www.nallezhuth.com
രണ്ടു കോടി Page Views പൂർത്തീകരിച്ച ഘട്ടത്തിൽ നടത്തുന്ന
Late Smt. എലിസബത്ത് കുര്യാക്കോസ് സ്മാരക
കഥോദയം അവാർഡ് 2018
മികച്ച കഥാകൃത്ത് - 10001 രൂപ ക്യാഷ് പ്രൈസ്, പ്രശസ്തിപത്രം
ഈ അവാർഡ് സ്പോൺസർ ചെയ്തിരിക്കുന്നത്
കഥാകൃത്തും, ഹ്രസ്വ ചിത്ര നിർമ്മാതാവുമായ
ശ്രീ സുനിൽ ചെറിയകുടി
|
ഒരു രചയിതാവിൻ്റെ കഴിവിനെ കൂടുതൽ നന്നായി വിലയിരുത്തി, നിശ്ചിത കാലയളവിൽ രണ്ടു രചനകൾ താരതമ്യം ചെയ്ത്, വ്യക്തമായ മാനദണ്ഡങ്ങളോടു കൂടി നടത്തുന്ന മത്സരമാണിത്.
മത്സരം നടക്കുന്ന കാലാവധി
2018 ഏപ്രിൽ 2 മുതൽ - (ഏപ്രിൽ , മെയ് , ജൂൺ ) - ജൂൺ 30 വരെ.
= നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവ അംഗങ്ങൾക്ക് പങ്കെടുക്കാം
= Fake Profiles, Hidden identity profiles not allowed.
സജീവ അംഗമാകാൻ:-
1. നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിൽ മെമ്പർ ആവുക - ഇവിടെ ക്ലിക്ക് ചെയ്യുക
2. മറ്റു മെമ്പർമാരുടെ രചനകൾ പ്രോത്സാഹിപ്പിക്കുക . please give good comments and likes --- മത്സര കാലയളവിൽ ഓരോ ദിവസവും ലൈക്കുകൾ , കമെന്റുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി അഡ്മിനുകൾ സജീവ അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
3.Nallezhuth Android App install ചെയ്യുക .
നിബന്ധനകൾ :
- വിഷയം ഏതുമാവാം . കുറഞ്ഞത് 300 വാക്കുകൾ ഉള്ള കഥയായിരിക്കണം .
- നല്ലെഴുത്ത് ഫേസ്ബുക്ക് ഗ്രൂപ്പിൽ പോസ്റ്റ് ഇട്ട ശേഷം , നല്ലെഴുത്ത് ആൻഡ്രോയിഡ് ആപ്പ് വഴി അതേ പോസ്റ്റ് ഡീറ്റെയിൽസ് സഹിതം അയക്കേണ്ടതാണ് . App വഴി അയക്കാത്ത പോസ്റ്റുകൾ മത്സരത്തിനായി പരിഗണിക്കുന്നതല്ല .(****Nallezhuth Android App - Google PlayStore ൽ Nallezhuth എന്ന് ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക. .ഇൻസ്റ്റാൾ ചെയ്ത ശേഷം രചനാ മത്സരങ്ങൾ 2018 എന്ന സെക്ഷനിൽ ക്ലിക്ക് ചെയ്യുക . കാഥോദയം അവാർഡ് എന്ന ഫോട്ടോയിൽ ക്ലിക് ചെയ്ത് മത്സരത്തിലേക്കുള്ള കഥ , നേരിട്ട് ടൈപ്പ് ചെയ്തോ അല്ലെങ്കിൽ PDF ആയിട്ടോ സമർപ്പിക്കുക ).
- ഒരു രചയിതാവ്, മത്സരം നടക്കുന്ന മൂന്നു മാസക്കാലയളവിൽ രണ്ടു കഥകൾ സമർപ്പിക്കേണ്ടതാണ്. മത്സരത്തിനായി പോസ്റ്റ് ചെയ്യുന്ന രചനകൾ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാവാൻ പാടുള്ളതല്ല.
- രചനകൾ മൗലികമായിരിക്കണം. രചനകൾ ഇടുമ്പോൾ “കഥോദയം - (1 )” എന്ന് ആദ്യ കഥയോടൊപ്പവും, “കഥോദയം - (2 )” എന്ന് രണ്ടാമത്തെ കഥയോടൊപ്പവും (ശീർഷകത്തിൽ) എഴുതിച്ചേർക്കുക.
- വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
മത്സരത്തിൽ പോയിന്റുകൾ ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
- ആശയവ്യക്തത, പുതിയ ആശയങ്ങൾ, ഭാഷാശുദ്ധി
- നല്ലെഴുത്ത് ഗ്രൂപ്പിലെ സജീവാംഗമായി തുടരുക. മത്സര കാലയളവിൽ ഓരോ ദിവസവും ലൈക്കുകൾ , കമെന്റുകൾ എന്നിവ അടിസ്ഥാനപ്പെടുത്തി അഡ്മിനുകൾ സജീവ അംഗങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുന്നതാണ്.
മത്സരത്തിൽ പോയിന്റുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ള കാര്യങ്ങൾ
- അക്ഷരത്തെറ്റ് , വ്യാകരണപ്പിശക്, വികലപ്രയോഗങ്ങൾ.
- ആശയത്തിൽ വ്യക്തത ഇല്ലാതെയിരിക്കുക,
- ഗ്രൂപ്പിൽ നിർജ്ജീവമായിരിക്കുക
- മത്സരത്തിന് അയച്ചവ മറ്റെവിടെയെങ്കിലും പോസ്റ്റ് ചെയ്യുക
- ശീർഷകം ഇല്ലാത്ത രചന
- ഇമേജുകൾ / മറ്റു ലിങ്കുകൾ രചനയോടൊപ്പം ഉപയോഗിച്ചാൽ അയോഗ്യത ഉണ്ടാവുന്നതാണ്
- ആപ്പ് വഴി രചന സമർപ്പിക്കാതെയിരിക്കുക .
- മത്സരപ്പോസ്റ്റിൽ രാഷ്ട്രീയം , മതം , സ്ത്രീപുരുഷ വിദ്വേഷം , അശ്ളീല പ്രയോഗങ്ങൾ എന്നിവ അമിതമായി ഉൾപ്പെടുത്തിയാൽ മത്സരത്തിൽ നിന്നും ഒഴിവാക്കപ്പെടാൻ സാധ്യതയുണ്ട് .
ശ്രദ്ധിക്കുക :-
- ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള നിബന്ധനകളിൽ മാറ്റങ്ങൾ വരുത്താൻ അഡ്മിൻ പാനലിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്
- ഗ്രൂപ്പ് അഡ്മിനുകൾ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല
- മത്സരഫലം അന്തിമമായിരിക്കും
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക