നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കരയാൻ കണ്ണുകൾ തികയാതെ വരുമ്പോൾ...

കരയാൻ കണ്ണുകൾ തികയാതെ വരുമ്പോൾ...
°°°°°°°°°°°°°°°°°°°°°°°°°°
ഈശ്വരന്
മനുഷ്യന്റെ കണ്ണുകളുടെ എണ്ണം
നാലാക്കാമായിരുന്നില്ലേ?
ഒരിക്കൽ
ഒരു കുഞ്ഞനുജത്തി
എന്നോട് ചോദിച്ചു.
കുറുമ്പിന്റെ ഭാവം നിറഞ്ഞ
കുഞ്ഞു കവിളിൽ
നുള്ളിക്കൊണ്ട് ഞാൻ ചോദിച്ചു,
ഈ നക്ഷത്ര കണ്ണുകൾ
രണ്ടെണ്ണമാകുമ്പോഴല്ലേ
ഭംഗി കൂടുകയെന്ന്.
ചിണുങ്ങിക്കൊണ്ട്
അവൾ പറഞ്ഞു:
സങ്കടം വരുമ്പോൾ
കണ്ണീരൊഴുക്കിക്കളയാൻ
രണ്ടു കണ്ണുകൾ തികയുന്നില്ല....
നക്ഷത്ര ശോഭ
പെട്ടെന്നണഞ്ഞു പോയ
ആ കണ്ണുകളിലേക്ക് നോക്കി
ഞാൻ പറഞ്ഞു :
അറിഞ്ഞിരുന്നില്ല.
നിന്റെ ഹൃദയത്തിൽ
കുലം കുത്തിയൊഴുകുന്ന
സങ്കടങ്ങളുടെ പുഴ
ഞാൻ കണ്ടിരുന്നില്ല.
അപ്പോൾ ഞാൻ
എന്നോട് തന്നെ പറഞ്ഞു :
മനുഷ്യന് രണ്ടു ഹൃദയങ്ങൾ ഉണ്ടെങ്കിൽ,
സൂചി കയറുന്നതു പോലുള്ള
ഈ വേദനയും പങ്കിട്ടു
അനുഭവിച്ചു തീർക്കാമായിരുന്നു.
°°°°°°°°°°°°°°°
Sai Sankar
സായ് ശങ്കർ, മുതുവറ
°°°°°°°°°°°°°°°°°°°°°°°°°°

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot