നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കേട്ടോ... കേട്ടോന്നേ ... !

കേട്ടോ... കേട്ടോന്നേ ... !
ആ..കേട്ട് ...
എന്നാ.. കേറിവാ കാപ്പികുടിക്കാം .
ങാ.. വരുന്ന്..
"എടീ പിള്ളേരേ കപ്പ വിളമ്പിക്കോ.. ഇച്ഛായി കേറിവരുന്നുണ്ട്.. "
താത്തയമ്മ അടുക്കളയിലേയ്ക്ക് നോക്കി വിളിച്ചുപറയും.
ഇത് കേൾക്കുമ്പോ അടുക്കളയിൽ സെലിയാന്റിയുടെ ഒരു വെപ്രാളം ഉണ്ട്. കാരണം താത്തയുടെ ഭക്ഷണത്തിലുള്ള ചിട്ടകൾ ആണ്."വെന്തു കുഴഞ്ഞ കപ്പ പുഴുക്ക്. നല്ല എരിവുള്ള മീൻകറി , കൂടാതെ നല്ല കടുപ്പത്തിൽ ഒരു മൊന്ത കട്ടൻകാപ്പിയും , എല്ലാം ചൂടോടെ വേണം. "
ഇതിൽ എന്തേലും മാറ്റം വന്നാൽ വല്ലാതെ ദേഷ്യപ്പെടും.
"നിങ്ങക്കെല്ലാവർക്കും ഇവിടെന്താ പണി... നേരാം വണ്ണം വല്ലതും വച്ചുണ്ടാക്കാൻ മേലെ.. ഹോ.. "
സെലിയാന്റിയുടെ പേടിച്ചുള്ള നിൽപ്പു കാണുമ്പോ താത്തയമ്മ പറയും.. ,
"ദേ.. മനുഷ്യേനെ.. ചുമ്മാ ദേഷ്യപെടാതെ ഇതിന് ആവശ്യത്തിന് എരിവൊക്കെയുണ്ട്.. നിങ്ങക്ക് കണ്ണിൽ നിന്നും മൂക്കിൽ നിന്നും വെള്ളം വന്നാലും എരിവ് പോരാ പോരാ എന്ന് പറയും. ഇതേ പിള്ളേർക്കും കൂടി കഴിക്കാൻ ഉണ്ടാക്കുന്നതാ.. "
അമ്മയുടെ സ്നേഹപൂർവ്വമുള്ള ശാസനയിൽ താത്ത ശാന്തനാവും.
പിന്നെ താത്ത കഴിച്ചു കഴിഞ്ഞു പോയിക്കഴിയുമ്പോ താത്തയമ്മ പറയും.
" ആ മനുഷ്യൻ രാവിലെ വെട്ടം വെച്ചപ്പോ തുടങ്ങിയ പണിയാ.. രണ്ട് തട്ടിൽ കപ്പ കൂപ്പലെടുത്തു.. മടുത്തു വരുമ്പോ ഇഷ്‌ടത്തിന് ഒത്തപോലെ കിട്ടിയില്ലേൽ ദേഷ്യപ്പെടും എന്നറിയില്ലേ.. സെലീനാമ്മേ... പാവം മനുഷ്യൻ.. "
ഇത് എന്റെ കുട്ടികാലത്തെ പതിവ് കാഴ്ചയും , കേൾവിയും ആണ്..
"എന്റെ പപ്പയുടെ തറവാടാണ്. താത്ത എന്നുപറയുന്നത് പപ്പയുടെ അപ്പനാണ്. ആളൊരു കർഷകനാണ്. കർഷകൻ എന്നുപറഞ്ഞാൽ ഭാര്യയേക്കാളും , മക്കളെക്കാളും ഉപരി മണ്ണിനെ സ്നേഹിക്കുന്നയാൾ "
കുറെയധികം ഭൂമിയുണ്ട്. അതിൽ നട്ടുവളർത്താത്തതു ഒന്നുമില്ല. കുറെ ജോലിക്കാരും ഉണ്ട്. എന്നാലും അവരെക്കാൾ മുന്നേ പണിക്കിറങ്ങും. അവര് അഞ്ചുമണിക്ക് പോയാലും സൂര്യൻ അസ്ഥമിക്കുന്നതാണ് താത്തയുടെ കണക്ക്.
"താത്തയ്ക്കും , താത്തയമ്മയ്ക്കും പത്ത് മക്കൾ.. അഞ്ച് ആണും , അഞ്ച് പെണ്ണും. ഏറ്റവും മൂത്തയാൾ എന്റെ പപ്പാ. അതിൽ എട്ടാമത്തെ ആളാണ് മുൻപ് പറഞ്ഞ സെലീനാമ്മ."
"പിന്നെ മക്കളെല്ലാവരും താത്തയെ ഇച്ഛായി എന്നും , താത്തയമ്മയെ അമ്മ എന്നും ആണ് വിളിക്കുന്നത്. ഞങ്ങൾ കൊച്ചുമകളുടെ വിളിയാണ് താത്തയെന്നും , താത്തയമ്മയെന്നും.
കുഞ്ഞിലേ ചേച്ചിമാരെ ആരോ ചാച്ചാ.. ചാച്ചാ എന്ന് വിളിച്ചു പഠിപ്പിച്ചത് കൊഞ്ചിപ്പറഞ്ഞു താത്തയായി.. അമ്മ താത്തയമ്മയുമായി.. "
"ഇന്ന് വർഷങ്ങൾ പലതുകഴിഞ്ഞു.പാപ്പൻ മാരുടെയും ആന്റിമാരുടെയും കല്യാണം കഴിഞ്ഞു. മക്കളും കൊച്ചുമക്കളുമായി പല സ്ഥലങ്ങളിലുമായി.. എങ്കിലും വല്ലപ്പോഴും എല്ലാരും ഒത്തുകൂടുമ്പോ എന്ത് സന്തോഷമാന്നോ.. "
പത്ത് മക്കളും , അവരുടെ ഭാര്യമ്മാരും , മക്കളും കൊച്ചുമക്കളും എല്ലാവരും കൂടി വരുമ്പോ ഒരു കല്യാണത്തിനുള്ള ആളായി... ആ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ എല്ലാം അവിടുന്നാണ്. എന്റെ പാപ്പൻമ്മാരുടെ മക്കളാണ് എന്റെ ആദ്യ കൂട്ടുകാർ.. എല്ലാം നല്ലോർമ്മകൾ.. "!
"ഇപ്പോൾ താത്തയ്ക്ക് തൊണ്ണൂറ്റി അഞ്ച് വയസായി.. കാലം ഏറെ കണ്ട അനുഭസമ്പത്തുള്ള ആ വലിയ മനുഷ്യൻ ഇന്നും എല്ലാവരുടെയും മാർഗദർശി യാണ്. നാടും വീടും ബഗു മാനിക്കുന്ന എന്റെ താത്തയുടെ കൊച്ചുമോളാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു . "
"ആ വല്യ തറവാടിന്റെ അടിത്തറ അവര് തമ്മിലുള്ള ഐക്യം ആരുന്നു. താത്ത ഒരുചുവട് വെക്കുമ്പോ താത്തമ്മയും ഒപ്പം ചുവട് വച്ചു. ഏത് വിഷമഘട്ടത്തിലും പരസ്പരം താങ്ങായി.. മക്കൾക്ക് പ്രിയപ്പെട്ട അപ്പനും , അമ്മയും ആയി.. സമൂഹം മാനിക്കുന്ന കുടുംബമായി.. ഇന്ന് ഞങ്ങളുടെ ഏക ദുഃഖം താത്തമ്മ ജീവിച്ചിരിപ്പില്ല എന്നുള്ളതാണ്. ആറ് വർഷം മുൻപ്‌ എൺപത്തി നാലാമത്തെ വയസ്സിൽ മരണപെട്ടു.. എന്നാലും ഇന്നും ഓർമ്മയിൽ ജീവിക്കുന്നു.. "
അവരുടെ ത്യാഗവും , കഷ്‌ടപ്പാടും , ദുരിതവും ഇന്നോർക്കാൻ പറ്റുമോ... ?
"ഇന്ന് സൗകര്യങ്ങൾ കൂടി ബന്ധങ്ങൾക്ക് വിലയില്ലാതായി.. കുടുംബത്തിൽ ശബ്‌ദം ഇല്ലാതായി.. എല്ലാവരും സ്വകാര്യതയിൽ ജീവിക്കാൻ ഇഷ്‌ടപ്പെടുന്നു... കാലം മാറുന്നു.. പുതുമ വരുന്നു.. "
"പഴമയെ ചവിറ്റു കൊട്ടയിൽ ഉപേക്ഷിക്കാൻ ആവുന്നില്ലെനിക്ക്..എങ്കിലും .., ആ നൻമയുടെ കാലം.. ഇന്നത്തെ പൊങ്ങച്ച സംസ്കാരത്തിന് വഴിമാറി. ഞാനും ആ വഴിയെ നടക്കാൻ നിർബന്ധിത ആവുന്നു.. നാടോടുമ്പോൾ നടുവേ ഓടണമല്ലോ... !!!

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot