നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

*താലി*


.....

ഗൗതം രാവിലെ ഡ്യൂട്ടിക്ക് പോകാൻ ഡ്രസ്സ് ചെയ്തു കൊണ്ടിരിന്നപ്പോഴാണ് ടി വി യിലെ ന്യൂസ് ശ്രദ്ധിച്ചത്..
ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ. പ്രഖ്യാപിച്ചു.. മികച്ച നോവലിനുള്ള അവാർഡ് വേദിക മേനോന്റെ *പെയ്തൊഴിയാത്ത മേഘം* എന്ന നോവലിന്..
"അമ്മേ അമ്മേ ഒന്നിങ്ങട് വന്നേ.. "
ഗൗതം രാധാദേവിയെ വിളിച്ചു.''
എന്താടാ വിളിച്ചു കൂവുന്നെ... മകനെ ശകാരിച്ചുകൊണ്ടവർ ഹാളിലേക്ക് വന്നു.. വേദികക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് കിട്ടിരിക്ക്ണു..
ആണോ ?എനിക്കവളെ ഒന്ന് കാണണം... മോനെ... അവർ ഗൗതമിനോടായി പറഞ്ഞു..
പക്ഷേ ഗൗതം മറുപടിയൊന്നും പറഞ്ഞില്ല... അമ്മയെ ഒന്നു നോക്കുക മാത്രം ചെയ്തിട്ട് കാറിൽ കയറി..കമ്മീഷണർ ഓഫീസിലേക്കുള്ള യാത്രയിൽ...ഗൗതം തന്റെ ഭൂതകാലത്തിലേക്ക് ഒന്നിറങ്ങിപ്പോയി.....
അവൾ വേദിക തന്റെ പ്രിയപ്പെട്ടവൾ ,' ഉണ്ണിയേട്ടാ എന്ന് വിളിച്ച് തന്റെ കൈ പിടിച്ച് നടന്നവൾ....
ഗൗതമിന്റെ അമ്മാവന്റെ മകളായിരിന്നു വേദിക..ഗൗതമി ന് ഒരു വയസ്സുള്ളപ്പോ അച്ഛൻ മരണപ്പെട്ടു. പിന്നെ ഗൗതം വളർന്നത് തറവാട്ടിൽ അമ്മാവനോടൊപ്പമായിരിന്നു... വേദിക അവന്റെ കളിക്കൂട്ടുകാരിയും.. വളർന്നു വന്നപ്പോ കൂട്ടുകാരിയിൽ നിന്നും പ്രണയിനിയിലേക്കുള്ള സ്ഥാനക്കയറ്റം അവനവൾക്ക് നൽകി..ഗൗതമിനെക്കാൾ മൂന്നു വയസ്സിനിളയതായിരിന്നു അവൾ.. അവരുടെ ബന്ധത്തെ അമ്മാവൻ എതിർത്തു.' അങ്ങനെ വേദികയ്ക്ക് മറ്റ് ആലോചനകൾ വന്ന് തുടങ്ങിയപ്പോ അമ്മാവനും അനന്തിരവനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി ..അവസാനം ഗൗതമിന് അമ്മയുടെ കൈയ്യും പിടിച്ച് ആ വീടിന്റെ പടിയിറങ്ങേണ്ടി വന്നു ...
അവനോർത്തു.. അവസാനമായി ആ വീടിന്റെ പടിയിറങ്ങിയ അന്ന് ,, പടിപ്പുര വരെ വന്ന് തന്നെ പുറകെ വിളിച്ച വേദികയുടെ മുഖം .. അവളുടെ നിറകണ്ണുകൾ മനസ്സിൽ നിന്ന് മായുന്നില്ല.. ആ വീട് വിട്ടിറങ്ങുമ്പോ വെറും പി ജി സർട്ടിഫിക്കറ്റ് മാത്രമാണ് തന്റെ കയ്യിൽ ഉണ്ടായിരിന്നത്.. പിന്നീടങ്ങോട്ട് ജീവിക്കാനുള ഓട്ടപ്പാച്ചിലായിരിന്നു.'സിവിൽ സർവ്വീസിൽ സെലക്ഷൻ കിട്ടിയപ്പോ IPS തിരഞ്ഞെടുത്തു.. അമ്മാവന്റെ മുന്നിൽ ജീവിച്ച് കാണിക്കാനുള്ള വാശിയായിരിന്നു... "കാൽക്കാശിന് ഗതിയില്ലാത്ത ഒരുത്തന് ഞാനെന്റെ മോളെ കെട്ടിച്ചു ത്തരില്ല " എന്ന അമ്മാവന്റെ വാക്കുകൾ ഇന്നും തന്റെ കാതുകളിൽ മുഴങ്ങുന്നുണ്ട്.. പക്ഷേ ആ വാക്കുകളിൽ നിന്നുള്ള രോക്ഷം ഉൾക്കൊണ്ടാണ് താനിന്നീ നിലയിൽ എത്തിയത്.. ഇന്ന് കൽക്കാശിന് ഗതിയില്ലാത്ത ഗൗതം അല്ല താൻ... ഗൗതം മേനോൻ IPS ,സിറ്റി പോലീസ് കമ്മീഷണർ.
പിന്നീടറിഞ്ഞു വേദികക്കും സിവിൽ സർവ്വീസ് കിട്ടിയെന്ന് .IAS ആണ് തിരഞ്ഞെടുത്തത്.. കഥാകാരിയുമായി.. ഇപ്പൊ അവാർഡും കിട്ടിയിരിക്കുന്നു..
അവളെ ഒന്നു കാണാൻ വല്ലാണ്ടവനാഗ്രഹിച്ചു.:
സർ ഇറങ്ങുന്നില്ലെ ഓഫീസെത്തി.. ഡ്രൈവർ പറഞ്ഞപ്പോഴാണവൻ ഭൂതകാലത്തിൽ നിന്നുണർന്നത്...
കാബിനിൽ പോയിരിന്നിട്ടും ഗൗതം അസ്വസ്ഥനായിരിന്നു..
കുറച്ച് കഴിഞ്ഞപ്പോ ഒരു ഫാക്സ് വന്നു ,,നാളെ പുതിയ കളക്ടർ ചാർജെടുക്കുന്നു വേദിക മേനോൻ IAട... ആ പേര് ഗൗതമിന്റെ കണ്ണുകൾക്ക് വിശ്വസിക്കാനായില്ല...
അന്ന് രാത്രി വീട്ടിലെത്തിയപ്പോൾ തന്നെ നാളെ വേദിക കളക്ടറായി ചുമതലയേൽക്കുന്ന കാര്യം അമ്മയോട് പറഞ്ഞു... അവർക്ക് ഒരു പാട് സന്തോഷായി..
"ഇനിയെങ്കിലും എനിക്കവളെ ഒന്നു കാണാല്ലോ" അവർ ദീർഘനിശ്വസിച്ചു.
പിറ്റേന്ന് രാവിലെ കമ്മീഷണർ ഓഫീസിൽ എത്തിയിട്ട്,,ഉടനെ തന്നെ ഗൗതം കളക്ട്രേറ്റിലേക്ക് പോയി പുതിയ കളക്ട്ര റെ മീറ്റ് ചെയ്യാൻ..
കളക്ടറുടെ റൂമിനുള്ളിലേക്ക് പ്രവേശിച്ചപ്പൊ എന്തെന്നറിയാത്ത ഒരു വിറയൽ അയാൾക്കനുഭവപ്പെട്ടു... ഗൗതമിനെ കണ്ടതും വേദിക പറഞ്ഞു
" വരണം വരണം കമ്മീഷണർ സർ ഐ ആം വെയ്റ്റിംഗ് ഫോർ യു "..
ഇരിക്കൂ..
അവർ അയാളോട് ഇരിക്കാനാവശ്യപ്പെട്ടു.. വേദികയെ നിരീക്ഷിക്കുകയായിരിന്നു..ഗൗതം. ഒരു മാറ്റവും ഇല്ല.. കണ്ണട വച്ചു ന്നു മാത്രം. പണ്ടത്തേ തിനെക്കാൾ അവൾ സുന്ദരിയാ യിരിക്കുന്നതുപോലെ തോന്നി അയാൾക്ക്. കരിനീല നയനങ്ങളിൽ ആ ആകർഷണത്വം ഇപ്പോഴുമുണ്ട്...
തികച്ചും ഒഫീഷൽ കാര്യങ്ങൾ മാത്രം സംസാരിച്ചിട്ട്,,ഗൗതം പോകാനായി വാതിൽ തുറന്നപ്പോ പുറകിൽ നിന്നൊരു വിളി..
"ഉണ്ണിയേട്ടാ " ...ഒരു നിമിഷം തരിച്ചുനിന്നുപ്പോയി ഗൗതം. ....അതെ ആ പഴയ വിളി. അയാൾ അവളെ തിരിഞ്ഞു നോക്കി..
" അമ്മായി.......
"സുഖായിരിക്കുന്നു.. '' അയാൾ മറുപടി പറഞ്ഞു. എന്നിട്ട് മെല്ലെ അവിട്ന്നിറങ്ങി..
പിറ്റേ ദിവസം തന്നെ വൈകുന്നേരം വേദിക ഗൗതമിന്റെ വീട്ടിൽ വന്ന് രാധാദേവിയെ കണ്ടിട്ട് പോയി..
അമ്മേടെ നിർബന്ധത്തിന് വഴങ്ങി ഗൗതം ഒരു ഞായാറാഴ്ച വേദികയെ കാണാനായി അവർ താമസിക്കുന്ന സ്ഥലത്ത് പോയി.. നേരത്തെ വിളിച്ച് പറഞ്ഞിട്ട്ണ്ടായിരിന്നു..
വേദിക അന്ന് ഏറെ സന്തോഷവതിയായിരിന്നു.. താൻ കഴിഞ്ഞ 7 വർഷം കാത്തിരിന്നത് ഈ ഒരു ദിവസത്തിന് വേണ്ടിയായിരിന്നു.. പുറത്ത് കോളിംഗ് ബൽ അടിച്ചപ്പോ അവൾടെ ഹൃദയമിടുപ്പ് കൂടി അതെ ആ നിമിഷം ഇവിടെ സമാഗതമാകാൻ പോകുന്നു....കൈ കാലുകൾക്ക് വിറയൽ അനുഭവപ്പെടുന്നു.അവൾ തന്റെ താലി കാണത്തക്ക രീതിയിൽ സാരിയുടെ പുറത്തെടുത്തിട്ടു.. നെറ്റിയിൽ സിന്ദൂരം തൊട്ടു.. എന്നിട്ട് മെല്ലെ പോയ് വാതിൽ തുറന്നു.. വാതിൽക്കലിൽ ഗൗതം നിൽക്കുന്നുണ്ടായിരിന്നു. അവളെ കണ്ടതും ഗൗതം സ്തംബദനായിപ്പോയി.. കഴുത്തിൽ താലി.. നെറ്റിയിൽ സിന്ദൂരം അതിനർത്ഥം വേദിക വിവാഹിതയായിരിക്കുന്നു... വേദിക ഗൗതമിനെ അകത്തേക്ക് ക്ഷണിച്ചിരുത്തി.. കുടിക്കാൻ വെള്ളം നൽകി..
ഹസ്ബന്റ്...?ഗൗതം ചോദിച്ചു.
" സിവിൽ സർവ്വീസിൽ തന്നെയാണ്. ഡൽഹിയിലാ ഇപ്പൊ " അവൾ മറുപടി പറഞ്ഞു.
"ഉണ്ണിയേട്ടന്റെ വൈഫ്?"
"ഞാൻ married അല്ല.. "
"എന്തു പറ്റി ആരെയെങ്കിലും കാത്തിരിക്കയാണോ?"
അവൾടെ മൂർച്ചയുള്ള ചോദ്യങ്ങൾ വരുന്നു..
മറുപടി പറയാതെ പുഞ്ചിരിച്ചു കൊണ്ടയാൾ എഴുന്നേറ്റ് യാത്ര പറഞ്ഞ് പുറത്തിറങ്ങി. പക്ഷേ വേദികക്ക് ഗൗതമിനെ വിടാനുദ്ദേശ്യമില്ലായിരിന്നു... "എന്താ കമ്മിഷണർ സർ താങ്കളുടെ നയനങ്ങളിൽ പ്രണയനൈരാശ്യമാണോ നിഴലിക്കുന്നത് ?"
"പ്രണയ നൈരാശ്വമല്ല.. ഹൃദയവേദനയാണ്.. ഇതുവരെ ഹൃദയത്തിൽ സൂക്ഷിച്ചിരിന്ന ഒന്ന് നഷ്ടപ്പെടുത്തിയതിലുളള വേദന.. " അത്ര മാത്രം പറഞ്ഞു കൊണ്ടയാൾ കാറിൽ കയറി യാത്രയായി....
എത്ര നിയന്ത്രിച്ചിട്ടും ഗൗതമി ന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല.' വേദിക വിവാഹിതയായിരിക്കുന്നു എന്ന സത്യം ഉൾക്കൊള്ളാനാകുന്നില്ല..
അയാൾ പഴയ കാര്യങ്ങൾ ഓരോന്ന് ഓർക്കാൻ തുടങ്ങി.. .ഒരിക്കലും പിരിയില്ല എന്ന് താൻ പലവട്ടം വാക്ക് കൊടുത്തതാണ് വേദികക്ക്. പക്ഷേ വാക്ക് പാലിക്കാനായില്ല തനിക്ക്.ആ വീടിന്റെ പടി ഇറങ്ങിയതിന് ശേഷം ഒരിക്കൽ പോലും അങ്ങട് തിരിഞ്ഞു നോക്കിയിട്ടില്ല.. ദുരഭിമാനം.. അതായിരിന്നു.. തനിക്ക് ..അതിൽ ചിറകറ്റ് വീണത് തങ്ങൾ ടെ സ്വപ്നങ്ങൾ ആയിരിന്നു. അല്ലെങ്കിലും സ്വപ്നങ്ങൾക്ക് നൽകാൻ കഴിയുന്ന സംതൃപ്തിയും സന്തോഷവും യഥാർത്ഥ്യബോധത്തിന് തരാനാകില്ലല്ലോ! അധികാരം കയ്യിൽ കിട്ടിയപ്പോ താൻ എല്ലാം മറന്നു ... കുഞ്ഞുനാൾ മുതൽ താനും വേദികയും നെയ്തെടുത്ത സ്വപ്നങ്ങൾ.. എല്ലാം മറന്നു... സിനിമയിലൊക്കെ കാണുന്നതുപോലെ താനുമൊരു ശരാശരി പ്രണയനായകനായി മാറി.. അവസാനം പ്രണയിനെയെ നിഷ്കരുണം ഉപേക്ഷിച്ചു കൊണ്ട് വില്ലനുമായി... പക്ഷേ..ഇത്രയും നാൾ താൻ എന്തിനായിരുന്നു കാത്തിരുന്നത്.. ? ഉത്തരം കിട്ടുന്നില്ല..വല്ലാത്തൊരു ഹൃദയവേദനയനുഭവപ്പെട്ടു ഗൗതമിന്.. കണ്ണുകളിൽ ഇരുട്ട് കയറ്ന്നതു പോലെ തോന്നി ..
വേദികക്ക് ലോകം കീഴടക്കിയ പ്രതീതിയായിരിന്നു.. താൻ വിജയിച്ചിരിക്കുന്നു.. ഇന്നയാൾക്ക് ,ഗൗതമിന് ഉറങ്ങാൻ കഴിയില്ല...കഴിഞ്ഞ ഏഴ് വർഷം തന്റെ ഉറക്കം കെടുത്തിയ മനുഷ്യനല്ലേ.. ഇന്നയാൾ ഉറങ്ങണ്ട... നീറണം... നീറി നീറി പുകയണം ഗൗതം മേനോൻ IPS ..എന്നാലേ എനിക്ക് സമാധാനമാകുകയുള്ളൂ... അവൾ മനസ്സിൽ പറഞ്ഞു..
പക്ഷേ ഉള്ളിന്റെയുള്ളിൽ ഒരു വിങ്ങൽ അവൾക്കനുഭവപ്പെട്ടു.. എന്താപ്പൊ ഇങ്ങനെ തോന്നാൻ കാരണം എന്ന വൾ ചിന്തിച്ചു.. മൊബൈൽ ബല്ലടിക്കുന്നത് കേട്ട് പോയ് Call എടുത്തു നോക്കിയപ്പൊ എസ് പി പ്രകാശ് മാധവ് ആയിരിന്നു..
" മാഡം ഒരു Sad news ഉണ്ട്.. നമ്മുടെ കമ്മീഷണർക്ക് ഒരാക്സ് ഡന്റ് അൽപ്പം സീരിയസ്സാണ്. അമിത വേഗത്തിലായിരിന്നു വണ്ടി ഓടിച്ചിരിന്നത് എന്നാ അറിയാൻ കഴിഞ്ഞത്.. സിറ്റി ഹോസ്പിറ്റലിലാണിപ്പോ.". call കട്ടായി.. വേദി കയ്ക്ക് തന്റെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി ..അവർ വേച്ച് വേച്ച് കട്ടിലിൽ ഇരുന്നു.. പെട്ടെന്ന് തന്നെ ബോധം വീണ്ടെടുത്തു കൊണ്ടവൾ സിറ്റി ഹോസ്പിറ്റലിലേക്ക് പാഞ്ഞു.. അവിടെ എല്ലാ പോലീസുദ്യോഗസ്ഥരും വന്നിട്ടുണ്ടായിരിന്നു..
വേദികയെ കണ്ടപ്പോൾ എസ് പി ഓടി അടുത്തുവന്നു..
"കുറച്ച് സീരിയസ്സാണ്.. Head in jury ണ്ട്.അതുകൊണ്ട് ഒരു ഓപ്പറേഷൻ നടത്തി കൊണ്ടിരിക്കയാണ്.അത് കഴിഞ്ഞാലെ എന്തെങ്കിലും പറയാനാകൂ എന്നാണ് dr. പറഞ്ഞത്.. "
വേദികക്ക് ഒന്നും ശബ്ദിക്കാൻ കഴിഞ്ഞില്ല. കണ്ണ് നീർ മാത്രം വരുന്നുണ്ട്.ശബ്ദം പുറത്ത് വരുന്നില്ല .. അവിടുള്ള ചെയറിൽ തന്റെ താലിയും മുറുകെ പിടിച്ചു കൊണ്ടവൾ ഇരുന്നു.. അവിടുണ്ടായിരിന്ന ഓഫീസേഴ്സൊക്കെ അത് ശ്രദ്ധിക്കുന്നുണ്ടായിരിന്നു.. ആരൊക്കെയോ അടുത്ത് വന്ന് എന്തൊക്കെയോ പറഞ്ഞു ..പക്ഷേ അവൾ ഒന്നും സംസാരിച്ചില്ല. നിശബ്ദയായിരിന്നു...
ആർക്കും ആ മൗനത്തിനർത്ഥം കണ്ടെത്താനായില്ല...
ഓപ്പറേഷൻ കഴിഞ്ഞ് dr പുറത്ത് വന്നു.. ഓപ്പ റേഷൻ സക്സസ് ആണെന്നും. കുറച്ച് കഴിഞ്ഞിട്ട് icu വിലേക്ക് ഗൗതമിനെ മാറ്റും എന്നും പറഞ്ഞു.. പക്ഷേ ബോധം തെളിയാൻ കുറച്ച് കൂടി സമയം എടുക്കുമെന്നും അറിയിച്ചു.. കുറച്ച് കഴിഞ്ഞപ്പോ ഗൗതമി ന് ബോധം വന്നു.. ആദ്യം അന്വേഷിച്ചത് വേദികയെ ആയിരിന്നു.. അവൾ icu വിനുള്ളിൽ കയറി. മെല്ലെ ഗൗതമിന്റെ ബഡിന്റെടുത്തിട്ടിരിന്ന ചെയറിൽ ഇരുന്നു.. ഗൗതം കണ്ണുതുറന്നവളെ നോക്കി... പിന്നെയാ താലിയിലേക്കും.. വേദിക ആതാലിയെടുത്ത് കാണിച്ചു കൊണ്ട് ചോദിച്ചു.
" ഇത് എവിടെയെങ്കിലും കണ്ടതായ്‌ ഓർമ്മയുണ്ടോ ഉണ്ണിയേട്ടന്? പിന്നെ കയ്യിലിരിന്ന പേഴ്സിൽ നിന്നും സിന്ദൂരചെപ്പ് പുറത്തെടുത്തു.. ഇതോർമ്മയുണ്ടോ..? ഗൗതമിന് ഒന്നും മനസിലായില്ല ആദ്യം.. പക്ഷേ പെട്ടെന്ന് തന്നെ അവന് ഓർമ്മ വന്നു ആ താലി ., ആ സിന്ദൂരചെപ്പ്,, പണ്ട് വീട്ടിൽ തങ്ങൾടെ ബന്ധത്തിന്റെ പേരിൽ പ്രശ്നങ്ങൾ ഉണ്ടായ സമയത്ത് വേദികയെ സമാധാനിപ്പിക്കാൻ വേണ്ടി തറവാട്ടം ബലത്തിൽ വച്ച് ഒരു ദിവസം ആരും കാണാതെ സാക്ഷാൽ ദേവിയെ മാത്രം സാക്ഷി നിർത്തി താൻ വേദികയുടെ കഴുത്തിൽ ഒരു മഞ്ഞച്ചരടിൽ കോർത്ത് ചാർത്തിയ താലിയാണിത്.. ഈ സിന്ദൂരചെപ്പിൽ നിന്നാണ് താനവൾടെ സീമന്ദരേഖയിൽ സിന്ദൂരം ചാർത്തിയത്.ഗൗതമി ന് എല്ലാം ഓർമ്മ വന്നു... അപ്പൊ താനാണോ വേദികയുടെ താലീ ടെ അവകാശി.. അവന് വിശ്വസിക്കാനായില്ല...
പക്ഷേ താൻ എന്തൊരു മഹാപാപിയാണ്! താലികെട്ടിയ പെണ്ണിനെ ഉപേക്ഷിച്ച പാതകി...!
"എന്നോട് ക്ഷമിക്കൂ മോളേ ഞാൻ ഞാൻ.." ഗൗതമി ന് പറയാൻ വാക്കുകൾ കിട്ടിയില്ല. കണ്ണുകൾ നിറഞ്ഞിരിന്നു..
ഒന്നും പറയണ്ട ഉണ്ണിയേട്ടാ... ഇപ്പൊഴെങ്കിലും ഓർമ്മ വന്നല്ലോ അതുമതി എനിക്ക്.. അല്ലെങ്കിൽ ശകുന്തളയുടെ അവസ്ഥ വരില്ലായിരിന്നോ എനിക്ക്? അത് പറഞ്ഞിട്ടവൾ അയാളെ കളിയാക്കി.. എന്നിട്ട് അവനരികിലേക്ക് ചേർന്ന് നിന്ന് കൊണ്ടാ നെറ്റിത്തടത്തിൽ ഒന്നു ചുംബിച്ചു...
" കുറച്ച് സമയ് ത്തേക്ക് ഞാൻ ദുഷ്യ ന്തനായിപ്പോയി നീയെന്നോട് ക്ഷമിക്ക്. "
അതും പറഞ്ഞവനവളുടെ കൈകൾ തന്റെ കൈകളിലേക്ക് ചേർത്ത് പിടിച്ചു.. ആ കൈകളിൽ രണ്ട് തുള്ളി കണ്ണീർ വന്ന് വീണു.. അത് മറ്റാരുടേയും അല്ലായിരുന്നു ..തന്റെ പുരുഷന്റെ മുന്നിൽ അംഗീകരിക്കപ്പെട്ട ഒരു പെണ്ണിന്റെ ആനന്ദാശ്രുക്കൾ ആയിരിന്നു അത്... ജലകണങ്ങളെക്കാൾ പരിശുദ്ധിയുണ്ടായിരിന്നു ആ അശ്രുകണങ്ങൾക്ക്...
*സജിത അനിൽ*

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot