Slider

മുക്തി

0
മുക്തി.
-------------
കണ്ണാ നിൻ കാരുണ്യതീർത്ഥം തേടി
അലഞ്ഞേറേ ഞാനെന്റെ പാതിജൻമം.
എപ്പോഴും നീ കാട്ടുമോരോ വഴികളും
തിരിച്ചറിവില്ലാത്ത നിർഭാഗ്യനായ്.
അറിഞ്ഞീലയൊട്ടും നിൻ കുസൃതികളിൽ
അറിവൊട്ടുമില്ലാത്ത മൂഢനല്ലേ..
എത്രരൂപങ്ങളിൽ എത്രഭാവങ്ങളിൽ
ചുറ്റിലും നീയെന്നെ കാത്തുനിന്നും.
അപ്പോഴുമെപ്പോഴും നിന്നെ പ്രതീക്ഷിച്ചു
പ്രാർത്ഥനയായ് മാത്രം മുഴുകിയപ്പോൾ.
കണ്ണുതുറക്കാതെ കണ്ടതറിയാതെ
കരുമാടിക്കുട്ടനെ കാത്തു നിന്നു.
കണ്ണനായ് മാത്രം വരുമെന്നതോർത്തു ഞാൻ
ഭഗവാന്റെ ലീലകൾ കണ്ടതില്ല.
കൈ നീട്ടി നീ മുന്നിൽ യാചിച്ച നേരം.
പശിക്കും വിളികളിൽ മുഖം തിരിച്ചും
സ്വന്തബന്ധത്തിനു കളം വരച്ചും
കാശിന്റെ കാര്യം കണക്കു വെച്ചും
സ്വർണ്ണ തുലാഭരനേർച്ചയോടെ,
നിന്നെ ഞാനെന്നും കാത്തിരുന്നു.
ആരോടുമധികം പറയാത്തൊരുത്തനായ്
അച്ഛനുമമ്മയ്ക്കും പരാതിയായി.
ആവർത്തിച്ചേറെയും പാരായണം ചെയ്യും
ഭാഗവതം മാത്രം മതിയെനിക്ക്.
കണ്ണനെ കാണണം
കാൽച്ചുവട്ടിൽ കിടക്കേണം
മുക്തി നേടേണം
സ്വയംകൃതാർത്ഥനാവണം.
വിഞ്ജാന വചസുകക്കിടയിലെ നിന്നെയും
എന്നെയുമറിയാത്ത ഒരഗതിയായ് ഞാൻ.
എവിടെ വെച്ചാണെന്നൊരോർമ്മയില്ല.
എന്റെ കണ്ണു തുറന്നു നീ കണ്ണാ.
പ്രകൃതിയായ് പ്രണയമായ്
സ്നേഹ വാൽസല്യമായ്
എല്ലായിടത്തും നീ തന്നെയല്ലേ
ഇപ്പോഴി ഗീത മധുരംപകരുന്നു,
ഇപ്പോഴെൻ ചിത്തവും ആനന്ദ സാഗരം.
Babu Thuyyam
22/03/18 ,
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo