Slider

ബംഗാളി പറഞ്ഞത്.

0

മാസങ്ങൾക്ക് മുമ്പ് ഒരു ബംഗാളി അയ്യായിരം രൂപയുടെ ചില്ലറ നാണയങ്ങൾ എനിക്ക് കൊണ്ടുവന്നു തന്നു. എണ്ണിത്തീർക്കാൻ സമയമില്ലാത്തതിനാലും അയ്യായിരം രൂപ ഒറ്റയടിക്ക് കൊടുക്കാൻ കഴിയാത്തതിനാലും അൽപാൽപമായി തന്നാൽ മതിയെന്ന് ഞാൻ ബംഗാളിയോട് പറഞ്ഞു.
എന്നാൽ പണം ഇപ്പോൾവേണ്ടെന്നും നാട്ടിൽ പോകുമ്പോൾ മതിയെന്നും ബംഗാളി പറഞ്ഞപ്പോൾ പിന്നെ ഞാനൊന്നും ചിന്തിച്ചില്ല.പണം എണ്ണാൻ വേണ്ടി ഞാൻ ഭാര്യയേയാണ് ഏൽപിച്ചത്.
ചില്ലറയുടെ കിലുക്കം കേൾക്കാൻ തുടങ്ങിയ അയൽവാസികൾ ഓരോരുത്തരായി ഭാര്യയെ സമീപിക്കാൻ തുടങ്ങി.അവർക്കും വേണമത്രെ ചില്ലറ.
കുട്ടികൾക്ക് സ്കൂളിലേക്ക് കൊണ്ടുപോകാൻ. യാചകർക്ക് നൽകാൻ, യാത്ര ചെയ്യുമ്പോൾ കയ്യിൽ കരുതാൻ ചില്ലറ സാധനങ്ങൾ വാങ്ങാൻ ഒക്കെ ഇരുന്നൂറും അഞ്ഞൂറും ഒക്കെയായി ആ അയ്യായിരത്തിൽ ഭൂരിഭാഗവും അവർ വാങ്ങിപ്പോയി.
ആഴ്ചകൾ കഴിഞ്ഞതിന് ശേഷം നാട്ടിൽ പോയ ബംഗാളി അതുപോലെ നാണയ ക്കിഴിയുമായാണ് വീണ്ടും വന്നത്.
വീണ്ടും നാണയം കൊണ്ട് വന്ന ബംഗാളിക്ക് കള്ളനോട്ടടിയോ മറ്റോ ഉണ്ടോ എന്ന് സ്വാഭാവികമായും സംശയിക്കുമല്ലൊ..
സംശയ നിവൃത്തിക്കായി, നന്നായി മലയാളം വഴങ്ങുന്ന മറ്റൊരു ബംഗാളിയോട് ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.
അവൻ പറഞ്ഞു തന്ന കാര്യങ്ങൾ എന്നെ വളരെയധികം അൽഭുതപ്പെടുത്തുകയുണ്ടായി.
കാരണം നാണയപ്പെരുപ്പം എന്ന് കേട്ടിട്ടുണ്ടെങ്കിലും എന്താണ് ഈ നാണയപ്പെരുപ്പം എന്നത് എനിക്ക് മനസ്സിലാകാത്ത കാര്യമായിരുന്നു. കേരളീയ സാഹചര്യത്തിൽ നാണയങ്ങൾക്ക് വൻ മൂല്യമുള്ള സമയമാണല്ലൊ ഇപ്പോഴും. ഞാൻ നേരത്തെ പറഞ്ഞ വീട്ടാവശ്യങ്ങൾക്കും കച്ചവടാവശ്യങ്ങൾക്കും ചില്ലറ നാണയങ്ങൾ ആവശ്യാനുസരണം ലഭിക്കാതെ പോകുന്നുണ്ട്.
യാചകരിൽ നിന്ന് പത്ത് രൂപയോളം കമ്മീഷൻ കൊടുത്താണ് കച്ചവടക്കാർ നാണയങ്ങൾ വസൂലാക്കുന്നത്. അതായത് നാണയ ക്ഷാമം എക്കാലത്തും രൂക്ഷമായി നില നിൽക്കുന്നുണ്ട്.
മുമ്പ് നാണയപ്പെരുപ്പം മൂലമാണ് രൂപയുടെ മൂല്യം കുറയുന്നത് എന്ന് പറഞ്ഞു കേട്ടിരുന്നു.എന്നാൽ കേരളത്തിലെ നാണയ ക്ഷാമം രൂപയുടെ മൂല്യം വർദ്ധിക്കുകയല്ലെ ചെയ്യേണ്ടത് എന്ന എന്റെ സംശയം എന്റേതായിത്തന്നെ കിടന്നു. അറിയുമ്പോൾ അറിയട്ടെ എന്ന ചിന്തയിൽ സംശയ നിവാരണം നടത്തിയില്ല.
എന്നാൽ ബംഗാളിയുടെ വിശദീകരണം എന്നെ ഒരു പാട് ചിന്തിപ്പിച്ചു.
ചില്ലറ കൊണ്ട് വന്ന ബംഗാളിയുടെ പിതാവ് ചെറിയ ഒരു കച്ചവടക്കാരനാണത്രെ. അയാളുടെ കൈയിൽചാക്ക് കണക്കിന് ചില്ലറ സ്റ്റോക്കുണ്ടാകും. നോട്ടുകൾ അവിടെ കിട്ടാക്കനിയാണ്. ഗ്രാമവാസികൾ മുഴുവൻ നാണയങ്ങൾ മാത്രമാണ് വിനിമയത്തിന് ഉപയോഗിക്കുക. അതു കൊണ്ട് തന്നെ കച്ചവടക്കാരും ഒരു പരിധി വരെ മാത്രമെ നാണയങ്ങൾ സ്വീകരിക്കുകയുള്ളു. ബാങ്കുകാർ നാണയങ്ങൾ സ്വീകരിക്കാറില്ല എന്നാണ് ബംഗാളി പറഞ്ഞത്. എണ്ണിത്തീർക്കൽ വലിയ പ്രയാസമാണത്രെ..
ആയത് കൊണ്ട് തന്നെ ഇത്തരം ഗ്രാമങ്ങളിൽ വിനിമയം നാണയങ്ങൾ കൊണ്ട് മാത്രമാവുകയും നോട്ടുകൾ ബാങ്കുകളിൽ കെട്ടിക്കെടുക്കുകയും ചെയ്യുന്നു.
കേരളീയ സാഹചര്യങ്ങളെ കണ്ട് ഇന്ത്യയെ മൊത്തമായി വിലയിരുത്തരുതെന്ന് മനസ്സിലാക്കാൻ ഒരു ബംഗാളി തന്നെ വരേണ്ടി വന്നു.
(കൂടുതൽ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.)
ഹുസൈൻ എം കെ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo