നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

" സമകാലിക ചിത്രങ്ങൾ " . [നാടകം]


ലോക നാടക ദിനമായ മാർച്ച് 27 ന് ഒരു ചെറിയ നാടക രചയിതാവായ എന്റെ സംഭാവനയായി എന്റെ പ്രിയ വായനക്കാർക് നല്കുന്ന സമ്മാനം.
" സമകാലിക ചിത്രങ്ങൾ " . [നാടകം]
*****************
രംഗത്തേക്ക് ഓടിക്കിതച്ച് കടന്നു വരുന്നു ഒരു ചെറുപ്പക്കാരൻ
ശരീരത്തിലെ വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിരിക്കുന്നു.
മുഖത്തു നിന്നും ശരീരത്തിലെ പല ഭാഗത്തു നിന്നും രക്തം ഒലിക്കുന്നു
കൈയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ എന്തോ സാധനം ഉണ്ട്.അത് നെഞ്ചോട് ചേർത്തു പിടിച്ചിരിക്കുന്നു.
ഭയത്തോടെ ദൂരേക്കു നോക്കി വേദിയിൽ അങ്ങോട്ടുമിങ്ങോട്ടും ഓടാൻ ശ്രമിക്കുന്നു.
അപ്പോഴൊക്കെ ആളുകളുടെ ആക്രോഷങ്ങൾ കേൾക്കുന്നു.
"കള്ളൻ ,കള്ളൻ ,വിടരുതവനെ."
എന്നീ ശബ്ദങ്ങൾ
ചീത്ത വിളികൾ എല്ലാം ഉയരുന്നു.
നാലു പേർ വടികളുമായ് ഓടി വന്ന് ചെറുപ്പക്കാരനെ തല്ലുന്നു.
ചെറുപ്പക്കാരൻ ,;" അരുതെ .... ഇന്നെ അടിക്കല്ലെയഷമാ: 'ഞാൻ കട്ടില്ലയഷമാ...... തല്ലല്ലെയഷമാ....
വന്നവരിൽ ഒരാൾ; "എടാ തെണ്ടി ,പട്ടി ,ആദിവാസി ,നീ കട്ടില്ലാന്നോ ? പിന്നെ നിന്റെ കൈയ്യിലുള്ള സഞ്ചിയിൽ എന്താടാ . ?"
ചെറുപ്പക്കാരൻ ; വെശന്നട്ട് വയ്യാണ്ട് ആ കൊപ്പ തൊട്ടീന്ന് ഇട്ത്ത ചോറാണ് യഷമാ."
വന്നവരിൽ ഒരാൾ;"ഹും! തല്ലി കൊല്ലടാ ഈ കള്ളനെ ."
ചെറുപ്പക്കാരന്റെ ദയനീയ നിലവിളിയും ,വന്നവരുടെ ആക്രോഷവും, അക്രമവും. നിലവിളിക്കുമേൽ ഉയരവെ ,പതുക്കെ ,പതുക്കെ ,നിലവിളി നിലക്കുന്നു.
വന്നവരിൽ ഒരാൾ സഞ്ചി ചെറുപ്പക്കാരന്റെ ദേഹത്തേക്കു ചൊരിയുന്നു. അതിൽ ദുർഗന്ധം വമിക്കുന്ന പഴയ ഭക്ഷണമാന്നെന്ന് വന്നവരുടെ മൂക്കുപൊത്തലിൽ നിന്നും മനസിലാകുന്നു കാണികൾക്ക് .
ഒരാൾ; "ച്ഛെ! ഈ സഞ്ചിയിൽ ഈ കള്ളൻ പറഞ്ഞ പോലെ ഭക്ഷണം തന്നെയാ.
മറ്റൊരാൾ; അയ്യോ ഇവൻ മിണ്ടുന്നില്ല. ഞാൻ തൊട്ടു നോക്കി,
കൈനാഡിയും പിടിച്ചു നോക്കി അനങ്ങുന്നില്ല."
വേറൊരാൾ; "അങ്ങനെ ഈ നാട്ടിലെ ഒരു കള്ളനെ നമുക്കില്ലാതാക്കാൻ കഴിഞ്ഞു. വരൂ നമുക്ക് ഇവന്റെ മരണം ആഘോഷിക്കാം.
കള്ളന്റെ ജഡം താങ്ങിപ്പിടിച്ചു കൊണ്ട്
എല്ലാരും കൂടി പാടുന്നു.
"മണ്ണാർക്കാട്ടെ മലയിൽ വെച്ചൊരു
കള്ളനെ ഞങ്ങൾ കൊന്നുവല്ലോ:
തെയ്യാ, തെയ്യ, തക തക തയ്യാ!"
പാട്ടും ബഹളങ്ങളും അകന്നു അകന്നു പോകുന്നു. !!
**********************
വേദിയിലേക്ക് നാലു യുവാക്കൾ
പൊട്ടിച്ചിരിച്ചു കൊണ്ട് കടന്നു വരുന്നു.
അവരുടെ വസ്ത്രങ്ങളിൽ ചോര പുരണ്ടിരിക്കുന്നു. കൈകളിൽ ചോരക്കറ പറ്റിയ വാളുകൾ
ഒന്നാമൻ മറ്റുള്ളവരോട്. ; അപ്പോ നീ എത്ര വെട്ടാ വെട്ടിയത്.?"
രണ്ടാമൻ: "ഞാൻ പത്ത് വെട്ട് .!
ഒന്നാമൻ: മൂന്നാമനോട്.; "നീയോ?"
മൂന്നാമൻ; " ഞാനും പത്ത് ."
നാലാമൻ ;ഞാൻ ഒന്ന് കൂട്ടി പതിനൊന്ന് വെട്ടി."
ഒന്നാമൻ ; "ലാൽ സലാം സഖാവേ .
നമ്മൾ എപ്പോഴും കൂടുതൽ പ്രവൃത്തിക്കണം.4 l വെട്ട് .അത് ഒരു ചെറിയ സംഖ്യയൊന്നുമല്ല "
നാലാമൻ; "നമ്മുടെ പാർട്ടിയെ വെല്ലുവിളിച്ച് അവനൊന്നും ആളാകണ്ട."
മൂന്നാമൻ ; " 51 വെട്ടാണ് പാർട്ടിയുടെ കണക്ക്. ഇതൊരു പയ്യനല്ലേ ? കൂടുതൽ വെട്ടാൻ സ്ഥലമില്ല."
രണ്ടാമൻ; സഖാക്കളെ നോക്ക് നമ്മുടെ അടുത്തേക്ക് നമ്മൾ ഇപ്പോൾ കൊന്നവന്റെ തന്ത വരുന്നു."
വേദിയിലേക്ക് ഒരു വൃദ്ധൻ കടന്നു വരുന്നു.
നാലു പേരെയും നോക്കി; "നിങ്ങൾ അവനെ കൊന്നു അല്ലേ?
അവന്റെ കൈയ്യോ, കാലോ വെട്ടി ജീവിക്കാൻ വിടാരിന്നില്ലേ സഖാക്കളെ .... ഞാനവനെ എന്റെ മരണം വരെ നോക്കുമായിരുന്നല്ലോ
ഇത് ..... ഇത്.... എനിക്ക് സഹിക്കാൻ പറ്റണില്ല -... ഒറ്റ മോനായിരുന്നു ....സഹിക്കാൻ പറ്റണില്ല ."
വൃദ്ധൻ കരയുകയാണ്.
ഒന്നാമൻ; "ഹേ വൃദ്ധാ കരഞ്ഞിട്ട് കാര്യമില്ല. പാർട്ടിയുടെ നയം ഞങ്ങൾ നടപ്പിലാക്കി എന്നു മാത്രം.!
സഖാക്കളെ നമുക്കു പോകാം
പാർട്ടി ഗ്രാമങ്ങളിൽ പോയി രാപാർക്കാം.
എന്നിട്ട് ഇനിയും കൊയ്യാനുള്ളതലകളും ,വെട്ടാനുള്ള കാലുകളും നോക്കാം.
പാർട്ടിയുടെ പതാകയുടെ തണലിൽ നമുക്കു ജയിലുകളിൽ പോയി ജനാധിപത്യത്തെ വെല്ലുവിളിക്കാം
ഹ.ഹ.ഹ! "
നിലവിളികൾക്കും മേലെ മുദ്രാവാക്യവുമായ് യുവാക്കൾ കടന്നു പോകുന്നു.
******************
വേദിയിലേക്ക് രണ്ടു പേർ കടന്നു വരുന്നു. ഒരാളുടെ കൈയ്യിൽ മൈക്
അപരന്റെ കൈയ്യിൽ മൂവി ക്യാമറയും .
ക്യാമറമാനും ,അവതാരകനുമാണ് -
അവതാരകൻ.മൈക് എടുത്തു സംസാരിക്കാൻ തയ്യാറാകുന്നു.
ക്യാമറമാൻ ക്യാമറ ഫോകസ് ചെയ്യുന്നു. ക്യാമറയിലേക്കു നോക്കി
അവതാരകൻ; ക്യാമറമാൻ എന്നെ വ്യക്തമായ് ഫോക്കസ് ചെയ്യൂ. അവതാരകൻ എന്ന നിലയിൽ ഒരു ഗെറ്റപ്പിൽ അവതരിപ്പിക്കാനാണ്. .... ആ തുടങ്ങാം റെഡി. , "സ്ത്രീ എന്തു ധരിക്കണമെന്ന് ,എന്തു ധരിക്കരുത് എന്ന് തീരുമാനിക്കേണ്ടത് മതങ്ങളല്ല'
വ്യക്തികളാണ്.
സ്ത്രീയുടെ തുറിച്ചു തെറിച്ചു നില്കുന്ന ശരീര ഭാഗത്തെ" വത്തക്ക യോടുപമിച്ച അധ്യാപകനെതിരെ കേസു കൊടുത്ത ആ ധീരവനിതയെനാമിന്ന് പ്രേക്ഷകർക്കു മുന്നിൽ എത്തുകയാണ്. സ്വാഗതം
സ്ത്രീ സ്വാതന്ത്ര്യത്തിന്റെ റാണിക്ക് "
ഒരു കൊച്ചു പെൺകുട്ടി കടന്നു വരുന്നു. ക്യാമറയിൽ നോക്കി കൊണ്ട്
; "നമസ്കാരം " .
അവതാരകൻ ; "പറയൂ എന്താണ് നിങ്ങൾക്ക് അയാളെ കുറിച്ച് പറയാനുള്ളത്.
പെൺകുട്ടി.; സ്ത്രീയുടെ ശരീരത്തിനെ വത്തക്ക യോടാണോ ഉപമിക്കേണ്ടത്?
എന്നെ പോലുള്ള സ്ത്രീ സമൂഹത്തെ അയാൾ അപമാനിക്കുകയല്ലേ ചെയ്തത്. എന്നെ നോക്കു എനിക്കുള്ളത് വത്തക്കയാണോ?
ഒരു ചെറുനാരങ്ങയല്ലേ.?
പിന്നെന്തിന് വത്തക്കയെന്ന് പറഞ്ഞത് .? ആ അഹങ്കാരത്തിന്ന്
തടവറ തന്നെയാണ് അഭികാമ്യം
കൂടുതൽ ഒന്നും എനിക്കു പറയാനില്ല.
അവതാരകൻ; മഹതി ആ പ്രസ്തുത പ്രസംഗം കേട്ടിരുന്നോ? "
പെൺകുട്ടി.; "ഏയ്.ഞാൻ കേട്ടില്ല.
ഞാനതു കേൾക്കുകയും ഇല്ല.
സ്ത്രീ ശാക്തീകരണത്തിനായ് ഞാനാപ്രസംഗം കേൾക്കണ്ട എന്നു ഉറച്ച തീരുമാനത്തിലാണ് '"
അവതാരകൻ; നന്ദി ഞങ്ങളോട് സഹകരിച്ചതിന് ; "വത്തക്ക ചുവപ്പിനെ സ്ത്രീയോടുപമിച്ച കോളേജ് ലക്ച്ചറ റേ..... അപമാനമാ
ഇത് അപമാനമാ....!"
ഇത്ര നേരം ഈ അപമുഖം കണ്ടിരിന്ന് സഹിച്ച എല്ലാവർക്കും പ്രണാമം.
നന്ദി നമസ്കാരം .
ക്യാമറമാനും അവതാരകനും കടന്നു പോകവേ.....!
********************
പശ്ചാത്തലത്തിൽ ഒരു ഗാനം ഉയരുന്നു.
"ഒരു കിളി പാട്ടു പാടവെ,
വയൽ കിളി ഏറ്റു പാടവേ.
ഇടതുകാർ ഓടി പോകവെ
വലതുകാർ ഓടി വന്നി താ ."
ഒരാൾ കടന്നു വന്ന് ഒരു മൈക്കിനു മുന്നിൽ നിന്ന് കാണികളെ അഭിസംബോധനം ചെയ്തു സംസാരിക്കുന്നു.
" ഞാൻ ദീർഘിപ്പിക്കുന്നില്ല പ്രിയരെ
ഈ നാടിന്റെ സകല പുരോഗതിക്കും തടസ്സം നിലക്കുകയും ,പിന്നിട് പുരോഗതിയുടെ എല്ലാ സൗഭാഗ്യവും ആസ്വദിക്കുകയും ചെയ്യുന്ന ഈ സർക്കാരിന്റെ തെറ്റായ നയങ്ങൾ മാറ്റി എഴുതിക്കാൻ സമയം ആഗതമായിരിക്കുന്നു
വയലുകൾ നികത്താൻ പാടില്ലാന്ന് പറഞ്ഞവർ അധികാരത്തിലെത്തിയപ്പോൾ
കേന്ദ്ര സർക്കാരിനും കുത്തക മുതലാളിമാർക്കും കുടപിടിക്കുകയാണ്.
ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യൻ
ഇവിടെ പോലീസിനേക്കാൾ വിശ്വസിച്ചിരിക്കുന്നത് വളണ്ടിയർമാരെയും ,ചുമട്ടുതൊഴിലാളികളെയും ,കൊടും ക്രിമിനലുകളായ ഗുണ്ടകളെയുമാണ്.
ഈ ദേശീയപാത നാടിന്നനിവാര്യമാണ് തർക്കമില്ല.
ജീവിച്ചിരിക്കുന്നവന്റെ പ്രകൃതി വിഭവങ്ങൾ മണ്ണിട്ടുമുടിയിട്ട് ,അന്താരാഷ്ട്ര വാഹന ഉടമകൾക്കായ് പുരോഗതി കൊണ്ടുവരുന്നതിന്റെ പേരാണോ ഹൈടെക് കമ്യൂണിസം'
മാർകിസവും ,ക്യാപിറ്റലിസവും ,കമ്യൂണിസവും ,ലെനിനിസവും, ടോട്ക് സിസവും ,സ്റ്റാൻലിസവും ,നടപ്പാക്കാനായ് ഈ ജനാധിപത്യ ഭാരതത്തിൽ കഴിയില്ലെന്ന് അറിഞ്ഞ് പാർട്ടിനയങ്ങും , നിയമങ്ങും മാറ്റി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ നിങ്ങൾ ഇന്ന് ഏതിസത്തിലാണ് ചെന്ന് നില്കുന്നത്. ?
സഖാവേ ,
ഇപ്പോൾ പാർട്ടിക്കു വേണ്ടത് അടിച്ചമർത്തപ്പെട്ടവരെയല്ല .മറിച്ച് അടിച്ചമർത്തുന്നവരെയാണ്.
ഒന്ന് തിരിച്ചറിയുക കാറ്റ് മാറി വീശുമ്പോൾ ,അത് കൊടുങ്കാറ്റായ് രൂപപ്പെടുമ്പോൾ ,താങ്ങാനായ് ഈ ചെങ്കൊടിക്കു കഴിയാതെ വന്നാൽ ഹൈടെക് സഖാക്കളെ ...,. നിരാശരാകുന്നത് നിങ്ങളല്ല. ഈ നാട്ടിലെ അടിച്ചമർത്തപ്പെട്ട അടിസ്ഥാന വർഗ്ഗമാണ്.
ലാൽസലാം ."
ലാൽസലാം എന്ന വാക്കിന്റെ പ്രതിദ്ധ്വാനി അന്തരീക്ഷത്തിൽ വിലയം പ്രാപിക്കവെ 'യവനിക താഴുന്നു.
,*****************"""
*****End.*********
അസീസ് അറക്കൽ
ചാവക്കാട് .
27 -3-2018
*"*"****


No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot