******************
"സണ്‍ഡേ" ....അത് ഉറങ്ങി തിർക്കണം എന്ന വാശിയിൽ പുതപ്പിനുള്ളിൽ സ്വപനങ്ങളെയും കെട്ടിപിടിച്ച് കിടക്കുമ്പോഴാണ് ഫോണ്‍ റിംഗ് ചെയ്തത് ...ആരാണെന്ന് നോക്കാനൊന്നും തോന്നിയില്ല ഫോണ്‍ സൈലന്റ് ആക്കി അങ്ങനെ കിടന്നു,.
.അതാ ഫോണ്‍ വീണ്ടും റിംഗ് ചെയ്യുന്നു...അല്പം ദേഷ്യത്തോടെ ഫോണ്‍ അറ്റൻഡ് ചെയ്തു..
."നീ എവിടെയാണ് ..നീ പോവാൻ റെഡി ആയില്ലേ "...
അപ്പുറത്ത് നിന്നും ഒരു സുഹൃത്തിന്റെ ശബ്ദം ...പെട്ടന്നാണ് എനിക്ക് ആ കാര്യം ഓര്മ വന്നത് ഇന്നു അവന്റെ കൂടെ പെണ്ണ് കാണാൻ പോവാൻ ഉണ്ട്
സത്യത്തിൽ എനിക്ക് ഇ ചടങ്ങിന് പോവാൻ വലിയ ചമ്മലാണ് ..പിന്നെ ഫ്രീ ആയി കുറെ വീട്ടിൽ നിന്നും ചായ കുടിക്കാമല്ലോ എന്നു വിചാരിച്ചു ok പറഞ്ഞതാണ് ..
ഞങളുടെ .ഗാങ്ങിൽ .ഒരു professional ..സൽസ്വഭാവി ..മികച്ച സാലറി സ്കയിൽ എന്നിവ പരിഗണിക്കുമ്പോൾ .അവന് എവിടെ പോയാലും പെട്ടന്ന് ഒരു നല്ല കുട്ടിയെ കിട്ടും ഞങ്ങൾക്കെല്ലാം ഉറപ്പായിരുന്നു ..
.ഞാൻ പെട്ടന്ന് റെഡി ആയി..
അവന്റെ കൂടെ കാറിൽ കയറിയപ്പോഴാണ് കാര്യം മനസ്സിലായത്.കാണാൻ പോവണ്ട പെണ്‍കുട്ടിയുടെ ശരിയായ അഡ്രെസ്സ് കയ്യിൽ ഇല്ല,കൂടെ ഉണ്ടായിരുന്ന ബ്രോക്കെർ എന്നെ നോക്കി പറഞ്ഞു,.
."അതൊക്കെ എനിക്ക് അറിയാവുന്ന സ്ഥലം ആണ്,കുട്ടി നല്ല കുട്ടിയാ ഇവന് പറ്റും"
.
"അതെങ്ങനെയാ നിങ്ങൾ കുട്ടിയേയും കണ്ടിട്ടില്ല വീടും കണ്ടിട്ടില്ല പിന്നെയെങ്ങനെയാ ഇവന് പറ്റുന്ന കുട്ടിയാണെന്ന് പറയുന്നേ"
.
"അതെങ്ങനെയാ നിങ്ങൾ കുട്ടിയേയും കണ്ടിട്ടില്ല വീടും കണ്ടിട്ടില്ല പിന്നെയെങ്ങനെയാ ഇവന് പറ്റുന്ന കുട്ടിയാണെന്ന് പറയുന്നേ"
അയാൾ പറഞ്ഞു "ഞാൻ പത്തിരുപത്തഞ്ചുകൊല്ലമായില്ലേ ഇ പണി ചെയ്യാൻ തുടങ്ങിയിട്ട്,നമുക്ക് വേണ്ട പെട്ടവർ പെണ്ണിന്റെ വീടിനടുത്ത് ഉണ്ട് "
അതികം സംസാരിച്ചിട്ട് കാര്യം ഇല്ല എന്നു മനസ്സിലായത്കൊണ്ട് ഞാൻ പിന്നൊന്നും പറയാൻ പോയില്ല.
.ഞങ്ങൾ കുറെ ദുരം യാത്ര ചെയ്തു കാണും..ശരിക്കും നാട്ടിൻ പുറം എന്നു പറയാവുന്ന ഒരു സ്ഥലം എത്തി..".നിങ്ങൾ ഇരിക്കു ഞാൻ പോയി അന്വഷിച്ചു വരാം" എന്നു പറഞ്ഞ് ബ്രോക്കെർ പുറത്തിറങ്ങി.
കുറച്ച് സമയം കഴിഞ്ഞപ്പോൾ അയാൾ തിരിച്ച് വന്നു "അതെ ഒരു ചെറിയ പ്രശനം ഉണ്ട് നമ്മൾ കാണാൻ വന്ന പെണ്ണിനെ ഇന്നു കാണാൻ പറ്റില്ല..പഷേ നിങ്ങൾ പേടിക്കണ്ടാ തൊട്ടടുത്ത് വേറെ ഒരു പെണ്‍കുട്ടി ഉണ്ട് നമുക്ക് ആ കുട്ടിയെ ഒന്ന് പോയി കാണാം ..ഇതാണ് ദൈവ നിശ്ചയമെങ്കിലോ "...
സത്യത്തിൽ എനിക്ക് ദേഷ്യമാണ് വന്നത് പഷേ ഫ്രണ്ട് അയാളുടെ അവസാനത്തെ വാക്കിൽ വീണ് പോയി
..."നീ വാടാ നമുക്ക് ഒന്ന് പോയി നോക്കാം അവൻ പറഞ്ഞു കൊണ്ട് എന്റെ കൈ പിടിച്ചു,..".ശരി "എന്നു ഞാനും മുളി
ഞങ്ങൾ പത്തു മിനിറ്റ് നടന്നു കാണും ..വഴിയിൽ കണ്ട ചിലരോടൊക്കെ വഴി ചോദിച്ച് ഒരു ചെറിയ വീടിന്റെ മുന്നിലെത്തി
"ഇതായിരിക്കും വീട് വരൂ .."പറഞ്ഞു കൊണ്ട് ബ്രോക്കെർ വീടിനടുത്തേക്ക് നടന്നു,
വീടിന്റെ മുറ്റത്ത് ഒരാൾ നില്പുണ്ടായിരുന്നു ...ബ്രോകേർ ചെന്ന് അയാളോട് എന്തോ സംസാരിച്ചു..അപ്പോൾ അയാൾ ..ഞങളെ ഒന്ന് നോക്കി ചിരിച്ചു..എന്നിട്ട് പറഞ്ഞു "വരൂ കയറി ഇരിക്കു "..ഞങൾ മുന്ന് പേരും വീട്ടിലേക്ക് കയറി ഇരുന്നു..
കുറച്ചു സമയം കഴിഞ്ഞപ്പോൾ അയാൾ പുറത്തേക്ക് വന്നു..ഞങ്ങൾക്ക് അഭിമുഖമായി ഇരുന്നു ,
തെറ്റി ധാരണ വേണ്ട എന്നു കരുതി ഞാൻ ആദ്യമേ പറഞ്ഞു
"ഇവനാണ് പയ്യൻ "ഞാൻ അവന്റെ ജോലിയെ കുറിച്ചും വിദ്യാഭ്യാസത്തെ കുറിച്ചും ചെറിയ ഒരു വിവരണം കൊടുത്തു ,..അതിൽ അയാൾ തൃപ്ത്തനാണ് എന്നു എനിക്ക് തോന്നി,
.."വീട് എവിടേയാ "..ആരൊക്കെ ഉണ്ട് വിട്ടിൽ ..അയാൾ ചോദിച്ചു ,..അവൻ പറയുന്നതിൽ അല്പം വിറയൽ കണ്ട ഞാൻ ആ ജോലി കുടി സന്തോഷത്തോടെ എറ്റടുത്തു,..
"ഞങൾ നല്ല നായരാ ..അയാൾ ബ്രൊക്കരെ നോക്കി മെല്ലെ പറഞ്ഞു,.
ഒരു നല്ല പയ്യൻ വേണം പിന്നെ മോളെ അവൾക്കിഷ്ടമുള്ളവരെ പഠിപ്പിക്കണം,."
ബ്രോക്കെർ എന്റെ ചെവിയുടെ അടുത്തേക്ക് സ്വകാര്യം ചോദിക്കുന്നപോലെ ചോദിച്ചു
"പിന്നെ ഇവൻ എതാ കാസ്റ്റ് ..ഇന്നലെ ആണ് ഇവന്റെ അച്ഛന്റെ ഒരു സുഹൃത്ത് വിളിച്ച് കാര്യം പറഞ്ഞത് അയാൾ നായരാ ഇവനും നായരല്ലേ "
സത്യത്തിൽ ആ കാര്യം ഞാൻ അപ്പോഴാണ് ആലോചിച്ചത്,ഒരു പക്ഷെ പെണ്ണു കണ്ടു experience ഇല്ലാത്തത് കൊണ്ടാവാം ..ഞാനും അത് ഓർത്തില്ല,..ഞാൻ പറഞ്ഞു
"നായരല്ല .എന്നാ തോന്നുന്നേ ..ഞങ്ങൾക്കിടയിൽ ഇതൊന്നും ചർച്ച ആവാറില്ല പിന്നെ അവൻ എന്റെ നാട്ടിലേക്ക് വന്നിട്ട് കുറച്ച് ആയിട്ടെ ഉള്ളൂ "
ഞാൻ അവനോട് മെല്ലെ ചെവിയിൽ ചോദിച്ചു
"കാസ്റ്റ് എതാ "..
."പുലയൻ ".............
അവൻ മറുപടി പറഞ്ഞു
ഞാൻ ബ്രോക്കരോട് പറഞ്ഞു
ഞാൻ ബ്രോക്കരോട് പറഞ്ഞു
"പുലയൻ "........
ഞാൻ ബ്രോക്കരോട് പറഞ്ഞത് അയാൾ കേട്ടു ..എന്നു മനസ്സിലായി .
.അയാളുടെ മുഖ ഭാവം മാറുന്നത് ഞാൻ കണ്ടു,...
പെട്ടന്ന് അയാൾ എഴുനേറ്റു അകത്തേക്ക് പോയി,...കുറച്ചു സമയത്തേക്ക് അകത്ത് നിന്നും ഒച്ചയൊന്നും കേട്ടില്ല...
ഞാനും അവനും മുഖത്തോട് മുഖം നോക്കി ഇരുന്നു,...
സമയം പോയികൊണ്ടേ ഇരുന്നു അരമണിക്കൂർ ആയിട്ടും ആരെയും പുറത്തേക്ക് കണ്ടില്ല ,.
അല്പം കഴിഞ്ഞപ്പോൾ ഞങ്ങൾ പോയിട്ടില്ല എന്ന് അറിഞ്ഞത് കൊണ്ടാവാം . .ഉള്ളിൽ നിന്ന്ഇങ്ങനെ .കേട്ടു
"..കണ്ട പുലയൻമാർക്ക് കൊടുക്കനുള്ളതല്ല എന്റെ മോള് "..ഓരോന്ന് കയറി വരും ................."..
.ഞാൻ ആകെ തരിച്ചിരുന്നു പോയി .എന്തു ചെയ്യണമെന്നോ എന്തു പാറയണമെന്നോ അറിയാത്ത കുറച്ച് നിമിഷങ്ങൾ ...
പിന്നെ ഞാൻ എഴുനേറ്റു ,,,"വാ നമുക്ക് പോവാം ..അവന്റെ കൈ പിടിച്ച് ..പുറത്തേക്ക് ഇറങ്ങി
..അവന്റെ മുഖത്തേക്ക് ഞാൻ നോക്കിയില്ല .മെല്ലെ .പടികൾ ഇറങ്ങുമ്പോൾ എന്റെ കയ്യിൽ അവന്റെ ഒരു തുള്ളി കണ്ണുനീർ വീണു....ചുടുള്ള കണ്ണുനീർ ..
ആ വിടിനെയും നാടിനെയും പിന്നോട്ടാക്കി പോവുമ്പോഴും ആ ചുട് മാറുന്നെ ഉണ്ടായിരുന്നില്ല ...
ആ കണ്ണുനീരിന്റെ ചുട് ഇപ്പോഴും മാറിയിട്ടില്ല ..ഇത് എഴുതുമ്പോഴും .........
Sanju Calicut
Sanju Calicut
ഞാൻ മുൻപ് കുറിച്ചതാണ്..നായർ ജാതിയെ മോശമാക്കാൻ എഴുതിയതല്ല.. ജാതി തലയ്ക്കു പിടിച്ച ചിലരുടെ കാര്യം മാത്രം.. അനുഭവം ആകുമ്പോൾ പറയാതിരിക്കുന്നത് എങ്ങനെ
Sanju
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക