നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ദൃഢ പ്രതിജ്ഞ

കുറെ കരഞ്ഞു കാലു പിടിച്ചിട്ട അവൾ എന്റെ കൂടെയൊന്നു സിനിമക്കു വരാൻ സമ്മതിച്ചത് .മാത്രമല്ല തിയറ്ററിനുള്ളിൽ ഞാനൊരു നല്ല കുട്ടി ആയിരിക്കുമെന്നും കൈയിലടിച്ചു സത്യവും ചെയ്യിച്ചു.
അങ്ങനെ ക്ലാസ് ഇല്ലാത്ത ഒരു ദിവസം ഞാൻ അവളെയും കൊണ്ടു സിനിമക്ക് പോയി .തിയറ്ററിൽ എത്തി അവളെ ഒരു സ്ഥലത്ത് ഒതുക്കി നിർത്തി ടിക്കറ്റ്‌ എടുക്കാൻ ആണുങ്ങളുടെ ക്യുവിലേക്ക് പോയി .ഫാമിലി ഫിലിം ആയതു കൊണ്ടു നല്ല തിരക്കാണ് .ആണുങ്ങളുടെ ക്യു ബിവറജ്‌ കോർപറെഷനെ വെല്ലും വിധത്തിലായിരുന്നു .അവിടെ നിന്നാൽ ടിക്കെറ്റ് കിട്ടുകയില്ലയെന്ന് ഉറപ്പായപ്പോൾ ഞാൻ പിൻവലിഞ്ഞു .
നേരെ അവളുടെ അടുതെത്തി .പെണ്ണുങ്ങളുടെ ക്യുവിൽ തിരക്ക് കുറവായതിനാൽ ഞാൻ അവളെ ടിക്കറ്റ്‌ എടുക്കാൻ ക്യുവിൽ നിർത്തി.
എന്നിട്ടു ഞാൻ കുറച്ചങ്ങ് മാറി നിന്ന് ഒരു പട്ടാളക്കാരന്റെ സൂക്ഷ്മതയോടെയും ജാഗരൂഗതയോടും കൂടി പരിസരം ഒന്നടങ്കം നിരീക്ഷിച്ചു.
ഹൊ "രെക്ഷപെട്ടു 'പരിചയക്കാരുമില്ല.
ഇതു പറഞ്ഞു ഞാൻ തിരിഞ്ഞില്ല.
എന്റെ പുറകിൽ ഒരു കൈ പതിച്ചു .
ഞാൻ വെട്ടിതിരിഞ്ഞു നോക്കിയതും
"ദിനേശേട്ടൻ '.
അതെ എന്റെ അമ്മാവന്റെ മോൻ ദിനേശൻ'"തൊട്ടു മുമ്പിൽ പനമരം പോലെ നിൽക്കുന്നു. ഞാൻ ആകെ തരിച്ചു പോയി .
എന്താ ദിനെശേട്ട ഇവിടെ '"
ഞാൻ വെറുതെ '"
വെറുതെയോ ?
അല്ല നിനക്കിന്നു ക്ലാസില്ലേ '"
ഇല്ലേട്ട ഇന്നു ഒഴിവാ ''
ഉം ഡാ മുടിഞ്ഞ തിരക്കാണല്ലോ നീ ആരേലും ഏപ്പിച്ചട്ടുണ്ടോ '"
ഇല്ല ഞാൻ പടത്തിനു വന്നതല്ല ഒരു കൂട്ടുകാരനെ തിരക്കി വന്നതാ '"
അപ്പൊ നീ കേറണില്ലേ '"
ഇല്ലേട്ടാ ഞാൻ അവനെ കണ്ടിട്ട് ഉടനെ പോകും '"
ഉം ഡാ ടിക്കെറ്റ് കൊടുക്കാറായി ഞാനേ വല്ല പരിചയക്കാരുമുണ്ടോന്നു നോക്കട്ടെ"
ദിനേശേട്ടൻ പോയതും എന്റെ ശ്വാസം നേരെ വീണു .ഈശ്വര ആ പണ്ടാരക്കാലനു ടിക്കെറ്റ് കിട്ടരുതേ ഞാൻ സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു .ടിക്കെറ്റ് കൊടുത്തു തുടങ്ങി ഈശ്വര '"ഞാൻ വീണ്ടും വിളിച്ചു .
ടിക്കെറ്റ് കൊടുത്തു തുടങ്ങിയതും തിരക്കു കൂടി വന്നു കിട്ടിയവരെല്ലാം സീറ്റ്‌ പിടിക്കാനായ് ഓടുന്നു .ഇതിനിടയിൽ എന്റെ പ്രാണസഖി ടിക്കെറ്റുമായി വന്നു ഞാൻ അവളുടെ കൈ പിടിച്ചു വലിച്ചു എടി വേഗം .പെട്ടന്നവൾ എന്റെ കൈ വിടീച്ചു .
ഡാ അതെ .
എന്തെടി .
ഡാ ഒരാൾക്കു ഒരു ടിക്കെറ്റ് കൊടുക്കാനുണ്ട് .
ആർക്ക് .
ഡാ അത് ഇവിടെ നിക്കാന്ന പറഞ്ഞെ .
ആരെടി നിന്റപ്പനൊ .
എനിക്കു ദേഷ്യം ഇരച്ചു കയറി .
ഡി നീ വരുന്നുണ്ടോ .
ഡാ നീ എന്തിനാ ഇങ്ങനെ കിടന്നു ചാവണെ.
നീ കളിക്കാതെ വരുന്നുണ്ടോ .
ഡാ അതാ ആ ചേട്ടൻ .
ഏതവനാട അത് ഞാൻ തിരിഞ്ഞു നോക്കിയതും .
ദിനേശേട്ടൻ .
എന്റെ കണ്ണിൽ ഇരുട്ടു കയറി .
ഇന്നാ ചേട്ടാ ചേട്ടന്റെ ടിക്കെറ്റ് ഞാൻ ചേട്ടനെ കുറെ നോക്കി, അവൾ ടിക്കെറ്റ് ദിനേശേട്ടനു കൊടുത്തു .ദിനേശേട്ടൻ ടിക്കറ്റ്‌ മേടിച്ചു എന്നെ നോക്കി ആക്കിയൊന്നു ചിരിച്ചു കൊണ്ട് നന്ദിയും പറഞ്ഞു പോയി .ഞാനാകെ ഇടിമിന്നലേറ്റ്തു പോലെയായി .ചില മന്ദബുദ്ധി പിള്ളേരെ കൊണ്ടു പോകുന്നമാതിരി അവൾ എന്നെയും കൊണ്ടു തിയറ്റരിനുള്ളിലേക്ക് കയറി .
സിനിമ തുടങ്ങിയതും തീർന്നതും ഞാൻ അറിഞ്ഞില്ല .ചത്ത വീട്ടിലെ ബലികാക്കയെ പോലെ ഞാൻ
സിനിമ കണ്ടിറങ്ങി, അവളെ അടുത്ത ബസ്‌ സ്റ്റൊപിലാക്കി .വണ്ടി നേരെ ബിവറജ് കോർപ്പരേഷനിലേക്കു വിട്ടു .തിക്കിലും തിരക്കിലും നിന്നു ഒരു ഫുൾ വാങ്ങി എക്കടയിൽ തിരുകി, ദിനേശേട്ടന്റെ വീടിലേക്ക്‌ വിട്ടു.
വണ്ടി നൂറേ നൂറിൽ ദിനേശേട്ടന്റെ മുറ്റത്തെത്തി .
അമ്മായി ദിനേശേട്ടൻ എന്ത്യേ '"
അകത്തുണ്ട് .
ഞാൻ ഓടി ദിനേശേട്ടന്റെ മുറിയിൽ കയറി .
എന്താടാ നീ കിതക്കണേ നീ നിന്റെ കൂട്ടുകാരനെ കൊണ്ടെന്നാക്കിയോ .
ദിനേശേട്ട അത് '"
എന്താടാ അവളുടെ പേര് .
ഹണി ബി '"
ങേ ഹണി ബിയോ "'പെണ്ണുങ്ങൾക്കും അങ്ങനെ പേരിടുമോ.
ഞാൻ എക്കടയിൽ നിന്നും ഫുൾ ഹണി ബി എടുത്തു മേശപ്പുറത്തു വച്ചു .
ആ കൊള്ളാലോ ദിനേശേട്ടൻ കുപ്പിയെടുത്തു .
ഞാൻ തിരിഞ്ഞു നടന്നു .
എടാ ഇനിയെന്നാ അടുത്ത ഷോ.
എന്തോ അമ്മായി എന്നെ വിളിച്ചോ ഞാൻ ധാ വരണ് '"
ആ ചെല്ല് ചെല്ല്..
ദിനേശേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
ഇനിയവിടെ നിന്നാൽ കുപ്പിയുടെ എണ്ണം കൂടുമെന്നറിഞ്ഞ ഞാൻ വേഗം പുറത്തിറങ്ങി വണ്ടി വിട്ടു .
'"ഇതോടെ ഇനി മേലാൽ ഞാൻ ഒരു അവളുമാരെയും സിനിമക്ക് കൊണ്ടു പോകില്ലെന്ന് ദൃഢ പ്രതിജ്ഞ ചെയ്യുന്നു '"
Aneesh. Pt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot