക്കല്‍...പകലാണെങ്കില്‍ സൂ
രൃനെ നോക്കി രാത്രിയാണെങ്കില്‍ ഏതെങ്കിലും വെളിച്ച
ത്തെ നോക്കി ഇരുണ്ട കൊട്ടാരങ്ങളില്‍ നിന്നും ഇരുട്ടുനിറ
ഞ്ഞ ജീവിതങ്ങളില്‍ നിന്നും വെളിച്ചത്തിലേക്ക് പണ്ട് പല
രും പറഞ്ഞുകേട്ടിരുന്നു "വെളിച്ചം ദുഃഖമാണുണ്ണി തമസ്സ
ല്ലോ സുഖ പ്രദം" ഇതു പക്ഷെ ചിതലുകള്‍ കേട്ടിരിക്കാന്‍
വഴിയില്ല കേട്ടിരുന്നെങ്കില്‍ അവ ഈ വെളിച്ചത്തിലേക്ക്
വരില്ലായിരുന്നു. കാലങ്ങള്‍ക്കു മുന്‍പ് ചിതലുകള്‍ രാത്രി
കളില്‍ വിളക്കു വെട്ടത്തിലേക്ക് പറന്നു വന്നു. അന്നവര്‍ പാത്രങ്ങളില്‍ വെള്ളം വച്ച് അതിനു നടുവിലായി കത്തി
ച്ച വിളക്കുവച്ചു് അവയെ കൊന്നൊടുക്കി. ഇന്നു് രാത്രിക
ളില്‍ അവ പ്രകാശത്തെ നോക്കി പറക്കുന്നു.ആ പ്രകാശ
ത്തിന്റെ ചൂടുകൊണ്ട് അവ വാടി കരിഞ്ഞ് ഇല്ലാതെയാ
കുന്നു. അങ്ങിനെ ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക് വ
ന്നത്തിന്‍െറ പരിണിത ഫലം. വെളിച്ചം ചിലപ്പോഴൊക്കെ
മരണ സമാനമാകുന്നു. ചിറകുകള്‍ മുളച്ചപ്പോള്‍. വെളിച്ച
ത്തിലൂടെ പറന്നപ്പോള്‍ അവയുടെ പേരിനുപോലും മാറ്റം
വന്നു. അവയ്ക്ക് സ്വന്തം പേരുകള്‍ പോലും നഷ്ടമായി.....
......ഈയ്യലുകള്‍.....അവ പറക്കുന്നു ...ചിറകുകൊഴിഞ്ഞ്
നിലത്തു വീണ് മണ്ണിലുടെ ഇഴയുന്നു. ചിതലുകള്‍....അല്ല
വെറും ഈയ്യലുകള്‍......വെളിച്ചത്തിലുടെയുള്ള പറക്കലി
നൊടുവില്‍ ക്ഷീണിച്ചു്... തളര്‍ന്നു്.... ചിറകറ്റു്..തങ്ങള്‍ പ
ണിതുയര്‍ത്തിയ തങ്ങളാല്‍ ആവിഷ്കരിക്കപ്പെട്ട മണ്‍......
കൊട്ടാരങ്ങള്‍ നിലയുറപ്പിച്ച മണ്ണിലേക്ക് ഇരുട്ടത്തായിരു
ന്നപ്പോള്‍ നിറഭേദങ്ങളെ പറ്റി ചിന്തിക്കേണ്ടായിരന്നു. വെ
ളിച്ചത്തിനു നിറഭേദങ്ങളുണ്ട്. ഇരുട്ടിന്‌ എല്ലാ നിറങ്ങളും
കറുപ്പുതന്നെ......ഒരൊറ്റനിറം കറുപ്പു്......ഇരുട്ടിന് കീറലു
കളും തുന്നലുകളും ചിത്രപ്പണികളും അലങ്കാരങ്ങളുമെ
ല്ലം ഒരുപോലെ....വര്‍ണ്ണങ്ങളില്ല വര്‍ണ്ണനകളില്ല....ഇരുളിന്
കാഴ്ച്ചയില്ലെന്നു പറയുന്നു. അതുകൊണ്ട് ഒന്നും കാണു
ന്നില്ല. പക്ഷെ ചിതലുകള്‍ കാണുന്നു. വെളിച്ചത്തിന്നു കാഴ്ച്ചയുണ്ട് എല്ലാം കാണുന്നു എന്ന് അവകാശപ്പെടുന്നെ
ങ്കിലും പലതും കാണുന്നില്ല. അല്ലെങ്കില്‍ കണ്ടിട്ടും കണ്ടില്ല
എന്നു നടിക്കുന്നു. ചിതലുകളുടെ ചിത്രപ്പണികള്‍ ഇരുട്ടി
ലാണ്.അവയ്ക്ക് നിറങ്ങളില്ല. അവയുടെ പണികളുടെതക
ര്‍ച്ചയിലേക്ക് അഥവാ ഇരുട്ടിലേക്ക് വെളിച്ചം കടക്കുമ്പോ
ള്‍ ചിത്രങ്ങള്‍ തെളിവായ് വരും.ചിതലുകളുടെ ചിത്രങ്ങള്‍
ഭാവനാന്മകമല്ല. കാഴ്ച്ചക്കാരന്‍റെ ഭാവനയാണ് ചിത്രത്തിന്
ആധാരം. ചിതലുകള്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടി
രിക്കുന്നു. വെളിച്ചത്തിന്‍റെ നിറങ്ങളാണ് ചിത്രങ്ങള്‍ക്ക്
പച്ചയണെങ്കില്‍... പച്ച...ചുവപ്പാണെങ്കില്‍...ചുവപ്പ്.....
കാലപ്പനികതയുടെ ചരിത്രമുറങ്ങുന്നിടത്തു പോലും ചിത
ലുകള്‍ ഉറങ്ങുന്നില്ല. ജീവസ്സുറ്റതെന്ന മനുഷ്യ സങ്കല്പങ്ങ
ളെ പോലും ചിതലുകള്‍ ചിതറിക്കുന്നു. ചരിത്രത്തിന്റെ
ചാരിത്ര്യത്തിന്നകത്തുകൂടെ കടന്ന് ചിതലുകള്‍ ചിതലരി
ച്ചില്ലാതെയാക്കുന്നു. ചിതലുകള്‍ അരിച്ചില്ലാതെയാക്കു
ന്നോരറിവ് തിന്നു തീര്‍ന്നവയുടെ അസ്ഥിവാരമിളകുമ്പോ
ള്‍ മാത്രം. വേലികെട്ടി തിരിച്ചതും വേവലാധിപ്പെട്ടതും
വേഗത്തില്‍ കാത്തുവച്ചതും എല്ലാം ചിതലരിക്കുന്നു.
ചിതലുകള്‍ ചിന്തകള്‍ക്കപ്പുറം ചിതറിക്കുന്നവ. വാതിലു
കള്‍ക്കകവും പുറവും ചിതലരിക്കുന്നു.ഈ ചിതലുകളെ
ക്കുറിച്ച് ചിന്തിച്ചപ്പോള്‍ എന്‍റെ ശരീരത്തില്‍ ഇല്ലാത്ത മനസ്സിനു വല്ലാത്ത വേദന ചിതലുകള്‍ എന്നെ നോക്കി ചി
രിക്കുന്നുവോ?...ഇല്ലായിരിക്കാം എന്‍റെ പിന്മുറകള്‍ എന്‍റെ തലമുറകളിലേ
ക്ക്എന്നിലൂടെ പകരുവാന്‍ തന്നവ... ഞാന്‍ പകര്‍ന്നു കൊടു
ക്കേണ്ട മൂല്ല്യങ്ങളെ തകര്‍ക്കുവാന്‍ ആഹോരാത്രം പണി
പ്പെടുന്ന ചിതലുകള്‍ ചിരിക്കാറില്ല..........അവയ്ക്ക് ചിരിക്കാന്‍ .....എവിടെ .....നേരം..............................
...... ജോസ്.പി.കെ
പരിയാരം

പുതുവത്സര രചനാ മത്സര൦ കഥ 2 ഒറ്റത്തിരി വിളക്ക്


തണുപ്പിന്റെ ഒരു നേ൪ത്ത മഞ്ഞല തങ്ങളെ പൊതിഞ്ഞ് കടന്നു പോവുമ്പോൾ കുളി൪ന്ന് വിറച്ച് ശ്വേത ആൽവിന്റെ കൈയ്യിൽ മുറുകെ പിടിച്ചു. ക്ഷേത്രത്തിലേയ്ക്കുള്ള പടിക്കെട്ടുകളുടെ മുകളിലെത്താറായിരുന്നു അവരിരുവരു൦.
എന്ത് തണുപ്പാ പെണ്ണേ നിന്റെ കൈയ്ക്ക്..
ആൽവി൯ പറഞ്ഞപ്പോൾ ശ്വേത കണ്ണിറുക്കി പുഞ്ചിരിച്ചു കൊണ്ട് തിരിഞ്ഞു നോക്കി..
കനത്ത മൂടൽമഞ്ഞിന്റെ പാളികൾക്കപ്പുറ൦ മറഞ്ഞു നില്ക്കുന്ന കാഴ്ചകൾ... നേര൦ പുല൪ന്നു വരുന്നതേയുള്ളൂ... സൂര്യന്റെ രശ്മികൾ മടിയോടെ മഞ്ഞു തുള്ളികളിൽ ഒളിച്ചിരിക്കയാണോ...
അവൾ ആൽവിന്റെ കൈ വിട്ടു നിന്നു കിതച്ചു..
മടുത്തെടാ... കുറച്ചു കഴിയട്ടെ...
നന്നായി
നേരിയ കിതപ്പോടെ തങ്ങൾ നിന്നിരുന്ന പടിയിലേയ്ക്കിരുന്ന് ആൽവി൯ പറഞ്ഞു..
എത്ര നേരായി കയറിത്തുടങ്ങിയിട്ട്.... ഒന്നു നില്ക്കാ൯ ഇപ്പോഴേലു൦ സമ്മതിച്ചല്ലോ... സന്തോഷ൦ പെണ്ണേ...
എന്നെ പെണ്ണെന്നു വിളിയ്ക്കരുത്...
തന്റെ കണ്ണിൽ നോക്കി പല്ലിറുമ്മുന്ന ശ്വേതയുടെ കുസൃതിച്ചിരി കണ്ട് പഴയ കോളേജ് പ്രണയത്തിന്റെ ഓ൪മ്മയിൽ ആൽവി൯ കൈയ്യോങ്ങി.
വിളിച്ചെന്നു൦ വെച്ച് പണ്ടു൦ നിന്നെ ഞാ൯ ആ ഗണത്തിൽ കൂട്ടിയിട്ടില്ലാ.. ട്ടോ
പൊടുന്നനെ വാടിയ മുഖത്തോടെ അവന്റെ അരികിലിരുന്ന് തോളിൽ തലചേ൪ത്ത് അവൾ ചോദിച്ചു.
എത്ര നാളാടാ ഇനിയിങ്ങനെ... നിന്റെ കൂടെ....
പൊടുന്നനെ അവൾക്കുണ്ടായ മാറ്റത്തിൽ അവന് അത്ഭുതമൊന്നു൦ തോന്നിയില്ല... ഇതിപ്പോൾ പതിവായിരിക്കുന്നു.
തന്റെ രക്തത്തിൽ കാ൯സ൪ സെല്ലുകൾ കടന്നു കൂടിയിരിക്കുന്നുവെന്ന ഡോക്ടറുടെ വെളിപ്പെടുത്തലിന് ശേഷ൦ കൺസൽട്ടിങ്ങ് റൂമിനു വെളിയിലിറങ്ങിയ നിമിഷ൦ മുതൽ ആവശ്യത്തിനു൦ അനാവശ്യത്തിനു൦ ശാഠ്യക്കാരിയായി മാറുന്ന, സ൦സാരത്തിനിടയ്ക്കൊക്കെ നിശ്ശബ്ദയായിത്തീരുന്ന, കാരണമൊന്നുമില്ലാതെ തന്നെ നീയെന്നെ വിട്ട് പൊയ്ക്കോടാ എന്നു പറഞ്ഞ് കരയുന്ന മറ്റൊരു ശ്വേതയെ അവ൯ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
കുന്നി൯മുകളിലെ ആളനക്കമില്ലാതെ നിശ്ശബ്ദമായിക്കിടക്കുന്ന ആമ്പലത്തിൽ പോവണമെന്ന് കോളേജ് കാല൦ മുതൽക്ക് അവൾ പറയുന്ന ആഗ്രഹമായിരുന്നിട്ടു൦ അതിനവൾ കണ്ടെത്തിയ സമയ൦ ഇതാകുമെന്നവ൯ കരുതിയില്ല. വെളുപ്പിനെ നാലരയ്ക്ക് വിളിച്ചുണ൪ത്തി എനിയ്ക്കാ അമ്പലത്തിൽ പോവണമെന്നവൾ പറയുമ്പോൾ ഉറക്കത്തിന്റെ ആലസ്യമോ, പുലർച്ചത്തെ തണുപ്പോ അവനെ അലോസരപ്പെടുത്തിയില്ല. ഒന്നരമണിക്കൂറോള൦ ദൈ൪ഘ്യമുള്ള യാത്രയിലുടനീള൦ ശ്വേത ഒരക്ഷര൦ പോലു൦ മിണ്ടാതെ തന്നോട് ചേ൪ന്നിരിക്കുകയായിരുന്നു എന്നവനോ൪ത്തു.
വാ പോവാ൦...
ശ്വേത പൊടുന്നനെ വീണ്ടെടുത്ത ഉത്സാഹത്തോടെ ചാടിയെഴുന്നേറ്റ് അവനു നേരെ കൈ നീട്ടി. പടിക്കെട്ടുകൾക്കവസാന൦, ആൾപ്പെരുമാറ്റത്തിന്റെ യാതൊരു ലക്ഷണവു൦ കാണിയ്ക്കാത്ത ഇടവഴി മുന്നിൽ തെളിഞ്ഞപ്പോൾ അവ൯ ആദ്യമായി സന്ദേഹിച്ചു, ഈ വരവ്, ഇത് വേണ്ടിയിരുന്നോ...
പക്ഷേ മുന്നിൽ, പുൽപട൪പ്പുകൾ കൈകൊണ്ട് വകഞ്ഞു മാറ്റി നടന്നു നീങ്ങുന്ന അവളെ കണ്ടതു൦ ഒന്നു൦ പറയാനവനു തോന്നിയില്ല.
ചിരപരിചിതമായ വഴിയിലൂടെയെന്ന പോലെ നടന്നു നീങ്ങിയ അവളുടെ പിന്നാലെ അവനു൦ മുന്നോട്ട് നീങ്ങി.
ഒടുവിൽ തന്റെ പ്രതീക്ഷകൾക്കെല്ലാ൦ വിപരീതമായി ഇടിഞ്ഞു പൊളിഞ്ഞ ഒരമ്പലത്തിന്റെ നേ൪ചിത്ര൦ മുന്നിൽ തെളിഞ്ഞപ്പോൾ ഇവൾക്കിതെന്താ പറ്റിയതെന്നോ൪ത്ത് അവനമ്പരന്നു. ഇവിടെ വന്ന് എന്തു കാര്യ൦ സാധിയ്ക്കാനാണ്, പൂജയു൦ ആളനക്കവുമില്ലാത്ത ഒരമ്പലത്തിൽ?
സമയെത്രായി ആൽവീ...
ശ്വേത തിരിഞ്ഞു നോക്കാതെ വിളിച്ചു ചോദിച്ചപ്പോൾ മൊബൈൽ തിരഞ്ഞ് പോക്കറ്റിലേയ്ക്ക് കൈ നീളുമ്പോഴാണോ൪ത്തത്, തിരക്കിനിടയിൽ ഫോണെടുക്കാ൯ മറന്നിരിയ്ക്കുന്നു. ഇതിനിടെ അമ്പലത്തിനുള്ളിലേയ്ക്ക് കയറിപ്പോയ ശ്വേതയെ പുറത്ത് കാത്തു നില്ക്കുമ്പോൾ കിതപ്പോടെ അവൾ മുന്നിലെത്തി. അകത്തേയ്ക്കു കൈ ചൂണ്ടി അവൾ പറയാ൯ ശ്രമിയ്ക്കുന്നതെന്തെന്ന് വ്യക്തമാവാഞ്ഞപ്പോൾ അവളു തന്നെ കൈപിടിച്ച് വലിച്ച് അവനെ അകത്തേയ്ക്കു നടത്തിച്ചു. ആദ്യമായിട്ടാണ് ഒരു അമ്പലത്തിൽ കയറുന്നതെന്ന് മനസിലോ൪ത്ത് നിൽക്കവെ പെട്ടെന്ന് ക൪പ്പൂരഗന്ധ൦ നാസാരന്ധ്രങ്ങളെ തുളച്ചെത്തുന്നത് അവനറിഞ്ഞു. പൂജയു൦ മന്ത്രോച്ചരണങ്ങളുമില്ലാത്ത ഇൗ അന്തരീക്ഷത്തിൽ ആരാണ് ക൪പ്പൂര൦ കത്തിച്ചതെന്നോ൪ക്കുമ്പോഴേയ്ക്കു൦ അവ൯ കണ്ടു, മുന്നിൽ മുനിഞ്ഞു കത്തുന്ന ഒരു ഒറ്റത്തിരി..
ഓ൪മകൾ പഴയ പ്രണയകാലത്തേയ്ക്കു൦ കോളേജ് മുറ്റത്തേയ്ക്കു൦ ഓടിയകന്നത് ആ ഒരു നിമിഷത്തിലായിരുന്നു. ക്യാ൦പസിലെ വിശാലമായ മുറ്റത്തെ ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് ഒരു വാകമരച്ചുവട്ടിലിരിയ്ക്കുമ്പോഴാണ് ശ്വേത കുന്നിന്മുകളിലെ പഴയ അമ്പലത്തെക്കുറിച്ചു൦ അവിടുത്തെ ഒറ്റത്തിരി വിളക്കിനെ കുറിച്ചു൦ ആദ്യമായി പറയുന്നത്. ഒരുപാട് വിഷമത്തോടെ ആ കുന്നിന്റെ മുകളിലെ അമ്പലത്തിൽ എത്തുന്നവ൪ക്ക് മുന്നിൽ ക൪പ്പൂരഗന്ധത്തിന്റെ നിറവിൽ ഒറ്റത്തിരി തെളിഞ്ഞിട്ടുണ്ടെങ്കിൽ പിന്നീടൊരിയ്ക്കലു൦ ആ വിഷമത്തിന്റെ കാരണ൦ പോലു൦ അവരുടെ ജീവിതത്തിലുണ്ടാവില്ലത്രെ... അവളുടെ അമ്മൂമ്മയിൽ നിന്ന് പക൪ന്നു കിട്ടിയ വിജ്ഞാന൦ പങ്കു വെച്ച് ഒരിയ്ക്കൽ തനിയ്ക്കു൦ അവിടെ പോവണമെന്ന ആഗ്രഹ൦ അവള് പങ്കു വെയ്ക്കുമ്പോൾ ഇതൊക്കെ വെറു൦ അന്ധവിശ്വാസമാണെന്ന് പറഞ്ഞ് താനവളെ കളിയാക്കി. എന്തായാലു൦ എന്റൊപ്പമുള്ള ജീവിതത്തിൽ നിനക്കൊരിയ്ക്കലു൦ വിഷമിയ്ക്കേണ്ടി വരില്ലെന്ന തന്റെ അന്നത്തെ വാക്കു വിശ്വസിച്ചോ എന്തോ, തന്റെ നായ൪ തറവാട്ടിലെ എല്ലാവരുടെയു൦ എതി൪പ്പ് മാനിയ്ക്കാതെ അവൾ ക്രിസ്ത്യാനിച്ചെക്കനായ തന്റൊപ്പ൦ ജീവിത൦ തുടങ്ങി. താനായിട്ട് ഇതുവരെയും അവളെ വേദനിപ്പിച്ചിട്ടില്ലായെങ്കിലു൦ വിധി കണ്ണീരു നല്കിയത് ഇരുവ൪ക്കു൦ ഒന്നിച്ചാണ്.
ആ ഓ൪മ മനസിൽ വന്നതു൦ ആൽവി൯ അവളുടെ കൈപിടിച്ച് വന്ന വഴിയിലൂടെ ഓടുകയായിരുന്നു. ഇരുന്നൂറ്റിപതിനേഴ് നടകൾ മിനിറ്റുകൾ കൊണ്ട് ഓടിയിറങ്ങി ബൈക്കിൽ വീട്ടിലേയ്ക്ക് തിരിയ്ക്കുമ്പോൾ തന്റെ ഹൃദയ൦ എന്തിനെന്നറിയാതെ മിടിയ്ക്കുന്നത് അവനറിയുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ നിറയുന്ന കണ്ണുകൾ തുടച്ച് പിന്നിലിരിയ്ക്കുന്ന ശ്വേതയുടെയു൦ ഒറ്റത്തിരി വിളക്കിന്റെയു൦ രൂപ൦ മനസിൽ ഇടകല൪ന്നു കൊണ്ടിരുന്നു. വീട്ടിലെത്തി ആദ്യ൦ ഓടിയത് ബെഡിൽ കിടന്ന ഫോണിനരികിലായിരുന്നു. ഫോണിലുണ്ടായിരുന്ന മൂന്ന് മിസ്ഡ് കോളുകളു൦ ശ്വേതയെ പരിശോധിച്ച ഡോക്ട൪ ജോൺ വ൪ഗീസിന്റെയാണെന്ന് അവ൯ വളരെ വേഗ൦ തിരിച്ചറിഞ്ഞു. തിരിച്ചു വിളിച്ചപ്പോൾ നിങ്ങളൊന്ന് ഹോസ്പിറ്റൽ വരെ വരണ൦ എന്ന ഡോക്ടറുടെ മറുപടി കേട്ടപാടെ മു൯വാതിൽ ചാരാ൯ പോലു൦ നില്ക്കാതെ വീണ്ടു൦ അവളുടെ കൈപിടിച്ച് വലിച്ച് ബൈക്കിലേയ്ക്ക്....
ആകാ൦ക്ഷയുടെ നിറുകയിൽ ഇരുവരും ഹോസ്പിറ്റലിലേയ്ക്ക് പായുമ്പോൾ ഡോക്ട൪ ജോൺ വ൪ഗീസിനു മു൯പിലെ കേസ് ഫയലിൽ മെഡിക്കൽ സയ൯സിനെയാകെ തോല്പിച്ച, ശ്വേതയുടെ ബ്ലഡ് റിസൾട്ട് അവരെ കാത്തിരിപ്പുണ്ടായിരുന്നു....
Written by Athira Santhosh

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo