നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മാഞ്ഞുപോയ നിലാവ്

മാഞ്ഞുപോയ നിലാവ്
"എന്റെ കല്യാണം ആണ്. അടുത്ത മാസം 12 ന്".
മെസ്സേജ് ടൈപ്പ് ചെയ്തു അമ്മു സെന്റ് ചെയ്തു.
ഒരു നിമിഷം കണ്ണുകൾ ഒന്നടച്ചു തുറന്നു. വേദനയിൽ നിറഞ്ഞ ഒരു സുഖം അവൾക്ക് തോന്നി. അവൾ മെല്ലെ പഴയ ഓർമ്മകളിലേക്ക് പോയി.
ഡിഗ്രിക്ക് പഠിക്കുമ്പോൾ ആണ് വിനുവിനെ ആദ്യമായി കാണുന്നത്. പിജി അവസാനവർഷം പഠിക്കുന്നു. ആ കോളേജിൽ അവനെ അറിയാത്തതായി ആരുമില്ല. പഠിത്തം ആണേലും ഉഴപ്പ് ആണേലും ഒന്നാമത്.
പോയവർഷത്തെ മാഗസിനീൽ അവൻ എഴുതിയ കവിത അതാണ് എന്നെ അവനിലേക്ക് അടുപ്പിച്ചത്. പിന്നീട് ഓരോ ദിവസവും കോളേജിൽ പോകുന്നത് അവനെ കാണാൻ വേണ്ടിയായിരുന്നു.
ഒരിക്കലും എന്റെ ഇഷ്ടം അവനെ അറിയിക്കാൻ ഞാൻ ശ്രമിച്ചില്ല. ഞാൻ ഒന്നാം വർഷം കഴിഞ്ഞപ്പോഴേക്കും അവൻ കോളേജ് വിട്ടു. അവൻ പോയിട്ടും എന്റെ ഉള്ളിലെ സ്നേഹത്തിന് ഒരു തരി കുറവുപോലും വന്നില്ല.
അവനു ബാംഗ്ലൂർ ഐടി കമ്പനിയിൽ ജോലി കിട്ടിയത് അറിഞ്ഞു.
ഡിഗ്രി കഴിഞ്ഞു ഇനിയെന്ത് എന്ന ചോദ്യം മനസ്സിൽ വന്നപ്പോ അവനോട് പറയാം എന്ന് കരുതി. ഫേസ്ബുക്കിൽ റിക്വസ്റ്റ് കൊടുത്തു.
പ്രേതെകിച്ചു പരിചയപെടുത്തണ്ട ആവശ്യം വന്നില്ല. അവന് എന്നെ അറിയാം. എന്നും ചാറ്റ് ചെയ്യും ഒരുപാട് സംസാരിച്ചു.
"എനിക്ക് വിനുവിനെ ഇഷ്ടം ആണ്".
കുറച്ചു നേരത്തേക്ക് റിപ്ലൈ കണ്ടില്ല.
"ഞാൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിൽ ആണ്. ഞങ്ങടെ വിവാഹവും ഉറപ്പിച്ചു. പിന്നെങ്ങനെയാ.... "
എനിക്ക് കുറച്ചു നേരം ചുറ്റും ഉള്ളത് ഒന്നും കാണാൻ കഴിഞ്ഞില്ല. കണ്ണീരു വന്നെന്റെ കാഴ്ച മറച്ചിരുന്നു.
എനിക്ക് അവനോട് വെറുപ്പ് ഒന്നും തോന്നിയില്ല. നല്ല ഫ്രണ്ട്‌സ് ആയി തുടരാം എന്ന് പറഞ്ഞു.
പിന്നെയും ഞാൻ അവനോട് ചാറ്റ് ചെയ്തു. ജീവിതത്തിൽ തീരാനഷ്ടങ്ങളിൽ ഒന്നെന്നു അറിഞ്ഞുകൊണ്ട് തന്നെ....
"വിനു എന്നെ എപ്പോഴെങ്കിലും സ്നേഹിച്ചിരുന്നോ... "
വെറുതെ ചോദിച്ചതാണ്. റിപ്ലൈ ഇല്ല.
പിന്നെ ഞാൻ ഒന്നും ചോദിച്ചില്ല.
അതിനുശേഷം ആണ് പിജിക്ക് പോയത്. എല്ലാം മറന്നു പുതിയ ഒരു ലൈഫ്. ക്ലാസ്സിൽ ആരോടും അധികം ആയി ഞാൻ സംസാരിക്കില്ലായിരുന്നു. എന്റെ വേദന മറ്റാരും അറിയരുത് എന്ന നിർബന്ധം.
ഞങ്ങടെ ഡിപ്പാർട്മെന്റിൽ ഏറ്റവും പ്രായം കുറഞ്ഞ അദ്ധ്യാപകൻ ആയിരുന്നു മിഥുൻ. കാണാൻ സുമുഖൻ ആയിരുന്നകൊണ്ട് കോളേജിൽ തന്നെ ഒരുപാട് പെൺകുട്ടികൾ നോക്കാറുണ്ട്.
ഒരു ദിവസം ലാസ്റ്റ് പീരീഡ് സാറ് ആയിരുന്നു. മനസ്സ് മുഴുവൻ അന്ന് കാരണം ഇല്ലാത്ത ഒരു വേദനയിൽ ഇരുന്നകൊണ്ടാവും എനിക്ക് ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. സാറ് പെട്ടന്ന് എന്റെ ബുക്ക്‌ വന്ന് എടുത്തു.
"താൻ ഏതു ലോകത്ത് ആണ്. ഇവിടെങ്ങും അല്ലല്ലോ".
എനിക്ക് മറുപടി ഒന്നും ഉണ്ടായിരുന്നില്ല.
പെട്ടന്ന് ബെൽ അടിച്ചു. സാറ് പോയപ്പോൾ എന്റെ ബുക്കും എടുത്ത് ആണ് പോയത്. അത് താൻ ശ്രദ്ധിച്ചിരുന്നില്ല.
പിറ്റേന്ന് കോളേജ് ഗേറ്റ് കടന്നതും അമ്മുന്ന് പിന്നിൽ നിന്നും ആരോ വിളിച്ചു. സാർ ആണ്.
"ഗുഡ് മോർണിംഗ് സാർ ".
മറുപടി പറയാതെ ചിരിയോടെ എന്റെ അടുത്ത് വന്നു .
"വാ നമുക്ക് ഒരുമിച്ചു പോകാം ".
ഞാൻ സാർനൊപ്പം നടന്നു.
"അമ്മു കവിതയൊക്കെ എഴുതാറുണ്ടോ".
ഞാൻ പെട്ടന്ന് സാർനെ നോക്കി.
അദ്ദേഹം ആ ബുക്ക്‌ എടുത്തു എന്റെ കൈയിൽ തന്നു. ഒന്നും മിണ്ടാതെ വാങ്ങി. സാർന് എല്ലാം മനസിലായി കാണും. ആ ബുക്ക്‌ നിറയെ വിനുവാണ്.
"ഒരുപാട് ഇഷ്ടം ആരുന്നു ആല്ലേ ".
എന്റെ കണ്ണുകൾ നിറഞ്ഞു.
"ഞാൻ പോവാ സാർ".
അത്രയും പറഞ്ഞു അവിടുന്നു ഓടി. പിന്നീട് എന്നും രാവിലെ എന്റെ ഒപ്പം വരാൻ തുടങ്ങി. ഇന്ന് എന്നേക്കാൾ നന്നായി സാർന് അറിയാം എന്റെ പ്രണയത്തിന്റെ ആഴം. അതറിഞ്ഞു കൊണ്ട് തന്നെയാണ് എന്നെ ജീവിതത്തിലേക്ക് ക്ഷണിച്ചതും.
ഓർമയിൽ നിന്ന് കണ്ണ് തുറന്നു ഫോൺ എടുത്തു നോക്കി.
"Congrats ".
"Thanks "
അതിൽ കൂടുതൽ ഒന്നും പ്രതീക്ഷിചില്ല. പക്ഷെ വീണ്ടും മെസ്സേജ് വന്നു.
"അമ്മു... "
"എനിക്ക് നിന്നോട് ഇഷ്ട്ടം തോന്നിയിരുന്നു.... പലപ്പോഴും.... പക്ഷെ.... "
നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടായി...
"എനിക്ക് അറിയാം ".
നിറഞ്ഞു ഒഴുകിയ കണ്ണീർ ഞാൻ തുടച്ചില്ല. മിഥുൻ പറഞ്ഞത് ആണ് ഓർമ വന്നത്.
"നിന്നെ നഷ്ടമായി എന്നറിയുന്ന നാളിൽ നിന്നോടുള്ള ഇഷ്ട്ടം അവൻ തുറന്നുപറഞ്ഞിരിക്കും ".
ആ നിമിഷം ഞാൻ അനുഭവിക്കുന്ന വികാരത്തെ എന്ത് പേര് വിളിക്കും എന്നെനിക്കറിയില്ല.
രേണുകയിലേ ഒരു വരിയാണ് ഓർമ വന്നത്.
"എപ്പോഴോ തട്ടി തകർന്നു വീഴുന്നു നാം നഷ്ടങ്ങൾ അറിയാതെ നഷ്ടപെടുന്നു നാം"..

beema

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot