Slider

ഈശ്വരന്റെ മൗനം

0
ഈശ്വരന്റെ മൗനം
°°°°°°°°°°°°°°°°°°°°°
ഒട്ടിയ വയറോടെ
വിശന്നുറങ്ങുമ്പോൾ,
കുട്ടികൾ പ്രാർത്ഥിച്ചു, 
നാളെയെങ്കിലും
വീട്ടിൽ ചോറ് ഉണ്ടാകേണമേ എന്ന്.
കണ്ണീരുണങ്ങാത്ത
മിഴികളോടെ ഉറങ്ങുമ്പോൾ,
അമ്മ പ്രാർത്ഥിച്ചു,
നാളെ
കുട്ടികൾക്ക്‌ വിശക്കാതിരിക്കേണമേ എന്ന്.
അത്യുന്നതങ്ങളിൽ,
അപ്സരസ്സുകളുടെ നൃത്തം കണ്ടു,
മധു ചഷകം നുണയുന്ന
ദൈവം
അതു കേട്ട് മിണ്ടാതിരുന്നു.
°°°°°°°°°°°°°°°°°°°
Sai Sankar
സായ് ശങ്കർ, മുതുവറ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo