നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഇര


ഇര
..............................
അന്നു നല്ല മഴയുള്ളൊരു ദിവസമായിരുന്നു വീട്ടിൽ ആരും ഉണ്ടായിരുന്നില്ല ...
ടീവി ഓൺ ചെയ്തു ചാനലുകൾ 
മാറ്റികൊണ്ടിരിക്കുമ്പോൾ
വാതിലിൽ ആരോ മുട്ടുന്നത് കേട്ടു ....ഞാൻ ടീവി ഓഫാക്കി
വന്നു വാതിൽ തുറന്നപ്പോൾ ..
ഒരു പെൺകുട്ടി നിൽക്കുന്നു ഏകദേശം ഒരു ഇരുപത്തഞ്ചിനോട് അടുത്തു പ്രായം വരും ...മഴ നനഞ്ഞു കയറിയതാണെന്നു അവൾ എന്നോട് പറഞ്ഞു മാത്രമല്ല അവൾ ഉടുത്തിരിക്കുന്ന സാരി ആകെ നനഞ്ഞിരിക്കുന്നു ...
സാർ എനിക്കു ഈ സാരി ഒന്നു മാറണം എന്നു പറഞ്ഞു അകത്തേക്ക് കയറി ...എനിക്കു പറ്റില്ല എന്നു പറയാൻ തോന്നിയില്ല
ഞാൻ ഒന്നും മിണ്ടാതെ വഴി മാറികൊടുത്തു ...
അവൾ അകത്തെ റൂമിലേക്ക്‌ പോയി വാതിൽ അടച്ചു ...
ഞാൻ മുൻവശത്തെ വാതിൽ അടച്ചു കസേരയിൽ വന്നിരുന്നു ....പെട്ടെന്നു എന്റെ ശരീരത്തിൽ ഒരു തിരയിളക്കം അനുഭവപ്പെട്ടു ...
അതേ ഒരു സുന്ദരിയായ സ്ത്രീ
എന്റെ വീട്ടിൽ ആരും ഇല്ലാത്ത സമയം എന്റെ മുറിയിൽ വസ്ത്രം മാറുന്നു ...ഒരു നിമിഷത്തേക്ക് പൈശാചികമായ ചില മാറ്റം എന്നിൽ അനുഭവപ്പെട്ടു ....
എങ്ങനെയെങ്കിലും അവളെ ഭോഗിക്കണം എന്ന ചിന്ത എന്നിൽ ഉടലെടുത്തു ....
എന്തിനും തെയ്യാറായി തന്നെ
ഞാൻ അവൾ വസ്ത്രം മാറുന്ന മുറി ലക്ഷ്യമാക്കി നീങ്ങി ....
അവൾ വാതിലിന്റെ സാക്ഷ ഇട്ടിരുന്നില്ല ....ഞാൻ വാതിൽ മെല്ലെ തുറന്നു മുറിയിൽ പ്രവേശിച്ചപ്പോൾ അവൾ ജനലിൽ കൂടി വെളിയിലേക്കു നോക്കി നിൽക്കുന്നു ..
അവൾ തിരിഞ്ഞു എന്നെ കണ്ടതും വല്ലാത്തൊരു പരിഭ്രമം അവളിലുണ്ടായി ....
എനിക്കെന്തോ ഒരു പന്തികേടു പോലെ തോന്നി ....
നീ ആരാണ് ? ആരെയാ നി ജനലിലൂടെ വെളിയിലേക്കു നോക്കിയത് ....
സാർ എന്റെ പേരു വീണ എന്നാണ് ...എനിക്കു ഭർത്താവും രണ്ടു കുട്ടികളുമുണ്ട് ...ടൗണിൽ കുറച്ചു പലവ്യഞ്ജനങ്ങൾ വാങ്ങാൻ പോയതാണ് അവിടെ നിന്നും പുറകെ കൂടിയതാ രണ്ടു ആളുകൾ ബൈക്കിൽ എന്റെ പുറകെ ..
ഞാൻ പേടിച്ചിട്ടാ സാർ ഇങ്ങോട് കയറിയത് ...
അപ്പൊ വീണക്ക് ഒരപരിചിതനായ എന്റെ വീട്ടിലേക്കു കയറിയതിൽ പേടിയൊന്നുമില്ലേ. ..
ഇല്ല സാർ ..
അതെന്താ ...
സാറിനെ എനിക്കറിയാം ഞാൻ താമസിക്കുന്നത്
റിട്ടയേർഡ് താസിൽദാർ പിള്ള സാറിന്റെ വാടക വീട്ടിലാ ...സാറവിടെ വരുമ്പോൾ സാറിനെ ഞാൻ കണ്ടിട്ടുണ്ട് ...പിന്നെ ഞാൻ ഇതിലെ പോവുമ്പോൾ സാറു ഈ മുറ്റത്തു നിൽക്കുന്നത് കണ്ടിട്ടുമുണ്ട് ...പേടിച്ചിട്ടാ സാറേ ഓടി കയറിയത് ....
അവളതു പറയുമ്പോൾ മരവിച്ച മനസുമായി ഞാൻ അതു കേട്ടു നിന്നു ...ഒരല്പ നേരത്തേക്കെങ്കിലും വഴി മാറി സഞ്ചരിച്ച എന്റെ ചിന്തകളെ ഞാൻ ശപിച്ചു ....
വളരെ നന്ദി സാർ ...
അവൾ നടന്നു ...വീണ ഒരു മിനുറ്റ് ...
ഞാൻ അടുക്കളയിൽ പോയി ഫ്രിഡ്ജ് തുറന്നു ഒരു ചോക്ലറ്റ് ബോക്സ് എടുത്തു കൊണ്ടു വന്നു ...
വീണ ഇതു കുട്ടികൾക്കു കൊടുക്കു ...
അവളതു വാങ്ങി സന്തോഷത്തോടെ നടന്നു പോയി ......
എത്രയൊക്കെ നാം നല്ലവനായാലും ചില നിമിഷങ്ങൾ സാഹചര്യങ്ങൾ നമ്മെ തെറ്റു ചെയ്യാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ ആ നിമിഷം നമ്മുടെ മനസാക്ഷി മരിച്ച ഒരു ജഡത്തിനു തുല്യം ....
aneesh. pt

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot