നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മുതിർന്ന പൗരനും, ഞാനും,!

മുതിർന്ന പൗരനും, ഞാനും,!
=========
നാളെ ഹർത്താലായതു കൊണ്ട് ഇന്ന് ഭയങ്കര തിരക്കാ ബസ്സില്,
നമ്മ ഊരിലേക്കുളള ബസ് കാത്ത് സ്റ്റാൻഡിൽ അക്ഷമയോടെ നില്ക്കുകയാണ് ഈ ഞാൻ,
സ്റ്റാൻഡിലെ കാഴ്ചകളിൽ കണ്ണുടക്കി നില്ക്കവേ അനൗൺസ്മെന്റെത്തി,
ഊരിലേക്കുളള ബസ് കിഴക്ക് ഭാഗത്ത് പാർക്ക് ചെയ്തിട്ടുണ്ടെത്രേ,
ഇനി എന്തോ ചെയ്യും,?
കിഴക്ക് ഭാഗത്തെ ''പാർക്കിലേക്ക് ''ഓട്ടോ പിടിക്കാം അല്ലാതെന്തു ചെയ്യാനാ,
ഇക്കണ്ട ബസ്സെല്ലാം സ്റ്റാൻഡിലുണ്ട്, നമ്മ ഊരിലേക്കുളള ബസ് മാത്രം പാർക്കിലും, ബീച്ചിലും,
ദേഷ്യം കടിച്ചമർത്തി കീഴ്ച്ചുണ്ടിലൊതുക്കി, നേരെ നടന്നു കിഴക്കു വശത്തേ പാർക്ക് നോക്കി,
ഭാഗ്യം,
പാർക്കിലേക്ക് പോകേണ്ടി വന്നില്ല,
ബസ്സിവിടെ തന്നെയുണ്ട്,
അനൗൺസേട്ടൻ അന്ധനാണോ,?
ബസ്സിൽ ആളുകൾ കയറുന്നതേയുളളു,
ഞാനോടി ചെന്നു ,
കൈയ്യിലുണ്ടായിരുന്ന സായ്ഹാന പത്രം വിൻഡോയിലൂടെ സീറ്റിലേക്കിട്ടു,
ആശ്വാസം, സീറ്റൊത്തല്ലോ,
ഇനി മെല്ലെ കേറിയാൽ മതി,
എല്ലാവരും കേറി കഴിഞ്ഞു ഞാൻ കേറി, പത്രമിട്ട സീറ്റിനടുത്തേക്ക് ചെന്നു,
കഷ്ടം,
സീറ്റിൽ രണ്ട് മാന്യന്മാർ , ഞെളിഞ്ഞിരിക്കുന്നു,!
വിടില്ല ഞാൻ,
എന്റെ പത്രം കൊണ്ട്, ഞാൻ പിടിച്ച സീറ്റ്,
''എന്റെ കാലിന്റെ പെരു വിരലിൽ നിന്ന് ഒരു തരിപ്പങ്ങ് കേറി,
''കുറെ നാളായി ആ സൂക്കേട്, തുടങ്ങീട്ട് ഡോക്ടറെ ഒന്നു കാണിക്കണം, !
!തരിപ്പ് മൈൻഡാക്കാതെ ഞാനവന്മാരെ നോക്കി,
എന്നെ കണ്ടതേ, എന്റെ നോട്ടം കണ്ടതേ,
അതിലൊരുവൻ
സീറ്റിലേക്കമർന്നിരുന്നു,
ഇതെന്തു ന്യായം, ?
ഞാൻ ചോദിച്ചു,
ഞാൻ പിടിച്ച സീറ്റായിത്, ആ പത്രം ഞാനിട്ടതാ എഴുന്നേല്ക്കണം, !
പറ്റില്ല,
അതെന്താ ?
ഇത് നിങ്ങളിട്ട പത്രമല്ല,
പിന്നെ, ?
ഈ ബസ്സിൽ നിന്ന് ഇറങ്ങിയ ആരോ സീറ്റിലുപേക്ഷിച്ച പത്രമാണിത്, !!
അല്ല,
ഇത് ഞാൻ കുറച്ച് മുമ്പേ വാങ്ങിയതാണ്,
അല്ലെന്ന് അവർ,
തർക്കമായി,
ഒടുവിൽ , അയാൾ പത്രമെടുത്ത് തിയതി നോക്കി,
ചമ്മിപ്പോയി ഞാൻ,
പത്രത്തിന് രണ്ടു ദിവസത്തിന്റെ പഴക്കമുണ്ട്, ചീഞ്ഞ പത്രം, ഛെ,!
പ്രശ്നത്തിലിടപ്പെട്ട മറ്റ് യാത്രക്കാരുടെ പിന്തുണയോടെ അവർ സീറ്റിലിരുന്നു,
അപ്പോൾ, ഞാൻ വാങ്ങിയ ഇന്നത്തെ പത്രമെവിടെപ്പോയി, ?
ഒരിടത്തും പോയിട്ടില്ല, ഇന്നത്തെ പത്രം അവരെടുത്ത് മാറ്റീട്ട്, അവരുടെ കൈയ്യിലിരുന്ന പഴയ പത്രം കാണിച്ചു സീറ്റടിച്ചു മാറ്റിയതാണ്, !!
കർത്താവേ,!
ഇപ്പം ബസിൽ ഇത്തരം അന്തർ സംസ്ഥാന സീറ്റടിച്ച് മാറ്റൽ തട്ടിപ്പ് സംഘം ഇറങ്ങീട്ടുണ്ടത്രേ,
മിശ്ഹായേ,!
ക്ഷമയോടെ ഞാൻ കമ്പിയിൽ തൂങ്ങി നിന്നു,
ബസ് നീങ്ങാൻ നേരം,
എന്റെ അടുത്ത് ഒരു മുതിർന്ന പൗരൻ വന്നു നിന്നു,
മുതിർന്ന പൗരന്മാർക്കുളള സീറ്റിൽ രണ്ട് ഇളം തലമുറ ഇരുന്നു മൊബൈലിനെ ഞെക്കി കൊല്ലുന്നു,
എന്നിലെ പൗരബോധം സട കുടഞ്ഞെണീറ്റു, !
കണ്ടക്ടറെ വിളിച്ചു കാര്യം പറഞ്ഞു
,
ഞൊടിയിടയിൽ ന്യൂ ജനറേഷൻസ് പിറുപിറുത്തു കൊണ്ട് ഊര പൊക്കി നിവർന്നു നിന്നു,
ആ വ്യദ്ധനും, ഞാനും സീറ്റിലേക്കിരുന്നു,
''ഭയങ്കര ചൂട്, ! വ്യദ്ധൻ വാ തുറന്നു,
ഞാൻ തലയാട്ടി , തുടർന്നു ഞാൻ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പേ വ്യദ്ധൻ
സംസാരിച്ചു,
'' മോള് പുറത്തായിരുന്നു, !
''ആരുടെ പുറത്ത് ? അങ്ങനെ ചോദിച്ചാലോ എന്ന് കരുതി,
വേണ്ട, മുതിർന്ന പൗരനല്ലേ, പോട്ടെ,
ഞാൻ പുഞ്ചിരിച്ചു കൊണ്ടു ചോദിച്ചു
,
''പുറത്തെവിടായിരുന്നു, ?
''അത്, =====രാജ്യത്തിന്റെ പേരറിയാതെ വ്യദ്ധൻ കുഴങ്ങി, എന്തോ ഓർത്തിട്ടു പറഞ്ഞു,
';തുള യുളള ഒരു രാജ്യമുണ്ടല്ലോ മോനെ, ?
'' ങേ ,തുളയുളള രാജ്യമോ, ? അതേത് രാജ്യം, ?
മുതിർന്ന പൗരൻ ചിന്തയിലാണ്ടു,
നോ രക്ഷ, ഓർമ്മയിലേക്ക് വരുന്നില്ല,
''അല്ല മോനെ, ദ്വാരം ,എന്നർത്ഥം വരുന്ന ഒരു വാക്കില്ലേ ഇംഗ്ളീഷിൽ, !!
''ഉണ്ട് ''ഹോൾ,''
'അതു തന്നെ, ''ഹോളണ്ട്, ഹോളണ്ട്,
മൂത്ത മകളവിടെയാ, ഹോളണ്ടിൽ അവൾ ലീവിനു വന്നിട്ടുണ്ട്, കാണാൻ പോകുവാ, !!
''ഞാൻ വീണ്ടും പുഞ്ചിരിച്ചു, !
''രണ്ടു മക്കളും പുറത്താ, !!
വ്യദ്ധൻ വീണ്ടും സംസാരം തുടങ്ങി,
'കിളവൻ പുറത്താക്കിയതാണോ, ? എന്നു ചോദിച്ചാലോ, ?
വേണ്ട, പോട്ടേ മുതിർന്ന പൗരനല്ലേ, !!
'ഇളയവൻ ,അവനും പുറത്താ, ! വ്യദ്ധൻ വിടുന്ന ലക്ഷണമില്ല, !!
''അയാളെവിടാ, ? ഞാൻ ചോദിച്ചു,
'അയാൾ, ======ഇപ്പറഞ്ഞ മാതിരി മറവിയാ മോനെ, ഓർമ്മ വർക്കൗട്ടാകുന്നില്ല, നമ്മുടെ വണ്ടിക്കെല്ലാം ഉപയോഗിക്കുന്ന വഴുവഴുപ്പുളള ഒരു സാധനമുണ്ടല്ലോ, എന്താ അതിന്റെ ഒരു പേര്, ഹോ ?
വ്യദ്ധൻ ഓർത്തെടുക്കാൻ ശ്രമിച്ചു,
പക്ഷേ, കിട്ടുന്നില്ല,
''ഗ്രീസാ''ണോ ഞാൻ ചോദിച്ചു, !!
''തന്നെ തന്നെ, അവൻ ഗ്രീസിലാ,!
ഗ്രീസും, തുളയും !
ഈ സമയം കണ്ടക്ടർ രംഗത്തേക്ക് കടന്നു വന്നു,
ടിക്കറ്റെടുക്കാനുണ്ടോ, കണ്ടക്ടർ ചോദിച്ചു,
'ഇല്ല മോനെ, ഒന്നുമില്ല, ഇന്നലെ ആയിരുന്നെങ്കിൽ ഒരു ലോട്ടറി ഉണ്ടായിരുന്നു,, !! ഇപ്പം കൈയ്യിലൊന്നുമിരിപ്പില്ല, !!
''കണ്ടക്ടറുടെ കണ്ണു തളളി,
കൊളളാലോ മുതിർന്ന പൗരന്റെ ഫലിതം, !
''വല്ല്യപ്പൻ ടിക്കറ്റെടുത്തോ, ?
'ഞാൻ ടിക്കറ്റ് എടുക്കുന്നത് നിർത്തി മോനെ, ഒന്നും അടിക്കുന്നില്ലന്നേ,!
'
എനിക്കു ചിരി വന്നു,
''ഹൊ, വല്ല്യപ്പാ ബസ്സിലെ ടിക്കറ്റെടുത്തോ, ! അല്പം ഉച്ചത്തിലാണ് കണ്ടക്ടർ ചോദിച്ചത്, !
പെട്ടന്ന് ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത്, നമ്പർ ഡയൽ ചെയ്തു, ചെവിയിലേക്ക് വച്ചു,
''ഹലോ, എടിയേ, ടിക്കറ്റെടുത്തായിരുന്നോ, ?
''ഉവ്വ്, എടുത്തു, ! രണ്ട് ഏറ്റുമാനൂർ,
'ഓകെ ഡീ, '' ഫോൺ ഓഫാക്കി കണ്ടക്ടറോട്,
''ഭാര്യ എടുത്തിട്ടുണ്ട്,
കണ്ടക്ടർ മുന്നിലേക്ക് പോയി,
കുറെ കഴിഞ്ഞു കറങ്ങി കുത്തി കണ്ടക്ടർ വീണ്ടും വന്നു, സംശയത്തോടെ ചോദിച്ചു,
''വല്ല്യപ്പാ, മുന്നിൽ ചേടത്തിയില്ലല്ലോ, ! മൊത്തം സ്കൂൾ കുട്ടികളാ, !
'ങെ, മുതിർന്ന പൗരന്റെ മുഖത്ത് പരിഭ്രമം, സീറ്റിൽ നിന്നെഴുന്നേറ്റ് മുന്നിലേക്കൊന്നു നോക്കി നീട്ടി വിളിച്ചു,,
''അന്നക്കുട്ടീ, അന്നക്കുട്ടീ,
''അന്നക്കുട്ടി കോടമ്പാക്കം വിളിക്കുന്നു,''
പഴയൊരു സിനിമയുടെ പേര് അവസരോചിതമായി ഒരുവൻ തട്ടി വിട്ടത് പെൺക്കുട്ടികൾക്ക് ചിരിക്കാനിടയായി , !
''ശൊ, മുതിർന്ന പൗരൻ അസ്വസ്ഥതയോടെ, വീണ്ടും മൊബൈലെടുത്തു,!
''ഹലോ, എടീ, നീ എവിടാ ഇരിക്കുന്നത്,!?
''പെട്ടിപ്പുറത്ത്, ഡ്രൈവറുടെ എതിർവശത്ത്,
''എവിടെ , ? പട്ടിപ്പുറത്തോ, ?
''പട്ടിപ്പുറത്തല്ല, ''പെട്ടി, പെട്ടിപ്പുറത്ത് ,
അവിടെ കൊച്ചു പിളളാരാലോ ഇരിക്കുന്നത്,
നീ പുറകിലേക്ക് നോക്കെടീ പെണ്ണുംമ്പിളേള,
ഞാനിവിടെ എഴുന്നേറ്റ് നില്ക്കുവാ, !!
''എന്തിനാ എഴുന്നേറ്റ് നിക്കണത്, ആരേലും ദേശിയഗാനം പാടുന്നുണ്ടോ, അവിടിരിക്ക് മനുഷ്യാ,! സിറ്റ് ഡൗൺ,!
''നീ പുറകോട്ട് നോക്കെടി,! കുരയ്ക്കാതെ,!
' എവിടെ ,?'ഞാൻ കണ്ടില്ലല്ലോ, ?
''ഇതെന്തു കൂത്താണ് , പണ്ടാരം ! ഡ്രൈവറോട് വണ്ടി നിർത്താൻ പറയെടി, ! മുതിർന്ന പൗരന് ദേഷ്യം വന്നു,!
''പറയാം,========= മോനെ വണ്ടി ഒന്നു നിർത്തിക്കേ,!!
ഡ്രൈവർ ബ്രേക്ക് ചവിട്ടി,
''ങാ, കണ്ടോ, വണ്ടി നിർത്തി,!
''ആര് വണ്ടി നിർത്തി, നിനക്കെന്താ തലയ്ക്ക് വട്ടുണ്ടോ, വണ്ടി ഓടിക്കൊണ്ടിരിക്കുകയാണ്, !!
''എന്നത്, എന്റെ മനുഷ്യ വണ്ടി നിർത്തിയിട്ടിരിക്കുവാ, ദേ ഞാൻ ഡ്രൈവറുടെ കൈയ്യിൽ ഫോൺ കൊടുക്കാം,
''ഹലോ ചേട്ടാ എന്താ പ്രശ്നം, പെട്ടന്ന് പറ, വണ്ടി നിർത്തിയിട്ടിരിക്കുവാ, !!
''മുതിർന്ന പൗരന് ദേഷ്യം വന്നു,
എവിടെ നിർത്തി, എടോ ഈ വണ്ടി ഓടിക്കൊണ്ടിരിക്കുവാ,
തിരുവല്ല അടുക്കാറായി, !!
'' തിരുവല്ലയോ, അതുശരി ചേട്ടാ ,ചേട്ടന് വണ്ടി മാറി, ഇത് ഏറ്റുമാനൂർ റൂട്ടിലെ ബസ്സാണ്, ചേടത്തി ഈ ബസ്സിലാ,! ഡ്രൈവർ ചിരിച്ചു കൊണ്ട് ഫോൺ ചേടത്തിക്ക് കൊടുത്തു,!
''ഈശോയേ, അങ്ങേര് ഏത് ബസ്സിലാ,കേറി കുത്തിയിരിക്കണെ, !
എന്ന് ചോദിച്ചു കൊണ്ട് ചേടത്തി ഫോൺ വാങ്ങി,
''കർത്താവേ, എന്റെ മനുഷ്യാ നിങ്ങള് ഏത് ബസ്സിലാ കേറീത്, !
''ബസ്സ് മാറിപ്പോയെടീ,
''കഷ്ടം,
നിങ്ങൾക്കെന്നാ മനുഷ്യാ ഒരന്തോം കുന്തോം മില്ലേ,
നീ കേറിയ ബസ് ഞാൻ കണ്ടില്ലെടി,
''ഞാൻ ഏറ്റുമാനൂർ സ്റ്റാൻഡിൽ ഇറങ്ങി നില്ക്കാം, അവിടേക്ക് വാ,! ഇതിയാന്റെ ഒരു കാര്യം, !!
അന്നക്കുട്ടീ ദേഷ്യത്തോടെ ഫോൺ കട്ടാക്കി,
യാത്രക്കാർ ചിരിച്ചു,
ഡ്രൈവറും ചിരിച്ചു കൊണ്ട് ബസ് മുന്നോട്ടെടുത്തു,
''വണ്ടി നിർത്ത്, വണ്ടി നിർത്ത്,
ആളിറങ്ങണം, മുതിർന്ന പൗരൻ ബഹളം വച്ചു,!
ബസ് നിർത്തി,
മുതിർന്ന പൗരൻ ബസ്സിൽ നിന്ന് , റോഡിലേക്കിറങ്ങാൻ നേരം , കണ്ടക്ടർ വിളിച്ചു ചോദിച്ചു,
വല്ല്യ പ്പാ ടിക്കറ്റെടുത്തില്ല, പൈസ താ,!
''അപ്രത്തെ ബസ്സിൽ ഭാര്യ രണ്ട് ടിക്കറ്റെടുത്തിട്ടുണ്ട്, അതിലങ്ങ് അഡ്ജസ്റ്റ് ചെയ്യെടാ കൂവ്വേ,!
നിങ്ങളെല്ലാം ഒന്നല്ലേ,!!
മുതിർന്ന പൗരൻ ബസ്സിൽ നിന്നിറങ്ങി,
ബസ് മുന്നോട്ട്,
അപ്പോൾ കണ്ടക്ടർ പറയുന്നതു കേട്ടു,
മുതിർന്ന പൗരനല്ലേ ,
ക്ഷമിച്ചേക്കാം,
============
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,
27/03/2018.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot