Slider

നോവുമരങ്ങൾ

0
നോവുമരങ്ങൾ
??????????????
ആടിയാടി വന്ന്
കട്ടിലിലേക്ക്
കടപുഴകി
വീണൊരാൺമരം
കൂർക്കം വലിച്ചുറങ്ങുന്നു
ചില്ലയിൽ
പകലന്തിയോളം
പൂത്തു നിന്ന
കുറേ സ്വപ്നങ്ങൾ
ഉത്സവമേളങ്ങൾ
ഒഴുകിയെത്തിയൊരു
തേങ്ങലാവുന്നു
പെൺ മരച്ചില്ലയിൽ.
കണ്ടു വെച്ച
കളിപ്പാട്ടങ്ങൾ
ഓർത്തു
കരഞ്ഞൊരു
കുഞ്ഞുമരം
തല്ലു വാങ്ങിയുറങ്ങുന്നു.
ഏങ്ങലിൽ
ഉലയുന്നു ചില്ലകൾ
ലാലു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo