നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഹൃദയവാതിൽ

ഹൃദയവാതിൽ
രാത്രി ഏറെ വൈകിയിരുന്നു. ഓടി ഓടി തന്റെ കാലുകൾ തളരുന്ന പോലെ ഗൗരിക്ക് തോന്നി. ഇനിയെങ്ങോട്ട്‌ എന്നറിയില്ല. എന്തുചെയ്യും എന്നറിയാതെ റോഡിനു നടുവിൽ അവൾ നിന്നു.
'ഈശ്വര.... ഏതേലും വണ്ടി ബ്രേക്ക്‌ ഇല്ലാതെ വന്ന് ഇടിച്ചിട്ടു പോയിരുന്നെങ്കിൽ '..അവൾ അറിയാതെ പ്രാർത്ഥിച്ചു...
പെട്ടന്ന് ശക്തമായ ഒരു പ്രകാശം മുഖത്തേക്ക് വന്നടിച്ചു. ഏതോ ഒരു വണ്ടി വരുന്നുണ്ടെന്നു അവൾക്കു മനസിലായി. ഗൗരി മിഴികൾ ഇറുക്കി അടച്ചു.
വണ്ടി അവളെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വന്നു നിന്നത്. ഞെട്ടി പിന്നോട്ട് മാറിയതും അവൾ നിലത്തു വീണു.
വണ്ടിയുടെ ഡ്രൈവർ സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരൻ ആണ് ഇറങ്ങിയത്. ഗൗരി അവന്റെ മുഖത്തേക്ക് നോക്കി. ഒറ്റനോട്ടത്തിൽ സുമുഖൻ എങ്കിലും ഒരു താന്തോന്നിടെ എല്ലാ ലക്ഷണോം ഉണ്ട്. അവൻ അവളുടെ അടുത്തേക് ചെന്നു.
'ഈശ്വര.... എല്ലാം തീർന്നു... ഏതു നേര ത്തു ആണോ വണ്ടിടെ മുമ്പിൽ ചാടാൻ തോന്നിയത് '
അവൾ മനസ്സിൽ ഓർത്തു.
അവൻ മെല്ലെ അവളുടെ സമീപം വന്നിരുന്നു.
"ഇത്രേം വണ്ടികൾ ഇതിലെ പോയിട്ട് നിനക്ക് എന്റെ വണ്ടിയെ കിട്ടിയുള്ളൂ തല വക്കാൻ ".
അവൻ അവളുടെ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിച്ചു.
"നീ ചാകാൻ വേണ്ടി നിന്നതാണോ ?"
അവൻ അവളുടെ മുഖത്തേക്ക് നോക്കി. ഒന്നും മിണ്ടുന്നില്ല. കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നുണ്ട്.
"നിനക്ക് എവിടെയാ പോവണ്ടേ ഞാൻ കൊണ്ടാകാം ". അവൻ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
"എനിക്ക് പോകാൻ ഒരിടോം ഇല്ല ". അങ്ങനെയാണ് അവളുടെ നാവിൽ നിന്ന് വീണത്. ഒരു പരിചയോം ഇല്ലാത്ത ഒരാളോട് അങ്ങനെ പറഞ്ഞത് ഓർത്ത് അവൾക്ക് തന്നെ അത്ഭുതം തോന്നി.
"നിനക്കെന്താ വീടും കൂടും ഒന്നുമില്ലേ ". അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.
അവൻ അല്പം ദേഷ്യത്തിൽ ആണ് ചോദിച്ചത്.
"നിനക്ക് പണം വല്ലോം വേണോ ".
"വേണ്ട "
"എങ്കിൽ ഒരു കാര്യം ചെയ്യ്.. ഇവിടെ തന്നെ നിൽക്ക്..പുറകെ വണ്ടി വരാതിരിക്കില്ല.. പോയി ചാടി ചാവ് ".
അത്രയും പറഞ്ഞു അവൻ തിരിഞ്ഞു പോയി കാറിൽ കയറി. അവൻ ഒന്നുകൂടി അവളെ നോക്കി. അവിടെ തന്നെ നിൽപ്പാണ്. അവൻ ഇറങ്ങി അവളുടെ അടുത്തേക്ക് ചെന്നു.
"നിന്നെ ഇവിടെ നിർത്തി പോകാൻ എനിക്ക് പറ്റില്ല. ഒരു കാര്യം ചെയ്യാം അടുത്തുള്ള പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കാം. നാളെ എനിക്ക് ഒരു പ്രശ്നം വരരുത് അല്ലോ..."
അവൻ അവളുടെ മുഖത്തേക്ക് നോക്കി. പേടിച്ചിട്ടുണ്ട്.
"വേണ്ട...പോലീസിൽ ഒന്നും അറിയിക്കണ്ട "
ഗൗരി പേടിയോടെ പറഞ്ഞു.
"പിന്നെ "
"ഞാൻ വീട്ടിൽ നിന്നും ഓടി പോന്നതാ. നാളെ എന്റെ കല്യാണം ആണ്. എനിക്കിഷ്ടം അല്ല ". അവളുടെ കണ്ണ് നിറഞ്ഞു.
"പിന്നെന്തിനാ സമ്മതിച്ചേ ". സ്വരത്തിൽ അവൻ അല്പം മയം വരുത്തി.
"ചേച്ചിടെ കല്യാണത്തിന് വേണ്ടി അച്ഛൻ പലിശക്ക് പണം വാങ്ങിയിരുന്നു. വീടിന്റെ ആധാരം പണയപെടുത്തി. തിരിച്ചു കൊടുക്കാൻ നിവർത്തി ഇല്ലാതെ വന്നു. പലിശക്കാരൻ വന്നു ഒരുപാട് ചീത്ത പറഞ്ഞു. ഒടുക്കം എന്നെ അയാളുടെ മോനു കെട്ടിച്ചു കൊടുത്താൽ വീട്ടിൽ നിന്നും ഇറക്കി വിടില്ല എന്ന് പറഞ്ഞു ".
അത്രയും പറഞ്ഞു അവൾ അവന്റെ മുഖത്തേക്ക് നോക്കി.
"അത് ഇഷ്ടം അല്ലാത്ത കൊണ്ടാണോ ഓടി പോന്നത് ".
"ഞാൻ സമ്മതിച്ചേനെ...പക്ഷെ കള്ളും കഞ്ചാവും എല്ലാം ഉണ്ടാവനു...പോരാത്തതിന് പെണ്ണ് കേസിൽ അകത്തും കിടന്നിട്ട് ഉണ്ട്. അവനെ കേട്ടുന്നതിലും ഭേദം ചാകുന്നതാ നല്ലത് എന്ന എന്റെ അനിയത്തി വരെ പറഞ്ഞേ. അച്ഛനോട് ഒന്നും പറയാൻ വയ്യ. ഇറക്കി വിട്ടാൽ ഞങ്ങൾ രണ്ടും പേരേം കൊണ്ട് എങ്ങോട്ട് പോകും ".
"ഇപ്പൊ നേരം വെളുപ്പിന് 3.30 ആയി. കുറച്ചു നേരം കൂടി കഴിഞ്ഞാൽ നീ ഓടിപോയ കാര്യം എല്ലാരും അറിയും.
".
"നിന്റെ അനിയത്തിക്ക് എത്ര വയസ്സ് ഉണ്ട്".
"പതിനെട്ട് ".
"നീയല്ലേ നിന്റെ അനിയത്തി മതിന്ന് അയാൾ പറഞ്ഞാലോ ". അവൻ സംശയത്തോടെ ചോദിച്ചു.
അവൾ ഒന്ന് ഞെട്ടി. അതിനുള്ള സാധ്യത തള്ളി കളയാൻ പറ്റില്ല. തന്നെയും അവളെയും ഒരേ കണ്ണിലൂടെയാണ് അയാൾ കാണുന്നത്. "നിന്റെ പെണ്മക്കൾ രണ്ടും അങ്ങ് വളർന്നല്ലോ.."എന്ന് ഒരിക്കൽ പിരിവിനു വന്നപ്പോൾ അയാളുടെ നാവിൽ നിന്നും വീണതുമാണ്.
അവളെ ആ കഴുകന്റെ കൈയിൽ ഇട്ടു കൊടുക്കാൻ പറ്റില്ല.
"എന്നെ എന്റെ വീട്ടിൽ കൊണ്ടാക്കാമോ".
ഗൗരി നിസ്സഹായതയോടെ ചോദിച്ചു.
അവൻ അവളുടെ മുഖത്തേക്ക്. അവനു വല്ലാത്ത ഒരനുകമ്പ തോന്നി.
"നേരം വെളുത്ത് എല്ലാരും എല്ലാം അറിഞ്ഞിട്ടു ചെല്ലാം. എന്തായാലും നിന്റെ കല്യാണം നടക്കില്ല ".
ഗൗരിടെ മുഖത്ത് പ്രതീക്ഷയുടെ നേരിയ വെട്ടം വീണു.
"വന്നു വണ്ടിയിൽ കേറി ഇരിക്ക്".
"എന്റെ പേര് ഹരിന്നാണ് ". അവൻ വണ്ടി സ്റ്റാർട്ട്‌ ആക്കുന്നതിന്നോടൊപ്പം പറഞ്ഞു. അവൾ തലയാട്ടി.
"പേരെന്താ നിന്റെ ".
"ഗൗരി "
നേരം ഒരു ഒമ്പതു മണി ആയപ്പോഴാണ് ഹരി ഗൗരിടെ വീട്ടിലേക് ചെന്നത്. വീടിന്റെ മുറ്റം നിറയെ ആളുകൾ ഉണ്ട്. എല്ലാരും അറിഞ്ഞെന്നു മനസ്സിലായി.
"ഇറങ്ങിക്കോ ".
ഗൗരി ആണ് ആദ്യം ഇറങ്ങിയത്. പിന്നാലെ ഹരിയും. ഗൗരിയെ ആദ്യം കണ്ടത് പലിശക്കാരൻ ശേഖരൻ ആണ്.
"ദേ നോക്ക്...ശിവദാസാ കണ്ടവന്റെ കൂടെ അഴിഞ്ഞാടിട്ട് വരുന്നുണ്ട് നിന്റെ മോള് ". ഗൗരി അച്ഛന്റെ മുഖത്തേക്ക് നോക്കി. ആത്മാഭിമാനം വ്രണപെട്ടു നിൽക്കുന്ന ആ പാവത്തിന്റെ മുഖം കണ്ടതും
ഗൗരിക്ക് ദേഷ്യം നിയന്ത്രിക്കാൻ ആയില്ല.
"അതേടോ... ഞാൻ ഈ നിൽക്കുന്നവന്റെ കൂടെ അഴിഞ്ഞാട്ടം കഴിഞ്ഞു തന്നെയാ വന്നത്. എനിക്ക് തന്റെ മോന്റെ കൂടെ ജീവിക്കാൻ വയ്യാഞ്ഞിട്ട അത്. ഈ നിൽക്കുന്നത് എന്റെ കാമുകൻ ആണ്. തനിക്ക് എന്ത് ചെയ്യാൻ പറ്റും".
എല്ലാരും ഞെട്ടുന്ന കൂട്ടത്തിൽ ഹരിയും ഞെട്ടി. ഇവൾ എന്തൊക്കെയാ പറയുന്നേ... സാമദ്രോഹി
അവൻ മനസ്സിൽ വന്ന തെറി മുഴുവൻ അവളെ വിളിച്ചു.
"എങ്കിൽ ഒരു കാര്യം ചെയ്യ്. നീ ഇവനെ അങ്ങ് കേട്ടു എന്നിട്ട് അവനോട് പറ എന്റെ കാശ് തരാൻ ".
ഗൗരി ഒന്ന് പതറി. അവൾ രക്ഷക്കായി അവന്റെ മുഖത്തേക്ക് നോക്കി. അവനും അവളെ തള്ളി പറയാൻ തോന്നിയില്ല.
" വെറും 3 ലക്ഷം രൂപേടെ പേരിൽ അല്ലെ താനീ കുടുംബത്തേ കൊല്ലാകൊല ചെയ്യുന്നേ. അത് ഞാൻ തരും ".
" കെട്ടാതെ കൂടെ താമസിക്കാൻ ഒരുത്തി ഇവിടെ ഉള്ളപ്പോ നീ 3 അല്ല 30 ലക്ഷം തരും ".
അയാൾ പറഞ്ഞു തീർന്നതും അവൻ അയാളുടെ മുഖം അടച്ചു ഒന്ന് കൊടുത്തു. ശേഖരൻ അമ്പരന്ന് അവനെ നോക്കി
" തനിക്ക് ഞാനും ഇവളും തമ്മിൽ ഉള്ള ബന്ധം അല്ലെ അറിയണ്ടേ. ഞാൻ ഇവളെ കെട്ടാൻ പോവാ. തന്റെ മോൻ ഇവളെ കെട്ടാൻ ഇരുന്ന അതെ മുഹൂർത്തത്തിൽ.. പിന്നെ തന്റെ കാശ് അത് ഞാൻ തരാം".
പറഞ്ഞിട്ട് അവൻ വണ്ടിടെ അടുത്തേക്ക് ചെന്നു. അതിൽ നിന്നും അവൻ ഒരു പൊതി എടുത്തു. ചെറ്യച്ഛൻ അച്ഛന്റെ കൈയിൽ നിന്നും വാങ്ങിയത് ആണ്. കാർഷിക വായ്പ തിരിച്ചു അടക്കാൻ അച്ഛൻ തിരികെ ചോദിച്ചതായിരുന്നു. അത് വാങ്ങാൻ ആണ് എന്നെ പറഞ്ഞു വിട്ടതും. ഈശ്വര.... വീട്ടിൽ എന്തു പറയും.
"ന്നാ...തന്റെ കാശ്... " അവൻ അത് അയാള്ടെ കൈയിലേക്ക് വച്ചു കൊടുത്തു.
ഇതെല്ലാം കണ്ട് പകച്ചു നിൽക്കുവാണ് ഗൗരി. ആവേശം കൊണ്ട് പറഞ്ഞത് ആണ്. തന്നെ സഹായിക്കാൻ ശ്രമിച്ച പാവത്തിനെ തന്നെ. അവൾ സ്വയം അറിയാതെ നിന്നു പൊട്ടികരഞ്ഞു.
ഹരി ഗൗരിയുടെ അച്ഛന്റെ സമീപം ചെന്നു.
" നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ എന്റെ കൈ പിടിച്ചു തരണം അവളെ ".
കൃത്യം മുഹൂർത്തത്തിൽ തന്നെ ഹരി ഗൗരിടെ കഴുത്തിൽ താലി ചാർത്തി.
അവളെയും കൊണ്ട് വീട്ടിൽ ചെന്ന് കേറുന്ന കാര്യം ഓർത്തപ്പോൾ തന്നെ അവന്റെ ചങ്ക് ഇടിച്ചു. അവൻ സന്ദീപിനെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു.
വീടിന്റെ മുറ്റത്തേക്ക് വണ്ടി കയറ്റിയതും ഹരി കണ്ടു. അച്ഛനും അമ്മയും സന്ദീപും മുറ്റത്തു നില്കുന്നത്. അവൻ ഇറങ്ങി അവരുടെ അടുത്ത് ചെന്നു. പിന്നാലെ അവളും.
"അച്ഛനും അമ്മയും ഞങ്ങളെ അനുഗ്രഹിക്കണം". ഹരി അപേക്ഷപോലെ അവരുടെ മുഖത്തേക്ക് നോക്കി.
"മാറി നിൽക്കെടാ അങ്ങോട്ട്‌ ". ഹരിടെ അമ്മ അവനെ തള്ളി മാറ്റി ഗൗരിടെ അടുത്ത് ചെന്നു.
"ന്നാലും ന്റെ മോളെ... ഒരു ജോലിയും കൂലിയും ഇല്ലാതെ എന്റെ അരികലത്തിൽ നിന്നും കാശ് എടുത്തു ജീവിക്കുന്ന ഇവനെ കിട്ടിയുള്ളൂ നിനക്ക് ".
ഹരി പകച്ചു അമ്മയെ നോക്കി. ഒരു പെൺകുട്ടിക്ക് ജീവിതം കൊടുത്തു വീര നായകൻ ആയി കേറി വന്നപ്പോ.... ന്നാലും അമ്മേ...
"നീ ചെയ്തത് ശരിയാടാ..." അച്ഛൻ തോളിൽ തട്ടി അങ്ങനെ പറഞ്ഞപ്പോൾ ആണ് ഹരിക്ക് ജീവൻ വീണത്.
"നീയവരെ അകത്തേക്ക് വിളിക്ക് ലക്ഷ്മി ".
"ഗൗരി... ഞാൻ ഇന്നലെ രാത്രി അതുവഴി വന്നില്ലാരുന്നു എങ്കിൽ നീ എന്ത് ചെയ്‌തെനെ ".
അലങ്കാരം ഒന്നും ഇല്ലാത്ത ആദ്യരാത്രിയിൽ ഗൗരി നൽകിയ പാലുവാങ്ങി അവൻ ചോദിച്ചു.
ഗൗരി അവനെ നോക്കി "അറിയില്ല ഹരിയേട്ടാ... "
" പക്ഷെ എനിക്ക് അറിയരുന്നു നിന്നെ വിളിച്ചു വണ്ടിയിൽ കയറ്റുമ്പോ എന്റെ അമ്മ നിലവിളക്ക് കത്തിച്ചോണ്ട് വരേണ്ടി വരും എന്ന് ". അവൻ അവളെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു.

Beema

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot