മൂന്നു വർഷം മുൻപ് നയൻതാരയുടെ മായ എന്ന ഹൊറർ സിനിമ ഇറങ്ങിയ സമയം. എല്ലാവർക്കും സിനിമയെ പറ്റി നല്ല അഭിപ്രായം. ഇതു വരെ ഇങ്ങനെ പേടിച്ചിട്ടില്ല എന്നു കൂടി സിനിമ കണ്ടവർ പറഞ്ഞപ്പോൾ എനിക്കും" മായ 'ഒന്നു കണ്ടാൽ എന്നൊരു പൂതി, മാത്രമല്ല കുറെ ആയി ഒരു ഹൊറർ സിനിമ തിയറ്ററിൽ പോയി കണ്ടിട്ട്. കൂടെ സുഹൃത്തുക്കളായ ശ്രീജിത്തും സുജിത്തും ഉണ്ട് .. .അങ്ങനെ എന്റെ ബൈക്കിൽ ഞങ്ങൾ മൂന്ന് പേരും സെക്കന്റ് ഷോ കാണാനായി യാത്ര തിരിച്ചു ...
വഴിക്കു വച്ചു ഞങ്ങൾ ഞങ്ങളുടെ ചങ്ക് സുരേഷേട്ടനെ കണ്ടു ...
ധെങ്ങോട്ടാട മൂന്നാളും .
സെക്കന്റ് ഷോ ക്കാട്ട ....
ഏതാട പടം ...
നയൻ താരേടെ മായ ...
നല്ല പടമാണോ പിള്ളേരെ.
ആ സുരേഷേട്ടാ നല്ലത് ആണെന്ന കേട്ടെ..
എങ്കിൽ ഞാനും വരട്ടേ നിങ്ങടെ കൂടെ.
പോരേ പിന്നെ, പ്രേത പടാട്ടോ ഇടിം കുത്തും ഉണ്ടാവില്ലാട്ടോ ..
ആണോ
കുറെ നാളായി മക്കളെ ഒരു പ്രേത പടം കണ്ടിട്ട് ഏതായാലും അവള് വീട്ടിലില്ല ഒരു ടിക്കറ്റ് എനിക്കുടുതോട ഞാൻ എത്തിയേക്കാം ...
ഞങ്ങളങ്ങനെ തിയറ്ററിൽ എത്തി ടിക്കെറ്റ് എടുത്തു ...പറഞ്ഞ സമയത്ത് സുരേഷേട്ടൻ എത്തി ഞങ്ങൾ തിയട്ടരിനുള്ളിൽ കയറി ...അങ്ങനെ പടം തുടങ്ങി മോശം പറയരുത് ഒടുക്കത്ത പ്രേത പടം ....പേടി ഉളവാക്കുന്ന ബാക്ക് ഗ്രൌണ്ട് മ്യൂസിക് ....പ്രേതം വരുന്ന സീനിൽ ഇടിവെട്ട് പോലെ ഒച്ച ...ഞാൻ നോക്കിപ്പോ ശ്രീജിത്തിന്റെ മുട്ട് സീറ്റ് വിറപ്പിച്ചു തുടങ്ങി ..സുജത്തിന്റെ ഒരനക്കവും ഇല്ല ജീവച്ചവം പോലെ ഇരിക്കുന്നു ...സുരേഷേട്ടനാണേൽ പ്രേതം വരുമ്പോ ഫോൺ വിളി മുട്ട് വെറ ഒഴിവാക്കാൻ മൂപ്പര് കാലങ്ങനെ വിറപ്പിക്കലോട് വിറപ്പിക്കൽ ..
എനിക്കും ഇങ്ങനെ സമാന അനുഭവം തന്നെ .എങ്ങനെയൊക്കെയോ പടം കഴിഞ്ഞു പുറത്തിറങ്ങി. പുറത്തിറങ്ങിയ പാടെ ഞാൻ മൂന്നു പേരെയും ഒന്നു നോക്കി.
എല്ലാരുടെയും മുഖത്ത് ഒരു അങ്കലാപ്പ് ഞാൻ ദർശിച്ചു ...ഏറ്റവും കൂടുതൽ നമ്മുടെ സുരേഷേട്ടന്റെ മുഖത്താണ് ....എന്താ കാരണം മൂപ്പര് ഇന്നൊറ്റക്ക കിടപ്പ് പെണ്ണുംമ്പിളള വീട്ടിൽ പോയേക്കാണ് ...സിനിമ കഴിഞ്ഞു വീട്ടിലേക്കു പോയപ്പോൾ സുരേഷേട്ടന്റെ ബൈക്കിൽ ഞാനാണ് കയറിയതു ,എന്റെ ബൈക്കിൽ സുജിത്തും ശ്രീജിത്തും ...പോകുന്ന വഴിക്കു ഞാൻ സുരേഷേട്ടനോട് ചോദിച്ചു ..
സുരേഷേട്ട പടം എങ്ങനുണ്ട് .
കിടുക്കി മോനെ ..
നിനക്കോ..
ഉം സൂപ്പർ.
ചെറിയൊരു പേടി ഇല്ലേ സുരേഷേട്ടാ.
എന്തിനു ഇതൊക്കെ ഒരു ടൈം പാസല്ലെട ...
അപ്പൊ ചേട്ടന് ഒന്നും തോന്നിയില്ലേ.
പിന്നെ എന്തു തോന്നാൻ, ഞാനേ ഡ്രാക്കുള സിനിമയുടെ ഡിസ്ക് ഇട്ടു ഒറ്റയ്ക്ക് ഒരു പത്തു പ്രാവശ്യം കണ്ടിരിക്കുന്നു, പിന്നെ ആണോ ഇത്.
സുരേഷേട്ടൻ അത് പറഞ്ഞപ്പോൾ പേടി തോന്നാത്ത സുരേഷേട്ടനോട് എനിക്കു ഒരു വല്ലാത്തൊരു ബഹുമാനം തോന്നി എന്നു തന്നെ പറയാം.

അങ്ങനെ വണ്ടി സുരേഷേട്ടന്റെ വീട്ടിലെത്തി ..
സുജിത്തും ശ്രീജിത്തും ഞങ്ങടെ തൊട്ടു പുറകെയെത്തി.
ഇനിയുള്ള ഞങ്ങൾ മൂന്ന് പേരുടെ യാത്ര തനിച്ചാണ് അതും ഇരുട്ടത്ത് ...ഞങ്ങൾക്ക് മൂന്ന് പേർക്കും ഭയമുണ്ട് പക്ഷെ അതാരും വിട്ടു പറയുന്നില്ല ...സുരേഷേട്ടൻ വീടിന്റെ ഉമ്മറത്തു കയറി ഞങ്ങളോട് പറഞ്ഞു ..
ഡാ ഉണ്ടിട്ടു പോവാം ...
വേണ്ട ചേട്ടാ ശ്രീജിത്ത് പറഞ്ഞു ...
കുറച്ചു നേരം ചീട്ടു കളിച്ചാലോ സുജിത്ത് പറഞ്ഞു ...
പാതിരാത്രിക്ക ചീട്ടു കളി ഞാൻ പറഞ്ഞു ... എനിക്കു മനസിലായി ഒക്കെ പേടിച്ചിട്ട ...ഞങ്ങൾ മൂന്ന് പേരും വീട്ടിലേക്ക് ഒരടി വക്കനുമില്ല സുരേഷേട്ടൻ വാതിലു തു്റക്കനുമില്ല ...ഭയം ഞങ്ങളെയാകെ കാർന്നിരിക്കനു .ഞങ്ങളങ്ങനെ മനസില്ല മനസ്സോടെ തിരിഞ്ഞു നടന്നതും കരണ്ട് പോയതും ഒരുമിച്ചയിരുന്നു ..
കറണ്ട് പോയതും സുരേഷേട്ടൻ ഒറ്റ അലർച്ച ഞങ്ങളാകെ തരിച്ചു പോയി ..മൂന്ന് പേരും ഒറ്റകുതിപ്പിനു ഉമ്മറത്തെത്തി ...ഞാൻ മൊബൈൽ ടോർച് ഓണാക്കി ...സുരേഷേട്ടൻ ദയനീയ ഭാവത്തിൽ പറഞ്ഞു ..
ശ്രീജിത്തെ ഇന്നു ഇംബക്കു ഇന്നു ഇവിടെ കൂടാട .....

Aneesh. pt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക