എടി ലീനേ നീ ഇങ്ങു വന്നേ...
എന്തടാ മൊട്ടേ.. നിനക്കു കണ്ണു കണ്ടൂടെ ഇവിടെ പൂജ നടക്കണത് .
ഞാൻ വേണം തിരുമേനി ദാ.. ആ പൂജിച്ചോണ്ടിരിക്കണ രൂപം ശിരസിലേന്തി പുഴയിൽ മുങ്ങി നിവർന്നു തിരികെ പൂജാശാലയിൽ കൊണ്ടുവരാൻ എന്നാ തിരുമേനി പറഞ്ഞിരിക്കണത്
ഞാൻ വേണം തിരുമേനി ദാ.. ആ പൂജിച്ചോണ്ടിരിക്കണ രൂപം ശിരസിലേന്തി പുഴയിൽ മുങ്ങി നിവർന്നു തിരികെ പൂജാശാലയിൽ കൊണ്ടുവരാൻ എന്നാ തിരുമേനി പറഞ്ഞിരിക്കണത്
എടി പൊട്ടി അതു വേറാരങ്കിലും ചെയ്തോളും നീ വാ ..ഒരു രഹസ്യം പറയാനുണ്ട് ..!!
മാർട്ടിനെ നീ ചുമ്മാ അലമ്പുണ്ടാക്കാതെ പോയെ...
അപ്പോളീ പറയണ സ്നേഹമൊക്കെ അത്രേയുള്ളു അല്ലേ..?
ഒാ നിന്റെ ഒരു കാര്യം വാ...പറ എന്താ..,അർജന്റായി പറയാനുണ്ടന്നു പറഞ്ഞത് ..
എടി ഇവിടെ വന്നിട്ടു ശരിക്കൊന്നു മനസ്സു തുറന്നു സംസാരിച്ചിട്ടുണ്ടോ..,വേണ്ട നമ്മളൊരുമിച്ചു കുറച്ചു നേരം ഒറ്റക്കിരിന്നിട്ടുണ്ടോ..?
പ്രണയം പെട്ടന്നു ആകാശത്തൂന്നു പൊട്ടി വിരിയും പോലുണ്ടല്ലോ...നീ വളച്ചൊടിക്കാതെ കാര്യം പറയ്
അതേ ഇവിടടുത്തൊരു വളരെ സുന്ദരമായ സ്ഥലമുണ്ട് നമ്മളിപ്പോൾ അവിടെ പോകുന്നു.എല്ലാരും പൂജയുടെ ശ്രദ്ധയിലായിരിക്കും
എടാ നീ തന്നെയല്ലെ പറഞ്ഞേ ഇവിടം വിട്ടു പുന പ്രതിഷ്ഠ കഴിയാതിറങ്ങിയാൽ അപകടമാണന്ന്
ഒാ.,അതൊക്കെ ശരി തന്നെ അതീ ഗ്രാമം വിട്ടു പോയാലല്ലേ..നിനക്കു പറ്റുമെങ്കിൽ വാ,,,
പിണങ്ങണ്ട വാ.,,നീ വിളിച്ചാൽ ഞാനേതു നരകത്തിലാണേലും വരുവെന്നു നിനക്കറിയുമല്ലോ...?
അവളുടെ കൈയ്യും പിടിച്ചു അവൻ ഭഗവതിക്കാവുവിട്ടു പുറത്തേക്കിറങ്ങി
ലീനയുടെ കൈയ്യും പിടിച്ചാരോ ഒരാൾ പുറത്തേക്കു പോകുന്നതു കളത്തിനാവശ്യമുള്ള വാകപ്പൊടി തയ്യാർ ചെയ്തു കൊണ്ടിരുന്ന മാർട്ടിൻ കണ്ടു
അതാരുടെ കൂടെയാ അവൾ പുറത്തേക്കു പോയത് പുറത്തിറങ്ങരുതെന്നു അവളോടു പറഞ്ഞതു അവൾ മറന്നു പോയോ ആവോ
അവൻ അവരുടെ പുറകേ ഒാടി ചെന്നു.
പക്ഷെ അവരെ കണ്ടതില്ല.
ഇനി തനിക്കു തോന്നിയതാവോ...?അവളിവിടെ എവിടെയെങ്കിലും കാണും എന്നും കരുതി അവൻ തിരികെ പൂജാ മണ്ടപത്തിലെത്തി
പക്ഷെ അവരെ കണ്ടതില്ല.
ഇനി തനിക്കു തോന്നിയതാവോ...?അവളിവിടെ എവിടെയെങ്കിലും കാണും എന്നും കരുതി അവൻ തിരികെ പൂജാ മണ്ടപത്തിലെത്തി
പോർക്കലി തിരുമേനി പൂജയിൽ വ്യാപൃതനാണ് .അവന്റെ കണ്ണുകൾ അവളെ പരതി എങ്ങും കാണുന്നില്ല.പക്ഷെ കൂടെയുള്ള ജോയിയും മഹേഷും രേഷ്മയുമെല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു
അവൻ പെട്ടന്നു തന്നെ അവളേ നോക്കാനായി പുറത്തേക്കിറങ്ങി
അല്ല മാർട്ടിനെ നീ ഈ കാട്ടിലൂടെ എങ്ങോട്ടാ എന്നേം കൊണ്ടു പോണേ...കണ്ടിട്ടു തന്നെ ഭയമാകുന്നു
ഈ പകലിലും പാതിരാ മാതിരി ഇരുട്ടു ..അവൾക്കു നേരിയഭയം ഇല്ലാതില്ല
എടി ദേ ഈ ഇടവഴി കഴിഞ്ഞാൽ നമ്മൾ ഞാൻ പറഞ്ഞ സ്ഥലത്തെത്തും..!!!
ആ എന്നാൽ വേഗം നടക്ക് ...
അൽപ്പം മുന്നോട്ടു നടന്ന ലീന മാർട്ടിന്റെ അനക്കവും പറയുന്നതൊന്നിനും മറുപടിയും കേൾക്കാതായപ്പോൾ തിരിഞ്ഞു നോക്കി
ഡാ...കളിക്കാതെ വരണുണ്ടോ...സത്യമായും എനിക്കിച്ചിരി ഭയമില്ലാതില്ല
അവന്റെ മറുപടിയൊന്നും കേൾക്കുന്നില്ല
അവളുടെ ഉള്ളെന്നു കാളി
അവൾ ചുറ്റുപാടുമൊന്നു നിരീക്ഷിച്ചു
വള്ളി പടർപ്പുകളാൽ ഞെരിഞ്ഞമർന്നു മുള്ളുകൾ നിറഞ്ഞു ഇലകളില്ലാത്ത കാട്ടുമരങ്ങളാൽ വിചിത്രമായ കാട് !!!
താനിത്ര ദൂരം പിന്നട്ടിട്ടും ഇതൊന്നും ശ്രദ്ധച്ചില്ലല്ലോ
താനിത്ര ദൂരം പിന്നട്ടിട്ടും ഇതൊന്നും ശ്രദ്ധച്ചില്ലല്ലോ
അവിടെയും ഇവിടെയുമായി പാറകെട്ടുകളിൽ ഒാടി നടക്കുന്ന വിചിത്ര ജീവികൾ
ചിലതിനു രണ്ടു തല 'പൂച്ചയുടെ മുഖം 'ഒാന്തിന്റെ രീതിയിലുള്ള ശരീരം...
ചിലതിനു രണ്ടു തല 'പൂച്ചയുടെ മുഖം 'ഒാന്തിന്റെ രീതിയിലുള്ള ശരീരം...
അവളാ ജീവികളെ അത്ഭുതത്തോടെ നോക്കി.എന്തോ അതിനോടവൾക്കൊരു ഇഷ്ടം തോന്നി
അവൾ പതുക്കെ അതിലൊന്നിന്റെ അടുത്തു ചെന്നു
ഒന്നിനെ പതിയെ അവളെടുത്തു തന്റെ കൈകൾക്കുള്ളിൽ വെച്ചു
അതനങ്ങാതെ ഒരു പൂച്ചക്കുട്ടിയെ പോലെ ഇരിക്കുന്നു
അതനങ്ങാതെ ഒരു പൂച്ചക്കുട്ടിയെ പോലെ ഇരിക്കുന്നു
കൈകളിൽ തളുപ്പാർന്ന ഒരു പഞ്ഞിക്കെട്ടെടുത്തു വെച്ചപോലെയാണവൾക്കു തോന്നിയത്
ഒരു നിമിഷം അവൾ തന്നെ തന്നെ മറന്നു എന്നു വേണേൽ പറയാം
അവൾ പതിയെ അതിന്റെ മുഖത്തോടു മുഖം ചേർത്തു ചുംബിംക്കുവാനായി കുനിഞ്ഞു
അവളുടെ നോട്ടം അതിന്റെ കണ്ണുകളിൽ പതിഞ്ഞു
കൃഷ്ണമണികളില്ലാതെ വെളുത്തു മരിച്ച പോലിരിക്കണ കണ്ണുകൾ .അതിന്റെ കണ്ണുകളിൽ നിന്നും ഇറ്റിറ്റു വീഴുന്നു രക്തത്തുള്ളികൾ
അവൾ ഞെട്ടി..അതിനെ താഴെ ഇട്ടു നിവരുവാൻ ശ്രമിച്ചു
പെട്ടന്നതിന്റെ നാവു നീണ്ടു വന്നു
രണ്ടായി പിളർന്ന നാവിലൊന്നു അവളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു
പെട്ടന്നതിന്റെ നാവു നീണ്ടു വന്നു
രണ്ടായി പിളർന്ന നാവിലൊന്നു അവളുടെ കഴുത്തിൽ ചുറ്റിപ്പിടിച്ചു
മറ്റൊരണ്ണം അവളുടെ ഭയത്താൽ തുറന്ന വായക്കുള്ളിലേക്കാഴ്ന്നിറങ്ങി
അവളുടെ മനംപുരട്ടി ശർദ്ധിക്കുവാൻ ആഞ്ഞു
അവളുടെ മനംപുരട്ടി ശർദ്ധിക്കുവാൻ ആഞ്ഞു
പുറത്തു വന്നതു രക്തമെന്നു കണ്ടതും അവളൊച്ചത്തിൽ അലറിക്കരഞ്ഞു
ആ ജീവിയുടെ പിടിയൊന്നയഞ്ഞന്നവൾക്കു തോന്നി അതിനെ തട്ടി ദൂരെയെറിഞ്ഞവർ തിരിഞ്ഞോടി..,!!!
കാലിൽ വിഷകല്ലുകൾ കാച്ചി നീറ്റലെടുക്കുന്നുണ്ടായിരുന്നു.ഒാട്ടത്തിനിടയിൽ വള്ളി പടർപ്പുകളിലെ മുള്ളുകൾ അവളുടെ മേനിയിൽ തുളച്ചു കയറി
അവളുടെ ഞൊഞ്ചു ഭയത്താൽ വളരെ വേഗം ഇടിക്കുന്നതവൾ അറിഞ്ഞു
മാർട്ടിൻ..,,,,,,അവൾ വിളിച്ചലറി
പെട്ടെന്നൊരു കുഴിക്കുള്ളിലേക്കവൾ തട്ടി മറിഞ്ഞു വീണു
അതിന്റെ ആഴത്തിലേക്കു വീണ അവൾ ഭയത്താൽ അലറിക്കരഞ്ഞു
പക്ഷെ ആ കുഴിയുടെ ആഴമറിയാതവൾ ആകാശത്തിൽ നിന്നു താഴെ വീഴുന്ന വാൽ നക്ഷത്രം പോലെ ദിശയാറിയാതെ താഴേക്കു വീണു കൊണ്ടേ ഇരുന്നു
*******************************************
മാധവാ നീ നിന്റെ ഈ പെങ്ങൾക്കു വേണ്ടി മാന്ത്രിക ചുഴിയിൽ നിന്നും അവളെ കരക്കു കയറ്റു .
.ജീവിച്ചപ്പോഴോ..,ആശ നിറവേറാത്ത നിന്റെ ഈ പെങ്ങൾ രേഷ്മയിലൂടെ പ്രകാശനുമായി ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതു നീ അറിയുന്നീലേ..
,ഇവൾ കൊല്ലപ്പെട്ടാൽ എന്റെ ആശ തീരാതെ രേഷ്മയെ വിട്ടു ആത്മാക്കളുടെ ലോകത്തേക്കു മടങ്ങണ്ടി വരുമെന്നു നിനക്കറിയില്ലേ.,,?
ഇപ്പോൾ എന്നേ കാണുന്നപോലൊരിക്കലും നിനക്കു പിന്നെ എന്നേ കാണാൻ കഴിയില്ല എന്നു മറന്നു പോയോ.....?
.ജീവിച്ചപ്പോഴോ..,ആശ നിറവേറാത്ത നിന്റെ ഈ പെങ്ങൾ രേഷ്മയിലൂടെ പ്രകാശനുമായി ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നതു നീ അറിയുന്നീലേ..
,ഇവൾ കൊല്ലപ്പെട്ടാൽ എന്റെ ആശ തീരാതെ രേഷ്മയെ വിട്ടു ആത്മാക്കളുടെ ലോകത്തേക്കു മടങ്ങണ്ടി വരുമെന്നു നിനക്കറിയില്ലേ.,,?
ഇപ്പോൾ എന്നേ കാണുന്നപോലൊരിക്കലും നിനക്കു പിന്നെ എന്നേ കാണാൻ കഴിയില്ല എന്നു മറന്നു പോയോ.....?
വിഡ്ഡിത്തരം പറയാതെ !!!ഒരിക്കലും ഒരാത്മാവിനും ജീവിച്ചു കൊതിതീർക്കാൻ ആരിലും ബാധയായി അനവധിനാൾ നിൽക്കാൻ ആവില്ല.
നിന്റെ അവനോടുള്ള പ്രണയം അതു അവനെ നിന്നോടു ചേർക്കാനല്ലാതെ ഒരിക്കലും അവനോടു ചേർന്നു ജീവിക്കിനാവില്ല
'നിന്റെ ആത്മാവിന്റെ മോക്ഷമാണു ഞാൻ ആഗ്രഹിക്കുന്നത്
നിന്റെ അവനോടുള്ള പ്രണയം അതു അവനെ നിന്നോടു ചേർക്കാനല്ലാതെ ഒരിക്കലും അവനോടു ചേർന്നു ജീവിക്കിനാവില്ല
'നിന്റെ ആത്മാവിന്റെ മോക്ഷമാണു ഞാൻ ആഗ്രഹിക്കുന്നത്
ഇല്ല മാധവാ.,,അവളെ കൊല്ലാൻ ഞാൻ നിന്നേ അനുവധിക്കില്ല അവളെന്റെ ശത്രുവാണു നിനക്കെന്തു കൊല്ലാൻ അവകാശം?
എന്തു ന്യായം പെങ്ങളു പറഞ്ഞാലും ഞാനവളെ കൊന്നിരിക്കും പിന്നീടു നിന്റെ ആത്മാവിനീ ഭൂമിയിൽ നിൽക്കാനാവില്ല
വേണ്ട മാധവാ...എന്നെ എതിർത്തു എന്റെ ശത്രുവാകണ്ട എന്നേ ജയിക്കാൻ നിനക്കാവില്ല
ഹാ.,,അതു കൊള്ളാം നിനക്കായി കാവിലമ്മയേ പരിധിയിൽ വെച്ച ഞാൻ നിന്നെ ഭയക്കണമെന്നോ..,കഷ്ടം .നിന്റെ ബുദ്ധിമുഴുവൻ നശിച്ചോ...?
പ്ലീസ് മാധവാ അവളെ ഒന്നും ചെയ്യരുത് ,,നീ എന്നേ എന്തു വേണേൽ ചെയ്തോ...
സ്വന്തം മരണത്തിനു കാരണമായ കൊലയാളിയുടെ ജീവനായി യാചിക്കുന്ന ആദ്യത്തെ ആത്മാവു നീയാവും കഷ്ടം
പക്ഷെ അവളുടെ നാളുകൾ നീ കാരണം തന്നെ കഴിഞ്ഞു.നീ അവളെ കൊന്നാലും അവനോടുള്ള പ്രണയം കൊണ്ടു വെറുതേ വിടാമെന്നു നിനച്ചാലും അവളുടെ മരണം ഉറപ്പ് ..,നീ ആയി കൊന്നാൽ..,നിനക്കു സന്തോഷമായി പോകാം
അതല്ല ഞാനായി കൊന്നാൽ ആഗ്രഹങ്ങളൊന്നും തന്നെ നടക്കാതെ നിന്റെ ആത്മാവിനു ഈ ഭൂമിയിൽ നിന്നും അകലണ്ടി വരും നിനക്കു തീരുമാനിക്കാം
എന്തു തീരുമാനിച്ചാലും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെട്ടേ മതിയാവു അതു മറക്കണ്ട
അതു കാലത്തിന്റെ നീതിയാണ്
എന്തു തീരുമാനിച്ചാലും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെട്ടേ മതിയാവു അതു മറക്കണ്ട
അതു കാലത്തിന്റെ നീതിയാണ്
നിനക്കെന്നെ തടയാനാവില്ല മീര...നിന്റെ ആത്മ ശാന്തിക്കായി മാത്രമാണു ഞാനീ ദുർമന്ത്രങ്ങളത്രയും ചെയ്തത് .
എന്നും പറഞ്ഞു മാധവൻ നടന്നകന്നു
**************************************
**************************************
ലീന നീ എന്താണു ചെയ്യണത് ..നിന്നോടു പറഞ്ഞതല്ലേ...കാവിനു പുറത്തിറങ്ങരുതെന്ന്
വാ കൈയ്യിൽ പിടിച്ചു വേഗം എഴുന്നേൽക്ക്
നീ...,മാർട്ടിൻ തന്നെയാണോ...?എനിക്കു ഭയമാകുന്നു...!!!
എന്തെടി കൊച്ചു കുട്ടികളെ പോലെ നിനക്കെന്തു പറ്റി വാ എഴുന്നേൽക്കു .ഒരു കാട്ടു കുറ്റിൽ തട്ടി ഒന്നു വീണു അത്രയല്ലേ ഉള്ളൂ..?അതിരിക്കട്ടെ നീ എന്തിനാ ഈ കാട്ടിൽ വന്നത് ?ആരാ നിന്നോടൊപ്പം ഭഗവതിക്കാവിൽ നിന്നു പുറത്തേക്കിറങ്ങിയപ്പോൾ കണ്ടത് ? മാർട്ടിൻ ചോദിച്ചു
അപ്പോൾ താൻ അനുഭവിച്ചതൊന്നും തോന്നൽ മാത്രമായിരുന്നില്ല
അവളവന്റെ കൈകളിളിൽ പിടിച്ചെഴുന്നേറ്റു
മാർട്ടിൻ ഇവിടെന്തോ കുഴപ്പമുണ്ട് ..അരുതാത്ത പലതും കാണുന്നു.മരണം മുന്നിൽ നൃത്തം വെയ്ക്കും പോലെ വാ നമുക്കിവിടുന്നെളുപ്പം പോകാം..
മാർട്ടിന്റെ കൈകളിൽ പിടിച്ചെഴുന്നേൽക്കാൻ ശ്രമിച്ച അവൾ ഞെട്ടി..തന്റെ ഒരു കാൽ അറ്റു താഴെ വീണിരിക്കുന്നു
മാർട്ടിൻ ഇതു കണ്ടോ എന്റെ കാൽ അവൾ പൊട്ടി കരഞ്ഞു
അവളുടെ കാലിൽ നിന്നും കുടുകുടാ രക്തം ഒലിച്ചിറങ്ങുന്നു
മാർട്ടിനവളുടെ ഷാളഴിച്ചു മുറിഞ്ഞ ഭാഗം വരിഞ്ഞു കെട്ടി മുറുക്കി .അവളെ രണ്ടു കൈകളിൽ ഒരു കുട്ടിയെ എടുക്കുന്ന ലാഘവത്തോടെ എടുത്തു കൊണ്ട് തിരിഞ്ഞോടി
മാർട്ടിൻ നിൽക്ക് ദാ അവിടൊരു മാളിക എനിക്കു വേദനിച്ചിട്ടു മേലാ അൽപ്പം ഐസ് കിട്ടുമോന്നു നോക്ക് .ഒന്നു മരവിപ്പിച്ചിരുന്നേൽ....അവൾ കരഞ്ഞു പറഞ്ഞു മാർട്ടിൻ അവളുമായി ആ മാളികയിലേക്കോടി കയറി
വാതിലിൽ അവൾ കൈകളാൽ കൊട്ടി വിളിച്ചു
വാതിൽ തുറന്നു കിടക്കയാണന്നപ്പോഴാണു അവർ അറിഞ്ഞത് .
മാർട്ടിൻ കൈമുട്ടിനാൽ വാതിൽ തള്ളി തുറന്നു
മാർട്ടിൻ കൈമുട്ടിനാൽ വാതിൽ തള്ളി തുറന്നു
അനക്കമൊന്നും കേൾക്കുന്നില്ല
ലീന ഉച്ചത്തിൽ വിളിച്ചു ചോദിച്ചു ഇവിടാരും ഇല്ലേ.,,
അവളുടെ ശബ്ദം ആ മാളികയിലാകെ മാറ്റൊലി കൊണ്ടു
ആരും മില്ലന്നു തോന്നുന്നു
അവൻ അവളെ നിലത്തിരുത്തി അടുത്തുള്ള റൂമുകൾ തുറക്കാൻ നോക്കി
എല്ലാ റൂമുകളും ആണിയടിച്ചു മൂടപ്പെട്ടിരിക്കുന്നു .ക്രോസ് വെച്ചാണിയടിച്ച പലകയിൽ അവനാഞ്ഞു വലിച്ചു നോക്കി തുറക്കണില്ല
അവൻ ലീനയോടു പറഞ്ഞു
അവൻ ലീനയോടു പറഞ്ഞു
നീ ഇവിടിരി ഞാൻ മുകളിലത്തെ നിലയിൽ പോയ് നോക്കി വരാം
ശരിയെന്നവൾ തലയാട്ടി
മാർട്ടിൻ പടികളിലൂടെ മുകളിലേക്കു പോയ്
മാർട്ടിൻ പടികളിലൂടെ മുകളിലേക്കു പോയ്
ലീന പതിയെ നിരങ്ങി ഒരു പൂട്ടിയിട്ട റൂമിന്റെ വാതിൽക്കൽ ചെന്നു.
വാതിലിന്റെ പഴുതിലൂടെ അവൾ അകത്തെന്തെന്നു നോക്കി
ആ കാഴ്ച കണ്ട അവൾ ഞെട്ടി.അലറിവിളിച്ചു
മാർട്ടിൻ.....,.
മാർട്ടിൻ.....,.
പെട്ടന്നു കരണ്ടു പോയ പോലെ
എന്താണുണ്ടായതന്നു അവൾക്കു മനസ്സിലായില്ല
എന്താണുണ്ടായതന്നു അവൾക്കു മനസ്സിലായില്ല
തുടരും
Biju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക