നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

നോവൽ🌓🦇രണ്ടാം യാമം💐🕷 അദ്ധ്യായം 19

നോവൽ🌓🦇രണ്ടാം യാമം💐🕷
അദ്ധ്യായം 19
അല്ല ഇതാര് ലീനയോ..?
രാമൻനായരുടെ വീട്ടിലേക്കു പ്രതീക്ഷിക്കാതെ കടന്നു വന്ന ലീനയോടു മീര ചോദിച്ചു
എന്തടി എന്നേ നീ ഇവിടിപ്പോൾ പ്രതീക്ഷിച്ചില്ല അല്ലേ..?
സത്യമായും ഒട്ടും പ്രതീക്ഷിച്ചില്ല .
അതെന്താ നീ ഞങ്ങളെയൊക്കെ മറന്നന്നു പറഞ്ഞു ഞങ്ങൾക്കങ്ങനെ നിന്നേ മറക്കാൻ പറ്റുമോടി....
ഏയ് മറന്നതല്ല ഒാരോരോ അനുഭവങ്ങൾ നമ്മളെ മാറ്റുന്നതല്ലേടി
സോറീഡാ..,അന്നു ടൂർ പാർട്ടിക്കിടയിൽ നടന്ന കാര്യങ്ങളൊക്കെ അറിയാൻ ഞാനൽപ്പം വൈകി...നീ അതിനെന്നോടു മനസിൽ വൈരാഗ്യമൊന്നും വെക്കല്ലു കേട്ടോ..!!
മീരയുടെ മുഖമൊന്നു വാടി അവളുടെ കണ്ണുകൾ നിറഞ്ഞു
ഡാ..,ഈ സമയത്തിങ്ങനെ ദു;ഖിക്കാനൊന്നും പാടില്ല ഞാൻ വന്നതേ .നിനക്കു സന്തോഷം തരുന്ന കാര്യം പറയാനാ., ലീന പറഞ്ഞു മീരയെ തന്നോടു ചേർത്തു നിർത്തി കൊണ്ട്
കണ്ണുകൾ തുടച്ചു ഒരു ദീർഘ നിശ്വാസം വിട്ടു ആ നേരം മീര
എന്തു സന്തോഷം ..
ലീന അവളുടെ തോളിൽ കൈയ്യിട്ടു
മാർട്ടിനോടു ഞാനെല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട് .അവൻ നിന്നേ വിവാഹം കഴിക്കും
നീ വെറുതേ എന്നേ ആശ്വസിപ്പിക്കാൻ ഒാരോന്നും പറയണ്ട.അവനു നിന്നേ മറന്നൊരു ജീവിതം സങ്കൽപ്പിക്കാനൂടി ആവില്ല.എന്റെ വയറ്റിൽ വളരണകുഞ്ഞിനെ അബോർഷൻ ചെയ്തുകള അവനു മദ്യ ലഹരിയിൽ പറ്റി പോയതാ അവന്റെ ജീവിതം ഞാൻ തകർക്കല്ലന്ന് ..വേണ്ട അവൻ നിന്റെ കൂടെ ജീവിച്ചോട്ടെ അവനെ ശല്യം ചെയ്യാൻ ഞാനില്ല .പക്ഷെ എന്റെ വയിറ്റിൽ വളരണ ഒരു ഉയിര് അതില്ലാതാക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.എനിയുള്ള എന്റെ ജീവിതം എന്തായാലും ഈ കുഞ്ഞിനു വേണ്ടിയാ..
നീ അകത്തു കയറിവാ.,,മീര ഒരു ദ്വീർഘ നിശ്വാസത്തോടെ പറഞ്ഞു നിർത്തി.ലീന ചുറ്റു പാടും ഒന്നു നിരീക്ഷിച്ചു
എന്തെടി ഇവിടാരും ഇല്ലേ..?ലീന ചോദിച്ചു
ഇല്ല ..അങ്കിൽ ആന്റിയെ തിരികെ കൊണ്ടു വരാൻ വിളിക്കാനായി പോയതാ..പക്ഷെ അവർ തിരികെ വരുമോന്നാ.,.സംശയം .വലിയ ശാഠ്യക്കാരിയാ..,ഞാൻ കാരണം അവരുടെ ജീവിതം കൂടി..,,,
ആ..,നീ ടെൻഷനടിക്കാതെ..അതിനുള്ള പരിഹാരമാ ഞാൻ പറഞ്ഞു വരുന്നേ..അവനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി .
ഈ കോളേജ് ലൈഫിലെ പ്രണയമൊക്കെ എന്തോന്ന് .അവന്റെ കുഞ്ഞ് നിന്റെ വയറ്റിൽ വളരുമ്പോൾ തീർച്ചയായും അവനെ നിനക്കവകാശപ്പെട്ടതാ.,,അതെനിം.. ഏതു കോടതി പോയാലും അതു തന്നെയാവും ശരി.
അതും പോട്ടെ നിന്നേ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി വരാൻ അവനാ എന്നെ പറഞ്ഞു വിട്ടേ..,ദേ...നിന്റെ ഭർത്താവാകും എന്നും വെച്ചു തുടർന്നുള്ള ഞങ്ങളുടെ ഫ്രൺ- ഷിപ്പിനെ സംശയിക്കല്ലു കേട്ടോ..?
അതു ശരിയാകുമോ..?
ഏതു ഞങ്ങളുടെ ഫ്രൺ ഷിപ്പോ..?
അല്ലടി ..അവൻ എന്നെ വിവാഹം ചെയ്യുന്നത്
എടി സ്വന്തം കൂട്ടുകാരിയുടെ ജീവിതത്തിനായി ഒരു പ്രണയം വിട്ടു തരുവാണന്നുള്ള ഫീലൊന്നും വേണ്ട
.നമ്മളെല്ലാരും എന്നും നല്ല ഫ്രൺസായിരിക്കണം..നീ ഒരുങ്ങി വേഗം വാ..
രജിസ്റ്റർ മാര്യേജിനുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾ റെഡിയാക്കിയിട്ടുണ്ട് ..അവരെല്ലാം പുറത്തു കാറിലിരിപ്പുണ്ട് .വേഗം ഒരുങ്ങണം
.നിന്റെ അങ്കിളും ആന്റിയും മടങ്ങി വരുമ്പോൾ ഇതൊരു സസ്പെൻസായിരിക്കും
അവളുടെ വാക്കുകൾ മീരക്കു വളരെ സന്തോഷമേകി. എളുപ്പം ഒരുങ്ങി അവരോടൊപ്പം പുറപ്പെടാൻ മീര ഒരുങ്ങി തുടങ്ങി
ആ നേരം ലീന അവളുടെ അടുത്തേക്കു കയറി വന്നു.
എന്തെടി നീ കാട്ടണേ .,ചുരിദാറിന്റെ ഷാൾ ഇങ്ങനെ മുന്നേട്ടിടുന്നതൊക്കെ പഴയ ഫാഷനല്ലേ ഇങ്ങുതാ ഞാനിട്ടു തരാം
എന്നും പറഞ്ഞു അവളുടെ ഷാൾ വാങ്ങി അതിന്റെ അറ്റം പുറകോട്ടാക്കി ഇടുന്നതിനിടയിൽ ലീന ആ ഷാൾ ചെറുതായൊന്നു മീരയുടെ കഴുത്തിൽ മുറുക്കി
ആ...വേദനയെടുക്കുന്നു ഒത്തിരി തമാശിക്കല്ലേ..നീ.,
ആ നിനക്കു പേടിയുണ്ടോന്നു നോക്കിയതാ..
എന്തിനു പേടിയുണ്ടോന്നു?
അല്ല എനി ഞാൻ നിന്നെ കൊന്നാലോ..?
ഒാ.,എന്തു പേടി നീ എന്നെ കൊല്ലാനാണോ ഇങ്ങോട്ടു വരണത് ?
ഇന്നാലൊന്നു ടെസ്റ്റു ചെയ്തിട്ടു തന്നെ കാര്യം നിനക്കു പേടിയുണ്ടോ എന്നറിയണമല്ലോ..?ലീന ചിരിച്ചു കൊണ്ടു പറഞ്ഞു
ഒന്നു പോടി അവളും അവളുടെ തമാശയും നോവുന്നുണ്ടു കേട്ടോ .നീ അങ്ങോട്ടു മാറി നിന്നേ ഞാനൊരുങ്ങി വരാം
ലീനയുടെ മുഖം പെട്ടന്നാണു മാറിയത് .അവൾ മീരയുടെ കഴുത്തിലെ ഷാൾ പിടിച്ചു വീണ്ടും കഴുത്തിൽ ഞെരിച്ചു
നിനക്കു നോവുന്നല്ലേ.,,ഇത്രനാളും സ്നേഹിച്ച പുരുഷനെ വിട്ടു തന്നിട്ടു .ജീവിതകാലം മുഴുവൻ അതിലും വല്ല്യ നോവുമായി ഞാൻ ജീവിച്ചോളാനോ..?
മീര അവളുടെ കൈ വിടുവിക്കാൻ നോക്കുന്നതിനിടയിൽ പറഞ്ഞു
ലീന എന്നെ വിട് .ഞാനാർക്കും ഭാരമായി വരുന്നില്ല എന്നു പറഞ്ഞതല്ലേ..?
അതൊക്കെ ഇപ്പോൾ പറയും ഒക്കത്തൊരു കുഞ്ഞുമായി നീ കോടതി കയറിയാൽ എല്ലാം നഷ്ടപ്പെടുന്നതെനിക്ക .അതു ഞാൻ സഹിക്കില്ലടി..അവനെന്റെ മാത്രമാ..അതിനാരു തടസ്സം ആരായാലും ഞാനെന്തും ചെയ്യും..
കഴുത്തിലെ കുരുക്കു ഞെരിഞ്ഞമർന്നു പ്രാണൻ പിടയുമ്പോൾ മുന്നലെ കണ്ണാടിയിൽ മീര കണ്ടു വാതിൽ പടിയിൽ ചിരിച്ചു കൊണ്ടു നൽക്കണ മാർട്ടിനെ.,
അപ്പോഴും അവൾ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.,,എന്നെ വിട് ആരെയും ഞാൻ ശല്യം ചെയ്യില്ല പക്ഷെ അവളുടെ വാക്കുകൾ പുറത്തു വന്നില്ല
അവസാനമായൊരു പിടച്ചിലിൽ അവളുടെ കൈകളും കാലുകളും വലിഞ്ഞു മുറികി പിന്നീടയഞ്ഞു....
നീ എന്തു നോക്കി നിൽക്കയാടാ..,ഇവളെ ഉത്തരത്തിൽ തൂക്ക് ഇളിച്ചോണ്ടു നിൽക്കാതെ മാർട്ടിനോടവൾ പറഞ്ഞു
ഇവൾ സ്വയം തൂങ്ങിയതായി തോന്നണം.ലീന പറഞ്ഞു
അതു പ്രശ്നമില്ലടി ഇവളുടെ അങ്കിളിവളോടു മോശമായ പെരുമാറ്റമാണോ എന്ന സംശയം പ്രകാശിനോടിവൾ പറഞ്ഞു കേട്ടിട്ടുണ്ട് .അയാളെ കുടുക്കുന്ന രീതിയിലൊരെഴുത്തെഴുതി വെക്കാം പോരെ ..?
അതു നല്ല ഐഡിയയാ..,പാവം കിടക്കണ കിടപ്പു കണ്ടോ..,ആ പ്രകാശു എന്തായാലും കുഴപ്പമില്ല കെട്ടിക്കോളാം എന്നും പറഞ്ഞു പുറകേ നടന്നതല്ലേ..ഒരു പതിവൃത..അവൾക്കു നിന്റെ കൂടെ ജീവിക്കാൻ പറ്റൂന്നു.
ഇതിന്റെ വല്ല ആവിശ്യം ഉണ്ടാരുന്നോടി.,മര്യദക്കു അവന്റെ കൂടെ പോയാൽ പോരായിരുന്നോ
മീരയുടെ നിലത്തു കിടക്കുന്ന ശരീരത്തിൽ ദേഷ്യത്തോടെ ഒരു ചവിട്ടു കൊടുത്തു കൊണ്ടു ലീന ചോദിച്ചു
വേണ്ട... വേണ്ട അവളെ ഒന്നും ചെയ്യരുത് ..
എന്നും പറഞ്ഞു കൊണ്ടു പ്രകാശ് ഞെട്ടിയുണർന്നു.,
അവൻ ഇന്നലെ മീര പറഞ്ഞ വാക്കുകൾ സ്വപ്നം കാണുകയായിരുന്നെന്നു അപ്പോഴാണു അറിഞ്ഞതു .
അവൻ ചുറ്റിനും ഒന്നു നോക്കി.ആരും താൻ ഉറക്കത്തിൽ പറഞ്ഞതു കേട്ടിട്ടില്ല .എല്ലാരും നല്ല ഉറക്കമാണ് ,പക്ഷെ മാർട്ടിനും ജോയിയും അവരെവിടെ പോയ്
ആ..എന്തെങ്കിലുമാട്ടേ .പോകാനുള്ള എന്തെങ്കിലും തയ്യാർ എടുപ്പിലാകും എന്നു ചിന്തിച്ചവൻ വീണ്ടും കണ്ണടച്ചു കിടന്നു
***************************************
നിങ്ങൾ നിനക്കും പോലെ ചിരിച്ചു തള്ളാനുള്ള വിഷയമല്ല ഇത് .
ഭഗവതിയെല്ലാം ഒരു സ്വപ്ന ദർശനമായി എല്ലാം കഴിഞ്ഞ ദിവസമേ കാട്ടി തന്നിരിക്കുന്നു.
മീരയിലും ഭയപ്പെടണം .
ദേവിയേ മന്ത്രത്താൽ ബദ്ധിച്ചു വെച്ചിരിക്കണ മാധവനെ നിങ്ങൾക്കു മനസ്സിലാവുന്നുണ്ടോ...?
ഉണ്ട് തിരുമേനി..,!!!
എന്നാൽ വൈകണ്ട ദേവിയെ ഭഗവതിക്കാവു പുണ്യാഹ കലശം നടത്തി ശുദ്ധിചെയ്തു ആ മഹാമായയെ കുടുയിരുത്താൻ വേണ്ട പൂജകൾ ഉടനേ തുടങ്ങാൻ വേണ്ട കാര്യങ്ങൾ ചെയ്യുക..
നിങ്ങളാരന്നു ആരും ചോദിക്കില്ല ഒരു പ്രശ്നവും ഉണ്ടാകാതെ അതിനുള്ള മറുപടി ഞാൻ പറഞ്ഞു കൊള്ളാം നാട്ടുകാരോട് നിങ്ങൾ ചെയ്തതൊന്നും ശരിയായിട്ടല്ല .
ഒരു ദുരാത്മാവിന്റെ വിജയം അതു കാലത്തിനും പ്രകൃതിക്കും നിരക്കാത്തതായോണ്ടു മാത്രം
..ഞാൻ തരണ ചാർത്തിലെ സാധനങ്ങളെല്ലാം സംഘടിപ്പിച്ചു വെക്കുക..
ശരി തിരുമേനി..
പിന്നൊരു കാര്യം നിങ്ങൾ പറഞ്ഞ ആ സുഹൃത്തിനേയും കൂടെ തന്നെ നിർത്തുക..!!
ആര് പ്രകാശനേയോ..?
അതേ അയാൾ നിനക്കും പോലെ ഒരാത്മാവും അനവധി നാൾ ശാന്ത.. ആയിരിക്കില്ല .
അവർക്കു തോന്നുന്ന അനുരാഗം കൂടി അപകടമാ..,അവരുടെ ലോകത്തേക്കു എളുപ്പം കൊണ്ടു പോകാനുള്ള ത്വരയാവും കുറേ കഴിയുമ്പോൾ ഉണ്ടാകുക
അങ്ങനെ തന്നെ ചെയ്യാം തിരുമേനി
അവർ അവിടുന്നു യാത്ര പറഞ്ഞിറങ്ങി
****************************************
പ്രണയാർദ്രയായ മീര അവളുടെ പ്രതികാരം മറന്നതു മാധവൻ ധ്യാന ദൃഷ്ടിയിലറിഞ്ഞു
ഹും മഠയി.അവളുടെ ആഗ്രഹം നടക്കയുമില്ല .അവളുടെ ആത്മാവിനു ശാന്തി ലഭിക്കയുമില്ല.
ഒരു ദുരാത്മാവായി നിന്നെ അലയാൻ വിട്ട് ഈ കൈമളുടെ മേനിയിൽ എന്റെ ആത്മാവ് എന്തു ചെയ്യാൻ .ഇയാളുടെ നിരപരാധിത്വം തെളിയിച്ചിട്ടെന്തു പ്രയോജനം
രാമകൈമളിൽ കയറിക്കൂടിയ മാധവന്റെ ചിന്തകൾ ഈ വഴിയായിരുന്നു.അയാളുടെ വരാന്തയിലുള്ള ഉലാത്തും ചിന്തയും ഹിമയിലെന്തേ പന്തികേടായി അനുഭവപ്പെട്ടിരുന്നു
നിമിഷ നേരം കഴിഞ്ഞതും രാമ കൈമൾ നിലത്തു മരിച്ചു വീണു.മാധവൻ മീരയുടെ ആത്മ ശാന്തിക്കായി അവളുടെ ഘാതകരെ കൊല്ലുവാനുറച്ചു അവന്റെ ശരീരത്തിൽ തിരികെ കയറി
******************************************
ഭഗവതി ബദ്ധനത്തിൽ നിന്നും മോചിതയായിരിക്കുന്നു.അവിടെ ഭഗവതിക്കാവിൽ പൂജകൾ തുടങ്ങിയെന്നവൻ മനസ്സിലാക്കി
ഇനി മീരയുടെ ഘാതകർ ഉയിരോടെ ഇരിക്കാൻ പാടില്ല.
അവൻ എന്തൊക്കെയോ പദ്ധതികൾ തയ്യാറാക്കി.
ഗർഭിണി ആയിരിക്കേ മരിച്ച പെണ്ണിന്റെ മറുപിള്ളയിൽ മന്ത്രങ്ങളാലും ചില നാട്ടു മരുന്നാലും തയ്യാർ ചെയ്തു മണ്ണിൽ കുഴിച്ചിട്ട ആ മാന്ത്രിക മരുന്നവൻ മാന്തി പുറത്തെടുത്തു.
ഇതു പുരട്ടിയാൽ വിചാരിക്കണ രൂപം കൈക്കൊള്ളാം
ഇനിയവരെ എങ്ങനേയും കാവിനു പുറത്തിറക്കാൻ ഇതു മാത്രമേ വഴിയുള്ളു എന്നവനറിയുമായിരുന്നു
തുടരും

Biju

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot