രക്തപവിഴം-ഭാഗം 2
“രക്തപവിഴം ..അത് ഞാന്‍ കണ്ടെത്തിയിരിക്കുന്നു ബ്രദര്‍ “ ഭൂപടം പോലെ തോന്നിക്കുന്ന ഒരു പേപ്പര്‍ ചാര്‍ളിയെ കാണിച്ചുകൊണ്ട് ജോര്‍ദ്ദന്‍ പറഞ്ഞു
“രക്തപവിഴമോ ? “ അല്പം ഭയത്തോടെ ചാര്‍ളി തിരിച്ച് ജോര്‍ദ്ദനോട് ചോദിച്ചു
“അതെ ബ്രദര്‍ ..രക്തപവിഴം ..ഇന്ന് അതിന് നാനൂറ് കോടിയോളം വിലയുണ്ട് ..ഒരു ബയറെ(buyer) കണ്ടുപിടിക്കണം “
“നോ ജോര്‍ദ്ദന്‍..അത് റിസ്കാണ് ..അരുത് ..രക്തപവിഴം നൂറ്റാണ്ടുകളായി പലരും തിരഞ്ഞ് ലഭിക്കാത്ത വളരെ വിശിഷ്ടമായ ഒരു കല്ലാണ്.. അത് തിരഞ്ഞുപോയവര്‍ ആരും ഇന്നേവരെ തിരിച്ചും വന്നട്ടില്ല ..അതുകൊണ്ട് നമ്മുക്ക് ഇത് വേണ്ട ജോര്‍ദ്ദന്‍ “
“ട്രസ്റ്റ് മി ബ്രദര്‍ ..എനിയ്ക്ക് എടുക്കാനാവും അത് “ ജോര്‍ദ്ദന്‍ വളരെ ആത്മവിശ്വാസത്തോടെ ചാര്‍ളിയോട് പറഞ്ഞു
“രക്തപവിഴം അത്രയ്ക്കും ഈസിയല്ല ജോര്‍ദ്ദന്‍..വളരെയധികം അപകടം നിറഞ്ഞതാണ് അത് ..ദയവായി ഞാന്‍ പറയുന്നത് കേള്‍ക്കൂ ..അതും തേടി പോകരുത് “
“എന്‍റെ തീരുമാനം അന്തിമമാണ് ബ്രദര്‍ “ മാപ്പിന്റെ ഒരു കോപ്പി കമ്പികള്‍ക്ക് ഇടയിലൂടെ ചാര്‍ളിയ്ക്ക് നല്‍കിക്കൊണ്ട് ജോര്‍ദ്ദന്‍ പറഞ്ഞു
“ട്രസ്റ്റ് മീ ..ഐ കാന്‍ ഡു ഇറ്റ് “ അത്രയും പറഞ്ഞു ജോര്‍ദ്ദന്‍ അവിടെ നിന്ന് നടന്നു.ചാര്‍ളി ജോര്‍ദന്‍ പോകുന്നതും നോക്കി അങ്ങനെ നിന്നു
--------------------------------
--------------------------------
മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം
സെന്‍ട്രല്‍ ജയിലിന്‍റെ ഇരുമ്പ് വാതില്‍ ചെറിയൊരു ശബ്ദത്തോടെ പതിയെ തുറക്കപ്പെട്ടു. ഷര്‍ട്ടിന്‍റെ കൈകള്‍ മടക്കി കയറ്റി വെച്ചശേഷം പുറലോകത്തെയും ജയിലിനെയും ബന്ധിപ്പിച്ചിരുന്ന തുറക്കപ്പെട്ട ആ ഇരുമ്പ് വാതിലിലൂടെ ചാര്‍ളി പുറത്തിറങ്ങി.ചാര്‍ളിയുടെ കണ്ണുകള്‍ ആദ്യം തിരഞ്ഞത് ജോര്‍ദ്ദനെയായിരുന്നു.പക്ഷേ അവനെ അവിടെ കാണാത്തത് കൊണ്ട് നിരാശനായി മുന്നോട്ട് നടക്കുവാന്‍ തുടങ്ങുന്നതിനിടയിലായിരുന്നു പുറകില്‍ നിന്നൊരു ശബ്ദം ചാര്‍ളിയെ തേടിയെത്തിയത്
“ചാര്‍ളി” ചാര്‍ളി ശബ്ദം കേട്ട ദിക്കിലേയ്ക്ക് നോക്കി.അയാളുടെ അമ്മാവന്‍ പോള്‍ ആയിരുന്നു അത്.റോഡിന്‍റെ വശത്തായി നിറുത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നിരുന്ന പോളിന്‍റെ അടുത്തേയ്ക്ക് ചാര്‍ളി നടന്നു
“ഹൌ ആര്‍ യു ഓള്‍ഡ് മാന്‍ ? “ അയാളെ കെട്ടിപിടിച്ചുകൊണ്ട് ചാര്‍ളി ചോദിച്ചു
“പ്രെറ്റി ഗുഡ് “ചിരിച്ചുകൊണ്ടാണ് പോള്‍ മറുപടി പറഞ്ഞത്
“ജോര്‍ദ്ദനെ കണ്ടില്ലല്ലോ ..അവന്‍ എവിടെ ?..ഞാന്‍ ഇന്ന് പുറത്തിറങ്ങുമെന്ന് അവനറിയില്ലേ ? “ ചാര്‍ളി അത് ചോദിച്ചപ്പോള്‍ പോള്‍ മറുപടി പറയാതെ തലകുനിച്ചു
“അമ്മാവാ ചോദിച്ചത് കേട്ടില്ലേ ? ജോര്‍ദ്ദന്‍ എവിടെ ? അവനു എന്താണ് സംഭവിച്ചത് ? “ പോളിന്‍റെ കൈകളില്‍ പിടിച്ചുകൊണ്ട് ചാര്‍ളി ചോദിച്ചു
“നീ കാറില്‍ കയറൂ ..ഞാന്‍ പറയാം “ പോള്‍ ഡ്രൈവര്‍ സീറ്റിലേയ്ക്ക് നടന്നു.വേറെ പലതും ചാര്‍ളിയ്ക്ക് ചോദിയ്ക്കാന്‍ ഉണ്ടായിരുന്നുവെങ്കിലും അതൊന്നും ചോദിക്കാതെ കാറിന്റെ ഡോര്‍ തുറന്ന് സീറ്റിലേയ്ക്ക് കയറിയിരുന്നു .കാര്‍ പതിയെ നീങ്ങി തുടങ്ങി
“പറയൂ അമ്മാവാ ..ജോര്‍ദ്ദന്‍ എവിടെ ? എന്താണ് അവനു സംഭവിച്ചത് ? “ ചാര്‍ളി വീണ്ടും പോളിനോട് ചോദിച്ചു
“ഞാന്‍ അവനെ വിലക്കിയതാ ..പക്ഷെ അവന്‍ കേട്ടില്ല ..എന്നെയും ധിക്കരിച്ചുകൊണ്ട് പോയി “
“എന്താണ് അമ്മാവാ ? “ പോള്‍ പറഞ്ഞത് മനസ്സിലാവാതെ പോളിനെ നോക്കികൊണ്ട് ചാര്‍ളി ചോദിച്ചു
“രക്തപവിഴം ..ചീറ്റിംഗ് കേസില്‍ നീ ജയിലില്‍ പോയതിന് ശേഷം ആരോ മുഖാന്തിരം ജോര്‍ദ്ദന്‍ രക്തപവിഴത്തെ പറ്റി അറിഞ്ഞു അതിനുശേഷം ജോര്‍ദന്‍ അതിനെ തേടി അലച്ചിലായിരുന്നു..ഒടുവില്‍ ശേഖരിച്ച വിവരങ്ങള്‍ കൊണ്ട് അവന്‍ അതിനെ തേടി പോകുവാന്‍ ഒരുങ്ങിയ അന്ന് എന്നെ കാണാന്‍ വന്നിരുന്നു ..ഞാന്‍ അവനെ അതില്‍നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവന്‍ അത് കേള്‍ക്കാതെ രക്തപവിഴം തേടി ഇവിടെനിന്നും പോവുകയായിരുന്നു “
“മം ..അതിനുശേഷം എന്തുണ്ടായി “
“പിന്നീടാണ് കുറച്ചുനാളുകള്‍ക്ക് ശേഷം എനിയ്ക്ക് ഒരു കോള്‍ വന്നു ? “
“ജോര്‍ദ്ദന്‍ ആയിരുന്നോ ? “
“അല്ല ..സാലിയേറി ആയിരുന്നു “
“സാലിയേറി ? അതാരാണ് അമ്മാവാ ? “
“ജോര്‍ദ്ദന്‍ കണ്ടെത്തിയ ബയെര്‍(buyer) ..ആംഗ്ലോ ഇന്ത്യനാണ് സാലിയേറി..വളരെ ക്രൂരനായ അയാളുടെ കൈയ്യില്‍ ആന്റിക്സിന്‍റെ(antique) വലിയൊരു ശേഖരം തന്നെയുണ്ട്..അയാള്‍ക്ക് വേണ്ടിയാണ് ജോര്‍ദ്ദന്‍ രക്തപവിഴം തേടാന്‍ പോകാന്‍ തുഞ്ഞിഞ്ഞത് “
“ശരി ..അയാള്‍ വിളിച്ചതിന് ശേഷം എന്തുപറഞ്ഞു ? “
“ജോര്‍ദ്ദന്‍ രക്തപവിഴം തേടി പോയെങ്കിലും കണ്ടെത്താനാവാതെ പകുതിയില്‍ വെച്ച് മടങ്ങി വന്നു ..രക്തപവിഴം നല്‍കാമെന്ന് പറഞ്ഞു സാലിയേറിയുടെ കൈയ്യില്‍ നിന്ന് ജോര്‍ദ്ദന്‍ കുറച്ച് പൈസ വാങ്ങിയിരുന്നു “
“എത്ര രൂപാ ? “
“അമ്പത് ലക്ഷം ..വാങ്ങിയ പൈസ തിരിച്ചുനല്‍കാന്‍ കഴിയാതെ ജോര്‍ദ്ദന്‍ ,സാലിയേറിയുടെ കണ്ണില്‍പ്പെടാതെ കുറച്ചുനാള്‍ മുങ്ങി നടന്നെങ്കിലും സാലിയേറിയുടെ ആളുകള്‍ ജോര്‍ദ്ദനെ എങ്ങനെയോ കണ്ടെത്തി പിടിക്കൂടി ..അതിനുശേഷമാണ് സാലിയേറിയുടെ കോള്‍ വരുന്നത് ..ജോര്‍ദ്ദന്‍ അവരുടെ കൈയ്യിലാണെന്നും ഒന്നുകില്‍ വാങ്ങിയ പൈസ തിരിച്ചുകൊടുക്കുകയോ അല്ലെങ്കില്‍ രക്തപവിഴം അവര്‍ക്ക് കണ്ടെത്തി നല്‍കണമെന്നും എന്നോട് പറഞ്ഞു ..ഈ വയസ്സന്‍ എന്തും ചെയ്യും ചാര്‍ളി ..എന്‍റെ സമ്പാദ്യം എല്ലാംതന്നെ കൂട്ടിനോക്കിയാലും സാലിയേറിയ്ക്ക് കൊടുക്കേണ്ട തുകയുടെ പത്തിലൊന്ന് ആവില്ല പിന്നെ രക്തപവിഴം തേടി പോകാനുള്ള വയസ്സല്ല എനിയ്ക്ക് ഇപ്പോ..കഴിഞ്ഞ ഒരുമാസമായി ജോര്‍ദ്ദന്‍ അവരുടെ കസ്റ്റഡിയിലാണ് “ പോള്‍ അയാളുടെ നിസ്സഹായാവസ്ഥ ചാര്‍ളിയെ ബോധിപ്പിച്ചു
“മം ..രക്തപവിഴം അല്ലെങ്കില്‍ അമ്പത് ലക്ഷം “ ചാര്‍ളി ആരോടെന്നില്ലാതെ പറഞ്ഞു
“അമ്മാവാ എനിയ്ക്ക് സാലിയേറിയെ കാണണം ..ഇപ്പൊ തന്നെ കാണണം “
“അമ്മാവാ എനിയ്ക്ക് സാലിയേറിയെ കാണണം ..ഇപ്പൊ തന്നെ കാണണം “
“അതോ വേണോ ചാര്‍ളി ? “
“പിന്നെ നമ്മുക്ക് വേറെ ഓപ്ഷന്‍ എന്താണ് ഉള്ളത് ? ജോര്‍ദ്ദനെ നമ്മുക്ക് രക്ഷിക്കണ്ടേ അമ്മാവാ ..രക്തബന്ധമെന്ന് പറയാന്‍ അവന്‍ മാത്രമല്ലേ എനിയ്ക്കുള്ളൂ ..അമ്മാവന്‍ വണ്ടി അവന്‍റെ അടുത്തേയ്ക്ക് വിടൂ “ ശരിയെന്ന് പറയും വിധം തലയാട്ടിക്കൊണ്ട് പോള്‍ കാറിന്റെ വേഗതകൂട്ടി .
-----------------------
വലിയൊരു രണ്ടുനില വീടിന്‍റെ ഗേറ്റ് കടന്നു പോളിന്‍റെ കാര്‍ പോര്‍ച്ചില്‍ വന്നുനിന്നു.അവര്‍ കാറില്‍നിന്നിറങ്ങി ആ വീടിന് അകത്തേയ്ക്ക് കടക്കാന്‍ ഒരുങ്ങിയപ്പോള്‍ രണ്ടുപേര്‍ അവരെ തടഞ്ഞു
വലിയൊരു രണ്ടുനില വീടിന്‍റെ ഗേറ്റ് കടന്നു പോളിന്‍റെ കാര്‍ പോര്‍ച്ചില്‍ വന്നുനിന്നു.അവര്‍ കാറില്‍നിന്നിറങ്ങി ആ വീടിന് അകത്തേയ്ക്ക് കടക്കാന്‍ ഒരുങ്ങിയപ്പോള്‍ രണ്ടുപേര്‍ അവരെ തടഞ്ഞു
“ഞങ്ങള്‍ സാലിയേറിയെ കാണാന്‍ വന്നതാണ് “ പോള്‍ തടഞ്ഞുനിര്‍ത്തിയ ആ രണ്ടുപേരോടായി പറഞ്ഞു
“അവരെ അകത്തേക്ക് കയറ്റി വിടൂ “ വീടിനു അകത്ത് നിന്നൊരു ശബ്ദം.ആ ശബ്ദം കേട്ടപ്പോള്‍ അവരെ തടഞ്ഞുവെച്ചവര്‍ അവര്‍ക്ക് വഴി തുറന്നുകൊടുത്തു
“പോള്‍..എനിയ്ക്ക് അറിയാം നീ വരുമെന്ന് “അര്‍മാനിസ്യുട്ട് ധരിച്ചുകൊണ്ട് വീടിന് ഏകദേശം മധ്യത്തിലായിരുന്നിരുന്ന ഒരാള്‍ പോളിനെ നോക്കികൊണ്ട് പറഞ്ഞു.അയാളുടെ ചുണ്ടിലെരിയുന്ന സിഗാറിന്‍റെ പുകമറയുടെ ഉള്ളില്ലൂടെ പോള്‍ അയാളുടെ മുഖം കണ്ടതും ചാര്‍ളിയോടായി പറഞ്ഞു
“സാലിയേറി”
“മിസ്റ്റര്‍ സാലിയേറി ഞാന്‍ ജോര്‍ദ്ദനെ കൊണ്ടുപോകാനാണ് വന്നത് “ ചാര്‍ളിയെ മനസ്സിലാവാതെ ഒരു നിമിഷം സാലിയേറി അവന്‍റെ മുഖത്തേക്ക് നോക്കി
“ഇത് ചാര്‍ളി ..ജോര്‍ദ്ദന്‍റെ ചേട്ടനാണ് “പോള്‍ ചാര്‍ളിയെ പരിചയപ്പെടുത്തുന്ന പോലെ സാലിയേറിയോട് പറഞ്ഞു
“ഓ ചാര്‍ളി ..കേട്ടിട്ടുണ്ട് ദി പ്രിന്‍സ് ഓഫ് ഡ്യൂപ്ലിക്കേറ്റ് ..കണ്ടിട്ടില്ലെങ്കിലും ഒരുപാട് കേട്ടിട്ടുണ്ട് ...പട്ടാല്യ രാജാവിന്റെ പണ്ടെങ്ങോ നഷ്ടപ്പെട്ട പട്ട്യാല നെക്ലസിനെ പറ്റിയും ആ നെക്ലേസിന്‍റെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കി നഷ്ടപ്പെട്ട അതെ നെക്ലേസാണ് പറഞ്ഞുകൊണ്ട് അവിടുത്തെ അന്നത്തെ ഗവണ്മെന്റിനെ പറ്റിക്കാന്‍ ശ്രമിച്ചതും അവര്‍ ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മനസ്സിലാക്കി പിടിച്ച് ജയിലില്‍ അടച്ചതും ഞാന്‍ കേട്ടിട്ടുണ്ട്..നിന്‍റെ അപ്പന്‍ കുന്നംകുളത്തുക്കാരന്‍ വര്‍ഗീസിനെയും ഞാന്‍ അറിയും ..സ്വന്തം അപ്പന്‍റെ ഡ്യൂപ്ലിക്കേറ്റ് വരെ പുള്ളി ഉണ്ടാക്കുമെങ്കിലും ചതിക്കില്ല ആരെയും ..ആ ഗുണം മക്കള്‍ നിങ്ങള്‍ക്ക് കിട്ടാതെ പോയല്ലോ മക്കളെ “ സിഗാറിലെ പുക ചാര്‍ളിയുടെ മുഖത്തേക്ക് ഊതികൊണ്ട് സാലിയേറി പറഞ്ഞു
“ആ.. ആട്ടെ എന്‍റെ പൈസ എവിടെ ? ജോര്‍ദ്ദന്‍ എന്‍റെ കൈയ്യില്‍നിന്നും വാങ്ങിയ അമ്പത് ലക്ഷം എവിടെ ? അത് തന്ന് അവനെ കൊണ്ടുപോയിക്കോ “ സാലിയേറി തുടര്‍ന്നു
“പൈസ ഇപ്പോ കൈയ്യിലില്ല ..പക്ഷെ തരും “ചാര്‍ളി ഒരു ഉറപ്പുനല്‍കും പോലെ പറഞ്ഞു
“സീ മിസ്റ്റര്‍ ഡ്യൂപ്ലിക്കേറ്റ് ഞാന്‍ വ്യക്തമായി പോളിനെ അറിയിച്ചതാണ് ഒന്നുകില്‍ എന്റെ പണം അല്ലെങ്കില്‍ രക്തപവിഴം ..ഇതില്ലാതെ ജോര്‍ദ്ദനെ നിങ്ങള്‍ക്ക് ഇവിടെ നിന്ന് കൊണ്ടുപോകാന്‍ ആകില്ല “
“എനിയ്ക്ക് ജോര്‍ദ്ദനെ കാണണം “
“മം” സാലിയേറി അയാളുടെ മുന്നിലുണ്ടായിരുന്ന ഒരാളെ നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.അയാള്‍ അടച്ചിട്ടിരുന്ന ഒരു വാതില്‍ തുറന്ന് ജോര്‍ദ്ദനെ അങ്ങോട്ട് കൊണ്ടുവന്നു.ജോര്‍ദ്ദന്‍റെ കൈകള്‍ കെട്ടിയിട്ടിരുന്നു ഉച്ചവെക്കാതിരിക്കാന്‍ അവന്‍റെ വായയില്‍ കുത്തിത്തിരുകിയ തുണികഷണം അയാള്‍ പുറത്തേയ്ക്ക് എടുത്തു.ചാര്‍ളി അവന്‍റെ അടുത്തേയ്ക്ക് ഓടിച്ചെന്നു അവനെ കെട്ടിപ്പിടിച്ചു
“ഭയക്കാതെ ജോര്‍ദ്ദന്‍ നിന്‍റെ ചേട്ടന്‍ വന്നിരിക്കുന്നു..നിന്നെ ഞാന്‍ ഇവിടെ നിന്ന് കൊണ്ടുപോവും “ ജോര്‍ദ്ദന്‍റെ കൈകളില്‍ പിടിച്ചുകൊണ്ട് ഒരു ഉറപ്പ് നല്‍കും പോലെ ചാര്‍ളി പറഞ്ഞു.
“അന്ന് ഞാന്‍ തന്നെ മാപ്(map) അത് തെറ്റായിരുന്നു ചാര്‍ളി “ ജോര്‍ദ്ദന്‍ കുറച്ചൂടെ ചാര്‍ളിയുടെ അടുത്തേയ്ക്ക് വന്നുകൊണ്ട് അവന്‍റെ ചെവിയിലായി പറഞ്ഞു.ബാക്കി പറയാനായി തുഞ്ഞിഞ്ഞതും സാലിയേറിയുടെയാള്‍ അവന്‍റെ വായയില്‍ വീണ്ടും തുണി കുത്തിത്തിരുകി
“അനിയനെ കണ്ടില്ലേ ഇനി പോവാം ചാര്‍ളി ..ഞാന്‍ വീണ്ടും പറയുന്നു ഒന്നുകില്‍ എന്‍റെ പൈസ അല്ലെങ്കില്‍ രക്തപവിഴം ഇതില്ലാതെ ജോര്‍ദ്ദനെ നിനക്ക് തിരിച്ചുകിട്ടില്ല “ സാലിയേറി ഒരു താക്കീത് നല്‍കും പോലെ പറഞ്ഞു
“ഞാന്‍ തിരിച്ചുവരും സാലിയേറി..നിന്‍റെ രക്തപവിഴവുമായി ഞാന്‍ തിരിച്ചുവരും “
---------------------------
അവിടെ നിന്ന് പോളിന്‍റെ കാറില്‍ മടങ്ങുമ്പോള്‍ ചാര്‍ളിയുടെ മനസ്സില്‍ ജോര്‍ദ്ദന്‍ പറഞ്ഞ വാക്കുകളായിരുന്നു.ചാര്‍ളി പേഴ്സ് തുറന്ന് ജയിലില്‍ ആയിരുന്ന സമയത്ത് ജോര്‍ദ്ദന്‍ നല്‍കിയ രക്തപവിഴം കണ്ടെത്താനുള്ള മാപ്(map) പുറത്തേയ്ക്ക് എടുത്തു അതിലേയ്ക്ക് സൂക്ഷിച്ചുനോക്കി.
“എന്താ അത് ? “ പോള്‍ ചാര്‍ളിയുടെ കൈയ്യിലുണ്ടായിരുന്ന മാപ് നോക്കികൊണ്ട് ചോദിച്ചു
“ഞാന്‍ ജയിലില്‍ ആയിരുന്നപ്പോള്‍ ജോര്‍ദ്ദന്‍ എന്നെ കാണാന്‍ വന്നിരുന്നു ..ആ സമയത്ത് എനിയ്ക്ക് തന്നതാണ് ഈ മാപ് “
“എന്തിന്‍റെ മാപ് ആണിത് ? “
“രക്തപവിഴത്തിലെയ്ക്കുള്ള മാപ് “
പോള്‍ പെട്ടെന്ന് കാര്‍ റോഡിന്‍റെ ഒരു വശത്തേക്ക് പാര്‍ക്ക് ചെയ്ത് നിറുത്തിയ ശേഷം ആ മാപ് ചാര്‍ളിയുടെ കൈയ്യില്‍നിന്നും വാങ്ങി
“അമ്മാവാ ഇപ്പൊ അവന്‍ പറയുന്നു ഈ മാപ് തെറ്റായിരുന്നു എന്ന് “
“ചാര്‍ളി ഇത് മാപിന്റെ പകര്‍പ്പല്ലേ ? ഒറിജിനല്‍ എവിടെ ? “
“അറിയില്ല അമ്മാവാ ..അവന്‍റെ കൈയ്യിലും അന്ന് ഞാന്‍ കണ്ടത് ഇതുപോലെയുള്ള പകര്‍പ്പ് മാത്രമായിരുന്നു “
“മാപ് തെറ്റല്ല ചാര്‍ളി ..ശരി തന്നെയാണ് മാപ് ..പക്ഷെ ഇത് യഥാര്‍ത്ഥ മാപിന്റെ കോപ്പി മാത്രമാണ് ..ഇതുവെച്ചു നമ്മുക്ക് രക്തപവിഴം കണ്ടെത്താന്‍ ആവില്ല “
“അമ്മാവന്‍ എന്താ പറയുന്നേ ..മാപ് ശരിയാണെങ്കില്‍ പിന്നെ എന്തുകൊണ്ട് നമ്മുക്ക് രക്തപവിഴം കണ്ടെത്താന്‍ ആവില്ല ? ഒറിജിനല്‍ മാപിന്റെ കോപ്പി അല്ലെ നമ്മുടെ കൈയ്യിലുള്ളത് മാപ് ശരിയെങ്കില്‍ കോപ്പിയും ശരിയാവില്ലേ ? “ചാര്‍ളി അവന്‍റെ സംശയം പോളിനെ അറിയിച്ചു
“ചാര്‍ളി ഈ മാപില്‍ സൂക്ഷിച്ചുനോക്കൂ “ ചാര്‍ളി പോളിന്റെ കൈയ്യില്‍നിന്നും മാപ് തിരിച്ചുവാങ്ങി അതിലേയ്ക്ക് സൂക്ഷിച്ചുനോക്കി
“ഈ ഡാര്‍ക്ക് ഷെയിഡ് ? “ മാപിലെ ചില ഭാഗത്ത് ഉണ്ടായിരുന്ന ഡാര്‍ക്ക് ഷെയിഡ്സ് കാണിച്ചുകൊണ്ട് ചാര്‍ളി പോളിനോട് ചോദിച്ചു
“യെസ് അത് തന്നെ ചാര്‍ളി ..ആ ഡാര്‍ക്ക് ഷെയിഡിലാണ് നമ്മള്‍ തേടുന്നത് ഒളിഞ്ഞുകിടക്കുന്നത്..അതെന്തെന്നു അറിയാന്‍ നമ്മുക്ക് ഇതിന്‍റെ ഒറിജിനല്‍ മാപ് കിട്ടിയേ പറ്റൂ “
“ഒറിജിനല്‍ മാപ് ? അതെവിടെ നിന്ന് കിട്ടും അമ്മാവാ ? “
“അത് കണ്ടെത്തണം ചാര്‍ളി “ പോള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു
(തുടരും)
Lijin
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക