നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

യൂദാസിന്റെ അപേക്ഷ

യൂദാസിന്റെ അപേക്ഷ
*************************
പള്ളിമണികൾ മുഴങ്ങുന്നു;
ഓശാന ഗീതങ്ങൾ ആലപിക്കുന്നു,
പള്ളിയങ്കണത്തു നിന്നൾത്താരയിലേക്കൊളിഞ്ഞു നോക്കി യൂദാസ് നിൽപ്പുണ്ട്;
അത്യുത്തരാധുനികകാലത്തെ കാണുവാൻ വന്നതാണ്,
യൂദാസ് ഒറ്റുകൊടുത്തവനെന്ന പുരോഹിതന്റെ വാക്കുകൾ കേട്ടയാൾ കരഞ്ഞു,
തിരുവെഴുത്ത് പൂർത്തീകരിക്കാനുള്ള ബലിയാടായതല്ലേ ഞാൻ;
ഞാനില്ലെങ്കിൽ രക്ഷാ കര ചരിത്രമില്ലല്ലോ,
ക്രൂശിതരൂപമില്ലാതെ ജനങ്ങൾ ഇരുട്ടിലാകുമായിരുന്നില്ലേ,
ദൈവമേ,നിന്റെയിഷ്ടം നിറവേറ്റിയ എന്നെയെന്തിനൊറ്റുകാരനാക്കി,
യൂദാസ് കരഞ്ഞു കൊണ്ടേയിരുന്നു,
ഇരയാക്കപ്പെട്ടവന്റെ ദു:ഖം;
തിരുവെഴുത്തിന്റെ പൂർത്തീകരണത്തിന് സഹായിച്ചവൻ ഒറ്റുകാരനല്ല,
കുരിശുമേന്തി മുൾക്കിരീടവുംധരിച്ച്
തെരുവിലൂടെ രക്തമൊഴുക്കിയവൻ നീങ്ങിയപ്പോൾ യൂദാസ് രക്തക്കണ്ണീരൊഴുക്കിയതു കണ്ടവരില്ലേ,
ദൈവപുത്രനെ ഒറ്റുകൊടുത്തവനെയാർക്കു വേണം;
മനസ് മാന്ത്രിക വലയത്തിലാക്കിയ സ്രഷ്ടാവേ നീയിതു കാണുന്നില്ലേ?
അഭിനവ യൂദാസുമാർ കുറ്റബോധമില്ലാത്തവർ,
കുറ്റംചെയ്താനന്ദിച്ചു ചിരിക്കുന്നവർ;
കുറ്റബോധം കൊണ്ടാത്മഹത്യ ചെയ്ത താനെത്ര ഭേദമെന്നാലോചിച്ച യൂദാസിതാ,
സ്വർഗത്തിലേക്ക് പ്രവേശനം നൽകണമെന്നയപേക്ഷയുമായി കാത്തു നിൽക്കുന്നു.
സജി വർഗീസ്
Copyright protected.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot